Sunday 5 February 2017

ശരത് കാല ഗ്രാമോത്സത്തിന്റെ ശംഖ് നാദം കേൾക്കാറായി എന്ന് തോന്നുന്നു

ശരത് കാല ഗ്രാമോത്സത്തിന്റെ
ശംഖ് നാദം കേൾക്കാറായി എന്ന് തോന്നുന്നു

അസ്‌ലം മാവില

ചില പദങ്ങൾ, വാക്കുകൾ, വാചകങ്ങൾ നമ്മുടെ മനസ്സിൽ ഒരുപാട് കാലം കൊത്തിവെച്ചത് പോലെ അവശേഷിക്കും. അവ നിരന്തരം പറഞ്ഞുകൊണ്ടിരിക്കാൻ നമ്മെ നാമറിയാതെ പ്രേരിപ്പിക്കും. തലമുറകളിൽ അത് ഒരു പക്ഷെ കൈമാറ്റം ചെയ്യപ്പെടാം. സംസാരത്തിൽ, പ്രസംഗങ്ങളിൽ അവ ഇടക്കിടക്ക് ക്വാട്ട് ചെയ്യപ്പെടാം.

ഇന്ന് സിപി യുടെ മെഡിക്കൽ ക്യാമ്പ് കണ്ട സന്തോഷം സകീർ അഹമ്മദ് ഇങ്ങിനെ പങ്കുവെച്ചു :
''കണ്ണിനു കുളിരേകുന്ന നാടിന്റെ കൂടായ്മ, അത്യാവേശത്തോടെ ഒരേ മനസ്സും മെയ്യുമായ് നമ്മുടെ നാട്ടുകാർ, അതിലുപരി കൈമെയ് മറന്നു ഓടി നടക്കുന്ന ചലനാത്മക യുവത്വം , നാടിനു വേണ്ടി സേവന തത്പരരായ നമ്മുടെ സ്വന്തം  ഭിഷ്വഗ്വരകൂട്ടം .  കണക്റ്റിംഗ് പട്‌ല അതിന്റെ പേര് പോലെ  മാന്ത്രിക ചങ്ങലകളാൽ ഒരു നാടിനെ ബന്ധിപ്പിക്കുന്ന മനോഹര ദൃശ്യത്തിന് സാക്ഷികൂടിയായി ഈ മെഡിക്കൽ ക്യാമ്പ്. തുടർ പ്രവർത്തനങ്ങൾക്കും ഈ ചങ്ങല കണ്ണികൾക്ക് വിടവ് വരാതെ മുമ്പോട്ട് പോകട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ''

മനോഹരങ്ങളായ വരികൾ. എവിടെ നഷ്ടപ്പെട്ടാലും ആർട്ടിയുടെ ബ്ലോഗിൽ അതിന്റെ ഫിബ്രവരിയിൽ  ആർച്ചീവുകളിൽ ഒന്നിൽ  ഈ  സുന്ദര വാക്കുകൾ എപ്പൊഴേക്കുമായി  ഇടപിടിച്ചിരിക്കും.

മെഡിക്കൽ ക്യാമ്പ് സാധാരണ നമുക്കറിയാം, അതിന്റെ തുടക്കവും ഒടുക്കവും. പക്ഷെ ഇതങ്ങിനെ ഒന്നുമല്ലായിരുന്നു. ഒരു കൂട്ടായ്മയുടെ സന്തോഷമണിക്കൂറുകൾ പോലെയാണ് എല്ലാവർക്കും അനുഭവപ്പെട്ടത്. ഇനിയും ഒന്നിച്ചിരിക്കണം. ഒത്തുകൂടണം. അതിനുള്ള സന്ദർഭവും സാഹചര്യമുണ്ടാകണം. അതിനായി സിപി മുൻകൈ എടുക്കണം എന്ന് എവിടെയൊക്കെയോ പറയുന്നത് പോലെ തോന്നിച്ചു നിരന്തരം ഓരോ നിമിഷവും അക്ഷരാർത്ഥത്തിൽ ഒപ്പിയെടുത്തു ഈ ഫോറത്തിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ ഓരോന്നും കണ്ടപ്പോഴും.

നമ്മുടെ ഇനിയുള്ള ശ്രമങ്ങൾ അതിനായിരിക്കട്ടെ. ശ്രദ്ധിച്ചുകാണുമല്ലോ, കവാടത്തിൽ മുഴുത്ത അക്ഷരത്തിൽ ഫ്ളക്സ് ബോർഡിൽ സ്വപ്നപദ്ധതികളുടെ കൂട്ടത്തിൽ നക്ഷത്രചിഹ്നത്തിന്റെ അകമ്പടിയോടെ - ശരത്കാലഗ്രാമോത്സവം.  വായിക്കാൻ മാത്രമെഴുതി വെച്ചതല്ലെന്നു എല്ലാവർക്കും ഒന്നിച്ചു തീരുമാനിക്കാൻ നേരമായി. നിങ്ങൾ ഓരോരുത്തരും ആ ഒരു തീരുമാനം മനസ്സിൽ ഉറപ്പിച്ചായിരിക്കും സ്‌കൂൾ മെഡിക്കൽ ക്യാമ്പ്ക ഴിഞ്ഞ സ്‌കൂൾ ക്യാംപസ് പടിയിറങ്ങിയിരിക്കുക.

No comments:

Post a Comment