Tuesday 4 August 2020

കോവിഡ്* *തൊട്ടടുത്ത കവലയിലുണ്ട്!* / SAP

🔲
*കോവിഡ്*
*തൊട്ടടുത്ത കവലയിലുണ്ട്!*

അവൻ മാസ്ക് ധരിക്കില്ല
അവൻ ഇടക്കിടെ സോപ്പുപയോഗിച്ച്
കൈ കഴുകില്ല
അവൻ സാമൂഹിക 
അകലം പാലിക്കില്ല.
അവൻ നിങ്ങളുടെ 
താടിയിൽ
കുടുങ്ങിക്കിടക്കുന്ന
ഒരു തുണ്ട് തുണിയെ വ്യക്തമായി കാണുന്നുണ്ട്. 
അവൻ നിങ്ങളെ ആലിംഗനം
ചെയ്യാൻ വേണ്ടി കാത്തിരിക്കുന്നു.

ബന്ധുക്കളല്ലെ
സുഹുത്തുക്കളല്ലെ
നാട്ടുകാരനല്ലെ
പരിചിത മുഖങ്ങളല്ലെ
എന്ന ചോദ്യം അവൻ
വ്യക്തമായി കേൾക്കുന്നുണ്ട്.

അവൻ നിങ്ങളെ തിരിച്ചറിയും
നിങ്ങൾക്കവനെ തിരിച്ചറിയാനാവില്ല.

കോവിഡ് തൊട്ടടുത്ത
കവലയിൽ നിങ്ങളെയും
കാത്തിരിപ്പുണ്ട്!

*(എസ്-എ)*


No comments:

Post a Comment