Friday 26 May 2017

നമ്മുടെ നാട്ടിലെ* *കുട്ടികളെന്തേ ഇങ്ങനെ* ? /അസ്ലം മാവില

*നമ്മുടെ നാട്ടിലെ*
*കുട്ടികളെന്തേ ഇങ്ങനെ* ?
________________

അസ്ലം മാവില
________________

ഉത്തര മലബാറിലെ പ്രശസ്തമായ ഒരു ദിനപത്രവും (ഉത്തരദേശം)  കാസർകോട്ടെ വിദ്യാഭ്യാസ സ്ഥാപനമായ  വിസ്ഡം  അക്കാദമിയും ചേർന്ന് നാളെ ഒരുക്കുന്ന ഒരു പരിപാടിയുണ്ട്  - കാസർകോട് ജില്ലയിലെ മുഴുവൻ A+ ലഭിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങും ഒപ്പം പത്താം ക്ലാസ്സ് പാസായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയുള്ള
എഫക്റ്റിവ് പാരന്റിംഗ് ക്ലാസ്സും കാരിയർ ഗൈഡൻസ് സെഷനും. മിക്ക സ്കൂളിൽ നിന്ന് കുട്ടികളും രക്ഷിതാക്കളും വിളിച്ചു. പട്ല സ്കൂളിലെ ഒരു കുട്ടി മാത്രം വിളിച്ചു; അന്വേഷിച്ചു; പേര് രെജിസ്റ്റർ ചെയ്തു!

മറ്റു കുട്ടികൾക്ക് വിളിച്ചറിയാൻ എന്തേ ഒരു വല്ലായ്ക.? അതിനുള്ള
 കാരണം ?
അറിവില്ലായ്മ, അവഗണന, നിസ്സംഗത, മുൻഗണന നിശ്ചയിക്കാനുള്ള അജ്ഞത,  ഗൗരവക്കുറവ്, പരിചയക്കുറവ്... ഇതൊക്കെ തന്നെ. അല്ലെങ്കിൽ പിന്നെ ഇതിലൊക്കെ "തേഞ്ഞ" ആളായിരിക്കണം.

ഈ പിള്ളേർക്ക് വേറെ വല്ല തിരക്കും ? എന്ത് തിരക്ക്, എവിടെ തിരക്ക് ...  അപ്പോൾ ആർക്ക് ചേതം ? അവരവർക്ക് തന്നെ. അത് കൊണ്ട് എന്താണ് മിസ്സാകുന്നത് ? അടുത്ത കൊല്ലം പത്ത് കഴിയുന്ന കുട്ടിക്ക് " എടാ, കഴിഞ്ഞ വർഷം ഞാനൊരു കരിയർ ഗൈഡൻസ് സെഷനിൽ അറ്റൻഡ് ചെയ്തു" എന്ന് പറയാൻ ഒരാളു പോലുമുണ്ടാകുന്നില്ല. അത്ര തന്നെ! ഒരു മാർഗ്ഗദർശനം കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ലഭിക്കുന്നില്ല.

രക്ഷിതാക്കളോ ? അവർക്കങ്ങിനെ ഒരു (പോസിറ്റിവ് / എഫക്റ്റീവ് പാരന്റിംഗ്) ക്ലാസ്സിൽ പങ്കെടുത്ത അനുഭവം  ഉണ്ടാകുന്നേ ഇല്ലല്ലോ. ഫലം ? കൂട്ടായിരുന്ന് സംസാരിക്കുന്നിടത്ത്    ഉപകാരപ്പെടുന്ന വിഷയം തന്നെ ചർച്ചയിൽ വരുന്നില്ല. *കൊണവും  മണവുമില്ലാത്ത* നാട്ടുവർത്തമാനത്തിൽ നമ്മുടെ സംസാരം ഒതുങ്ങിപ്പോകുന്നത് അങ്ങിനെയൊക്കെത്തന്നെയാണ്.

ഇന്നലെ കണ്ടില്ലേ. എത്ര പിള്ളേർ PYF ന്റെ സ്റ്റുഡന്സ് മീറ്റിൽ പോയി?  ചില ഗ്രൂപ്പുകളിലെ വിരൽ പൊക്കലും പുഷ്പവൃഷ്ടിയും കണ്ടപ്പോൾ, പലരും തെറ്റിദ്ധരിച്ചു കാണും, പട്ല ലൈബ്രററി അന്തി നേരത്തങ്ങ് നിറഞ്ഞ് കവിഞ്ഞ് കവിഞ്ഞിരിക്കുമെന്ന്.   *1000 മണ്ടക്ക് അര്ക്കൊണ്ടെ തണ്ണീം !* ഇനി പറ, എത്ര കുട്ടികൾ സംബന്ധിച്ചു കാണും? എന്നാൽ അറിഞ്ഞോളൂ - മൂന്ന്,  മൂന്നേ *മൂന്നെണ്ണം. !* നാലാമതൊരു "പുദു" വന്നില്ലത്രെ!   പട്ലേ, തല താഴ്ന്നു പോകുന്നു!

മുതിർന്നവരേ, നിങ്ങൾ കുട്ടികളെ അങ്ങനെയങ്ങ് "അൾക്ക്" പിടിച്ച് നിർത്തല്ലേ. അവരെ അതിനൊക്കെ അയക്കൂ. അവരെ അങ്ങിനെ വീട്ടിൽ കെട്ടിയിട്ട് നിർത്തി എന്ത് കാര്യം ? എന്ത് നേട്ടം ? ആർക്ക് മെച്ചം ?

വെറും കളീം -കല്യാണപരിപാടിയുമായി തീരുന്ന ഒന്നല്ല വിദ്യാർഥി ജീവിതം, പ്രത്യേകിച്ച് പത്താം ക്ലാസ്സ് കഴിഞ്ഞങ്ങോട്ടുള്ള കുട്ടികളുടേത്. അവർ അറിവിന്റെയും അനുഭവങ്ങളുടെയും അടുപ്പ് കൂട്ടട്ടെ, അതിന് ചുറ്റും തീയെങ്കിലും കായട്ടെ.  പിന്നാലെ വരുന്നവർക്ക് ചോദിച്ചറിയാൻ ആ മക്കൾ കുറച്ചെങ്കിലും കണ്ടും കേട്ടും പഠിക്കട്ടെ.

__________________🔹

No comments:

Post a Comment