Thursday, 6 October 2016

ചെൽത്തുകൾ അഥവാ പഴഞ്ചൊല്ലുകൾ / സലീം പട്ട്ള


(,പട്ട്ളക്കാറെ ബാസെ ഭാഗം: 2

ചെൽത്തുകൾ അഥവാ പഴഞ്ചൊല്ലുകൾ

സലീം പട്ട്ള

വ്യത്യസ്ത കാലങ്ങളിൽ ജീവിച്ച അസാധാരണ ബുദ്ധിശക്തികളുടെ
പണിപ്പുരയിൽ നിന്നാണ് പഴഞ്ചൊല്ലുകൾ ജന്മമെടുത്തത്.
കേരളത്തിന്റെ ഇങ്ങേ അറ്റത്ത് കാസറഗോഡിലെ പട്ട്ളത്ത് നമ്മളെ
ഉപ്പുപ്പമാർ പറഞ്ഞിരുന്ന പഴഞ്ചൊല്ലുകൾ അങ്ങ് ഇംഗ്ലണ്ടിലും
മറ്റു പാശ്ചാത്യരാജ്യങ്ങളിലും സമാനമായ ആശയങ്ങളിൽ നിലനിന്നിരുന്നു എന്നത് അൽഭുതകരമാണ്.
ഇവർ വിമാനം കേറി പോയി പഠിച്ചതല്ല. സായിപ്പുമാർ ഇങ്ങോട്ട് വന്ന് പഠിപ്പിച്ചതുമല്ല.
അവിടെത്തെയും ഇവിടത്തെയും
നിരീക്ഷണശക്തിയുള്ള ബുദ്ധിജീവികൾ സമാനമായ അനുമാനങ്ങളിലെത്തുന്നു എന്നത് കൊണ്ടാണ്.


ഉദാഹരണമായി.
the full belly does not believe in hunger, (നിറഞ്ഞ വയറ് വിശപ്പിൽ വിശ്വസിക്കുന്നില്ല)
ഈ ഇംഗ്ലിഷ് പഴഞ്ചൊല്ല് മലയാളത്തിൽ
"ഉണ്ടവനറിയില്ല ഉണ്ണാത്തവന്റെ വിശപ്പ് "
ഇത് നമ്മുടെ പട്ട്ളക്കാരുടെ അടുത്തെത്തുമ്പോൾ
''ബൈച്ചോന് എന്തർഞ്ഞി പൈച്ചോന്റെ ഹാല് "
എന്നായി മാറും


unbidden guest must bring chair
(ക്ഷണിക്കപെടാത്ത അഥിതി കസേര കൊണ്ട് വരണം )
ചൊല്ലാതെ വന്നാൽ ഉണ്ണാതെ പോവാം "
എന്ന് തെക്കമ്മാർ പറയുമ്പോൾ നമ്മുടെ നാട്ടിൽ ഈ പഴഞ്ചൊൽ ഇങ്ങനെയാണ്
"ബിളിക്കാതെ ബന്നങ്ക് ബൈക്കാതെ പോവാം"


"അമ്മായിന്റെന്ന് പൊളിഞ്ഞത് മണ്ണിന്റെ ചട്ടി, മരിയോളേന്ന് പൊൾ ഞ്ഞങ്ക് പൊന്നിന്റെ ചട്ടി"
ഇതിന് സമാനമായ ഇംഗ്ലീഷ് ചൊല്ല്
"Fault are thick where loves is thin
( സ്നേഹം ചെറുതായിരിക്കുന്നിടത്ത് തെറ്റുകൾ വലുതാകുന്നു .)


ചോദ്യത്തിന് ഒരു ബന്ധവുമില്ലാത്ത ഉത്തരം പറയുന്നതിനെ സൂചിപ്പിക്കുന്ന പഴഞ്ചൊല്ലാണ്
"അരിയെത്രെ ? പയറഞ്ഞാഴി
ഇത് നമ്മുടെ പൂർവ്വികർ ഉപയോഗിച്ചത് ഇങ്ങനെയാണ്
" തോണിപോയാ? കറി ബസളെ "


"അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ?"
എന്ന ചൊല്ലിന് പകരം നമ്മുടെ
നാട്ടിലുപയോഗിക്കുന്നത്
''മോര് കുടിക്കാൻ ബന്നോന് എര്മെന്റെ ബെലെ അറിയണാ? എന്നാണ്


every dog has his day ഇതിന് സമാനമായ ചെല്ലാണ്
"നമ്മളെ മാവും പൂക്കും "


അമിതമായ മേക്കപ്പിനെ പരിഹസിച്ചു കൊണ്ട് പണ്ടത്തെ ആളുകൾ ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലാണ് " കാക്കോലം മുക്കാച്ചമിയം "


നമ്മുടെ പഴയ തലമുറ പ്രയോഗിച്ചിരുന്ന കുറച്ച് പഴഞ്ചൊല്ലുകളാണ് താഴെ.
സഭ്യമല്ലന്ന് തോന്നുത് ഒഴിവാക്കിയിട്ടുണ്ട്.
ഇതിൽ ഉൾപെടാത്ത നിങ്ങൾക്കറിയാവുന്നവ ഇനിയും ഉണ്ടാകും
വിമർശങ്ങൾക്കും അഭിപ്രായങ്ങൾക്കും സ്വാഗതം.


(I) ചാരേന്നും അൾക്കേലാ കൂഞ്ചീന്നും അൾക്കേ ലാ
(2)ആരോടും കയ്യേലാങ്കും ഉമ്മാനോടു കയ്യും
(3) ഇളളത് ചെല്ലിയങ്ക് പെറ്റ ഉമ്മാക്കും പൊള്ളും
(4) തുപ്പാനും കയ്യ എർക്കാനും കയ്യ
(5) ബൂണങ്കും മൂക്ക് മേലോട്ട്
(6) ഇട്ടി തുള്ളിയങ്ക് മുട്ടോളം .മുട്ട്ന്ന് തുള്ളിയങ്ക് ചട്ടിക്ക്
(7) ദാസിന്യം ദാര്ദിര്യം
(8) നായി സന്തക്ക് പോയ പോലെ
(9) നായികെന്തർഞ്ഞി നാരങ്ങാന്റെ ഉപ്പേരി ,പൂച്ചകെന്തർഞ്ഞി പുളിങ്കായിന്റെ ഉപ്പേരി
(10)ആകെ മുങ്ങിയോന് എന്ത് ചളി?
(11) നക്ക്ൾനും ബെസം
(12) എന്റെ തക്കാരം കാണണങ്ക് ആരാന്റെ പന്തലിലേക്ക് ബാ
(13)ആട്ടിറ്റ് ബെര്മ്പൊ പുണ്ണാക്ക് തരാത്തോന് പൊര്ക്ക് എത്തിയങ്ക് എണ്ണ തെരോ?
(14) കുസാൽന്റെ മോളില് കസാലെ
(15) പെണ്ണ് പെണ്ണെങ്ക് തബെരെ തെങ്ങാവും
(16) കാട്ട് താൾന് ബളം ബെച്ച പോലെ
(17) ഒട്ട ചർട്ടീല് കടു ഇട്ട പോലെ
(18) പെറ്റ ഉമ്മാക്ക് ഇല്ലാത്ത പിര്സം ഈറ്റിന് നിന്നോൾക്കാ?
(19 ) ഒവ്വുന്നതോണിക്ക് ഒരി ഉന്ത്
(20) താങ്ങാന് ആള്ണ്ടങ്ക് തളർച്ചെ ജാസ്തി
(21) കസായിക്ക് ആടിനോട്ള്ളെ പിര്സം
(22) ബക്ക് പൊൾഞ്ഞെ ചട്ടിക്ക് കണെ പോയെ കയില്
(23) ആരാന്റെ പല്ലിനാട്ടി ഓറോറെ നൊണ്ണ് നല്ലത്
(24) ചുണ്ടങ്ങ കൊട്തിറ്റ് ബെരീങ്ങ മേങ്ങണ്ട
(25) പാളേന്ന് പഠിച്ചത് കൊള്ളിയോളം മറ്ക്കേലാ
(26) ചക്ക ചോളെ ഇല്ലാ
തേന്ണ്ടങ്ക് മുക്കി തുന്നാഞ്ഞി
(27) ഒറോറെ ഒരി മൊളം ബെച്ചിറ്റ് ആരാന്റെ അര മൊളം നോക്ക്ന്ന്
(28) ഉമ്മാനെ തച്ചങ്കും. രണ്ട് പാർട്ടി
(29 ) നന്നെ തുന്നോന് നന്നെ ഒൽച്ചെ
(30) ജാറ്മ്പൊ കുത്താത്തെ ബടി എന്തിന്?
(31) മഞ്ഞപിത്തം പുട്ച്ചോന് എല്ലം മഞ്ഞെ
(32) നായികടിക്ക്ന്ന്ന്ന് ചെല്ലിറ്റ് നായിന്റെ ബീമ്പ് കടിക്കലുണ്ടാ ?
(33) നായി ഉണ്ടാവുമ്പോ കല്ലില്ലാ
കല്ലിണ്ടാമ്പോ നായിയില്ല
(34)തയിക്കാന് മന്സ്സ്ണ്ടങ്ക് ഇര്ന്ന പല മതി
(35) ചാഞ്ഞ മര്ത്തില് പാഞ്ഞ് കേറും
(36) നായിക്ക് കൊട്ട് കിട്ടിയ പോലെ
(37) പെണ്ണ് കെട്ടി കണ്ണ് പൊട്ടി
(38) കുത്ത്ന്നെ പോത്തിനെ ബെലെ കൊട്ത്തിറ്റ് മേങ്ങി
(39) കോയിനെ നോക്കാന്  കുർക്കനെ നിർത്തിയെ പോലെ

No comments:

Post a Comment