Saturday 6 May 2017

കവിത: 📃 *അടിമത്തം* / സാൻ മാവില

കവിത: 📃

*അടിമത്തം*

സാൻ മാവില
_____________

ആർപ്പുവിളികൾക്കിടയിൽ
മങ്ങലേറ്റു പോയ
ചുവരെഴുത്തുകളിലെ
വിപ്ലവകാവ്യങ്ങളിൽ
അച്ചടക്കത്തിൻ
വെറ്റില ചവച്ച്
അടിമത്തം കാർക്കിച്ച്
തുപ്പിയപ്പോഴും
കരിഞ്ഞുണങ്ങിയ
നിശബ്ദതയുടെ ഇലകളിലെ
മർമ്മരങ്ങൾക്ക് മീതെ
അടിച്ചമർത്തലിന്റെ
ഈണവും പേറിയ
കാറ്റിനോളത്തിൻ
നിറമൂറ്റിയ കൊടിമരത്തിലെ
വർണ്ണത്തുണികൾക്കുള്ളിൽ  തൂലികത്തുമ്പുകൾ
സൂചിയറ്റ
വടക്കുനോക്കിയന്ത്രമായി
പാറിക്കളിക്കുന്നുണ്ട്

No comments:

Post a Comment