Tuesday, 30 May 2017

ജൂൺ വരുന്നു.* *വേനലവധി കഴിഞ്ഞ്* *മക്കൾ ഇനി സ്കൂളിലേക്ക്* *പെട്ടിസ്കൂളുകൾക്ക്* *പൂട്ടിടുന്നു* *ഗവ.സ്കൂളുകൾക്ക്* *നല്ലകാലം.* *പട്ല സ്കൂളും പിറകിലാകരുത് / അസ്ലം മാവില

*ജൂൺ വരുന്നു.*
*വേനലവധി കഴിഞ്ഞ്*
*മക്കൾ ഇനി സ്കൂളിലേക്ക്*

*പെട്ടിസ്കൂളുകൾക്ക്*
*പൂട്ടിടുന്നു*
*ഗവ.സ്കൂളുകൾക്ക്*
*നല്ലകാലം.*
*പട്ല സ്കൂളും പിറകിലാകരുത്*
_________________

അസ്ലം മാവില
_________________

എന്റെ മിക്കവാറും കുറിപ്പുകളും എഴുതുവാനുള്ള ആലോചനകൾ തുടങ്ങുന്നത് ചില സുഹൃത്തുകളുടെ പേർസനലായയ്ക്കുന്ന വോയ്സ് നോട്ടോ ടെക്സ്റ്റ് മെസ്സേജോ മറ്റോ ആയിരിക്കും. ലതീഫ് കുമ്പള അവരിൽ പെടും. വേണ്ടെന്ന് വെച്ച ഇന്നത്തെ വിഷയം എഴുതുവാൻ കാരണം ലതിഫ് തന്നെ.

കാസർകോട് ജില്ലയിൽ പൂട്ടാൻ നോട്ടീസ് കൊടുത്ത 95 സ്കൂളുകളുടെ ലിസ്റ്റാണ് ലതിഫ് ഇന്ന് എനിക്ക് അയച്ചു തന്നത്. ചിലത് കേട്ട മാത്രയിൽ പൂട്ടിക്കളഞ്ഞു. പട്ലക്ക് തൊട്ടപ്പുറത്തായുളള മൂന്നിലധികം അൺഎയിഡഡ് സ്കൂളുകളും ലിസ്റ്റിലുണ്ട്, ഉളിയത്തട്ക്കയിലെ ഗ്രീൻവാലി സ്കൂൾ, ജയ് മാതാ സ്കൂൾ, നേതാജി സ്കൂൾ ഇവയിൽ പെടും. എല്ലാവരുടെയും മനസ്സിൽ ഈ വിഷയമിരിക്കട്ടെ.

ഇന്ന് 30. നാളെ 31 ;  മറ്റന്നാൾ ജൂൺ 01.  അന്നാണ് സ്കൂൾ തുറക്കുക. നാളെ മാത്രമാണ്  പൈതങ്ങൾ നമ്മുടെ ചിറകിന്നടിയിൽ മുഴുസമയവും ഉണ്ടാകുക.  മറ്റന്നാൾ മുതൽ  നമ്മുടെ ഓരത്തും ചാരത്തും അവർ ഫുൾ റൈറമുണ്ടാകില്ല.  ഇനി അവർ അവധിയൊക്കെക്കഴിഞ്ഞ്  വിദ്യാലയ ജീവിതത്തിൽ ENGAGE ,വ്യാപൃതരാവുകയാണ്.

വേനൽ കഴിഞ്ഞ ലക്ഷണമുണ്ട്. ചാറ്റൽ മഴ 29-നേ നമ്മുടെ ഭാഗങ്ങളിൽ അങ്ങിങ്ങായുണ്ട്. ഇന്നും മഴയും മഴക്കാറുമുണ്ട്. കുട്ടികൾക്കേതായാലും വേനലവധി തീർന്നു. ഇനി മഴയോടൊപ്പമാണ് അവരുടെ ചങ്ങാത്തം.

പ്രീസ് കൂൾ മുതൽ പ്ലസ്ടു വരെ അരക്കോടിയിലധികം കുട്ടികൾ ഉണ്ട് പോൽ, മിനിഞ്ഞാന്നത്തെ പത്രറിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ. (അപ്പോൾ  ബിരുദ ബിരുദാനന്തര വിദ്യാർഥികൾ ഈ കണക്കിനപ്പുറം വരും. വളരെ കൗതുകം  നൽകുന്നതാണീ കണക്കുകൾ. )

സ്കൂൾ തുറന്നാൽ അതുമായി ബന്ധപ്പെട്ട ഒരു പാട് വിഷയങ്ങൾ മുന്നിൽ വരും.

ടെക്സ്റ്റ് ബുക്കുകൾ മുഴുവൻ എത്തിക്കഴിഞ്ഞോ ? എത്ര കിട്ടാൻ ബാക്കിയുണ്ട് ? അതെന്ന് കിട്ടും ?  അതിന്റെ ഫോളോ അപ്പ്', അധ്യാപകരുടെ എണ്ണക്കുറവ്, അതിനുള്ള പരിഹാരം, സ്കൂളുകളിലെ അസൗകര്യങ്ങൾ ,  അറ്റകുറ്റപണികൾ, സ്മാർട് സ്കൂൾ പ്ലാൻ, മലയാള പരിരക്ഷാ പദ്ധതി.......

 ഈ വിഷയങ്ങളൊക്കെ സ്വാഭാവികമായും സജീവമാകും. രക്ഷിതാക്കളും അവർ ഉൾക്കൊള്ളുന്ന PTA യും ക്രിയാത്മകമായി ഇടപെടുന്നിടത്തൊക്കെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ടാകും.

സ്കൂൾ പ്രവേശനോത്സവത്തിന് പട്ലസ്കൂളൊരുങ്ങിയോ ? എന്തൊക്കെയാണ് പരിപാടികൾ ? വാദ്യമേളാകമ്പടിയൊക്കെയുണ്ടോ? ഒന്നും കേട്ടില്ല. അധികൃതർ വിശദീകരിക്കുമായിരിക്കും.
 അൺഎയിഡഡൊക്കെ മലയാള പരിരക്ഷയുടെ പേരിലോ അല്ലാതെയോ പൂട്ടാൻ തുടങ്ങിയിട്ടുണ്ട്. തലങ്ങും വിലങ്ങും വരുംവർഷങ്ങളിൽ ആളുകൾ നമ്മുടെ സ്കൂളും തേടി വരും. ക്വാളിറ്റി നിലനിർത്താനും ബെറ്റർമെൻറ് ചെയ്യാനും PTA ഒന്ന് കൂടി ജാഗ്രത കാണിച്ചേ തീരൂ. തുടക്കം ഗംഭീരമാകട്ടെ എന്നാശംസിക്കുന്നു.
 അതേ പോലെ പള്ളിക്കൂടത്തിലേക്ക് മക്കളെ അയക്കുന്ന രക്ഷിതാക്കൾ നമ്മുടെ  സ്ക്കൂളുമായി നിരന്തരബന്ധം വെച്ച് പുലർത്തണമെന്ന് കൂട്ടത്തിൽ പറയട്ടെ.

എല്ലാ വിദ്യാർഥികളെയും രണ്ട് നാൾ നേരത്തെ അഭിവാദ്യം ചെയ്യുന്നു.

_______________🔹

No comments:

Post a Comment