Thursday, 6 October 2016

അഭിനന്ദനങ്ങൾ.. സാൻ

അഭിനന്ദനങ്ങൾ.. സാൻ

ഇത് ആദ്യമായിട്ട്   സാൻ മാവില ഒരു കവി അരങ്ങിൽ പങ്കെടുക്കുന്നത്, അതും ടി. ഉബൈദിന്റെ പേരിൽ പതിറ്റാണ്ടുകൾക്ക്   മുമ്പ്  തുടങ്ങിവെച്ച  കാസർകോട് സാഹിത്യ വേദിയുടെ തട്ടകത്തിൽ. 03 ഒക്ടോബർ 2016.

 RT യിൽ  പ്രസിദ്ധീകരിച്ച  *മന്ദമാരുതൻ* എന്ന കവിതയാണ് കാസറഗോഡ്  മുൻസിപ്പൽ  വനിതാ ഹാളിൽ  വെച്ചു ഉബൈദ് അനുസ്മരണ  ചടങ്ങിനോട്  അനുബന്ധിച്ചു  നടന്ന  കവിയരങ്ങിൽ അവതരിപ്പിച്ചത്.

 പ്രമുഖ  കവി
*പുഷ്പാകരൻ ബെണ്ടിച്ചാൽ, നിരൂപകൻ നാരായണൻ പെരിയ അടക്കമുള്ളവർ കവിതയെ  വിലയിരുത്തി.

അഭിനന്ദനങ്ങൾ.. സാൻ

 കവിതാസ്വാദനം :

''ഭാഷകൾ വിഴുങ്ങിയ'' എന്ന പ്രയോഗം കൂടുതൽ ചർച്ചകൾ ഉണ്ടാകേണ്ട ഒന്നാണ്. നീരാളി പിടുത്തമൊക്കെ  വിട്ടു, ''ഭാഷ  വിഴുങ്ങാൻ'' തുടങ്ങി എന്നത് നിസ്സാരമായ വിഷയമല്ല.

നമ്മുടെ മലയാളക്കരയിൽ അങ്ങിനെയൊന്നില്ലെങ്കിലും തൊട്ടയൽ സംസ്ഥാനങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഭാഷ സംവേദനോപാദി എന്നതിനേക്കാളേറെ മറ്റു പലതിന്റെയും ഭാഗമായി ഭാഷ ഉപയോഗിക്കപ്പെടുന്നുണ്ട്.  തമിഴും മറാഠിയും കന്നഡയും ഉറുദുവും ഹിന്ദിയും ഗുജറാത്തിയും സംസാരിക്കുന്നവനേ ആദരിക്കപ്പെടുകയുള്ളൂ എന്ന് ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ഇന്നും നിലവിലുള്ള അഹിതകരമായ വസ്തുതയല്ലേ ?  ഭാഷ മലയാളമായത്  കൊണ്ട് മാത്രം അതിലെ വരികൾക്കു   ചെവികൊടുക്കാൻ കൂട്ടാക്കാത്തവർ പതിനാറാം നൂറ്റാണ്ടിൽ തന്നെയുണ്ടായിരുന്നല്ലോ.

ഇന്ന ഭാഷ സംസാരിക്കുന്നവനേ  ഒഴുകുന്ന വെള്ളത്തിന്നവകാശമുള്ളുവെന്ന് ശഠിക്കുന്നതും ദാഹിച്ചവൻ അതിർത്തി കടന്ന് അവനവൻ സംസാരിക്കുന്ന പ്രദേശത്തെ  കിണറിൽ തൊട്ടിയിറക്കണമെന്നും പറയുന്നോളമെത്തി നിൽക്കാൻ മാത്രം ഭാഷയെ നാം (മലയാളി അല്ലെങ്കിലും ) ദുരുപയോഗം ചെയ്യുന്നു.   ഉറുദു ഭാഷ സംസാരിച്ചാലേ യഥാർത്ഥ വിശ്വാസിയാകൂ എന്ന്  കരുതുന്ന ചില വടക്കേ ഇന്ത്യൻ പോയത്തക്കാർ  ഇന്നുമില്ലേ ? പച്ചമലയാളം പറയുന്നത്   മാർക്കം ചെയ്തവർക്ക് ചേർന്നതല്ലെന്ന് പണ്ടൊരുകാലത്ത് മലയാളക്കരയിലും തെറ്റുധാരണ ഉണ്ടായിരുന്നു. അത് കൊണ്ട് കഴിയുന്നത്ര വക്രീകരിച്ചും വികൃതമാക്കിയും   മലയാളം ഉപയോഗിക്കുവാൻ  അന്നുള്ളവർ ശ്രദ്ധിച്ചിരുന്നു പോൽ ! ചില ഭാഷകൾ താണജാതിയിൽ പെട്ടവർക്ക്  കേൾക്കാൻ പോലും അവകാശം നൽകിയിരുന്നില്ല. ഈയം അന്നൊക്കെ അങ്ങിനെ ചില ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ഈ കുറിപ്പിന്റെ ദൈർഘ്യം ഭയന്ന് അങ്ങോട്ടൊന്നും പോകുന്നില്ല.


കൂട്ടത്തിൽ പറയട്ടെ, ഭാഷാ പിറവി സംബന്ധ ചരിത്രത്തിലും ഘട്ടം ഘട്ടമുള്ള ഭാഷകളുടെ വികാസത്തിലും   താല്പര്യമുള്ള വിദ്യാർത്ഥികൾ വളരെ ഉത്സാഹത്തോടെ പഠിക്കേണ്ട തിയറികളാണ് bow -wow , Pooh -pooh , ding-dong  തുടങ്ങിയ തിയറികൾ.

ഇനി കവിത  - സാനിന്റെ ഈ കവിത ധൃതി പിടിച്ചു എഴുതിയത് പോലെ  എനിക്ക് തോന്നി, അതദ്ദേഹം സമ്മതിച്ചു തരുമോ എന്നറിയില്ല. അത് കൊണ്ട് ചിലതൊക്കെ അയാൾ  സ്വയം വിട്ടതാണോ വായനക്കാർക്ക് വിട്ടതാണോ എന്നറിയില്ല.  വിശദമായ ഒരു പരിശോധന സാപ്, സാകിർ, മധൂർ ശരീഫ് ഇവർ പറയുമെന്ന് കരുതുന്നു (വാമൊഴിയിലോ വരമൊഴിയിലോ ). ആസ്വാദനം പറയാനും എഴുതാനും പിന്നെ വിലയിരുത്താനും അവരൊക്കെയാണ് എന്നെക്കാൾ എത്രയോ യോഗ്യർ.  മറ്റുള്ളവരും ഇടപെടുമെന്ന് പ്രതീക്ഷിക്കാം.


No comments:

Post a Comment