Tuesday 10 September 2019

ആശംസകൾ !* *സ്വാതന്ത്ര്യദിനാശംസകൾ* / AMP

*ആശംസകൾ !*
*സ്വാതന്ത്ര്യദിനാശംസകൾ*

നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമാണിന്ന്, ആഗസ്റ്റ് 15.

മതേതര മൂല്യങ്ങൾ മുൻകാലങ്ങളേക്കാളേറെ പ്രസക്തമായ കാല ഘട്ടങ്ങളിൽ കൂടിയാണ് നാം പിന്നിട്ട് പോകുന്നത്.

വർഗ്ഗീയത, നിയോ ഫാഷിസം ഇവയ്ക്കെതിരെയുള്ള ശക്തമായ ബോധവത്കരണം ഒരു ഭാഗത്ത് വളരെ സംഘടിതവും ആസൂത്രിതവും നടക്കണം.

അരക്ഷിതാവസ്ഥ അണുമണിയോളം ഇല്ലാത്ത ഒരു ഇന്ത്യയാണ് എല്ലാ ഇന്ത്യക്കാരന്റെയും ആഗ്രഹവും ലക്ഷ്യവും. അതായിരുന്നു സ്വതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത്. നമ്മുടെ ഭരണഘടനയും അത് തന്നെയാണ് വിഭാവന ചെയ്യുന്നതും.

മറ്റൊരു കാര്യം, പ്രളയ നാളുകളിലാണ് നമ്മുടെ സ്വാതന്ത്ര്യദിനം കടന്നു വന്നിട്ടുള്ളത്. അതിൽ ജീവിതം കരകയറാത്ത ഒരുപാടുപേർ ഇപ്പഴും ക്യാമ്പുകളിലും ബന്ധുവീടുകളിലുമൊക്കെയാണ്. അവരുടെ പ്രയാസജീവിതങ്ങൾക്ക് വിടുതി ആഗ്രഹിച്ചു കൊണ്ടും കൂടിയാകട്ടെ ഇന്നത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളൊക്കെയും. അവരും നമ്മോടൊപ്പം ആഘോഷങ്ങളിൽ പങ്കു ചേരേണ്ടവരായിരുന്നുവല്ലോ.

എല്ലാവർക്കും സന്തോഷകരമായ  സ്വാതന്ത്ര്യദിനാശംസകൾ.

.             *അസ്ലം മാവിലെ*

No comments:

Post a Comment