Saturday 27 May 2017

സലാം മാഷ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ.. /SAP



സലാം മാഷ്  ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുമ്പോൾ..
------------------------------------------

സുദീർഘമായ മൂന്ന് പതിറ്റാണ്ട് കാലം കാസർകോട് ജില്ലയിലെ മുസ്ലിം സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്താൻ അഹോരാത്രം പണിയെടുത്ത പ്രഗത്ഭനായ പ്രബോധകനും സർവ്വാധരണീയനായ അധ്യാപകനുമാണ് നമുക്കേവർക്കും പ്രിയങ്കരനായ നമ്മളെല്ലാം സ്നേഹപൂർവ്വം സലാം മാഷ് എന്ന് വിളിക്കുന്ന അബ്ദുസ്സലാം മദനി പുത്തൂർ.

അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്.  പടലയിലെ പൗരാവലിയും പ്രസ്ഥാന ബന്ധുക്കളും ഇന്നദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സഘടിപ്പിക്കുകയാണ്.  അതെ ഇത് ഒരു ചടങ്ങ് മാത്രമാണ് കാരണം അദ്ദേഹം വിരമിക്കുന്നത് ഔദ്യോഗിക ജോലിയിൽ നിന്ന് മാത്രമാണ്.
തീർച്ചയായും അല്ലാഹു അനുഗ്രഹിച്ചാൽ സംഘടനാ രംഗത്ത് അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ തുടർന്നും നമുക്ക് ലഭിക്കും എന്നതിൽ സംശയമില്ല.

ഒരു പക്ഷെ നിങ്ങളിൽ പലരും ഓർക്കുന്നുണ്ടാകും സലാം മാഷ് ആദ്യമായി പട്ലയിൽ പ്രസംഗിച്ച വേദിയും സന്ദർഭവും. അതൊരു സ്വാഗത പ്രസംഗമായിരുന്നു.   വർഷങ്ങൾക്ക് മുമ്പ് നമ്മൾ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരയിൽ മുഖ്യ പ്രഭാഷകൻ വരാൻ വൈകിയത് കാരണം സ്വാഗത പ്രസംഗം ഒരു മണിക്കൂർ കൂടി നീട്ടാൻ വേണ്ടി സംഘാടകർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. എനിക്ക് തോന്നുന്നു ജില്ലയിലെ പ്രസംഗ വേദികളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ രംഗ പ്രവേശമായിരുന്നിരിക്കണം അത്.  ശേഷം അദ്ദേഹത്തിന്റെ ഒരുപാട് തർബിയ്യത്ത് ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

തുടർന്ന് അദ്ദേഹം നമ്മുടെ ഓരോ ചലനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ടേയിരുന്നു. പ്രബോധന രംഗത്ത് കൈത്താങ്ങായി നമ്മോടൊപ്പമുണ്ടായിരുന്നു.

ജില്ലയിൽ നിന്ന് അദ്ദേഹം പോയാലും നമുക്ക് വഴികാട്ടിയായി എന്നും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കാം.. ലോകം വിരൽ തുമ്പിൽ ഒതുങ്ങിയ പുതിയ കാലത്ത് പ്രവർത്തനമേഖലകൾ വിശാലമാകുകയും ബന്ധങ്ങൾ ദൃഢമാകുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം ഇല്ല.

പട്ലയിലെ  പള്ളി നിർമ്മാണത്തിനും തുടർന്ന് പ്രബോധന രംഗത്തum അദ്ദേഹത്തിന്റെ സേവനവും സഹകരണവും പടലക്കാരെ സംബന്ധിച്ചേടത്തോളം ഒരിക്കലും മറക്കാൻ കഴിയില്ല.

മൂന്ന് പതിറ്റാണ്ട് കാലത്തെ തന്റെ SERVICE LIFE ൽ ഒരുപാട് ശിഷ്യഗണങ്ങളെ വാർത്തെടുത്ത സലാം മാഷ് വിദ്യാർത്ഥികൾക്കെന്നും വിനയാന്വിതനായ അധ്യാപകനായിരുന്നു.

സ്നേഹവും വിനയവും കൊണ്ട് പ്രബോധന രംഗം ധന്യമാക്കിയ മാഷിന് ഇനിയും ഒരുപാട് കാലം ഈ രംഗത്ത് സ്തുത്യർഹമായ സേവനം നൽകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. സർവ്വവിധ മംഗളങ്ങളും ആശംസിക്കുന്നു.

SAP

No comments:

Post a Comment