Thursday 6 October 2016

*മടങ്ങിയെത്തുമ്പോള്‍* /- കവിത / എസ് . അബൂബക്കർ

കവിത  :  എസ് . അബൂബക്കർ

*മടങ്ങിയെത്തുമ്പോള്‍*
====================

"ശവം"
എന്തിനിപ്പോള്‍
ഇങ്ങോട്ടേക്ക് കെട്ടിയെടുത്തു
എന്ന് പിരാകിയിരുന്നവര്‍
മയ്യത്തെന്ന മൂന്നക്ഷരത്തിന്റെ
സൈറനും പ്രതീക്ഷിച്ചു
മണിക്കൂറുകളോളം
പാതവക്കില്‍
പീടികക്കോലായില്‍
ക്ഷമയോടെ കാത്തിരുന്നു

വിലപിക്കാനാളില്ലാത്തവന്റെ
മയ്യത്തിനു
ഉപ്പയും ഉമ്മയും മക്കളും
ചേര്‍ന്നു നട്ടുനനച്ച
തെങ്ങിന്‍ തലപ്പുകള്‍
തണല്‍ വിരിച്ചു

മൂന്നാം നാള്‍
ബന്ധങ്ങളും സൌഹൃത കൂട്ടായ്മകളും
തിരക്കെന്ന പ്രക്ഷുബ്ധ കാലത്തിലേക്ക്
മടങ്ങിപ്പോയി.

പ്രിയതമ പ്രണയകാലത്തെ
അക്ഷര കൂട്ടങ്ങളില്‍
മുഖംപൊത്തി വീണു.

മീസാന്‍ കല്ലുകള്‍ക്ക്
മുന്നില്‍
മൈലാഞ്ചിച്ചെടിയുടെ
മറവില്‍
പ്രാര്‍ത്ഥനയോടെ
നിങ്ങളുണ്ടാവില്ലേ..

No comments:

Post a Comment