Tuesday 4 August 2020

സ്റ്റാർ വാങ്മയം - 1

*സ്റ്റാർ വാങ്മയം*
( ഓൺലൈൻ പ്രസംഗ പരിശീലനം ) 
നേതൃത്വം: STAR PATLA

*ഉത്ഘാടന സെഷൻ* 

അൽപ്പസമയത്തിനകം


______________________

സ്വാഗതം: 
*ഫയാസ് അഹമ്മദ്* 
(പ്രോഗ്രാം കോർഡിനേറ്റർ)

അദ്ധ്യക്ഷൻ: 
*എസ് അബൂബക്കർ പട്ല* 
( സെഷൻ ക്രിറ്റിക്) 

ഉത്ഘാടനം: 
*കരീം എം.പി*
( ചെയർമാൻ, 
സ്റ്റാർ പട്ല ഗ്ലോബൽ കമ്മിറ്റി)

മുഖ്യാതിഥി: 
*റഹ്മാൻ തായലങ്ങാടി*
(കാസർകോട് സാഹിത്യ വേദി)

*സ്റ്റാർ വാങ്മയം:  മുഖ്യ പ്രഭാഷണം* 
അസ്ലം മാവിലെ
( പ്രോഗ്രാം ഡയറക്ടർ)

*സ്റ്റാർ വാങ്മയം പഠിതാക്കളോട്*
സാകിർ പട്ല 
(അസി. ഡയറക്ടർ) 

*ഓൺലൈൻ പ്രസംഗ പരിശീലനം: സാങ്കേതിക വശങ്ങൾ*
ഉസ്മാൻ പട്ല
(ഒബ്സർവർ ആൻറ് ടെക്നിക്കൽ എക്സിക്യൂട്ടീവ്)

*ഐസ് ബ്രെയ്‌കിംഗ്*
റൗഫ് കൊല്യ
(പ്രോഗ്രാം കൺവീനർ) 

നന്ദി: 
*മഹ്മൂദ് പട്ല* 
(സെഷൻ റിവ്യൂവർ )

=======================

*സ്റ്റാർ വാങ്മയം* 
*നാളെ തുടങ്ങും* 

പട്ല സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രസംഗ പരിശീലന സെഷൻ ശനിയാഴ്ച മുതൽ തുടങ്ങും. 

ആദ്യബാച്ചിൽ 11 പഠിതാക്കൾക്കാണ് പ്രവേശനം. ഓൺ ലൈൻ പ്ലാറ്റ്ഫോമുപയോഗിച്ച് പ്രസംഗ പരിശീലനത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് ഉദ്ദേശം. 

ഏഴംഗ  ടീമാണ് "സ്റ്റാർ വാങ്മയം " എന്ന പന്ത്രണ്ട് സെഷനുകളുൾക്കൊള്ളിച്ച ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുന്നത്. 

പ്രസംഗ പരിശീലനത്തിൻ്റെ ഭാഗമായി വിവിധ പ്രോഗ്രാമുകൾ സ്റ്റാർ വാങ്മയ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
=================

Home Work--

ആദ്യ ദിനം

ഉത്ഘാടനം : ചെയർമാൻ

trainees പരിചയപ്പെടൽ

മെഡിറ്റേഷൻ -
Light Breathing Exercise
( അതിൻ്റെ ഒരു CIass Audio/ vedio )

ഒരു ഗാനം ( ഓഡിയോ)

നിർദ്ദേശങ്ങൾ :

പ്രസംഗം :
എന്ത് ? എന്തിന് ? എങ്ങിനെ ?

ലോക പ്രശസ്ത പ്രസംഗകരുടെ
ജീവിത ഏഡിൽ നിന്ന്

പ്രസംഗം :
തുടക്കം, തുടർച്ച, ഒടുക്കം 

ഒരു പുതുമയുള്ള പരിപാടി

................. ............
രണ്ടാം നാൾ

പ്രസംഗം :
തുടർച്ച, ഒടുക്കം

പ്രസംഗം :
ഭാഷാ ശുദ്ധി

പ്രസംഗം :
ശൈലി

പഠിതാക്കൾക്ക് നൽകിയ
വിഷയം : അവതരണം

ice break
ജീവിതത്തിൽ പ്രസംഗിച്ചു
ചൂളിയ അനുഭവം

ഒരു പുതുമയുള്ള പരിപാടി
.................................

മൂന്നാം നാൾ

പ്രസംഗം :
പ്രദേശിക ഭാഷ കലർത്തൽ

ക്വിസ്സ് പ്രോഗ്രാം
(PDF file : ചെറിയ പുസ്തകം)

പ്രസംഗം :
നമ്മുടെ സെയ്ഫ് സോൺ

ഗാനം

ഒരു പുതുമയുള്ള പരിപാടി
.................................

നാലാം നാൾ

പ്രസംഗം :
ചരിത്രം, സ്ഥിതിവിവരക്കണക്ക്,
കഥ, നർമ്മം, സംഭവങ്ങൾ, ക്വാട്ടിംഗ്

.................................

അഞ്ചാം  നാൾ

പ്രസംഗം :
ആംഗ്യം, അംഗചലനം, ദൃഷ്ടി പായ്ക്കൽ, ശബ്ദ ക്രമീകരണം

.................................

ആറാം   നാൾ

പ്രസംഗം :
ഒഴിവാക്കേണ്ടത്, ഒഴിവായിപ്പോകുന്നത്

.................................

ഏഴാം നാൾ

പ്രസംഗം :
എപ്പോൾ നിർത്തണം,
എങ്ങിനെ നിർത്തണം

പ്രസംഗം :
നോട്ട് തയ്യാറാക്കൽ, ഗൃഹപാഠം, വായന, ലിസണിംഗ് ക്വാലിറ്റി

🔲
രാവിലെ ഇന്ത്യൻ സമയം
പത്ത് മുതൽ വൈകുന്നേരം
ഏഴ് വരെ (Admins only) :
പാനൽ അംഗങ്ങൾ എല്ലാവരും ഗ്രൂപ്പ് Admin ആയിരിക്കും.

സെഷൻ : (1)

മെഡിറ്റേഷൻ -  "മനുഷ്യൻ, മനസ്സ്, ആരോഗ്യം".  (നിർബന്ധമായും ചെയ്തിരിക്കേണ്ട ചെറിയ രീതിയിലുള്ള ഫിസിക്കൽ and Breathing excercise കൾ) Voice clipകൾ എഴുത്തുകൾ
തയ്യാറാക്കി ഇവിടെ ഈ ഗ്രൂപ്പിൽ ആദ്യം പോസ്റ്റുചെയ്യുക.  ശേഷം പഠിതാക്കൾ ഉള്ള ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുക.

സെഷൻ (2) 

മോട്ടിവേഷൻ
Inspirational Speeches,
എഴുത്തുകൾ. tips...etc .(നാം തയ്യാറാക്കണം )

ആദ്യ ദിനം എന്താണ്
പ്രസംഗം എന്നതിനെ കുറിച്ചുള്ള വിശദമായ
ക്ലാസ്സുകളും എഴുത്തുകളും
മാത്രം.

തുടർന്നു വരുന്ന ദിനങ്ങളിൽ
മെഡിറ്റേഷൻ & മോട്ടിവേഷൻ
എന്നിവക്ക് ശേഷം ഇന്ത്യൻ സമയം രാത്രി 8 മണി മുതൽ 12 മണി വരെ പ്രസംഗ പാഠങ്ങളും, ക്ലാസ്സുകളും (അപ്പോൾ പോഡിയം Open to All ആയിരിക്കും) വിഷയത്തെ അധികരിച്ചു കൊണ്ടുള്ള പഠിതാക്കളുടെ പ്രസംഗം.
അഞ്ചു മിനിറ്റ് മുമ്പ് വിഷയം നൽകുക.
ശേഷം പ്രസംഗത്തെ കുറിച്ചുള്ള പോസിറ്റീവായ അവലോകനം മാത്രം (തുടക്കത്തിൽ)

ഒരു ദിവസത്തെ
സെഷനുകൾ ഇവിടെ
അവസാനിക്കുന്നു.

കാസ്റ്റുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായി
പരിമിതപ്പെടുത്തുക.

*SPEAKERS FORUM*
*Managing Body*

▪️Training Director     :
Aslam Mavilae

▪️Asst. Director          :
Sakir Patla

▪️Critic & Trainer :
S. Aboobacker

▪️Prog Coordinator    :
Fayaz Ahmad

▪️Observer & Tech Exe :
Usman Kappal

▪️Session Reviewer   :
Mahmood Patla

▪️e-Podium Incharge :
Rauf Kolya

🔲

🔲

*സത്യപ്രസ്താവന*

സ്റ്റാർ പട്ല നേതൃത്വം നൽകുന്ന
പ്രസംഗ പരിശീലന സെഷൻ്റെ
ആദ്യ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ഞാൻ (       ),
സെഷൻ്റെ എല്ലാ ക്ലാസ്സിൽ കൃത്യമായി
പങ്കെടുക്കുമെന്നും ഗൗരവത്തോടെ
ഈ ട്രൈയിനിംഗ് ഉൾക്കൊള്ളുമെന്നും
ഇതിനാൽ അറിയിക്കുന്നു.

സ്റ്റാർ പട്ലയുടെ
പ്രതീക്ഷയ്‌ക്കൊത്ത് നല്ല  ഒരു പ്രസംഗകനായി പുറത്തിറങ്ങാൻ
സ്റ്റാർ  സ്പിക്കേർസ് ലേർണിംഗ് സെഷനെ പരമാവധി  ഉപയോഗപ്പെടുത്തുമെന്നും
യാതൊരു കാരണവശാലും പകുതിയ്ക്ക് വെച്ച് നിർത്തില്ലെന്നും  ഉറപ്പു നൽകുന്നു.

പേര് :
വിലാസം :
വാട്സാപ്പ് നമ്പർ :
തിയ്യതി :

Schedule (Proposed)

1) 20/07/20 Monday
2) 24/07/20 Friday
3) 27/07/20 Monday
4) 30/07/20 Thursday
5) 07/08/20 Friday
6) 14/08/20 Friday
7) 21/08/20 Friday
8),28/08/20 Friday
9) 31/08/20 Monday
10) 04/09/20  Friday
11) 07/09/20 Monday
12) 11/09/20 Friday

Timing

e-podium to be opened : 4 hours for trainees
Remaining hours for Trainers

🎤

*സ്റ്റാർ പട്ല*
കോവിഡ് കാലത്ത്
മറ്റൊരു അവിശ്വസനീയ പരീക്ഷണത്തിന്
മുതിരുന്നു,

ഓൺ ലൈൻ
പ്രസംഗ പരിശീലനം

*ഊന്നിയൂന്നി ചോദിക്കട്ടെ..*

വിശദവിവരങ്ങൾ
വരും ദിവസങ്ങളിൽ...

For more Details
CONTACT Gen. Convener
Mr..Razzak.Mogar

🔲

1. അസ്ലം മാവില  (താഴെ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് പറ്റാവുന്ന മേഖലയിൽ  നിങ്ങളെ സപ്പോർട്ട് ചെയ്യുക |

2. എസ്.അബൂബക്കർ (പ്രസംഗത്തിലെ ഭാഷാ ശുദ്ധി, വിഷയം തെരഞ്ഞെടുക്കൽ )

3. സാക്കിർ അഹമ്മദ് (പ്രസംഗ ശൈലീ വിലയിരുത്തൽ, ബോറടി മാറ്റാൻ മറ്റു പ്രോഗ്രാം തയ്യാറാക്കൽ)

4. ഉസ്മാൻ എ
[ടെക്നിക്കൽ സപ്പോർട്ട് ( പ്രസംഗം, എക്സർസൈസ് ലിങ്ക് തപ്പിപ്പിടിക്കൽ) പാനലിലുള്ളവരുടെ പെർഫോമൻസ് അനലൈസിസ് ]

5. മഹ്മൂദ് പട്ള ( പഠിതാക്കളുടെ പ്രസംഗത്തെ എനർജൈസ് ചെയ്യുക, ക്വിസ് പ്രോഗ്രാം )

6. റൗഫ് കെ. ( പഠിതാക്കളെ പഠിക്കൽ, ഗ്രൂപ്പ് സ്റ്റാറ്റസ് കൺട്രോൾ, പഠിതാക്കളെ ചേർക്കൽ, ഒഴിവാക്കൽ, ട്രയിനേർസിനെ കുറിച്ച് അഭിപ്രായം പറയൽ ) 

7. ഫയാസ് അഹമ്മദ് ( കേട്ട  പ്രമുഖ പ്രസംഗകരുടെ തുടക്കം, ചരിത്രം, അവരുടെ അനുഭവങ്ങൾ, പ്രസംഗ വിലയിരുത്തൽ ) 

=============്‌


*സ്റ്റാർ വാങ്മയ* ത്തിലെ


മുഖ്യാതിഥി: 
*റഹ്മാൻ തായലങ്ങാടി*

▪️കാസർകോട് സാഹിത്യ വേദി, പ്രസിഡൻറ് 
▪️മുതിർന്ന പത്രപ്രവർത്തകൻ 
▪️കാസർകോട് പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റ്
▪️ ഗ്രന്ഥകാരൻ
▪️കോളമിസ്റ്റ്
▪️മികച്ച പ്രഭാഷകൻ 


സാർ, 
താങ്കൾക്ക് സ്വാഗതം....
======================
ഇനി 
പഠിതാക്കൾ
മനസ്സ് തുറക്കുന്നു ..

 


" *ഞാൻ .......*  "




▪️ സ്വന്തം പ്രസംഗ അനുഭവം പറയാം 
▪️ ഇന്നത്തെ  പ്രോഗ്രാം പറയാം 
▪️ അവരുടെ പ്രതീക്ഷ പറയാം 
▪️ ഇവയിലൊന്നും പെടാത്തത് പറയാം  


*(മാക്സിമം 150 സെക്കൻ്റ് )* 

പഠിതാക്കൾ എല്ലാവരും
സ്വയം മുന്നോട്ട് വന്ന്
സംസാരിക്കേണ്ടതാണ്!

=====================

ഒന്നു തണുപ്പിക്കാൻ 
ആയാസം കുറക്കാൻ 
ടെൻഷൻ മാറ്റാൻ 

എന്താ പറ്റാ ...? 

പഠിതാക്കൾക്കോ 
ട്രൈയിനർമാർക്കോ 
പാട്ടാകാം 
പദ്യാലപനമാകാം 
അല്ലെങ്കിൽ  
വാദ്യസംഗീത വായനയാകാം 
എന്തും നമുക്ക് പഥ്യാണ്...

NB : 
ഇന്ന് മാത്രം ഈ ഗ്രൂപ്പ്  രാത്രി പത്ത് വരെ തുറന്നിടും; നാളെ മുതൽ 
ചില സമയയങ്ങളിൽ മാത്രമേ
ഓപൺ ടു ആൾ സ്റ്റാറ്റസ് ' ഉണ്ടാകൂ. 


*റൗഫ് കൊല്യ*
ഇൻ ചാർജ് - ഇ പോഡിയം
സ്റ്റാർ വാങ്മയം 
==================

▪️
*സ്റ്റാര്‍ വാങ്മയം: ഓണ്‍ലൈന്‍ പ്രസംഗ പരിശീലന സെഷന് തുടക്കമായി*

https://my.kasargodvartha.com/2020/07/online-speech-training-session-started.html?Latest=0
Shared Via KasaragodVartha Download @ https://play.google.com/store/apps/details?id=news.kasaragodvartha

__________________________

🔲 *PD, PD by PD* 0️⃣1️⃣

*ഉദാസീനത (Lazyness)*
________________________

കഷ്ടപ്പെടാതെ വിജയിക്കാനാകുമോ ?  നാമാഗ്രഹിക്കുന്നു.  എന്നാൽ പരിശ്രമം ഇല്ലാതെ ഒരു വിജയവും സാധ്യമല്ല. ഉദാസീനത ഉപേക്ഷിച്ചു ആത്മവിശ്വാസത്തോടെ ജീവിതം നേരിടുന്നവർക്ക് പരാജയം സംഭവിക്കില്ല.  പരാജയപ്പെടുക എന്നൊന്ന് ജീവിതത്തിൽ ഇല്ല. പരീക്ഷണങ്ങൾ നേരിടുക മാത്രമാണ് 

ഉദാസീനരായി, താല്പര്യരഹിതരായി, അലസരായി ജീവിക്കുന്ന ചിലരുണ്ട്. അവരുടെ അലസമനോഭാവം ജീവിത വിജയത്തെ കുറിച്ച് സ്വപ്നം കാണാൻ മാത്രമേ അർഹരാക്കുന്നുള്ളു. ഒരു പണിയും  നടക്കില്ല. പണി തുടങ്ങാതെ പിന്നെങ്ങിനെ അതു തുടരും ? 

 നിരുത്സാഹമൊക്കെ നിർമ്മാർജ്ജനം ചെയ്യുക.  ഉത്സാഹം ആർജ്ജിച്ചു  ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുക. മനസ്സിൽ കടന്നുകൂടുന്ന തെറ്റായ ധാരണകളെ ത്യജിച്ച് ലഭ്യമാകുന്ന വിജയങ്ങളിൽ നിന്നും ജീവിതത്തിൽ മുന്നേറാനുള്ള പാഠങ്ങൾ സ്വയം സ്വായത്തമാക്കുക. 

*"ജീവനുള്ള മനുഷ്യൻറെ ശവസംസ്കാരമാണ് അലസത"* എന്ന ജെഗമി പറയും.  ഉദാസീനത വെടിഞ്ഞ് പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്.  ഓരോ ഘട്ടങ്ങളും പിന്നിടന്നതും വിജയം വരിച്ചു തന്നെയാണ്. പരാജയം വെറും തോന്നൽ മാത്രമാണ്. സ്റ്റാർ വാങ്മയ ട്രൈനിമാർ മനസ്സിൽ ഈ ശുഭാപ്തി വിശ്വാസം എപ്പഴും കൊണ്ട് നടക്കുക.

*" അലസത ഭിക്ഷാടനത്തിന്റെ  താക്കോലും തിന്മകളുടെയെല്ലാം അടിവേരുമാണ്"* - ചാൾസ് സ്ഫിർജിയോൺ

"I am not the only one that condemns the idle; for once when I was going to give our minister a pretty long list of the sins of one of our people that he was asking after, I began with, "He's dreadfully lazy." "That's enough," said the old gentleman; " all sorts of sins are in that one -  *Charles Spergeon*

Note : 
ചാൾസ് സ്പെർജിയോൺ വിശ്വപ്രശസ്ത സുവിശേഷ പ്രസംഗകനാണ്. "പ്രഭാഷകരിലെ രാജകുമാരൻ" - *Prince of Preachers* - എന്നാണ് അനുകൾക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

======================
*ശ്രദ്ധിക്കുക*


പ്രസംഗം/ ടാസ്ക് / എൻ്റർടൈൻമെൻ്റ് 
എന്നീ സെഷനുകളിൽ 
പങ്കെടുക്കുന്നതിൻ്റെ ഭാഗമായി 
പഠിതാക്കൾക്ക് 
*4:30 PM മുതൽ 9 :30 PM* വരെ വാങ്മയ വേദി
തുറന്ന് തരുന്നതാണ്. 

മറ്റു സമയങ്ങളിൽ 
ആക്ടിവിറ്റീസ് ഷെഡ്യൂൾ ചെയ്തിട്ടില്ലെങ്കിൽ 
സ്റ്റാർ വാങ്മയം Admin only സ്റ്റാറ്റസിലായിരിക്കും. 


*റൗഫ് കൊല്യ*
ഇൻചാർജ്, ഇ- പോഡിയം 
സ്റ്റാർ വാങ്മയം 
====================

*വാങ്മയം പഠിതാക്കളുടെ പ്രത്യേക ശ്രദ്ധക്ക്!*
💠

ഏകദേശം പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഒരു മെഡിറ്റേഷൻ വോയ്സ് ക്ലിപ്പ് പോസ്റ്റ് ചെയ്യുന്നു |.  ഇത് പുറത്ത് share ചെയ്യരുത്.  സ്റ്റാർ വാങ്മയം പഠിതാക്കൾക്ക് മാത്രമായുള്ള
മെഡിറ്റേഷൻ വോയ്സ് ക്ലിപ്പാണിത്!

വിഷാദാവസ്ഥയിലോ, ദേഷ്യപ്പെട്ടിരിക്കുമ്പോഴോ, ഡ്രൈവിംഗിനിടയിലോ,
അപകടകരമായ 
ഉയരമുള്ള സ്ഥലങ്ങളിലോ വെച്ച് ഒരിക്കലും മെഡിറ്റേഷൻ ചെയ്യരുത്.

ഏതെങ്കിലും തരത്തിലുള്ള ചികിത്സയിലുള്ളവരോ,
മരുന്ന് കഴിക്കുന്നവരോ ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ മെഡിറ്റേഷൻ ചെയ്യരുത്.

ലഹരി ബാധിതർ, പുകവലി ശീലമുള്ളവർ മെഡിറ്റേഷൻ ഒഴിവാക്കുക.

അമിതമായ ചൂട്,തണുപ്പ്,ശബ്ദം,വെളിച്ചം എന്നിവ ഇല്ലാത്ത ഏകാഗ്രതയുള്ള  സ്ഥലങ്ങളാണ് മെഡിറ്റേഷന് നല്ലത്!

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ മെഡിറ്റേഷൻ ചെയ്യുക.  അതൊരു ശീലമാക്കുക. 

ഇയർഫോൺ🎧 നിർബന്ധമായും ഉപയോഗിക്കുക!

NB:-    ഈ ടെക്സ്റ്റ് വായിച്ചവരും വോയ്സ് ക്ലിപ്പ് കേട്ടവരും 
*"Noted"* എന്നെഴുതി മറുപടി
തരേണ്ടതാണ്.
=====================

Note:

പഠിതാക്കൾക്കായി
തരുന്ന ടാസ്കുകൾക്കുള്ള
"Noted" എന്ന മറുപടി
ഗ്രൂപ്പ് Open to all എന്ന സ്റ്റാറ്റസിലേക്ക്
വരുന്ന സമയത്ത്
തന്നാൽ മതിയാകും!

*റൗഫ് കൊല്യ*
ഇൻ ചാർജ് - ഇ പോഡിയം
സ്റ്റാർ വാങ്മയം 

===============
നമുക്ക് പ്രസംഗിച്ചു തുടങ്ങാം ..

*ശൈലി* 
*എങ്ങിനെ* 
*അഡോപ്റ്റ് ചെയ്യാം  ?*


അവതരണം 

*അസ്ലം മാവിലെ* 

ഇത് ഒരു രീതിയാണ് 
ശ്രമിച്ചാൽ പറ്റാവുന്ന 
ഒരു ചെറിയ ശൈലി ..

▪️

നിങ്ങൾക്കും 
ശ്രമിക്കാം ..

*TASK  No  1*


കൃത്യം 4:30 PM ന്
വാങ്മയം തുറക്കും 

എത്ര ഭംഗിയായി 
ഇത് അവതരിപ്പിക്കാൻ പറ്റുന്നുവോ 
അത്ര ഭംഗിയായി ചെയ്യുക.

Let us start 

പ്രസംഗരൂപത്തിൽ 
*നേതൃഗുണം*
അവതരിപ്പിക്കുക  

====%=============

*നേതൃഗുണം* /✍️അസ്ലം മാവിലെ
https://www.kasargodvartha.com/2020/07/Benefit-of-leadership.html

===================സൗഹൃദങ്ങളേ, 

ഞാൻ രണ്ട് രീതിയിലാണ്  
പ്രസംഗം നടത്തിയത്. 
 
ആദ്യത്തേത് ഹൃദയതാളമിടിപ്പൽപ്പം കൂട്ടി  പച്ചമലയാളത്തിൽ,   
രണ്ടാമത്തേത് സംസാരഭാഷയിൽ, 
നാടൻ ശൈലിയിൽ .. 

ഇങ്ങിനെ ചുരുങ്ങിയത് ഒരു ഡസൻ
ശൈലിയിൽ 
 പ്രസംഗത്തെ നമ്മുടെ
വരുതിയിൽ 
കൊണ്ടു വരാനാകും. 


 
കൺഫർട്ടബ്ളായ 
ഒരു രീതി (ഒന്നിൽ കൂടുതലോ )  തെരഞ്ഞെടുത്ത് 
നിങ്ങൾ പ്രസംഗിച്ചു 
നോക്കൂ ...

ഇപ്പോൾ 
ട്രൈ ചെയ്യുക,
ശബ്ദം പോസ്റ്റ് ചെയ്യുക 

ഇന്ന് മൂന്ന് വട്ടം ശബ്ദം പോസ്റ്റ് ചെയ്യാം. 

Note : 
ഇന്നത്തെ  ടാസ്ക് 
▪️സാപ്
▪️സാകിർ 
▪️മഹ്മൂദ് 

എന്നിവർ Analyse ചെയ്യും.
==================
*നാം* 
*പ്രസംഗത്തിലേക്ക്* 

ബുധനാഴ്ച (29/07/2020) 

04:30 PM To 08:30 PM 
(ഇന്ത്യൻസമയം ) 

പ്രസംഗ സെഷൻ : 1 

*പഞ്ചായത്ത് പ്രസിഡൻ്റായി* *തെരഞ്ഞെടുക്കപ്പെട്ട* 
*എൻ്റെ മനസ്സിലെ*  
*വികസന സ്വപ്നങ്ങൾ ...*



( നിങ്ങൾ സർവ്വസമ്മതനായി 
തെരഞ്ഞെടുക്കപ്പെടുന്നു, 
നാളെ സത്യപ്രതിജ്ഞ. തലേ ദിവസം 
വൻ ജനാവലിക്ക് മുന്നിൽ  നിങ്ങൾ ആവേശത്തോടെ 
പ്രസംഗിക്കുന്നു) 


സൂചിക , പോയിൻറ്സ് 

▪️പഞ്ചായത്തിലെ നിലവിലെ അവസ്ഥ 
▪️വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത 
▪️കാർഷിക രംഗത്തെ പ്രശ്നങ്ങൾ 
▪️റോഡ്, പാലങ്ങൾ 
▪️ആരോഗ്യരംഗം 
▪️വ്യവസായിക രംഗം
▪️ സാംസ്കാരിക രംഗം 
▪️
▪️
=================

*മുഖസ്വരം*
💠

പ്രതിഭ അല്ലെങ്കിൽ കഴിവ് എന്നത് നിധിപോലെയാണ്.  അതെവിടെയാണെന്നാർക്കും അറിയില്ല.  കണ്ടെത്തുന്നത് വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ അത് അവിടെ തന്നെ കിടക്കും.  നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പ്രതിഭയെ ഉണർത്തുക എന്നത് എളുപ്പമല്ല. നിരന്തരമായ ശ്രമം ആവശ്യമാണ്.  എല്ലാ ശ്രമങ്ങളും വിജയിച്ചു കൊള്ളണമെന്നുമില്ല.  ശ്രമങ്ങൾ പരാജയപ്പെട്ടാലും ലക്ഷ്യത്തിൽ ഉറച്ചു നിൽക്കാൻ ക്ഷമ വേണം.  പരാജയപ്പെടുമ്പോൾ നിരാശരായി പിന്മാറുന്നവർക്ക് പറ്റിയ പണിയല്ല പ്രസംഗം പരിശീലിക്കുക എന്നത്.  പരിശീലിക്കുമ്പോൾ ചമ്മൽ എന്നത് പാടില്ല.

ഭാഷ പഠിക്കുന്ന കാര്യത്തിൽ ചമ്മൽ ഒട്ടുമില്ലാത്ത ഒരു സുഹൃത്തിനെ അറിയാം.  തട്ടിമുട്ടി ബട്ലർ ഇംഗ്ലീഷ് സംസാരിച്ചിരുന്ന കക്ഷി ഇന്ന് മനേജേറിയൽ എക്സിക്യൂട്ടീവുകൾക്ക് ബിസിനസ്സ് മാനേജ്മന്റിനെ കുറിച്ച് ക്ലാസ്സ് എടുക്കുന്നു.
നിരന്തര ശ്രമമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. എന്താണെങ്കിലും പഠിക്കുന്ന വിഷയത്തിൽ ഒരു തരത്തിലുള്ള ജാള്യതയും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.  

നിങ്ങൾ ഒരു ലക്ഷ്യത്തിലേക്ക് ഉറച്ച കാൽവെപ്പുകളോടെ മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ടോ  എങ്കിൽ നിങ്ങൾ പകുതി ദൂരം പിന്നിട്ടു കഴിഞ്ഞു.  ഇവിടെയുള്ള പന്ത്രണ്ട് പേരും ആ ഒരു ദൂരം പിന്നിട്ടിരിക്കുന്നു എന്ന് തന്നെ കരുതുന്നു.  ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇന്ന് തന്നെ നിങ്ങളീ ദൂരം താണ്ടിയിരിക്കണം.  അതായത് ആത്മവിശ്വാസത്തോട് കൂടി ഭയമില്ലാതെ അപ്രതീക്ഷിത വേളകളിൽ ഏറ്റവും കുറഞ്ഞത് ഒരഞ്ചു മിനിറ്റെങ്കിലും സംസാരിക്കാൻ കഴിയുക എന്ന മിനിമം ടാർഗറ്റിൽ നിന്നും വ്യക്തമായ തയ്യാറെടുപ്പോട് കൂടി രണ്ടും മൂന്നും മണിക്കൂർ പ്രസംഗിക്കാൻ കഴിയുന്ന പ്രസംഗകൻ എന്ന നിലയിലേക്ക് ഉയരാൻ  എനിക്ക് കഴിയും എന്ന് നിങ്ങൾ ഇന്ന് തന്നെ ദൃഢനിശ്ചയം ചെയ്യണം.  

ജാള്യത മറക്കാൻ ഒരു ലളിത സൂത്രവാക്യം പറയാം "നിങ്ങളീ നിമിഷം മുതൽ പ്രസംഗ പരിശീലന സമയത്ത് മനസ്സ് കൊണ്ട് LP സ്കൂൾ വിദ്യാർത്ഥികളാണ് എന്ന്  കരുതുക"

ഓർക്കുക ലക്ഷ്യത്തിലെ ത്താൻ കുറുക്കു വഴികളില്ല,  കഠിനശ്രമങ്ങളല്ലാതെ!
പ്രസംഗം നന്നാകാൻ ആ രംഗത്ത് വിജയിക്കാൻ അടങ്ങാത്ത ആവേശവും ദൃഢനിശ്ചയവും വേണം.  ലക്ഷ്യം നേടും എന്ന ഉറച്ച ആത്മവിശ്വാസവും ഇഛാശക്തിയുള്ളവർക്കും മാത്രമെ പ്രസംഗകനാകാൻ കഴിയൂ.

*മുഖസ്വര* ത്തിലെ ഇന്നത്തെ ചോദ്യം:  പ്രസംഗകൻ എന്നതാണോ പ്രാസംഗികൻ എന്നതാണോ ശരി?  (ഉത്തരം : ടെയിനേർസിന് ആർക്കെങ്കിലും ഒരാൾക്ക് WhatsApp ചെയ്യുക.  ശരിയായ ഉത്തരത്തിന് ഒരു point ലഭിക്കും) SAP
=====================

പ്രിയ പഠിതാക്കളെ, 

നമ്മൾ പ്രസംഗ പരിശീലന ക്ലാസ്സിന്റെ രണ്ടാം ദിവസത്തിലാണ്. ഇവിടത്തെ സെഷനുകൾ നിങ്ങൾ ആത്മാർത്ഥതയോടെ ഏറ്റെടുക്കുന്നുണ്ട്; അത് മുന്നോട്ടും തുടരുക. 

ഓരോ സെഷനും ടാസ്കിനും ശേഷം നിങ്ങളെ വിലയിരുത്തുകയും പോരായ്മകളും നിങ്ങൾ കൈവരിച്ച നേട്ടങ്ങളും പാനൽ അംഗങ്ങൾ നിങ്ങളോട് വിശദീകരിക്കും. അതൊക്കെ ശ്രദ്ധാപൂർവം കേട്ട് നിങ്ങൾ പോരായ്മകളെയും പിഴവുകളെയും സ്വയം  തിരുത്താൻ ശ്രമിക്കുക.

ഒരു നോട്ട് ബുക്ക്‌ കയ്യിൽ കരുതി ഓരോ സെഷന് ശേഷവും നിങ്ങൾ ഗ്രഹിച്ച കാര്യങ്ങൾ, ഒന്ന് കൂടി ശരിയാക്കിയെടുക്കണമെന്ന് നിങ്ങൾക്ക് തോന്നിയ കാര്യങ്ങൾ ഒക്കെ കുറിച്ചിടാൻ ശ്രദ്ധിക്കുക.  ഇവിടെ നിങ്ങൾ ചെയ്യുന്ന ഓരോ ഓൺലൈൻ പഠന പ്രവർത്തനങ്ങളും മനസ്സിൽ വിഷ്വലൈസ് ചെയ്യുക. മനസ്സിൽ ശക്തമായി പതിയാൻ അത് നിങ്ങൾക്ക് സഹായകമാവും. 

ഒപ്പം സെഷന് പുറത്തു നിന്നും നിങ്ങൾക്ക് സ്വന്തമായി പലതും സ്വായത്തമാക്കാവുന്നതാണ്.  ഉദാഹരണത്തിന് ദിവസവും ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന  പിഡിഎഫ്‌ പത്രങ്ങളും മറ്റും വായിക്കുമ്പോൾ നിങ്ങൾക്ക് കൃത്യമായി ആശയമറിയാത്ത വാക്കുകളും വാചകങ്ങളും കുറിച്ച് വെക്കുക. അതിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന അവസരത്തിൽ അത്തരം കാര്യങ്ങൾ ഈ വേദിയിൽ ചർച്ചയും ചെയ്യാം. പിന്നീടുള്ള പ്രസംഗങ്ങളിൽ പുതിയ വാക്കുകൾ അവസരോചിതമായി യഥേഷ്ടം ഉപയോഗിക്കാം. 

ഇവിടെ നിന്നും ഒരു കുന്നിക്കുരുവാണ് ലഭിക്കുന്നതെങ്കിൽ അതിനെ നിങ്ങൾ നിങ്ങളുടേതായ രീതിയിൽ വികസിപ്പിച്ചാൽ  കുന്നോളമാക്കാം.

ഒന്ന് കൂടി പറയട്ടെ.ഓരോ ടിപ്സും ഓരോ സെഷനും ശ്രദ്ധിച്ചു കേൾക്കുകയും അതിൽ കൃത്യമായും ഇടപെടുകയും ചെയ്യുന്നതോടൊപ്പം നിങ്ങളുടെ ആശയ വിനിമയം കരുത്തുറ്റതാവുകയും  പദ സമ്പത്തും വാക്ചാരുതയും പതിയെ പതിയെ വികസിച്ചു വരികയും ചെയ്യും.

(സാക്കിർ)

==================

*ഉച്ചാരണ വ്യായാമം* 


'ന' എന്ന മലയാള അക്ഷരം ഉച്ചരിക്കുമ്പോൾ ശ്രദ്ധിക്കുക. ഒരു വാക്കിന്റെ ആദ്യത്തിൽ 'ന' വരുമ്പോൾ  അതിന്റെ ഉച്ചാരണം പനയിലെ ന  ആയിരിക്കില്ല,  നന്മയിലെ  ന ഉച്ചാരണം പോലെയാകും. 

നന്മ 
നാട് 
നായ 
നമസ്കാരം 
നമ്മൾ 
നേതൃത്വം  തുടങ്ങിയ വാക്കുകളൊക്കെ ശ്രദ്ധിക്കുക. 

ന എന്ന അക്ഷരം ഒരു വാക്കിന്റെ ആദ്യാക്ഷരം അല്ലാതെ വരുമ്പോൾ ഉച്ചാരണം മിക്കപ്പോഴും മാറും. 

Eg..  പൊന്ന് 
         ആന 
          മന 
          മനനം
          മനുഷ്യൻ 

പാഠം : 

ഉച്ചാരണത്തിൽ  വരുന്ന പിശക് പരിഹരിക്കാൻ പരമാവധി ശ്രമിക്കുക. 
==================

🕙
*മെഡിറ്റേഷൻ*
🕥

മെഡിറ്റേഷൻ
ചെയ്ത പഠിതാക്കൾ
എല്ലാവരും തങ്ങളുടെ അനുഭവം
പങ്കുവെക്കുക.

അതൊരു ഇന്റർനാഷണൽ മെഡിറ്റേഷൻ & മോട്ടിവേഷൻ ട്രൈനറുടെ സഹായത്തോടെ
രൂപപ്പെടുത്തിയ ധ്യാന രിതിയാണ്.

അതിൽ നിങ്ങൾ 
വല്ല പ്രശ്നങ്ങളോ പരാതികളോ കാണുന്നുണ്ടെങ്കിൽ അറിയിക്കുക!

*റൗഫ് കൊല്യ*
ഇൻ ചാർജ് - ഇ പോഡിയം
സ്റ്റാർ വാങ്മയം 

==================

*ശ്രദ്ധിക്കുക*

ബാക്കി മൂന്ന് പേർ 
ഇത് വരെ എന്ത് കൊണ്ട് 
വന്നില്ല എന്ന് വോയിസിൽ കാരണ സഹിതം 
ബോധ്യപ്പെടുത്തുക. 


ഗ്രൂപ്പ് സ്റ്റാറ്റസ് - ഓപൺ ടു ഓൾ ആണ്. 

*എല്ലാ പഠിതാക്കളോടും :* 

▪️വളരെ ആവശ്യത്തിന് മാത്രം 
ഈ ഫോറം ഉപയോഗിക്കുക. 

▪️ചോദ്യോത്തര സെഷനുകളിലെ ഉത്തരങ്ങൾ റഊഫ് കൊല്യക്ക് മാത്രം അയക്കുക (ഓപൺ ഫോറത്തിൽ പോസ്റ്റ് ചെയ്യരുത് ) 

▪️അത്യാവശ്യമെന്ന് 
തോന്നുന്ന സംശയങ്ങൾ 
ഇവിടെ ഉന്നയിക്കാം.  മറുപടികൾ പിന്നീട് ലഭിക്കും 

▪️ ഹോം വർക്കുകൾക്ക് 
തയ്യാറാകുക

▪️ 11 പേരും പഠിതാക്കളാണ്. 11 പേരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. 
ഒരു സെഷനും ഒഴിവാക്കാൻ ഉള്ളതല്ല. 
Hard Worlk ചെയ്യുക
===================

▪️

ഈ കോഴ്സ് തീരുന്നത് വരെ വാട്സാപ് ഗ്രൂപ്പുകളിൽ അനാവശ്യ സംസാരങ്ങൾക്ക് സ്വയം നിയന്ത്രണമേർപ്പെടുത്തുക. 

സംസാരിക്കുന്നെങ്കിൽ 
തന്നെ കാര്യങ്ങൾ അൽപം ഗൗരവത്തിൽ തന്നെ പറയുക (തമാശകൾ / നേരമ്പോക്കുകൾ പറയുമ്പോൾ പോലും സ്റ്റാൻഡേർഡ് കീപ് ചെയ്യുക) 

അതിനർഥം മിണ്ടരുതെന്നല്ല. നന്നായി മിണ്ടണം,  *മിണ്ടുന്നത് ഒരു മാതിരി മിണ്ടലാകരുത്.* 
സാമുഹിക ഇടപെടലുകളിലെ നിങ്ങളുടെ ഓരോ വാക്കും പ്രസംഗ പരിശീലനത്തെയും നിങ്ങൾ അതിനോട് കാണിക്കുന്ന ശ്രദ്ധയെയും ഒരു പക്ഷെ, അത് ബാധിച്ചേക്കും. 
===================

*സുന്ദരമായ* 
*ആകർഷകമായ* 
*ഈദ് സനേശങ്ങൾ* 
*എഴുതുക*

പ്രിയ പഠിതാക്കളെ, 

ഇന്നൊരു വരമൊഴി 
സൗഹൃദ മത്സരമാണ്.
വിവരണങ്ങളാവശ്യമില്ല.
തലക്കെട്ട് തന്നെ ധാരാളം.

▪️ അക്ഷരത്തെറ്റ് പാടില്ല.
▪️ഭാഷ മലയാളത്തിൽ മാത്രം
▪️ കുറഞ്ഞ വാക്കുകൾ 
▪️അത്യാവശ്യം ഡെക്കറേഷൻ ആകാം. 
▪️ ഓപൺ ഫോറത്തിൽ 
പോസ്റ്റ് ചെയ്യുക (Open to all Status ൽ തന്നെയാണുള്ളത്) 

===============

*ഇനി നമുക്ക് പെരുന്നാൾ അനുഭവങ്ങൾ ഓർത്തെടുക്കാം*

നിങ്ങളുടെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന പെരുന്നാൾ അനുഭവങ്ങൾ ഇവിടെ അവതരിപ്പിക്കാം. 

അതെന്തുമാവാം; രസകരമായ ഒരു പെരുന്നാൾ ഓർമ്മ,  
അല്ലെങ്കിൽ നിങ്ങൾക്ക് പ്രയാസകരമായ അനുഭവം സമ്മാനിച്ച  പെരുന്നാൾ ദിനം.
അതുമല്ലെങ്കിൽ എന്നും ഓർത്തു വെക്കാൻ പാകത്തിലുള്ള പെരുന്നാൾ സമ്മാനം ലഭിച്ച അനുഭവം,  അങ്ങിനെയെന്തും.... 

നിങ്ങളുടെ പെരുന്നാൾ അനുഭവങ്ങൾ അഞ്ചു മിനുട്ടിൽ ഒതുക്കി  അവതരിപ്പിക്കാനുള്ള ശ്രമം നടത്തുക..


നാൾ &സമയം : 
ഇന്ന്, 7: 45 PM - 10.00 PM  (ഇന്ത്യൻ സമയം ) 

=================

REMINDER

ഈ വ്യായാമം നിർബന്ധമായും ചെയ്യണം. 
 'ന' കൊണ്ട് തുടങ്ങുന്നതും 'ന' ഒരു വാക്കിന്റെ ഇടയിയിലോ അവസാനത്തിലോ വരുന്നതുമായ കുറെ വാക്കുകൾ ഉച്ചരിച്ചു പഠിക്കുക..  കുറെ 'ന' വരുന്ന വാക്കുകൾ ചേർത്ത് ഒരു കുറിപ്പ് ഉണ്ടാക്കി നിങ്ങൾ സ്വന്തമായി വായിച്ചും പ്രസംഗിച്ചും ശീലിക്കുക.

===================
*Try this to read* 
*3 or 4 times*


*ഘൃഷ്ടം ഘൃഷ്ടം പുനരപി പുന -*
*ശ്ചന്ദനം ചാരുഗന്ധം*
*ച്ഛിന്നം ച്ഛിന്നം പുനരപി പുനഃ*
*സ്വാദു ചൈവേക്ഷകാണ്ഡം*
*ദഗ്ദ്ധം ദഗ്ദ്ധം പുനരപി പുനഃ*
*കാഞ്ചനം കാന്തവർണ്ണം*
*ന പ്രാണാന്തേ പ്രകൃതിവികൃതിർ*
*ജായതേ സജ്ജനാനാം.*

___________________
Meaning : 

( അരയ്ക്കും തോറും ചന്ദനത്തിനു മണമേറും, 

ചെറുതായി നുറുക്കിയ കരിമ്പിൻതണ്ടിനു മാധുര്യം വർദ്ധിയ്ക്കും.

ഉരുക്കുംതോറും പൊന്നിന് നിറപ്പകിട്ടു വർദ്ധിയ്ക്കും.

പ്രാണാവസാനകാലത്തും സജ്ജനങ്ങളുടെ സ്വഭാവത്തിന്ന് വ്യത്യാസം വരില്ല. )
======================

*മുഖസ്വരം - O2*
▪️
പ്രസംഗകൻ എന്നും എപ്പോഴും മുറുകെ പിടിക്കേണ്ട ചില അടിസ്ഥാന തത്വങ്ങളുണ്ട്.  നല്ലത് പറയുക, നല്ലപോലെ പറയുക, നല്ലതിന് വേണ്ടി പറയുക എന്നതാണത്.  പ്രസംഗകൻ മിതഭാഷിയും സ്മിതഭാഷിയുമായിരിക്കണം എന്ന് അരിസ്റ്റോട്ടിൽ പറയുന്നുണ്ട്.  തമിഴിൽ പ്രസംഗത്തെക്കുറിച്ചുള്ള അർത്ഥവത്തായ പഴഞ്ചൊല്ലുണ്ട്.  മലയാളത്തിൽ അതിങ്ങനെ മൊഴിമാറ്റാം.

*സ്നേഹത്തോടെ പറയുക*
*മധുരമായി പറയുക*
*മൃദുവായി പറയുക*
*സത്യം പറയുക*
*നന്മ പറയുക*
*മന്ദഹസിച്ചു പറയുക*
*ചിന്തിച്ചു പറയുക*
*സഭയറിഞ്ഞു പറയുക*
*സമയമറിഞ്ഞു പറയുക*
*മിണ്ടാതിരിക്കാനും പഠിക്കുക*

പ്രസംഗത്തിന്റെ രുപവും ഭാവവും സന്ദർഭത്തിനും സ്ഥലത്തിനും സദസ്സിനും അനുസരിച്ച് മാറ്റണം/മാറണം.  അതായത് അനുമോദന പ്രസംഗവും അനുശോചന പ്രസംഗവും യാത്രയയപ്പ് പ്രസംഗവും കൃത്യമായി തിരിച്ചറിഞ്ഞ് സംസാരിക്കണം. അറബിയിലിങ്ങനെയൊരു ചൊല്ലുണ്ട്.  "ഓരോ സന്ദർഭത്തിനും യോജിച്ച സംസാരമുണ്ട്.  ഓരോ സംസാരത്തിനും യോജിച്ച സന്ദർഭവുമുണ്ട്".  

പറയാനെന്തെങ്കിലുമുണ്ടെന്ന് ഉറപ്പില്ലാതെ ഒരിക്കലും സംസാരിക്കാൻ തുനിയരുത്.  പ്രസംഗത്തിന് മുന്നൊരുക്കം പ്രധാനമാണ്. മുന്നൊരുക്കം എന്നത് കുറെ സുന്ദര വാക്കുകൾ തിരുകി കയറ്റലോ, പ്രസംഗം എഴുതി മന:പാഠമാക്കലോ അല്ല.  തുടക്കക്കാർ എന്ന നിലയിൽ അതാവാമെങ്കിലും മുന്നൊരുക്കത്തിന്റെ കാതൽ എന്നത് ചിന്തയാണ്.  പ്രസംഗ വിഷയത്തിൽ ലയിക്കണം.  വിഷയമുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ സ്വയം ചോദിക്കുക.  വായിക്കുക. സുഹൃത്തുക്കളുമായി ചർച്ച ചെയ്യുക.  പ്രസംഗ വിഷയം കിട്ടിക്കഴിഞ്ഞാൽ വിഷയുമായി ബന്ധപ്പെടുത്തി ചില ചോദ്യങ്ങൾ സ്വയം ചോദിക്കുക.  "എന്ത്, എപ്പോൾ, എവിടെ, എങ്ങിനെ"
വിഷയവുമായി ബന്ധപ്പെട്ട ഈ ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഒരു ചോദ്യത്തിന് ഉത്തരമായി അഞ്ച് വാക്യങ്ങൾ ഓർമിച്ചു പറയാൻ കഴിഞ്ഞാൽ പത്ത് മിനിട് സുഖമായി സംസാരിക്കാം.
അപ്പോൾ ശ്രമം ഇന്ന് തന്നെയാകട്ടെ!

*ചോദ്യം*: "പ്രസംഗപാടവം -- പ്രസംഗപാഠവം"
ഏതാണ് ശരി?
(ഉത്തരം ഇ- പോഡിയം ഇൻ-ചാർജ് റൗഫ് കൊല്ല്യക്ക്
വാട്സാപ്പ് ചെയ്യുക)

(എസ്-എ)

================


▪️


*Notice*     01/08/2020

Mr. Xxxx has *NOT* been in the picture last 5 days and *NOT* reported his absence with genuine reason till date. 

Therefore he is no more eligible to continue the *STAR vangmayam* course and he shall be  removed  from the forum with immediate effect

▪️Cc to star club to get his explanation 
▪️Cc to Mr. Xxxx

*Prog Director* 

=================

*നമുക്കൽപ്പം* 
*കളിയും കാര്യവും പറയാം* 



Lead by  

*സാക്കിർ പട്ല*
(Asst.  Prog Director) 
*സ്റ്റാർ വാങ്മയം* 

================

ഇന്നത്തെ പത്രം 

1️⃣ *സുപ്രഭാതം* 
കണ്ണൂർ എഡിഷൻ 


2️⃣ *The Observer*
English Daily

*പഠിതാക്കളെ* 

മലയാള പത്രത്തിലെ ഏതെങ്കിലും ഒരു പേജിലെ 
രണ്ട് തലക്കെട്ടുകൾ 
വായിച്ചു നിങ്ങൾ പത്രവിശകലനം നടത്തുക.

എഡിറ്റോറിയൽ പേജെങ്കിൽ വളരെ നല്ലത്. 
പത്രാധിപ പേജ് തന്നെയാകണമെന്ന് 
നിർബന്ധമില്ല. 

നിങ്ങളുടെ കണ്ണിൽ തട്ടിയ വളരെ ചെറിയ വാർത്ത
ആയാലും മതി.
=============

🎵
 .     🎵

 *ഗസൽ*  


🎤 : *ഉമ്പായി*
( മലയാളത്തെ ഗസല്‍ മഴയില്‍ നനച്ച മലബാറിൻ്റെ  പാട്ടുകാരന്‍ ) 



പിരിയുവാൻ നേരത്ത് കാണുവാനാശിച്ച
ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല
പിരിയുവാൻ നേരത്ത് വിതുമ്പുവാനാശിച്ച
നിറമിഴി മാത്രം ഞാൻ കണ്ടതില്ല
(പിരിയുവാൻ നേരത്ത്..)

എവിടെയാനെങ്കിലും നിൻ അടുത്തെത്തുവാൻ
ഒരു മുകിൽ പക്ഷി ഞാൻ പറന്നുയരും (2)
അവിടെയുമെന്നുമെനിക്കായ് നോവുന്ന
കളിക്കൂട്ടുകാരിയ്ക്കായ് ഞാൻ കൊതിയ്ക്കും (2)
(പിരിയുവാൻ നേരത്ത്..)

കരിനിഴലാണൂ ഞാൻ എങ്കിലും നീയെന്റെ 
അണയാത്ത പൗർണ്ണമിയായിരിക്കും (2)
കളിബാല്യമേകിയോരായിരം മോഹത്തിൻ
മയില്‍പ്പീലി ഇന്നും ഞാൻ കാത്തു വെയ്ക്കും
(പിരിയുവാൻ നേരത്ത്....)


രചന : *പ്രദീപ് അഷ്ടമിച്ചിറ*

🎵
 .     🎵
==================

*ബുധൻ 05/08/2020* 


പ്രസംഗ സെഷൻ - 2 

*നിങ്ങൾ എങ്ങനെ സ്വാഗത പ്രസംഗം തുടങ്ങും ?*
*എങ്ങനെ തുടങ്ങാനാണ് ഇഷ്ടം ?*

...............................

വേദി : 
അനുമോദന ചടങ്ങ്. 

എം. ബി. ബി. എസ് 
പരീക്ഷയിൽ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഉയർന്ന മാർക്ക് നേടിയ കമറുന്നിസ സംസുദ്ദീനെ അനുമോദിക്കുന്നു. 
( കമറുന്നിസ ഒരു മത്സ്യകച്ചവടക്കാരൻ്റെ മൂത്ത മകൾ, 
സാമ്പത്തികമായ ബുദ്ധിമുട്ടിലാണ്,
ഉമ്മ കിടപ്പിലും.... സഹോദരങ്ങൾ 3 പേർ വേറെയുണ്ട് ) 

അധ്യക്ഷൻ : 
അമ്പിളിമാമൻ ക്ലബ് സീനിയർ വൈ. പ്രസിഡൻ്റ്  തവര ബാലൻ 

ഉത്ഘാടകൻ :
'നമ്മുടെ' മുൻസിപ്പൽ ചെയർപേഴ്സൻ
ശ്രീമതി ഉൽപലാക്ഷിയമ്മ 

മുഖ്യാതിഥി 
സർക്കിൾ ഇൻസ്പെക്ടർ 
സി. പി. മത്തായി സാർ 

ആശംസ :
▪️മുൻസിപ്പൽ കൗൺസിലർ
മേത്തടി റഷീദ് 
▪️സ്ഥലത്തെ റസിഡൻ്റ്സ് അസോസിയേഷൻ ചെയർമാൻ 
ഊക്കാനം സലാഹുദ്ദീൻ 
▪️ജിൽജിൽ ജ്വല്ലറി ഉടമ 
കെ. പി. കെ. കുഞ്ഞിക്കണ്ണ പൊതുവാൾ 

നിങ്ങളാണ് സ്വാഗത പ്രസംഗകൻ.  
അമ്പിളിമാമൻ ക്ലബ് ജോയിൻ്റ് സെക്രട്ടറി കൂടിയാണ് നിങ്ങൾ. (ജനറൽ  സെക്രട്ടറി സ്ഥലത്തുണ്ട്, പക്ഷെ, അത്ര നല്ല സദസ്സ് പുള്ളിക്കാരനാൽ അലങ്കോലമാക്കേണ്ടെന്ന് കരുതിയാണ് ഉത്തരവാദിത്വം കമ്മറ്റിയിലെ യുവതുർക്കികൾ നിർബന്ധം പിടിച്ച് നിങ്ങളെ  ഏൽപ്പിച്ചത്, പ്രസംഗിക്കണമെന്ന് പറഞ്ഞത് കൊണ്ട് പ്രസിഡൻ്റ് അന്ന് വരില്ലെന്ന് അറിയിച്ചിട്ടുമുണ്ട്, പകരം പുള്ളിയുടെ മകൻ സജീവമാണ് ) 

================

*നാക്കുളുക്കും വാക്കുകൾ*
💠

ഇവിടെ പലരും വാക്കുകൾ കൃത്യമായല്ല ഉച്ചരിക്കുന്നത്. ഒരു പ്രസംഗകന് അത്യാവശ്യം വേണ്ട ഒന്നാണ് അക്ഷരശുദ്ധി. "ന" എന്ന അക്ഷരം തന്നെ സന്ദർഭത്തിന് അനുസരിച്ച് പ്രയോഗത്തിൽ മാറ്റം വരും. "ന"  ആദ്യക്ഷരമായി വരുന്ന പദങ്ങൾ പലപ്പോഴും "ന്ന" എന്നാണ് ഉച്ചരിക്കുക. ഉദാ:  നിലപാട്, നനയുക. "ന" മധ്യാക്ഷരമായി വരുന്നവ "ന" എന്ന് തന്നെ ഉച്ചരിക്കുന്നു. ഉദാ: കനകം, വിനയം മുതലായവ. 

ചില നാക്കുളുക്കും വാക്കുകൾ (Tounge Twisters) നിരന്തരം പറഞ്ഞു ശീലിക്കുന്നത് അക്ഷരം കൃത്യമായി ഉച്ചരിക്കാൻ പഠിക്കുന്നതിന് സഹായകരമാകും.
ഒന്ന് ശ്രമിച്ചു നോക്കുക.


▪️ഉരുളീലൊരുരുള

▪️ആന അലറലോടലറി

▪️തെങ്ങടരും മുരടടരൂല

▪️റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്

▪️വരൾച്ച വളരെ വിരളമാണ്

▪️പേരു മണി പണി മണ്ണു പണി

▪️അറയിലെയുറിയില്‍ ഉരിതൈര്

▪️അരമുറം താള്‌ ഒരു മുറം പൂള്‌

▪️പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ

▪️അലറലൊടലറലാനാലയില്‍ കാലികൾ

▪️വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി

▪️പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച

▪️സൈക്കിള്‍ റാലി പോലെ നല്ല ലോറി റാലി

▪️ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍

▪️തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി

▪️രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി

▪️തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ച സഞ്ചി

▪️പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു

▪️ചെറുപയർമണിചെറുത്; ചെറുകിണറ് പട ചെറുത്

▪️പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി

▪️വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!

▪️ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ

▪️തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും


▪️അരുതരുതുകുതിരേ മുതിരരുത് കുതിരേ അതിരിലെ മുതിര തിന്നാന്‍ മുതിരരുത് കുതിരേ

▪️ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ

▪️അന്തിക്ക് കുന്തിദേവി കിണ്ടി കഴുകുമ്പോൾ കിണ്ടികളിൽ ഒരു കിണ്ടിയുരുണ്ട് കുണ്ടിൽ വീണു

▪️വടി പുളിയേക്കേറി, പുളി വടിയേക്കേറി

================

*സൗഹൃദങ്ങളെ* 

നാം ഒന്നുകൂടി പത്രവായന ഗൗരവത്തിൽ എടുക്കുകയാണ്.  രണ്ടു ദിവസത്തെ നിങ്ങളുടെ പത്രനിരീക്ഷണം അതാണ് മനസ്സിലാക്കി തരുന്നത്. വിഷയങ്ങൾ അപഗ്രഥിക്കാൻ നിങ്ങൾ പഠിച്ചു തുടങ്ങിയിരിക്കുന്നു.  അതാണ് ഞങ്ങൾ ഉദ്ദേശിച്ചതും. 


🔲 *പത്രവായന നിർബന്ധം* .🔲 

▪️മലയാള പത്രത്തിലെ ഏതെങ്കിലും ഒരു പേജിലെ രണ്ട് തലക്കെട്ടുകൾ വായിച്ചു നിങ്ങൾ പത്രവിശകലനം നടത്തുക. നിങ്ങൾ തുറന്ന് അഭിപ്രായം പറയുക. ആരും നിങ്ങളോട് NO പറയുന്നില്ല. 

▪️എഡിറ്റോറിയൽ പേജെങ്കിൽ വളരെ നല്ലത്. പത്രാധിപ പേജ് തന്നെയാകണമെന്ന് നിർബന്ധമില്ല. 

▪️നിങ്ങളുടെ കണ്ണിൽ തട്ടിയ വളരെ ചെറിയ വാർത്ത ആയാലും മതി.

*അഭിപ്രായങ്ങൾ പറയുമ്പോൾ ഭാഷാശുദ്ധി, ഒഴുക്ക്, ശൈലീ പ്രയോഗം, ഓർമ്മകളിൽ നിന്നുള്ള പഴയ പത്രവായന എല്ലാം ഉൾപ്പെടുത്തുക.*

================


*വാക്യത്തിൽ പ്രയോഗിക്കുക, ശേഷം പ്രസംഗിക്കുക.

ഓരോ പഠിതാക്കൾക്കും
ഓരോ വിഷയം.  വളരെ എളുപ്പമുള്ള വിഷയമാണ് ആദ്യപടിയായി തരിക.  പ്രസംഗിക്കാനുള്ള സമയ പരിധി ഏറ്റവും കൂടിയാൽ രണ്ട് മിനിറ്റ്.  ആദ്യം വിഷയം വാക്യത്തിൽ പ്രയോഗിക്കുക.  അതിന് ശേഷം പ്രസംഗിക്കുക.

(1) ആസിഫ്  : വിഷയം : *വിശകലനം*

(2) റസാഖ് :  വിഷയം:
*കലാപരം*

(3) നാസർ :  വിഷയം:
*നിലപാട്*

(4) സിറാർ. :  വിഷയം:
*നിയന്ത്രണം*

(5) അൻവർ :  വിഷയം:
*നന്മ*

(6) ബഷീർ. :  വിഷയം:
*പാശ്ചാത്യ രാജ്യങ്ങൾ*

(7) സമീർ :  വിഷയം:
*വിഷമം*

(8) ഷരീഫ് :  വിഷയം:
*നമ്മുടെ നാട്*

(9) ഫവാസ് :  വിഷയം
*വിശ്വാസം*

(10)  സാൻ :  വിഷയം
*മലയാള സാഹിത്യം*

================
▪️

പഠിതാക്കളെ 

ഇനിയും സ്വാഗത പ്രസംഗം നടത്താത്തവർ നാളെ (ബുധൻ) അവതരിപ്പിക്കുക. 


നാളെ രാത്രി 
അവലോകനം 
നടത്തും. 

നേരത്തെ നിർദ്ദേശിച്ചത് പോലെ എല്ലരുടെയും കയ്യിൽ കൈ പുസ്തകം 
ഉണ്ടാകുമല്ലോ. 

  ആവശ്യപ്പെടുന്ന പക്ഷം
ആ കൈപ്പുസ്തകത്തിൻ്റെ സ്ക്രീൻ ഷോട്ടെടുത്ത്  ഈ ഫോറത്തിൽ 
അയക്കേണ്ടതുമാണ്. 

നിങ്ങൾ പ്രസംഗത്തിൽ 
വരുത്തേണ്ട മാറ്റങ്ങൾ, തെറ്റുതിരുത്തലുകൾ, 
പ്രസംഗ മാറ്റർ, പോയിൻ്റ്സ്, ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ, ചെറിയ ഫലിതം, പഴഞ്ചൊല്ല്,
മഹദ് വചനങ്ങൾ, 
സംഭവങ്ങൾ, വർഷം , മാസം, ദിനങ്ങൾ ..
കൂടാതെ ഇവിടെ നിന്ന് കിട്ടിയ അറിവുകൾ തുടങ്ങിയവ രേഖപ്പെടുത്താൻ വേണ്ടിയാണ് ആ കൈപ്പുസ്തകം 
▪️
=============


Repetition MAKES Reputation 

Reputation MAkES
Confidence 


ആവർത്തനം മതിപ്പ് ഉണ്ടാക്കും 
മതിപ്പ് ആത്മവിശ്വാസം നൽകും. 

പ്രസംഗങ്ങൾ 
ആവർത്തിച്ചു കൊണ്ടേയിരിക്കുക. 
പിന്നെയും പറഞ്ഞു പറഞ്ഞു ശീലിക്കുക .

Repetition is Mother of Skill, it is Mother of Learning. 


ആവർത്തനം (ആർജിച്ചെടുക്കുന്ന) നൈപുണ്യത്തിൻ്റെ മാതാവാണ്, 
പഠിച്ചെടുക്കലിൻ്റെയും. 
 
============

*ശ്രദ്ധിക്കുക* 


നിങ്ങൾ പറഞ്ഞ സ്വാഗത പ്രസംഗം രണ്ടാമത് അവതരിപ്പിക്കുമ്പോൾ ...

▪️കുറെ മാറ്റങ്ങൾ ഉണ്ട് 
▪️കുറെ മെച്ചപ്പെട്ടിട്ടുണ്ട് 
▪️വാക്കുകൾ മുമ്പത്തേതിനാക്കാൾ ഫ്രണ്ട്‌ലി ആണ്. 
▪️ഒഴുക്കിന് വേഗതയുണ്ട്. 
▪️ വേണ്ടാത്ത വാക്കുകൾ ഒഴിവാക്കി 

സംശയമുണ്ടെങ്കിൽ നിങ്ങൾ പറഞ്ഞ ആദ്യത്തെതും 
രണ്ടാമത്തെയും 
സ്വാഗത പ്രസംഗം 
നിങ്ങൾ തന്നെ 
കേട്ടു നോക്കൂ ..

അപ്പോൾ,
അത് 10 വട്ടം പറഞ്ഞാലോ ? 
നിങ്ങൾ സുപ്പർ സ്വാഗത പ്രസംഗകനായി മാറിയിരിക്കും, നോ ഡൗട്ട്.

=================

*മുഖസ്വരം-03*
💠

സംഗീതത്തിനും ചിത്രരചനക്കും സാഹിത്യരചനകൾക്കും ഇല്ലാത്ത പ്രത്യേകത പ്രസംഗത്തിനുണ്ട്.  നന്നായി അധ്വാനിക്കുകയും പരിശീലിക്കുകയും ചെയ്താൽ എതു സാധാരണക്കാരനും അതു സ്വയത്തമാകുകയും വശപ്പെടുത്താൻ കഴിയുകയും ചെയ്യും എന്നതാണത് !  ഓരോ വ്യക്തിയിലും ഒരു പ്രസംഗകനുണ്ട്.  എന്ത് കൊണ്ടെന്നാൽ സംസാരശേഷിയാണ് പ്രസംഗത്തിന്റെ അടിസ്ഥാനം.  എല്ലാവരും ചില സന്ദർഭങ്ങളിൽ പ്രസംഗിക്കുന്നവർ തന്നെയാണ്.  ചിലർ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ, ചിലർ കുട്ടികളെ ഉപദേശിക്കുമ്പോൾ  പിന്നെ മറ്റു ചിലർ തർക്കിക്കുമ്പോൾ അറിയാതെ പ്രസംഗിച്ചു പോകുന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണും.  അത് കൊണ്ട് പ്രസംഗപാടവം എന്നത് സംസാരിക്കാൻ കഴിവുള്ള എല്ലാവരിലും അന്തർലീനമാണ്.  പരിശീലനവും പരിപോഷണവും ആവശ്യമാണ് എന്ന് മാത്രം!

ഒരു നല്ല പ്രസംഗത്തിൽ താഴെ പറയുന്ന ചേരുവകൾ വേണമെന്ന് സാമാന്യമായി പറയാം.

▪️ദേശിയ അന്തർദേശീയ സംഭവങ്ങളെ കുറിച്ചുള്ള ഒരു ഏകദേശ ധാരണ.

▪️വ്യത്യസ്ത സ്ത്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന അറിവുകൾ, പഴഞ്ചൊല്ലുകൾ, തത്വങ്ങൾ മുതലായവ.

▪️നിലവാരമുള്ള യോജിച്ച നർമ്മങ്ങൾ, കഥകൾ, കവിതകൾ മുതലായവ.

▪️സ്വന്തമായ ആകർഷകമായ ശൈലി, വാക്യഘടന, അനുയോജ്യമായ ആംഗ്യഭാവങ്ങൾ (സുനിൽ പി. ഇളയിടത്തിന്റെ പ്രസംഗങ്ങൾ നിർദേശിക്കുന്നു).

പ്രസംഗം നന്നാക്കണമെന്നാഗ്രഹിക്കുന്നവനു സഭാകമ്പമുണ്ടാകും.  സ്വാഭാവികം.  അതു തുടക്കക്കാർക്ക് മാത്രമല്ല നല്ല പരിചയസമ്പന്നരായ പ്രസംഗകർക്കും സഭാകമ്പമുണ്ടാകാം.  അബ്രഹാം ലിങ്കന് പ്രസംഗത്തിന്റെ ആദ്യ നിമിഷങ്ങളിൽ സഭാകമ്പമുണ്ടായിരുന്നു എന്ന് വായിച്ചതോർക്കുന്നു.  പക്ഷെ പിന്നെ പതിയെ അദ്ദേഹം ധൈര്യം വീണ്ടെടുക്കുകയും നന്നായി പ്രസംഗിക്കുകയും ചെയ്യുമായിരുന്നു.

തുടക്കക്കാർക്ക് കൈയ്യും കാലും വിറയ്ക്കും.  നെഞ്ചിടിപ്പ് കൂടും, നെറ്റി വിയർക്കും  അതൊന്നും വലിയ കാര്യമാക്കേണ്ട.  അറിയപ്പെടുന്ന പ്രസംഗകർ ഒക്കെയും അങ്ങനെ തന്നെയായിരുന്നു.  ചിലപ്പോൾ സദസ്സ് കൂക്കിവിളിച്ചെന്ന് വരും.  അതൊക്കെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ് വേണ്ടത്.  ഓർക്കുക നിങ്ങളെ പരിഹസിച്ചവർ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഒരു നാൾ തടിച്ചുകൂടും!

പറയുന്ന വിഷയത്തിൽ അത്യവശ്യ വിവരം എനിക്കുണ്ട്.  അത് കൊണ്ടാണ് ഞാനിവിടെ എഴുന്നേറ്റ് നിൽക്കുന്നത് എന്ന കൃത്യമായ ബോധ്യം ഉണ്ടാവുക എന്നതാണ് സഭാകമ്പം ഒഴിവാക്കാനുള്ള എളുപ്പമാർഗം.  അതിനുവേണ്ടത് പറയുന്ന വിഷയത്തിൽ മതിയായ അറിവ് ഉണ്ടായിരിക്കുക എന്നതാണ്.  സദസ്റ്റിനെ അഭിമുഖീകരിക്കുന്നതിന് മുമ്പ് ആഴത്തിൽ ശ്വാസമെടുത്ത് മുപ്പത് സെക്കന്റ് പിടിച്ചു വെച്ച് പുറത്തു വിട്ടാൽ കൂടുതൽ വായു ലഭിക്കുകയും അതുവഴി ഉൻമേഷവും ധൈര്യവും വർദ്ധിക്കും.  ഇത് നിങ്ങൾക്ക് വാട്സാപ്പിൽ പരിശീലനം നേടുന്ന ഈ സന്ദർഭത്തിലും പരീക്ഷിച്ചു നോക്കാവുന്നതാണ്.  പക്ഷെ ഒരു പ്രസംഗകനാകാനും സഭാകമ്പമൊഴിവാക്കാനും നിരന്തരം അവസരം കിട്ടുമ്പോഴൊക്കെ പ്രസംഗിക്കുകയല്ലാതെ വേറെ കുറുക്കു വഴികളൊന്നുമില്ല.  നീന്തൽ പഠിക്കാൻ വെള്ളത്തിലിറങ്ങി നീന്തുക തന്നെ വേണം എന്നർത്ഥം.

*ചോദ്യം* :  ശരിയെഴുതുക: (ദഷാപരിമാണം,
ധശാപരിണാമം
ദശാപരിണാമം, 
ദഷാപരിണാമം 
ദക്ഷാപരിണാമം)
▪️

ഉത്തരം *റൗഫ് കൊല്ല്യ* ക്ക്
(ഇൻ ചാർജ് ഇ-പോഡിയം)
വാട്സാപ്പ് ചെയ്യുക.

(എസ്-എ)

==============

No comments:

Post a Comment