Tuesday 30 May 2017

മുറ്റത്ത് നിരത്തിയ* *ആ ഒഴിഞ്ഞ കലങ്ങൾ നിറക്കാം;* *അവർ കുടിക്കട്ടെ, കുളിക്കട്ടെ* *നമുക്കതിനായ് 750ന്റെ* *പെരുക്കങ്ങളാകാം/ അസ്ലം മാവില

*മുറ്റത്ത് നിരത്തിയ*
*ആ ഒഴിഞ്ഞ കലങ്ങൾ നിറക്കാം;*
 *അവർ കുടിക്കട്ടെ, കുളിക്കട്ടെ* *നമുക്കതിനായ്  750ന്റെ* *പെരുക്കങ്ങളാകാം*
______________________

സി. പി. യ്ക്ക് വേണ്ടി
*അസ്ലം മാവില*
______________________

ആദ്യ കുറിപ്പിന്റെ തുടർച്ചയാണിത്. അറിയാം നിങ്ങളെല്ലാവരും ഈ കുറിമാനം കാത്തിരിക്കുകയാണെന്ന്.

തികച്ചും ശരിയാണ്, വെള്ളം വറ്റിത്തുടങ്ങി. ഗ്രാമം ഉണങ്ങിയുണങ്ങി വരുന്നു.  നമ്മുടെ *ചിന്നഅണക്കെട്ട്* വറ്റി വരണ്ടു; ഇപ്പോളത് ഒരു മാതിരി കളിസ്ഥലം പോലെയായി. താഴ്ന്ന ഭാഗങ്ങളിലെ കിണറുകൾ കണ്ടാൽ കോരിവെച്ച ചെമ്പ്കലം പോലെ തോന്നും. ഏറിയാൽ  ഒന്നോ രണ്ടോ പടവുകൾ വെള്ളം മാത്രം. എന്നാപ്പിന്നെ കുന്നിൻ പ്രദേശത്ത് എന്തായിരിക്കും ഇപ്പോൾ അവസ്ഥ !

ചില ഏരിയകൾ നമുക്ക് അറിയാം. ഇന്ന- ഇന്ന മാസങ്ങളിൽ ഇത്രാം ദിവസമാകുമ്പോൾ വെള്ളം കിട്ടില്ല. പിന്നെ തൊട്ടടുത്ത കിണറുകളെ അവിടുള്ളവർ ആശ്രയിക്കും. കുറച്ച് നടക്കേണ്ടി വരും. അതിനും പരിധിയുണ്ടല്ലോ. വണ്ടിയുള്ളവർ ആ സൗകര്യമുപയോഗപ്പെടുത്തും.  ആ ആശ്രയവും കഴിയുമ്പോഴാണല്ലോ കൂട്ടായ്മകൾ രംഗത്ത് വരുന്നത്.

 കഴിഞ്ഞ കൊല്ലം നാം എല്ലാവരും കൂടി ഏറ്റെടുത്ത ആ ദൗത്യം  എത്ര വൃത്തിയിലും ഭംഗിയിലുമാണ്  പൂർത്തിയാക്കിയത് ! ജൂൺ പകുതിയുടെ അടുത്ത് വരെ സി പി വണ്ടി തലങ്ങും വിലങ്ങും ഓടിയതും മറക്കാൻ പറ്റില്ല.

സി.പി. ഇക്കുറിയും ഒരുങ്ങുകയാണ്. പോട്ടബിൾ വാട്ടർ ഫെസിലിറ്റിസുമായി.
 ഇൻശാ അല്ലാഹ് കുറഞ്ഞ നാളുകൾക്കുള്ളിൽ  ദാഹജലമെത്തിക്കാൻ ടാങ്കർവണ്ടിയുമായി സി പി വളണ്ടിയർസ് നിരത്തിലിറങ്ങും.


ഈ സേവനം ഔദാര്യമേയല്ല. മറിച്ച് ബാധ്യതയാണ്. ഒന്നാമത്തെ പേജിലെ ഒന്നാം വരിയിൽ ഉണ്ടാകേണ്ട ബാധ്യത. വരൾച്ച കാലത്ത് പരസ്പരം അറിഞ്ഞ് ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്വം!

*ബഡ്ജറ്റ്* :  ഒരു ദിവസം 1500 ചെലവാകും. അത് കുറയാം; കൂടാം. കൃത്യമായതല്ലെങ്കിലും ഒരേകദേശ ധാരണ കിട്ടാൻ മാത്രമാണീ കണക്ക്.

ഒരു മുഴുദിവസത്തെ ചെലവ് വഹിക്കാൻ തയ്യാറുളളവർ മുന്നോട്ട് വരണം;  ഒന്നിൽ കൂടുതൽ ദിവസങ്ങൾ പറ്റുമെങ്കിൽ അതുമാകാം. പകുതി ദിവസത്തിന് 750. അതിലും ചെറിയ സംഖ്യയേ തരാൻ പറ്റൂ എങ്കിൽ അവരും ഉപേക്ഷ കൂടാതെ സഹകരിക്കണം. എങ്ങിനെയായാലും കൂട്ടായ് നടത്തുന്ന ഈ സൽക്കർമ്മത്തിൽ നിന്നും ആരും പുറം തിരിഞ്ഞു നിൽക്കരുത്, പ്ലീസ്.

ഈ  വെളളംവണ്ടി ഇന്ന് എന്റെ/ നമ്മുടെ മുറ്റത്ത് വരില്ലായിരിക്കാം; മഴ ഒരൽപം വൈകിയാൽ, ചൂടിനൽപം കനം വെച്ചാൽ,  മെയ് ലാസ്റ്റ് ആ ടാങ്കർ നമ്മുടെ വീട്ടുമുറ്റത്ത് വരില്ലെന്ന് തറപ്പിച്ചു പറയാൻ ആർക്കെങ്കിലും പറ്റുമോ?

പ്രാർഥിക്കാം, വരൾച്ചാ കെടുതിയിൽ നിന്ന് പടച്ചവൻ നമ്മെ രക്ഷിക്കട്ടെ, വരൾച്ചാകെടുതി കൊണ്ട് പ്രയാസപ്പെടുന്നവരെ സഹായിക്കാൻ  പടച്ചവൻ നമുക്ക് സന്മനസ്സ്  നൽകുകയും ചെയ്യട്ടെ, ആമീൻ

*നിങ്ങളുടെ വിഹിതം പറയാൻ*
*Contact*: MA Majeed
                 PP Haris
                 Qader Aramana
                 Koppalam Karim
                 Zaid KA
                 Raza Patla
_____________________🔹

No comments:

Post a Comment