Friday 26 May 2017

അറബ് നാട്ടിൽ* *Food Fiesta യിൽ* *പട്ലക്കാരിയുടെ* *രുചിക്കൂട്ടിന്ന്* *അംഗീകാരം /അസ്ലം മാവില

*അറബ് നാട്ടിൽ*
*Food Fiesta യിൽ*
*പട്ലക്കാരിയുടെ*
*രുചിക്കൂട്ടിന്ന്*
*അംഗീകാരം*
_______________

അസ്ലം മാവില
_______________

 ഫാസ്റ്റ് ഫുഡും റസ്റ്ററന്റ് മാനേജ്മെന്റാണല്ലോ ഗൾഫ് നാടുകളിൽ പട്ലയുടെ സാനിധ്യം ഉറപ്പാക്കുന്നത്, അതും അറബിക് & ഫാസ്റ്റ് ഫുഡ് ഡിഷുകൾ. "ഹട് " എന്ന വാലുള്ള പേര് അറബ് നാട്ടിൽ എവിടെക്കണ്ടാലും അതിന്റെ ഓരത്തും ചാരത്തുമായി ഏതെങ്കിലുമൊരു പട്ലക്കാരനുണ്ടാകും, തീർച്ച.

രുചിക്കൂട്ടിന്റെ പോപ്പുലാറ്റിയാണ് പട്ലക്കാരെ അങ്ങിനെ സുപരിചിതരാക്കിയത്. മൊത്തം അഭിമാനിക്കാൻ വക നൽകുന്ന ഒന്ന്.

ഇനി പറയുന്നത് രുചിക്കൂട്ടൊരുക്കുന്നതിൽ ഒന്നാം സ്ഥാനം നേടിയ ഒരു മിടുക്കിയായ പട്ലക്കാരിയെക്കുറിച്ചാണ് . അതും ഗൾഫിൽ നിന്ന് തന്നെ.

അൽഐനിൽ  അൽവഫാമാളിൽ  ഇക്കഴിഞ്ഞ ഫെബ്രവരിയിൽ രണ്ടാഴ്ച നീണ്ടു നിന്ന ഇൻറർനാഷനൽ ഫുഡ്‌ ഫെസ്റ്റിൽ റഈസ എന്ന പട്ലക്കാരിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.  ലെബനൻ, ഫലസ്തീൻ, ഈജിപ്ത്, പാക്കിസ്ഥാൻ, യു ‌ എ ഇ അടക്കം നിരവധി രാജ്യങ്ങളിലെ വീട്ടമ്മമാരാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. ( റഈസക്ക് ബഹുമതി പത്രം നൽകുന്ന ഫോട്ടോയാണ് ചുവടെ.)

നിഹാലിന്റെയും ആഷിറിന്റെയും സഹോദരിയാണ് ബോട്ടണി ബിരുദധാരിയായ റഈസ. ഭർത്താവ് വെസ്റ്റേൺ വാച്ചസ് അൽഐൻ ഏരിയാമാനേജരും ചൂരി സ്വദേശിയുമായ അബുൽ കലാം ആസാദ്.  രണ്ട് മക്കൾ,  ആസാനും അയിസും.  മാതാപിതാക്കൾ - റഷീദ് പട്ല & ഹാജിറ.

ആദരവുകൾ കഴിവുകൾക്കുളള അംഗീകാരമാണല്ലോ . കഴിവുകൾ എല്ലാവർക്കുമുണ്ടാകാം, അത് ഉപയോഗപ്പെടുത്തുന്നതിലും  അവസരങ്ങൾ വിനിയോഗിക്കുന്നതിലുമാണ് കാര്യം.

പ്രശസ്തിപത്രങ്ങൾ  വ്യക്തിയിൽ ഒതുങ്ങാതെ ഒരു നാടിന്റെ കൂടി സന്തോഷമാകുന്നു എന്നതാണ് ഈ കുറിപ്പിന്നാധാരം. RT അർഹരെ അഭിനന്ദിക്കാൻ    കൂടിയുള്ള ഇടവുമാണല്ലോ. ഈ കുറിപ്പ് എല്ലാ പെൺമക്കൾക്കും  വീട്ടമ്മമാർക്കും പ്രചോദനമാകട്ടെ. പാചക കലയിൽ മാത്രമല്ല  വിവിധ രംഗങ്ങളിൽ നമ്മുടെ സ്ത്രീകൾക്ക് അവരുടെ പരിമിതിക്കകത്ത് നിന്ന് കൊണ്ട് ശ്രദ്ധേയമായ കാര്യങ്ങൾ ചെയ്യാനാകും.

രുചിക്കൂട്ടിൽ ഇനിയും ഒരുപാട് അംഗീകാരങ്ങൾ റഈസ പട്ലക്ക് കരഗതമാകട്ടെ എന്ന് കൂട്ടത്തിൽ ആശംസിക്കുന്നു.
__________________🔹

No comments:

Post a Comment