Friday 3 February 2017

കണക്റ്റിംഗ് പട്‌ല & മാലിക്ക് ദീനാർ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ് നാളെ പട്‌ലയിൽ


കണക്റ്റിംഗ് പട്‌ല  & മാലിക്ക് ദീനാർ ഹോസ്പിറ്റൽ
മെഡിക്കൽ ക്യാമ്പ് നാളെ (ഞായർ ) പട്‌ലയിൽ

http://www.kasargodvartha.com/2017/02/connecting-patla-conducts-medical-camp.html

http://www.evisionnews.in/2017/02/camp.html

മധൂർ : പട്‌ലയിലെ സാമൂഹിക-സാംസ്കാരിക-ആതുരശുശ്രൂഷാ രംഗത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കണക്റ്റിംഗ് പട്‌ല നാളെ (ഞായർ) മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കാസർകോട് മാലിക്ക് ദീനാർ ചാരിറ്റബിൾ ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി നടത്തുന്ന മെഡിക്കൽ ക്യാംപിൽ കേരളത്തിലെയും കർണ്ണാടകയിലെയും വിദഗ്‌ദ്ധ ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും സംബന്ധിക്കുമെന്ന് കണക്റ്റിംഗ് പട്‌ല സംഘാടക സമിതി ഭാരവാഹികളായ ഉസ്മാൻ പട്‌ല, റാസ പട്‌ല, സഹീദ് പട്‌ല, ഖാദർ അരമന  എന്നിവർ അറിയിച്ചു.

മെഡിക്കൽ ക്യാമ്പ് നാളെ  (ഞായർ) രാവിലെ 9 മണിക്ക് പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ക്യാംപസിൽ പ്രത്യേകം തയ്യാറാക്കിയ ബ്ലോക്കുകളിലാണ് നടക്കുക. രജിസ്റ്റ്രേഷൻ രാവിലെ ഏഴര മണിമുതൽ തുടങ്ങും.

ഡോ. ബാലാജി പ്രഭാകർ ( ജനറൽ സർജറി  വിഭാഗം),  ഡോ. മഞ്ജുനാഥ് കാമത്ത് (ശിശുരോഗ വിഭാഗം ),  ഡോ . അർച്ചന (ഗൈനോക്കോളജി ),  ഡോ. ധനഞ്ജയ, ഡോ . പ്രഭാകർ റാവു പട്‌ല  ( ജനറൽ മെഡിസിൻ), ഡോ. അഹമ്മദ് സാഹിർ പട്‌ല  (എല്ലു രോഗ വിഭാഗം ),  ഡോ. ജമാലുദ്ദീൻ (ഇ എൻ ടി), ഡോ. അബ്ദുൽ സത്താർ (ശ്വാസകോശ രോഗ വിഭാഗം ),  പ്രൊഫ. ഡോ. ബദിനാഥ് തൽവാർ ( കണ്ണ് രോഗ  വിഭാഗം ), ഡോ. റഷീദ് പള്ളിയാൽ, ഡോ. ഫംസീദ പട്‌ല, ഡോ . അൻഷിദ പട്‌ല  (ദന്ത രോഗ വിഭാഗം ), ഡോ. സനാ , ഡോ. മുഹമ്മദ് റാഫി, ഡോ. ഫാത്തിമ ഹസ്ന പട്‌ല , ഡോ. ഷഫീഖ്, ഡോ. ആസിയ  പട്‌ല , ഡോ . ലിബാന പട്‌ല  (ജനറൽ വിഭാഗം ), ഡോ. മറിയംബി പട്‌ല ,  ഡോ. നജ്മ പട്‌ല ,  ഡോ. അമൽ പട്‌ല , ഡോ. മറിയം മഹ്‌സീന  പട്‌ല (മറ്റുവിഭാഗങ്ങൾ ) തുടങ്ങിയർ ക്യാംപിൽ  പങ്കെടുക്കെമെന്നു ഭാരവാഹികൾ അറിയിച്ചു.

രക്തപരിശോധന, ചർമ്മരോഗ പരിശോധന,  അവശ്യമരുന്നുകൾ, തുടർചികിത്സാസംവിധാനങ്ങൾ, പാവപ്പെട്ടവർക്ക്  സൗജന്യ കണ്ണട തുടങ്ങിയ സൗകര്യങ്ങൾ  ക്യാമ്പിൽ ഒരുക്കിയിട്ടുണ്ടെന്ന് കണക്റ്റിംഗ് പട്‌ല മുഖ്യരക്ഷാധികാരി എച്. കെ. അബ്ദുൽ റഹിമാൻ, ചെയർമാൻ സി.എച്. അബൂബക്കർ, ജനറൽ കൺവീനർ എം.എ. മജീദ് എന്നിവർ അറിയിച്ചു.  നിരവധി  മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുത്തു ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയ  സിറാർ പട്‌ലയുടെ നേതൃത്വത്തിലുള്ള  കെയർ വിഷന്റെ സമ്പൂർണ്ണ സേവനവും നാളെ നടക്കുന്ന മെഡിക്കൽ ക്യാംപിൽ ലഭ്യമാകും.

ആതുര ശുശ്രൂഷ രംഗത്തടക്കം ഇതിനകം ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കണക്റ്റിംഗ് പട്‌ല അരക്കോടിയോളം രൂപയുടെ സേവന പ്രവർത്തനങ്ങൾ ഇതിനകം ചെയ്തു കഴിഞ്ഞു. നിരാലംബർക്ക് വീട് നിർമ്മാണം, പാതിവഴിയിൽ നിർത്തിവെച്ച വീടുകൾക്ക് അറ്റകുറ്റപണികൾ, അപകടത്തിൽ പെട്ടവർക്ക് അടിയന്തിര സഹായം, കയ്യൊഴിഞ്ഞവർക്ക് ഹോംനഴ്സ് സഹായത്തോടെ പരിചരണം, ഡയാലിസിസ് ധനസഹായം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ ഇവയിൽ പെടും.

നാളെ നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഉസ്മാൻ, അഷ്‌റഫ് കെ., ഖാദർ അരമന (പ്രചരണം ), എം. എ . മജീദ്, നാസർ TAZA, അസ്‍ലം പട്‌ല , ഷംസുദ്ദീൻ പടിപ്പുര  (ഫൈനാൻസ്),  റാസ പട്‌ല, സാൻ മാവില ( മീഡിയ), എം. കെ. ഹാരിസ്, അബൂബക്കർ ബോംബെ, സിറാർ പട്‌ല  ( സ്വീകരണം ), ആസിഫ് എം.എം, കൊപ്പളം കരീം, ശരീഫ് കുവൈറ്റ് (രജിസ്‌ട്രേഷൻ ),  ജാസിർ മാഷ്, ഈസ ബിൻ അബ്ദുല്ല ( ഡോക്യൂമെന്റസ് & റെക്കോർഡ്‌സ് ),  ബി. ബഷീർ, ബി.എം. ഹാരിസ്, ശരീഫ് മജൽ ( ഫുഡ് ), അഷ്‌റഫലി, സൈദ് പട്‌ല, റസാഖ് മൊഗർ ( ലൈറ്റ്‌സ് & സൗണ്ട്), റഊഫ് കൊല്ല്യ, കെ. എച്. ഖാദർ, മഷ്‌റൂഫ്,  പി.എ. സമീർ, അദ്ധി പട്‌ല  (വോളണ്ടിയർ ), സുൽത്താൻ മഹമൂദ്, അഷ്‌റഫ് ഫാർമസി,  അസ്‍ലം പട്‌ല , ബക്കർ മാഷ്, അസീസ് ടി.വി. ( ഗൾഫ് കോർഡിനേഷൻ )  എന്നിവരുടെ നേതൃത്വത്തിൽ  ക്യാമ്പിന്റെ വിജയത്തിനായി വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായാണ്.

ബന്ധപ്പെടേണ്ട നമ്പർ : 9895307335 , 9895724302 , 9605488499 

No comments:

Post a Comment