Saturday 3 December 2016

CP - RR

Connecting Patla
''ഒരു  ഗ്രാമത്തിന്‍റെ കയ്യൊപ്പ്..''
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അംഗങ്ങളുടെ  ശ്രദ്ധയ്ക്ക്.
           --------------------------
■ പട്‌ലയുടെ മത സാമൂഹിക  സാംസ്കാരിക രാഷ്ട്രീയ വികസന രംഗത്തെ ഒരു
 പൊതു വേദിയാണ് കണക്ടിംഗ് പട്‌ല,  CP

■ ഈ ഗ്രൂപില്‍ വ്യത്യസ്ത ആശയാദർശക്കാരാണുള്ളത്. അവ മനസ്സിലാക്കി പെരുമാറുക.നമ്മുടെ നിലപാടുകളും ആശയാദർശങ്ങളും മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാതിരിക്കുക

■മറ്റുള്ളവരെ താറടിക്കുന്നതും പ്രകോപിപ്പിക്കുന്നതും സഭ്യതയ്ക്ക് നിരക്കാത്തതുമായ വോയിസ്, ടെക്സ്റ്റ്  മെസേജുകൾ ഒരു കാരണവശാലും പോസ്റ്റ് ചെയ്യരുത്.

■ നാടിന്‍റെ പൊതു ഐക്യവും സമഗ്ര വികസനവും  ലക്ഷ്യമാക്കുക, അതിന്റെ കാവലാളാകുക . പൊതുചർച്ചകളിൽ സജീവമാകുക

■ സാമൂഹ്യ -സാംസ്കാരിക-വിദ്യാഭ്യാസ - ജീവ കാരുണ്യ മേഖലയിൽ പറ്റാവുന്ന രീതിയിൽ സഹകരിക്കുക

■ഫോർവേഡ് Audio| vedio| text മെസേജുകൾ കഴിയുന്നതും ഒഴിവാക്കുക, ഗ്രൂപ്പിന് അനുയോജ്യമെന്ന് നൂറു ശതമാനം ഉറപ്പുള്ളത് മാത്രം പോസ്റ്റ് ചെയ്യുക

■ഭീതി ജനിപ്പിക്കുന്ന അപകട ഫോട്ടോകൾ, സ്ഥിരീകരണമില്ലാത്ത മരണ വാർത്തകൾ, സംഘടനാ വാർത്തകൾ തുടങ്ങിയവ ഒഴിവാക്കുക

■  ഗ്രൂപില്‍ നേരിട്ടുള്ള പിരിവുകളും സഹായാഭ്യർത്ഥനയും നടത്താതിരിക്കുക, ഉചിതമെന്ന് തോന്നുന്നവ പത്തംഗ ഗവേർണിംഗ് ബോഡിയിൽ ഉള്ളവർക്ക് അയച്ചു കൊടുക്കുക.
■ പോസ്റ്റ് ചെയ്യുന്നത് എന്ത് തന്നെ ആയാലും അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം അത് അയ്ച്ചവർക്ക് ആയിരിക്കും.

■ കുടുംബ വഴക്കുകൾ, അയല്പക്കങ്ങളിലെ അസ്വാരസ്യങ്ങൾ, ദമ്പതികൾക്കിടയിലെ  പ്രശ്നങ്ങൾ, വഴിത്തർക്കങ്ങൾ അടക്കം അഭിമാനത്തിന് ക്ഷതമേൽക്കുമെന്നു ഭയമുള്ളതും  പൊതുഫോറങ്ങളിൽ വലിച്ചിഴച്ചു പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന്  സാമാന്യബോധം നമ്മോട് പറയുന്നതുമായ  വിഷയങ്ങൾ സി.പി.യിൽ പോസ്റ്റ് ചെയ്യരുത്.

■ അപൂർണ്ണവും അവ്യക്തവുമായ കുറിപ്പുകൾ ഒഴിവാക്കുക.  ദ്വയാർത്ഥ പ്രയോഗത്തിൽ   വ്യക്തി ഹത്യ ലക്ഷ്യമാക്കിയും   അപര നാമങ്ങളിലും സംഘടിതമായും  എഴുതുന്ന കുറിപ്പുകൾ  ഒരു കാരണവശാലും CP യിൽ പോസ്റ്റ് ചെയ്യരുത്. ലംഘിക്കുന്ന പക്ഷം  വിശദീകരണം ചോദിക്കാതെ തന്നെ  പൊതുനന്മ ഉദ്ദേശിച്ചു സിപി ഓപ്പൺ ഫോറത്തിൽ നിന്നും ഒഴിവാക്കും.

കണക്ടിംഗ് പട്‌ല മറ്റു ഗ്രൂപുകളിൽ നിന്നും വിഭിന്നമാണ്, ഇതിന്‍റെ സ്റ്റാൻഡേർഡും ക്വാളിറ്റിയും  കാത്ത് സൂക്ഷിക്കേണ്ടത് .ഓരോ അംഗത്തിന്റെയും ഉത്തരവാദിത്തമാണ്.

സിപിയുടെ പത്തംഗ ഗവേർണിംഗ് ബോഡി :

No comments:

Post a Comment