Wednesday, 7 December 2016

സാമൂഹ്യ പ്രശ്നങ്ങളും മനുഷ്യക്കടത്തും പ്രതികരണഷണ്ഡത്വവും അക്ഷരവൈകൃതവും / അസ്ലം മാവില


സാമൂഹ്യ പ്രശ്നങ്ങളും
മനുഷ്യക്കടത്തും
പ്രതികരണഷണ്ഡത്വവും
അക്ഷരവൈകൃതവും
---------------------------
അസ്ലം മാവില
---------------

മലയാളി ഡോക്റടക്കം സംഘം
ചേർന്ന് തട്ടികൊണ്ട്
വന്ന  16 പിഞ്ചോ മന കുഞ്ഞുങ്ങളെ
മൈസൂർ എസ്പിയും (രവി ഡി ചന്നനയും)
മറ്റ്പോലീസ് ടീമും ചേർന്ന് അതിസാഹസീകമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾ
മൈസുർ' മണ്ഡ്യയ,
ശിശു സംരക്ഷണ
സമിതിയുടെ
കീഴിൽ ഉണ്ട് (വാട്സ് ആപിൽ നിന്ന് കിട്ടിയ വാർത്ത)
----------------------------
ഇതൊക്കെ വായിച്ച് ഇനിയും നിസ്സംഗരായി നാമിരുന്നാൽ ആ "ഇരുന്നിടത്തേ" നാമുണ്ടാകൂ..

കഴിഞ്ഞ കുറെ കാലമായി സാമൂഹ്യ തിന്മകൾക്കെതിരെയും ജനവിരുദ്ധ നീക്കങ്ങൾക്കെതിരെയും  ആദ്യം പ്രതികരിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് നമ്മുടെ ലൊക്കാലിറ്റി. ആത്മവിശ്വാസക്കുറവും അനാവശ്യമായ ഭയപ്പാടും ചില  കോംപ്ലക്‌സുമാണ് നാം തുടങ്ങി വെക്കുന്ന ഉദ്യമങ്ങൾ പാതിവഴിക്ക് നിർത്താൻ നിർബന്ധിതരാകുന്നത്.  ( ഈ വിഷയങ്ങൾ മറ്റുളളവർ  ഏറ്റെടൂത്ത് മുന്നോട്ട് കൊണ്ട് പോകുന്നതും അവ ലക്ഷ്യം കാണുന്നതും നാം തന്നെ കാണുകയും ചെയ്യുന്നു)

ഏറ്റവും അവസാനം ലഹരിവിരുദ്ധ കാമ്പയിനിലും നാമത് കണ്ടു. വസ്തുത ഉൾക്കൊള്ളുന്നതിന് പകരം ദുരഭിമാനം നമ്മെ വേട്ടയാടി. അത് ദുർനിഴൽ പോലെ നമ്മെ വിടാതെ പിൻതുടർന്നു.

വരും തലമുറയുടെ ഭാവിയിൽ ആധി പൂണ്ടവർ, ചിലർ മാത്രം, നാടുചുറ്റി മുന്നറിയിപ്പ് നൽകി. അവരിൽ ഉണ്ടായ ആത്മവിശ്വാസവും ആത്മരോഷവും തെറ്റിനോടുള്ള ആശങ്കയും, (മുഴുവൻ എന്നത് വിടുക) അതിന്റെ പത്തിലൊരംശം പോലും യുവാക്കളിൽ കാണാത്തത് ഒരു സാമൂഹിക നിരീക്ഷണ കുതുകി എന്ന നിലയിൽ എന്നെ ഉത്കണ്ഠപ്പെടുത്തിയിട്ടുണ്ട്. ആ ഞെട്ടലിൽ തന്നെയാണ് ഇപ്പോഴും .

പൊതുവിഷയങ്ങൾ ഒരു ന്യൂനപക്ഷം  ചർച്ച ചെയ്യുമ്പോൾ, Defame & charecter assasination ( വ്യക്തി ഹത്യ & സ്വഭാവ ഹത്യ ) എന്ന തലത്തിലേക്ക് ചില അക്ഷരമറിയുന്നവർ നീങ്ങുന്നതിലേക്ക് ഇപ്പോൾ  കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നു. (ശബ്ദം ആർക്കും പുറപ്പെടുവിക്കാം) ഈ നില തുടർന്നാൽ അവ നാമറിയാതെ  ആസ്വദിക്കുന്ന ദുരവസ്ഥയിലേക്ക് താമസംവിനാ വഴുതി വീഴും. വിമർശനവും ഖണ്ഡനവും മറുവാക്കും എഴുതാപ്പുറവും കാണാപുറവും പരിഷ്കൃത ലോകത്ത് ആവശ്യമാണ്. പക്ഷെ അവ ഒരിക്കലും വ്യക്തി - സ്വഭാവഹത്യയുമായി സമരസപ്പെടുന്നതല്ല. രണ്ടും കടലും കടലാടിയും പോലെ അന്തരമുണ്ട്.

സാമൂഹ്യ തിന്മകളും സ്വൈരജിവിതത്തെ ബാധിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും കാണുമ്പോൾ നമ്മുടെ നെഞ്ചകം പിടച്ചില്ലെങ്കിൽ ഭയക്കുക-  നാം നിസ്സംഗരാണ്. നിഷ്ക്രിയത്വം നമ്മെ ബാധിച്ചിരിക്കുന്നു. അയൽപക്കത്തെ കുട്ടി വരെ ചാക്കിൽ കിടന്ന് നിലവിളിച്ചാലും നമ്മുടെ നിസ്സംഗതയും കോംപ്ലക്സും തല ഉയർത്തി നോക്കാൻ നമ്മെ സമ്മതിക്കില്ല.
കുഞ്ഞിന്റെ കരച്ചിൽ കേട്ടോ എന്ന് പോലീസ് ചോദിച്ചാൽ EA ചെവിയിൽ തിരുകി പാട്ട് കേൾക്കുകയായിരുനെന്ന ഞൊടി ഞായം നമ്മെ പറയിപ്പിച്ചു കൊണ്ടേ യിരിക്കും.

പൊതു സാമാന്യ ബോധത്തോടാണ് എന്റെ ഈ കുറിപ്പ് സംസാരിക്കുന്നത്, സംവദിക്കുന്നതും.

No comments:

Post a Comment