Saturday 13 June 2020

മരം വെട്ടണോ....... അല്ല./മാവിലെ


▪️
*മരം വെട്ടണോ....... അല്ല...*

എല്ലാ സൈബർ ചാവേറുകളോടും...

പോരാ,
ഒന്നു കൂടി കടുപ്പിക്കണം ഭാഷ..
മറ്റു ഫോറങ്ങളിലും ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലും ഉള്ളതിനേക്കാളും കീപ്പട്ട് പോണം നിങ്ങൾ കൈ കാര്യം ചെയ്യുന്ന  ഭാഷയും കോപ്പി പേസ്റ്റും..
എങ്കിലും,
നിങ്ങൾ അറിയാതെ തന്നെ ഈ ഫോറത്തിൽ  നിങ്ങൾ അയച്ചു വിടുന്ന ഭാഷാശൈലി
മറ്റെന്നും ഉണ്ടായിരുന്നില്ലാത്ത നിലവാലത്തകർച്ചയിലേക്ക് വളരെ വളരെ മോശമായിത്തന്നെ പൊക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇനി കാർട്ടൂൺ വരും, ട്രോൾ വരും, ബഹുമാനപ്പെട്ടവർ നിങ്ങൾ കാരണം പെട്ടുപോകാൻ തുടങ്ങും.  ടെക്സ്റ്റും പോട്ടങ്ങളും വീഡിയോസും ടിപ്പറിൽ തട്ടാൻ തുടങ്ങും.  അവസാനം നല്ല വാർത്തയ്ക്കും അറിയിപ്പിന്യം   ഇന്നാലില്ലാഹിയുടെ ന്യൂസ് സ്റോതസിനും വേണ്ടി സാധാരണക്കാർ ഇവക്കിടയിൽ തപ്പൽ നടത്തി ക്ഷീണിച്ചവശരാകും. ( നാട്ടിലെ ഒരു സഹോദരൻ മരിച്ച ഇന്നലെ പോലും വിഴുപ്പലക്കൽ നിർത്തിയില്ല, ചിലർ വേറെന്തൊക്കെയോ തമാശപ്പോസ്റ്റുകളും അപ്രസക്തമായവയും തട്ടുകയും ചെയ്തു. കഷ്ടം !)  
കൂട്ടായ്മകൾ നല്ലതാണ്,
അതിൽ ആളുകളും വേണം. ആരോഗ്യപരമായ സംവാദങ്ങളും സ്ഥിതിവിവരകണക്കുകളും നിലപാടുകളും മറ്റും മറ്റും ആ ഫോറത്തിന് പഥ്യമെങ്കിൽ ആകാവുന്നതുമാണ്. 
പക്ഷെ, അംഗുലീ പരിമിതരായ സൈബർ ചാവേറുകളെ  സഹിക്കാൻ മഹാഭൂരിപക്ഷം വരുന്ന ഈ ഫോറത്തിലെ അംഗങ്ങൾ എന്തു പിഴച്ചു ? അവർ എന്തിന് ഇവിടെ ചടഞ്ഞു കൂടി ഇരിക്കണം ? 
നേതൃത്വത്തിന് പ്രശ്നമില്ലെങ്കിൽ ok ആണ് കേട്ടോ... )
എന്നാൽ പട്ലക്കാരനായ ഒരു കോൺഗ്രസുകാരനെ കൂടി  ഇവിടെ തരാം. അവനു നല്ല പരിശീലനും നൽകാം. മതിയായ കണ്ടൻ്റും ട്രോളും ഏർപ്പാടും ചെയ്യാം. പിന്നെബഹുകേമമായിരിക്കും. (ആ പാർട്ടിയാണല്ലോ നാഥനില്ലാതെ ഇവിടെ തോണ്ടപ്പെടുന്നതും).
ഈ ഗ്രൂപ്പിലെ മുതിർന്നവർ ഇപ്പം നിയന്ത്രിച്ചാൽ നല്ലത്. ഇല്ലെങ്കിൽ CP യും ചളമാകാൻ വലിയ താമസം വേണ്ട. വെട്ടുകിളികളെ കണ്ടിട്ടില്ലേ ? അവർക്കെന്തു വ്യവസ്ഥയും വെള്ളിയാഴ്ചയും ?
ഈ കൂട്ടായ്മയിൽ കാണിച്ചു പോരുന്ന പരസ്പര ബഹുമാനം നഷ്ടപ്പെട്ടാൽ തിരിച്ചു കൊണ്ട് വരിക എന്നൊന്നില്ല. മുമ്പ് അപ്പപ്പോൾ നിയന്ത്രിച്ചിരുന്ന സിസ്റ്റമുണ്ടായിരുന്നു.
കുറിച്ച് കഴിഞ്ഞ്  മരം വെട്ടണോ
അല്ല ഇപ്പം ബന്തിര്ങ്ങ നീക്കലിൽ ഒതുക്കണോ എന്ന് അധികൃതർക്ക് തീരുമാനിക്കാം.
.    *മാവിലെ*

03 Jun 2020

No comments:

Post a Comment