Wednesday 1 February 2017

കണക്റ്റിംഗ് പട്‌ല (CP)


കണക്റ്റിംഗ് പട്‌ല (CP)

സേവന രംഗത്ത്‌ ശ്രദ്ധേയമായ ഉദ്യമങ്ങൾ !
സാമൂഹ്യ സാംസ്കാരിക രംഗത്ത് പക്വമായ ഇടപെടലുകൾ !
വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക് പുതിയ ചുവട് വെപ്പുകൾ !
ആതുരശുശ്രൂഷാ രംഗത്ത് നിസ്സീമമായ പ്രവർത്തനങ്ങൾ !

ചെറിയ കാലയളവിൽ
ചെറുതല്ലാത്ത പ്രവർത്തനങ്ങൾ
വിവിധ ക്ഷേമപദ്ധതികൾക്കായ്
ഇതിനകം ചെലവഴിച്ചത് അരക്കോടിയിലധികം !

* നിരാലംബർക്ക് വീട് നിർമ്മാണം
*പാതിവഴിയിൽ നിർത്തിയ വീടുകൾക്ക് അറ്റകുറ്റപണികൾ
* അപകടത്തിൽ പെട്ടവർക്ക് അടിയന്തിര ശുശ്രൂഷ
*കയ്യൊഴിഞ്ഞവർക്ക് ഹോംനഴ്സ് -കം- പരിചരണം
*ഡയാലിസിസ് ധനസഹായം
*സൗജന്യ മരുന്ന് സഹായം
* സൗജന്യ മെഡിക്കൽ ക്യാമ്പ്

* സമ്പൂർണ്ണ വിദ്യാഭ്യാസ-സാമൂഹിക  സർവേകൾ
*പഠനസഹായ പദ്ധതികൾ
*വിദ്യാഭ്യാസ പ്രോത്സാഹന സംരഭങ്ങൾ
*സാംസ്‌കാരിക രംഗത്ത് പുതുമയുടെ വഴികൾ
*അവശ്യവേളകളിൽ  സന്നദ്ധസേവനങ്ങൾ
*ബസ്‌വെയിറ്റിങ് ഷെഡ്ഡുകൾ
*ചെറുകിട കച്ചവട സഹായങ്ങൾ
*സ്വയംതൊഴിൽ ധന സഹായം

നമ്മുടെ സ്വപ്നപദ്ധതികൾ
*സിപികോരാസ്ഥാനം
*സാംസ്കാരികസമുച്ചയം
*ആധുനിക സൗകര്യങ്ങളോടെ ഗ്രന്ഥാലയം
*ആംബുലൻസടക്കം അത്യാഹിത സേവനങ്ങൾ
*ശരത്കാല ഗ്രാമോത്സവം


ഇനിയും കണക്റ്റിംഗ് പട്‌ലയ്ക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട്.
ഈ കൂട്ടായ്‍മയെ നെഞ്ചോട് ചേർത്തവരുടെ
അകമഴിഞ്ഞ പ്രോത്സാഹനങ്ങൾ,
സഹായ-സഹകരണങ്ങൾ സിപിയുടെ കരുത്ത്.

കണക്റ്റിംഗ് പട്‌ല
ഒരു ഗ്രാമത്തിന്റെ കയ്യൊപ്പ്

No comments:

Post a Comment