Wednesday 1 February 2017

സിപി മെഡിക്കൽ ക്യാമ്പ് : എന്റെ നിർദ്ദേശങ്ങൾ എനിക്കുള്ള അഭിപ്രായങ്ങൾ /ചർച്ച

ചർച്ച തുടങ്ങാം

സിപി മെഡിക്കൽ ക്യാമ്പ് :
എന്റെ നിർദ്ദേശങ്ങൾ
എനിക്കുള്ള അഭിപ്രായങ്ങൾ

അടുത്ത മാസം അഞ്ചാം തിയ്യതി സിപി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നടേ ഇറക്കിയ ന്യൂസ് ബുള്ളറ്റിന്റെ തുടർച്ചയെന്നോണം പ്രസ്തുത ബുള്ളറ്റിനിൽ സൂചിപ്പിച്ച വാട്ട്സ്ആപ്പ് നമ്പറുകളിലേക്ക് കിട്ടിക്കൊണ്ടിരിക്കുന്നു.

എങ്കിലും പൊതു വേദിയെന്ന നിലയിൽ സിപി ഓപ്പൺ ഫോറത്തിലും ഒരു ചർച്ചയാകുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു. ഇന്ന് മുതൽ നമുക്ക് അത്തരത്തിലുള്ള ഒരു ഓപ്പൺ ഡിസ്കഷൻ ഇവിടെ തുടക്കം കുറിക്കാം. സംഘടനവുമായി ബന്ധപ്പെട്ടു എല്ലാവർക്കും എഴുതിഅയക്കാൻ അസൗകര്യമുണ്ടാകുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. തീർച്ചയായും അവർക്കും കൂടിയുള്ള അവസരമാകുമെന്ന് ഈ ഓപ്പൺ ഡിസ്കഷൻ എന്ന് പ്രതീക്ഷിക്കുന്നു.  നിങ്ങളുടെ സമയവും സൗകര്യവും നോക്കി അഭിപ്രായങ്ങൾ എഴുതിയും പറഞ്ഞും ഓപ്പൺ ഫോറം സജീവക്കുമെന്ന് സിപി വിശ്വസിക്കുന്നു.

സംഘാടനമികവിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒരുപാട് പേരും ഇത്തരം ക്യാമ്പുകളിൽ പങ്കെടുക്കുകയും നിരീക്ഷിക്കുകയും അതേറിലേറെ പേരും നമ്മുടെ ഓപ്പൺ ഫോറത്തിലുണ്ടെന്ന് നാം മനസിലാക്കുന്നു. പുതിയ ആശയങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പ്രതികരണങ്ങൾ അറിയിക്കക.  ഒപ്പം ഇവിടെ പറയുന്ന നിർദ്ദേശങ്ങളിലെ   ലൂപ്പ് പോയിന്റുകൾ ഗുണകാംക്ഷയോടെ  ചൂണ്ടിക്കാണിക്കുവാനും നിങ്ങൾ ശ്രമിക്കുമല്ലോ. പ്രസക്തമായ കാര്യങ്ങൾ ബന്ധപ്പെട്ടവർ നോട്ട് ചെയ്യും ഇൻശാഅല്ലാഹ്‌..

ഒപ്പം, മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ചു ഇത് വരെ രണ്ടു മൂന്ന് കൂടിയാലോചന യോഗങ്ങൾ ഇന്നലത്തേതടക്കം നടന്നിരുന്നു.  അതിൽ സംബന്ധിക്കാൻ അസൗകര്യപ്പെട്ടവർ തുടർന്ന് നടക്കുന്ന വോളണ്ടിയർ ക്ലസ്റ്റർ മീറ്റിങ്ങുകളിലും സംഘാടക യോഗങ്ങളിലും സമയം കണ്ടെത്തി വരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്നലത്തെ യോഗം യുവാക്കളുടെയും  വിദ്യാർത്ഥികളുടെയും സാന്നിധ്യം കൊണ്ട് സജീവമായിരുന്നു.

ഇന്ന്  മുതൽ നമുക്ക് ക്യാമ്പ് ചർച്ചകൾ ആരംഭിക്കാം. ആരെയും കാത്തിരിക്കരുത്. സൗകര്യമുള്ളവർ തീർച്ചയായും  ചർച്ച തുടങ്ങി വെക്കുക. നിങ്ങളെ എന്തായാലും ഈ ഫോറത്തിലെ ഓരോരുത്തരും കേൾക്കും. എല്ലാം വിഷയങ്ങളും പരാമർശവിധേയമാകട്ടെ, such as Registration, seating , Queuing, refreshment, seat & block  arrangements for medical teams, fixing of sign boards, shelters, mic announcement, crisis management, followups, information desk, vital signs preparation, drinking facilities, reception, honoring ceremony, inaugral program, closing session, pharmacy &  testing spots, notice distribution അങ്ങിനെ അങ്ങിനെ ഒരുപാട് വിഷയങ്ങൾ നിങ്ങളുടെ ചർച്ചയിൽ വരട്ടെ.

നന്മകൾ നേരുന്നു, പ്രാർത്ഥനയോടെ

സിപി ജിബിക്ക് വേണ്ടി, അസ്‌ലം മാവില 

No comments:

Post a Comment