Tuesday 4 October 2016

Transmutation,പരിവർത്തനം / അസ്‌ലം മാവില

 Transmutation,പരിവർത്തനം

RT യിലെ എപ്പോഴുമുള്ള വികാസം പടിപടിയായുള്ളതാണ്. അതിലെ സജീവതയും അങ്ങനെതന്നെ.  RT സജീവമാകുമ്പോൾ തന്നെ മറ്റുകൂട്ടായ്മകളിലും അതിന്റെ അനുരണങ്ങൾ നിങ്ങൾ തൊട്ടറിയും.  അത് തികച്ചും സ്വാഭാവികത മാത്രം.  സാംസ്കാരിക കൂട്ടായ്മകൾ നൽകുന്ന നല്ല സന്ദേശം അതൊക്കെ തന്നെയാണ്.

നാം സ്വയം നിയന്ത്രിക്കുക , സഹിഷ്ണുതരാകുക, പ്രകോപനങ്ങൾക്ക് മുമ്പിൽ ഹിമാലയങ്ങൾ തീർക്കുക, ആഴിയോളം താഴാൻ മനസ്സ് പാകപ്പെടുക, വായനയും വർത്തമാനവും ചെവിക്കൊള്ളലും ചെവിയൊഴിയലും എല്ലാം പാകവും പക്വവുമാക്കുക. RT തുടക്കം മുതൽ മുന്നിൽ വെച്ചതും ലക്ഷ്യമായി കണ്ടതും ഇവയൊക്കെ തന്നെയാണ്. അത്തരമൊരു  തറയും പരിസരവുമൊരുക്കുന്നിടത്തേ സേവനങ്ങളടക്കം  ഉത്തരവാദിത്വമായി പ്രേക്ഷകർ മുഖവിലക്കെടുക്കുകയുള്ളൂ. ഇല്ലെങ്കിൽ അരുതാത്ത കീഴ്വഴക്കങ്ങൾ അപ്പപ്പോൾ കൂട്ടായ്മകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.

Transmutation, പരിവർത്തനം  എന്ന് മലയാളത്തിൽ പറയാം.   It is  a state to change energy to a HIGHER FORM.  നമ്മുടെ ഊർജ്ജം അത്തരം ഉന്നതാവസ്ഥയിലേക്ക് പരിവർത്തനം ചെയ്യുക എന്നത് ബുദ്ധിവ്യായാമത്തിന്റെ (intellectual exercise)  ഭാഗമാണ്. 

No comments:

Post a Comment