Tuesday 10 September 2019

ദുരിതാശ്വാസ* *സാമ്പത്തിക സഹായം / 15 Aug

*ദുരിതാശ്വാസ*
*സാമ്പത്തിക സഹായം*
*പട്ലക്കാരറിയാൻ*
*പ്രധാന അറിയിപ്പ്*

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനപ്രകാരം  പ്രളയദുരിതത്തിൽ പെട്ടവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. ചില പ്രത്യേക സാഹചര്യത്തിൽ,  വൈദ്യുതിയുടെ അഭാവം കൂടി ആയപ്പോൾ പട്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പ്രളയദുരിതർക്ക് താമസിക്കാൻ പറ്റിയിട്ടില്ല എന്നത് ശരിയാണ്. അത് കൊണ്ടവർക്ക് ബന്ധു വീടുകളിലേക്ക് പോകേണ്ടി വന്നു.   പക്ഷെ, ക്യാമ്പിൽ താമസിച്ചില്ല എന്നത്  കൊണ്ട് മാത്രം ദുരിതർക്ക് ലഭിക്കേണ്ട ആശ്വാസ തുക ഒരിക്കലും നഷ്ടപ്പെടരുത്.

ഇത് സംബന്ധിച്ച് പട്ല വാർഡ് മെമ്പർ എം.എ. മജീദ് അൽപം മുമ്പ് വില്ലേജാഫീസധികൃതരോട് വിശദമായി സംസാരിച്ചു. താലൂക്ക് ആപ്പീസിൽ നിന്നും വില്ലേജ് ആഫീസിൽ നിന്നും ദുരിതകണക്കെടുപ്പിന് ഉദ്യോഗസ്ഥർ ഉടനെ പട്ലയിൽ എത്തുമെന്ന്  എം.എ.  മജിദ് പറഞ്ഞു. അതിനോടൊപ്പമോ അതിന് മുന്നോടിയോ ആയി  CP നടത്തുന്ന പ്രളയ നാശ നഷ്ട കണക്കെടുപ്പ് വലിയ ഗുണം ചെയ്യും.

മാക്സിമം ഇത്തരം കാര്യങ്ങളിൽ എല്ലാവരുടെ സഹായ സഹകരണങ്ങളാണ്  ആവശ്യമായിട്ടുള്ളതെന്നും മജീദ് അറിയിച്ചു.

*ദുരിതാശ്വാസ*
*സാമ്പത്തിക സഹായം*
*കണക്ടിംഗ് പട്ല*
*SFV ഡെസ്ക് തുറന്നു*
*പട്ല വായനശാലയിൽ*
*വൻതിരക്ക്...*

എം. എ. മജിദ്, അസ്ലം പട്ല, സബാഹ് മാവിലെ എന്നിവർ SFV ഡെസ്കിന് നേതൃത്വം നൽകുന്നു.

.                       *cp Flood Bulletin*

No comments:

Post a Comment