Tuesday 10 September 2019

രേഖകളുടെ സമർപ്പണം സി പി യുടെ SFV Desk / 15 Aug

*പ്രളയ ദുരിതാശ്വാസത്തിനുള്ള*
*രേഖകളുടെ സമർപ്പണം*
സി പി യുടെ SFV Desk*
*അവസാന അപ്ഡേറ്റ്*

ഇന്നലത്തെ  കൂടിയിരുത്തത്തിലും ടെലഫോൺ ആശയകൈമാറ്റങ്ങളിലും SFV Deskനെ കുറിച്ചും അതിൽ പ്രതീക്ഷിച്ചിരുന്ന റിസൾട്ടിനെ കുറിച്ചും ചെറുതല്ലാത്ത  ആശങ്ക ഞങ്ങൾക്കുണ്ടായിരുന്നു. സമയം വൈകിയാണ് റവന്യൂ ഉദ്യോഗസ്ഥരിൽ നിന്ന് മെസ്സേജ് കിട്ടുന്നത്;  അത് എഴുതിത്തയ്യാറാക്കി CP യിൽ കൈമാറുന്നതാകട്ടെ രാത്രി പത്ത് മണി കഴിഞ്ഞും.  ഒരു പക്ഷെ ആ സന്ദേശം എല്ലായിടത്തും എല്ലാവരിലും സമയത്ത് തന്നെ എത്തുമോ എന്നായിരുന്നു ഞങ്ങളുടെ സംശയം.

പക്ഷെ, എല്ലാം അസ്ഥാനത്താക്കി 95% പേരും Documents ഉം കൊണ്ട് സി പി യുടെ SFV Desk ൽ സമയപരിധിക്കകം എത്തി എന്നത് ഏറെ സന്തോഷം നൽകി.  12 മണിക്ക് പകരം ഒരു മണിക്ക് തുടങ്ങിയത് കൊണ്ട് 4 മണി വരെ വില്ലേജ് ആഫീസറുടെ അനുമതിയോടെ ഡെസ്ക് തുറന്ന് പ്രവർത്തിച്ചു. ഇതിന് സഹായിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.

വീടിനകത്ത് വെള്ളം കയറി നാശനഷ്ടമുണ്ടായ 89 ഗൃഹനാഥന്മാരാണ്, നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക്  സമർപ്പിക്കാൻ ആവശ്യമായ ഡോക്യൂമെന്റുകളുമാറി SFV Desk ൽ ഇന്നെത്തിയത്.

നമ്മുടെ പ്രയത്നത്തിന് ഫലമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കാം, ശ്രമങ്ങൾ തുടരാം.

*Support for Flood Victims Desk*
( Connecting Patla )

No comments:

Post a Comment