Tuesday, 7 February 2017

കണക്റ്റിംഗ് പട് ള മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

http://www.kasargodvartha.com/2017/02/connecting-patla-conducts-medical-camp_6.html
https://www.facebook.com/kasargodvartha/posts/1220987691318528

കണക്റ്റിംഗ് പട് ള മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി
മധൂര്‍: (www.kasargodvartha.com 06.02.2017) കാസര്‍കോട് മാലിക്ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടു കൂടി ഞായറാഴ്ച പട് ളയില്‍ നടത്തിയ കണക്റ്റിംഗ് പട് ലയുടെ മെഡിക്കല്‍ ക്യാമ്പ് ജനബാഹുല്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. രാവിലെ ഏഴര മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങിയ ക്യാമ്പ് വൈകുന്നേരം നാലരവരെ നീണ്ടു നിന്നു. ആയിരത്തിലധികം രോഗികളാണ് ക്യാമ്പില്‍ ചികിത്സ തേടിയെത്തിയത്. കൂറ്റന്‍ ബലൂണ്‍ കമാനമൊരുക്കിയാണ് കണക്റ്റിംഗ് പട് ള രോഗികളെ സ്വീകരിച്ചത്.ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്സ്, നേത്ര രോഗ വിഭാഗം, ഡെര്‍മ്മറ്റോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഇ എന്‍ ടി തുടങ്ങി എട്ടിലധികം വിഭാഗങ്ങളിലെ കേരളത്തിലെയും കര്‍ണ്ണാടകയിലെയും വിദഗ്ദ ഡോക്ടര്‍മാരാണ് ക്യാംപില്‍ പങ്കെടുത്തത്.

ക്യാമ്പിനോട് ചേര്‍ന്ന് തന്നെ സൗജന്യ ഫാര്‍മസി, രക്തപരിശോധന, സൗജന്യ കണ്ണട വിതരണം തുടങ്ങിയവയ്ക്കുള്ള സംവിധാനവും ക്യാംപില്‍ ഒരുക്കിയിരുന്നു. നിര്‍ധനരായ എഴുപതോളം ആളുകള്‍ക്ക് പിന്നീട് കണ്ണട അവരുടെ വീടുകളില്‍ എത്തിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ എച്. കെ. അബ്ദുല്‍ റഹിമാന്‍, സി.എച് അബൂബക്കര്‍, എം.എ മജീദ്, ഉസ്മാന്‍ പട്ല, സിറാര്‍ അബ്ദുല്ല എന്നിവര്‍ അറിയിച്ചു. തുടര്‍ചികിത്സ ആവശ്യക്കാര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കുമെന്നും അവര്‍ പറഞ്ഞു.
ഡോ. ബാലാജി പ്രഭാകര്‍ (ജനറല്‍ സര്‍ജറി വിഭാഗം), ഡോ. മഞ്ജുനാഥ് കാമത്ത് (ശിശുരോഗ വിഭാഗം), ഡോ. അര്‍ച്ചന (ഗൈനോക്കോളജി), ഡോ. ധനഞ്ജയ, ഡോ. സനാ, ഡോ. മുഹമ്മദ് റാഫി (ജനറല്‍ മെഡിസിന്‍), ഡോ. അഹമ്മദ് സാഹിര്‍ (എല്ലു രോഗ വിഭാഗം), ഡോ. ജമാലുദ്ദീന്‍ (ഇ എന്‍ ടി), ഡോ. അബ്ദുല്‍ സത്താര്‍ (ശ്വാസകോശ രോഗ വിഭാഗം), പ്രൊഫ. ഡോ. ബദ്രിനാഥ് തല്‍വാര്‍ (കണ്ണ് രോഗ വിഭാഗം), ഡോ. റഷീദ് പള്ളിയാല്‍ (ദന്ത രോഗം ) എന്നീ പ്രമുഖരുടെ സേവനം ക്യാംപില്‍ ലഭ്യമായിരുന്നു. സിറാര്‍ പട് ളയുടെ നേതൃത്വത്തിലുള്ള കെയര്‍ വിഷന്റെ പ്രവര്‍ത്തനങ്ങളും ജനശ്രദ്ധ പിടിച്ചു പറ്റി. ക്യാമ്പിന്റെ നടത്തിപ്പില്‍ കാസര്‍കോട് മാലിക് ദീനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ അധികൃതര്‍ സമ്പൂര്‍ണ്ണ തൃപ്തി രേഖപ്പെടുത്തി.

പട് ള സ്വദേശികളായ ഡോ. ഫംസീദ പട് ള, ഡോ. അന്‍ഷിദ പട് ള, ഡോ. ഫാത്തിമ ഹസ്ന പട് ള, ഡോ. ഷഫീഖ്, ഡോ. ആസിയ പട് ള, ഡോ. ലിബാന പട് ള, ഡോ. മറിയംബി പട് ള, ഡോ. നജ്മ പട് ള, ഡോ. അമല്‍ പട്‌ള, ഡോ. മറിയം മഹ്സീന പട് ള എന്നിവരുടെ സജീവ പങ്കാളിത്തം മെഡിക്കല്‍ ക്യാംപിനു മാറ്റ് കൂട്ടി.

ആതുര ശുശ്രൂഷ രംഗത്തടക്കം അരക്കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടന ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വീട് നിര്‍മ്മാണം / പുനര്‍ നിര്‍മാണം, അപകടത്തില്‍പെട്ടവര്‍ക്ക് അടിയന്തിര സഹായം, ഹോംനഴ്സ് പരിചരണം, ഡയാലിസിസ് ധനസഹായം, സൗജന്യ മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങള്‍ സംഘടന ചെയ്തുവരുന്നു.


എച്.കെ. അബ്ദുല്‍ റഹിമാന്‍, സി എച്. അബൂബക്കര്‍, എം കെ ഹാരിസ്, ഖാദര്‍ അരമന, എം എ മജീദ്, അബ്ദുല്ല ചെന്നിക്കൂടല്‍, റാസ പട്‌ള, അബൂബക്കര്‍ ബോംബെ, ആസിഫ് എം എം, കൊപ്പളം കരീം, ശരീഫ് കുവൈറ്റ്, ജാസിര്‍ മാഷ്, ഈസ, ബി ബഷീര്‍, ബി എം ആസിഫ്, ശരീഫ് മജല്‍, അഷ്റഫലി, സൈദ് പട് ള, റസാഖ്, റഊഫ് കൊല്ല്യ, കെ എച്ച് ഖാദര്‍, മഷ്റൂഫ്, റഷീദ് പട് ള, അദ്ധി പട് ള, ലക്ഷ്മണന്‍ മാഷ്, കരീം പി, സബാഹ് മാവില തുടങ്ങിയവര്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വൈകിട്ട് നടന്ന ലളിതമായ സമാപന ചടങ്ങില്‍ ക്യാമ്പില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ - പാരാമെഡിക്കല്‍ സ്റ്റാഫിനും കണക്റ്റിംഗ് പട് ള ഗവേണിങ് ബോഡി പ്രതിനിധികള്‍ പ്രശസ്തി പത്രം നല്‍കി ആദരിച്ചു. യുവാക്കളുടെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ഥിനികളുടെയും സജീവ സഹകരണം കൊണ്ട് ശ്രദ്ധേയമായിരുന്നു സിപി (കണക്റ്റിംഗ് പട് ള )യുടെ മെഗാ മെഡിക്കല്‍ ക്യാമ്പ്.

No comments:

Post a Comment