Friday 26 May 2017

പട്ല സ്കൂൾ:* *അഡ്മിഷൻ തുടങ്ങി* *നാല് ദിവസമായി* *എല്ലാരും അറിഞ്ഞു കാണുമല്ലോ / അസ്ലം മാവില

*പട്ല സ്കൂൾ:*
*അഡ്മിഷൻ തുടങ്ങി*
*നാല് ദിവസമായി*
 *എല്ലാരും അറിഞ്ഞു കാണുമല്ലോ*
_______________

അസ്ലം മാവില
________________

"കൊച്ചി പഴയ കൊച്ചിയല്ലാ" എന്നൊരു ഡയലോഗില്ലേ? പട്ല സ്കൂളും ഇപ്പോൾ പഴയ പട്ല സ്കൂളല്ല.

പുതിയ അഡ്മിഷൻ തുടങ്ങി നാല് ദിവസമായി. കുറച്ച് മുമ്പ് വരെ ഒന്നിലേക്കുള്ള പ്രവേശനത്തിന് തൊണ്ടയനക്കി നേരവും കാലവും നോക്കി  PTAക്കാരും കുറച്ചധ്യാപകരും വീട് വീടാന്തരം കയറിയിറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. അൺ എയിഡഡ് സ്കൂളുകളുടെ ആധിക്യവും നമ്മുടെ സ്കൂളിലെ അസൗകര്യങ്ങളും  അക്കാഡമിക് തലത്തിലുള്ള മന്ദിപ്പുമൊക്കെയായിരുന്നു അന്നങ്ങിനെയായിത്തീരാൻ കാരണങ്ങൾ. അൺഎയിഡഡ്കാർ  അവരുടെ നിലനിൽപ്പിനായി ഗവ.സ്കൂളിനെ "കൊച്ചാക്കൽ " പ്രക്രിയ മറ്റൊരു ഭാഗത്തുമുണ്ടായിന്നു.

ഇപ്പോൾ കാലം മാറി. കഥയും മാറി. എല്ലാരും മൊത്തത്തിൽ മാറി. പട്ല സ്കൂൾ ഇവിടെ പേരും പെരുമയോടും നിലനിൽക്കണമെന്ന  ആഗ്രഹം അന്ന് ചിലർക്കെങ്കിലുമുണ്ടായി. അതിന്നായി നന്നായി പണിയുമെടുത്തു.

ഇപ്പോൾ കണ്ടില്ലേ ?' ഒന്നിലേക്ക് ആ സ്കൂളിൽ തന്നെ ആവശ്യത്തിന് കുഞ്ഞുമക്കളുണ്ട്, പ്രീസ്കൂൾ കിഡ്സ്. മുപ്പത്തഞ്ചോളം മക്കൾ അങ്ങിനെ തന്നെ യു.കെ.ജിയിൽ നിന്ന് ഒന്നിലേക്ക് ഷിഫ്റ്റ് ചെയ്യും. പിന്നെയുള്ളത് ന്യൂ അഡ്മിഷൻ. അപ്പുറവുമിപ്പുറവുമുള്ള സ്കൂളുകളിലെ പൊടി മക്കൾ. അവരും വന്ന് തുടങ്ങി. പത്തിനടുത്ത് അഡ്മിഷൻ ഒന്നിലേക്ക് അങ്ങിനെ എക്സ്ട്രാ  കിട്ടിയെന്നാണറിവ്.

മുതിർന്ന ക്ലാസ്സുകളിലേക്ക് വേറെയും കുട്ടികൾ വരുന്നുണ്ട്. അത് വലുതായി പ്രോത്സാഹിപ്പിക്കേണ്ട എന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത് ! നോക്കണേ ഒരു സർക്കാർ സ്കൂളിന് ചത്ത് പണിയെടുത്തപോൾ കിട്ടിയ പൊതു അംഗീകാരം ! ദ ഗ്രെയ്റ്റ് പ്രിവിലേജ് ! മുതിർന്ന ക്ലാസിലേക്ക് കഴിഞ്ഞ അധ്യയന വർഷം തീരുന്നതിന് മുമ്പ് തന്നെ *അഡ്മിഷൻ കിട്ടാതായാലോ* എന്ന് കരുതി അപേക്ഷ കൊടുത്തു വെച്ചവരും ഉണ്ട് പോൽ!

ഞാൻ മനസ്സിലാക്കുന്നത് - "കേക്കേ കട്ടപ്പണിയിലെ "  ഒന്നൊന്നര ഒഴുക്കില്ലേ അത് പോലെയാകും സ്കൂൾ തുറക്കുന്നതോടെ നമ്മുടെ പ്രീസ്കൂളിലേക്ക് (LKG & UKG)  കുട്ടികളുടെ ഒഴുക്ക് ഇനിയുണ്ടാവുക. എങ്ങിനെ വരാതിരിക്കും ? അവിടെ എന്ത് കുറവാണുള്ളത് ?  യൂണിഫോം, പുസ്തകം, ഫുഡ്,  ട്രെയ്ൻഡ് മിസ്സുമാർ, ആയമാർ, ആരാമം (KIDs parK ), ആഴ്ചയിൽ രണ്ട് ലീവ്‌ ...... കുമ്പള സേണായി പറഞ്ഞത് പോലെ കുട്യാൾക്ക് *"ഉസാർകാ മുന്തിരി , കുസാൽകി നാരങ്ങ"* അല്ലേ?  പുള്ളമ്മാറെ മജെ,  ഒന്നും പറയണ്ട.

പിന്നെച്ചേർക്കാമെന്ന ധാരണയിൽ Admission വൈകിക്കാനൊന്നും രക്ഷിതാക്കൾ നിൽക്കരുതെന്ന് പറയാനാണ് ഇത്രയും അക്ഷരം നിരത്തിയത്. വേറൊന്നും കൊണ്ടല്ല, നമുക്ക് ഏതായാലും സൗകര്യങ്ങളോടെ പഠിക്കാൻ പറ്റിയില്ല. പട്ല സ്കൂൾ പോലെ പേരും പെരുമയുള്ള ഒരു വിദ്യാലയത്തിൽ, ഇത്തിരി വൈകിയത് കൊണ്ട് അവസരം നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഇതെഴുതിയത്.
__________________🔹

No comments:

Post a Comment