Friday 26 May 2017

ഇവർ നമുക്ക് മാതൃകയാണ് /Razapatla

.


*ഇവർ നമുക്ക് മാതൃകയാണ്*

--------------------------------------------------
✍Razapatla
--------------------------------------------------


ഒരു നാടിന്റെ ഗുണവും നിലവാരവും അളക്കുന്നതും പരിഗണിക്കുന്നതും  അവിടുത്തെ യുവാക്കളെ നോക്കിയാണ്. ആ നാട്ടുകാർ തല്ലതാണ്/ ചീത്തയാണ് എന്ന് പറയിക്കുന്നതും അവിടത്തെ യുവാക്കളുടെ ജീവിത ശൈലി തന്നെയാണ്.

പട്ളയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തേക്ക് കണ്ണുംനട്ട് ഒരു കൂട്ടം യുവാക്കൾ സദാ സന്നദ്ധരായിരിക്കുന്നു. തുടർവിദ്യാഭ്യാസം ചോദ്യചിഹ്നമായി നിൽക്കുന്നവർക്ക് വഴികാട്ടിയായി അവരുണ്ട്.  ഉപദേശവും കോച്ചിംഗും പ്രോത്സാഹനവും നൽകി അവരിൽ ഒരാളായി അവരുടെ കൂടെ നിൽക്കുന്നു.

ഞാൻ പറഞ്ഞ് വരുന്നത് പട്ള യൂത്ത് ഫോറം, PYF എന്ന  മൂന്നക്ഷര കൂട്ടായ്മയെ കുറിച്ചാണ്. വിദ്യാസമ്പന്നരായ ഒരു പറ്റം യുവാക്കൾ, നാട്ടിലെ ഇളംതലമുറയെ വിദ്യാഭ്യാസ പരമായി എങ്ങനെ ഉയർത്താം എന്ന് നിരന്തരമായി ആലോചിക്കുകയുo അതിന് വേണ്ടി ആഹോരാത്രം പരിശ്രമിക്കുകയും പണിയെടുത്ത് കൊണ്ടിരിക്കുകയും  ചെയ്യുന്നവർ. അവരെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
 ഇത്തരം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെക്കുന്ന PYFന് അർഹമായ പരിഗണന നാട്ടുകാരായ നാം നൽകുന്നുണ്ടോ എന്ന് ആലോചിക്കണം.
10 കഴിഞ്ഞാൽ ഗൾഫ് എന്ന ലക്ഷ്യത്തിനപ്പുറം മറ്റു പലതും ഉണ്ടെന്ന് പഠിപ്പിച്ച് കൊണ്ടിരിക്കുന്ന PYF ന് താങ്ങും തണലുമാകാൻ നാം നാട്ടുകാർ മുന്നോട്ട് വരണം.

ഒന്ന് രണ്ട് വർഷം മുമ്പ് അവർ ആരംഭിച്ച PSC കോച്ചിംഗ് ക്ളാസ്   പാതി വഴിയിൽ നിന്ന് പോയത് എന്ത് കൊണ്ടെന്ന് നാമാരും ചോദിച്ചിട്ടില്ല, ആ ക്ലാസ് നടത്താൻ വേണ്ടി സാമ്പത്തിക സഹായത്തിന് അന്ന് വിദ്യാർത്ഥികളായിരുന്ന സലിം, ജാസർ, ഷെഫീക്ക്, ഷാഫി തുടങ്ങിയവർ പലരേയുo സമീപിച്ചിരുന്നു. പല സുമനസ്സുകളും അവരെ സഹായിച്ചു. പലരും അതിൻ്റെ ഗൗരവം അറിയാതെ പുറംതിരിഞ്ഞ് നിന്നു. പാതിരാ കളികൾക്കും മറ്റും നൽകുന്ന പിന്തുണ ഇതിന് കിട്ടിയിരുന്നങ്കിൽ ഒരു പക്ഷേ ആ ക്ലാസ് മുടങ്ങില്ലായിരുന്നു.. അത് പഴയ കഥ....

ഇനിയും ഒരുപാട് അവർക്ക് ചെയ്യാനുണ്ട്. ഒരു സമൂഹത്തെ പന്ത്രണ്ട് കഴിഞ്ഞാൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ അയക്കാതെ നമ്മുടെ നാട്ടിലെ ഉന്നത സാധ്യതകളെ കണ്ടെത്തി പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കേണ്ടതുണ്ട്.

ജാസറും ഈസയും ജാവിദും ലെത്തീഫും,സബാഹും,ഉബ്ബിയും,ഷെബിയും തുടങ്ങി ഒരു പാട് യുവരക്തങ്ങൾ നാട്ടിൽ PYF ന് വേണ്ടി ഓടി നടക്കുന്നുണ്ട് .
ഒരിക്കലും ഗൾഫെന്ന സ്വപനം കൊണ്ട് നടക്കാത്ത, എന്നാൽ ഗൾഫിൽ എത്തപ്പെട്ട സലീമും വിധിയെ പഴിച്ച് മനസ്സകൊണ്ട് PYF ന് വേണ്ടി ഓടി നടക്കുന്നുണ്ടാവും, പിന്നെ ഷെഫീക്കും റാഷിദും യൂനുസ് പേരാലും മറ്റു PYF പ്രവാസികളും.


വിദ്യാഭ്യാസ മേഖലയിൽ PYF ചെയ്യുന്ന മഹത്തായ പ്രവർത്തനത്തെ ഒന്ന് കൂടി ആശംസിക്കുന്നു.
 *ഭാവുകങ്ങൾ*



*വാൽകഷ്ണം:>*

[ *ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് ഇത്തരം ഒരു കൂട്ടായ്മയോ എന്തിലേറെ ഒരു വ്യക്തിയെങ്കിലും ഉണ്ടായിരുന്നങ്കിൽ ഞങ്ങളൊക്കെ ഇന്ന് വലിയ നിലയിലായേനെ

No comments:

Post a Comment