Friday, 26 May 2017

*റസിഡൻസ്* *കൂട്ടായ്മകൾക്ക്* *പ്രസക്തി ഏറുന്നു /അസ്ലം മാവില

*വേനൽ തീരാറായി*
*മഴ വരാറായി*
*മഴക്കുഴികൾ വായിച്ചാൽ*
*മാത്രം മതിയോ ?*
*ഒന്ന് രണ്ടെണ്ണം*
*കുഴിക്കേണ്ടതല്ലേ?*
*കുടിവെള്ളത്തിന്*
*പരിഹാരം വേണ്ടേ ?*
*റസിഡൻസ്* *കൂട്ടായ്മകൾക്ക്*
*പ്രസക്തി ഏറുന്നു*
________________

അസ്ലം മാവില
________________

തലക്കെട്ട് കുറച്ച് കൂടിപ്പോയിയല്ലേ?  ഒഴിവാക്കുന്നില്ല. അതങ്ങനെയിരിക്കട്ടെ, വിഷയം പറയാം.

 മഴക്കാലം വരാറായി.   വാട്സപ്പായ വാട്സപ്പിലൊക്കെ രണ്ടാഴ്ചയിലധികമായി ടെക്സ്റ്റും വൊയിസും എന്തെന്നോ?  മഴ വന്നു തുടങ്ങിയാൽ മുറ്റത്ത് അലസം ഒഴുകുന്ന വെള്ളം  എങ്ങിനെ തടഞ്ഞ് നിർത്താം ? കടലിലോട്ടൊഴുക്കാതെ  എങ്ങിനെയതിനെ നമ്മുടെ പറമ്പിൽ തന്നെ കുഴി കുഴിച്ച് കുടിപ്പിക്കാം ?

ഒരു മലപ്പുറം ഇക്കാക്കയുടെ  മഴക്കുഴിയെ കുറിച്ചുള്ള 8 മിനിറ്റ് ദൈർഘ്യമുള്ള വർത്തമാനം എത്താത്ത ഒരു മലയാളഗ്രൂപ്പും ഇനി ബാക്കിയുമുണ്ടാകില്ല. ഒരു മീറ്റർ ചുറ്റളവിൽ കുഴി കുഴിച്ച് ചകിരി കമഴ്ത്തി നിറച്ച് വെക്കുന്ന പല ഘട്ടങ്ങളിലുള്ള ഫോട്ടോകളും ആ വോയിസിന് പിന്നാലെ നാം മനം നിറച്ചു കണ്ടു.

ചോദ്യം 1 - ഇതൊക്കെ കേട്ടും വായിച്ചും നമ്മുടെ  ഏരിയയിലെവിടെയെങ്കിലും ഒരു മഴക്കുഴി ആരെങ്കിലും കുത്തിയതായി അറിയുമോ ? കുഴിക്കാനാനിനി വല്ല പ്ലാനുമുണ്ടോ ?  കിണർ റീചാർജ് ചെയ്യാൻ വല്ല ഏർപ്പാടും ?

ജലക്ഷാമം അതിരൂക്ഷമായത് എല്ലാവർക്കുമറിയാം. പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം തികയാത്ത കാരണം കൊണ്ട് വീടും ക്വാട്ടേർസും ഒഴിഞ്ഞ് പോയവരുണ്ട്. ഇത് വേറെ എവിടെയുമല്ല; നമ്മുടെ നാട്ടിൽ തന്നെ. മറ്റൊരു ഭാഗത്ത്  cp യുടെ കുടിവെള്ള വണ്ടി തലങ്ങും വിലങ്ങും ഓടിക്കൊണ്ടു മിരിക്കുന്നു.

ആ ഏരിയകളിലൊക്കെ, മഴക്കുഴി ഉണ്ടാക്കാൻ ഒന്നാലോചിച്ചാലെന്താ? വെള്ളം അവിടെത്തന്നെ മണ്ണ് കുടിക്കട്ടെ , ഒഴുകാൻ വിടരുത്. അതിനെ കുറിച്ച് പരിസരവാസികൾ ഗൗരവമായി ആലോചിക്കണം.

ആവശ്യമെങ്കിൽ ഓരോ ഏരിയയിലും റസിഡൻസ് അസോസിയേഷൻ രൂപീകരിക്കണം.  മാനദണ്ഡം ഒന്ന് മാത്രം - *അംഗങ്ങൾ മനുഷ്യർ ആയിരിക്കണം.* റസിഡൻസ് അസോസിയേഷൻ കൊണ്ട് വേറെയും ഉപകാരമുണ്ട്. അത് പിന്നെ എഴുതാം.

നമ്മുടെ അസ്ലം പട്ലയുടെ തറവാട് വീട് തൊട്ട് താഴെ, പടിഞ്ഞാറോട്ടുള്ള പല പറമ്പിലെ കിണറുകളിലും വെളളം ഇതിനകം  വറ്റിയിട്ടുണ്ട്. ചിലതിൽ തീരെ ഇല്ല. അഞ്ചെട്ട് പേർ മുൻകൈ എടുത്ത് കരീം P പടിഞ്ഞാറിന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷന്റെ കാര്യം ആലോചിക്കാവുന്നതാണ്. ആദ്യസംരംഭമെന്ന നിലയിൽ ഈ കൂട്ടായ്മയ്ക്ക് മഴക്കുഴികളെ കുറിച്ച്  സജിവമായി ചർച്ച ചെയ്യാം; ഉടനെ പണിയും തുടങ്ങാം.

ഈ വിഷയത്തിൽ ഈ ഒരു ഏരിയയിലുളളവർ ഒന്ന് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ "ചാലു " ആയിക്കോളും. ബക്കർ കപ്പൽ, ഹാസിഫ് വെസ്റ്റ്, അസ്ലം പട്ല, റഷീദ് പട്ല, ഹാരിസ് ബി.എം., സിറാർ പട്ല, ഫൈസൽ അരമന,   അഷ്റഫ് കുമ്പള, അരമന സീനിയർ, ടി.വി ഹമീദ് , P. S അബ്ദുല്ല,  എച്ച്. കെ മാഷ്, ബി. നാസർ,  ബി. ബഷീർ, കപ്പൽ അബ്ബാസ്, സാബിക്, സലിം പട്ല തുടങ്ങിവർ  കരീം ഭായിക്ക് ഒരു ഭാഗത്ത് ഉറച്ച സപ്പോർട്ടിനുണ്ടെങ്കിൽ എല്ലാം എളുപ്പവുമായി.

ഇതേ പോലെ ഓരോ ഏരിയയിലും കൂട്ടായ്മകളും   , കൂടിയാലോചനകളുമുണ്ടാകട്ടെ. പ്രത്യേകിച്ച് പാലത്തടക്ക, ചെന്നിക്കൂടൽ ഭാഗങ്ങളിൽ . ഇന്ന് വെള്ളം, നാളെ മറ്റൊരു ഇഷ്യൂവിന് പരിഹാരമുണ്ടാക്കാൻ റസിഡൻസ് അസോസിയേഷൻ ഉപകാരപ്പെടും, തീർച്ച.

_______________🔹

No comments:

Post a Comment