Thursday 6 October 2016

കവിത / മന്ദമാരുതൻ/ സാൻ മാവില

കവിത  📝

മന്ദമാരുതൻ
_______________

സാൻ  മാവില
_______________

ഭാഷകൾ വിഴുങ്ങിയ
തുളുനാടിന് മതിലുകളി-
ലിശലിന്നക്ഷരങ്ങൾ
കൊത്തിവെച്ച,

ചെങ്കല്ലുകളിൽ
അരിമണിക്കാമ്പുകളിലെ
വിദ്യ മുളപ്പിച്ച,


മാപ്പിളപ്പാട്ടിന്നറുമണം
വീശിയടിച്ച
മന്ദമാരുതാ

ആണ്ടുകളേറെ
കഴിഞ്ഞും നിൻ
പുതുമണം
മാറാത്തതെന്തേ...

നീ നടന്നു നീങ്ങിയ
പാതയോരങ്ങളിലെ
കാൽപാടുകൾ
 പോലുമൊന്നു
മാഞ്ഞു പോവാൻ
മടിക്കുന്നതെന്തേ....


No comments:

Post a Comment