Monday 15 June 2020

*നിയമങ്ങൾ* *നിയന്ത്രണങ്ങൾ* *നമ്മുടെ നന്മയ്ക്കാണ്* /.അസ്ലം മാവിലെ

*നിയമങ്ങൾ*
*നിയന്ത്രണങ്ങൾ*
*നമ്മുടെ നന്മയ്ക്കാണ്*

....................................
അസ്ലം മാവിലെ
...................................

വളരെ നല്ല തീരുമാനങ്ങൾ !

ഈ തീരുമാനങ്ങൾ ഏത് മഹല്ലിലും എവിടെയും ഇംപ്ലിമെൻറ് ചെയ്യാവുന്ന വിധം കർശനവും സൗകര്യപ്രദവും ഒപ്പം ഫ്ലക്സിബ്ളുമാണ്.

അച്ചടക്കം
കൃത്യനിഷ്ഠ
അനുസരണം
അനുധാവനം
നിതാന്തശ്രദ്ധ
ജാഗ്രത
ഇവയൊക്കെ മറ്റാരെക്കാളും വിശ്വാസി സമൂഹത്തിനാണ് ഫോളോ ചെയ്യാൻ സാധിക്കുക.

ഏറ്റവും നല്ല പ്രാക്ടിക്കലായ ആശയം
ഞാൻ മനസ്സിലാക്കുന്നത് ഉപമഹല്ലുകളിലെ നിസ്ക്കാരപ്പള്ളികൾ അവിടെയുള്ള സൗകര്യമുപയോഗിച്ച്  ജുമുഅ: ജമാ-അത്തിനായി ഉപയോഗിക്കണമെന്ന തീരുമാനമാiണ്.

കേരളത്തിൻ്റെ പല ഭാഗങ്ങളിലും ഈ കോവിഡ് കാലത്ത് ഇംപ്ലിമെൻ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു രീതിയാണത്. മിമ്പറിൻ്റെ സൗകര്യം മാത്രം ചെയ്തു കൊടുത്താൽ മതി. ബാക്കിയൊക്കെ അവിടങ്ങളിൽ ഉണ്ടുതാനും.

ഒരു കാര്യം പ്രത്യേകം പ്രസ്താവ്യം. എല്ലാ വിശ്വാസികളും
തീരുമാനത്തിനതീതരാണ് എന്നതാണത്. ആ ഒരു ബോധം ഓരോരുത്തർക്കും ഉണ്ടായാൽ വിശ്വാസി സമൂഹത്തിന് ഒരിക്കലും കൈ വിരൽ കടിക്കേണ്ടി വരില്ല.

വളരെ ശരിയാണ്.
മുമ്പൊക്കെ നാളുകൾ തിട്ടപ്പെടുത്തുക വെള്ളിയാഴ്ചയുടെ കണക്ക് പറഞ്ഞാണ്. ദിവസത്തിൻ്റെ പ്രോഗ്രാം സ്കെഡ്യൂൾ ചെയ്യുക അന്നന്നത്തെ വഖ്ത്തിൻ്റെ വഴിദൂരം പറഞ്ഞാണ്. അതൊക്കെയാണ് കോവിഡ് കാലം വഴി മാറ്റിക്കളഞ്ഞത്.

ഇപ്പോൾ വെള്ളി വരുന്നതും
പോകുന്നതും നാമറിയാതെ പോകുന്നു.
പള്ളികൾ, മദ്രസകൾ, മതസ്ഥാപനങ്ങൾ മറവിയിലേക്ക് പൊയ്പ്പോകുന്നു.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരാധനാലയം/മസ്ജിദ് വലിയ കരുത്തും പ്രതീക്ഷയും ആശ്രയവുമാണ്. അതൊരിടവേള കൊണ്ട്  നമുക്കൽപമന്യമായിപ്പോയി.

അൽഹംദുലില്ലാഹ്,
വീണ്ടും പള്ളി വാതിലുകൾ തുറക്കുന്നു. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചാണ് അവിടെ നാമോരോരുത്തരും  കാല് കുത്തുന്നത്.

അഴിക്കുന്ന ചെരുപ്പ്
കൊണ്ട് പോകുന്ന പായ
മറന്ന് പോകാത്ത അംഗശുദ്ധി
ആദ്യബാങ്കിലെ അവസാന എൻട്രി
അതിനു മുമ്പുള്ള രജിസ്ട്രേഷൻ
വയസ് രേഖകാണിക്കാൻ
ആധാർ കാർഡോ മറ്റു രേഖകളോ 
നൂറാൾ മാക്സിമം
പരിചയക്കാർ,
പരസ്പരം അറിയുന്ന  മഹല്ലുകാർ
അകത്ത് നിശ്ചയിച്ച അകലം പാലിച്ച ഇരുത്തം
ഘടിപ്പിച്ച മാസ്ക്
മറ്റു സെയ്ഫ്റ്റി മെഷേർസ്
കയറുമ്പഴും ഇറങ്ങുമ്പഴുമുള്ള കൈ ശുദ്ധീകരണം
പള്ളി വിട്ടാൽ നേരെ വീടണയൽ
ആരോഗ്യമുള്ളവർ മാത്രം പള്ളിയിലേക്ക്...

വിശ്വാസികൾ
പുതിയ രീതിയിലാണ്
അല്ലാഹുവിൻ്റെ ഭവനത്തെ
ലക്ഷ്യമാക്കി ഇനി കുറച്ചു കാലം നടക്കുന്നത്.

ഇൻശാ അല്ലാഹ്
ഈ പ്രയാസങ്ങൾ മാറും
ഉടനെ മാറിക്കിട്ടും.

അറിയുക
നിയമങ്ങൾ
നിയന്ത്രണങ്ങൾ
നമ്മുടെ നന്മയ്ക്കാണ്.

അല്ലാഹ് അനുഗ്രഹിക്കട്ടെ

▪️

No comments:

Post a Comment