Tuesday 4 August 2020

നമ്മുടെ ഔന്നത്യം/ അസ്ലം മാവിലെ

രാജാളി പക്ഷിയെ പോലെ 
ഉയരത്തിൽ പറക്കുക; 

തുലാസിലെ തട്ടു പോലെ
താഴ്ന്ന് കൊടുക്കുക.

രണ്ടും ജീവിതത്തിൽ 
ഔന്നത്യവും ബഹുമാനവും
താഴ്മയുടെ താഴ്വാരവും 
വർദ്ധിപ്പിക്കുകയേയുള്ളൂ. 

കൂട്ടിടങ്ങളിൽ 
കൂട്ടുകൂടുംബങ്ങളിൽ 
കൂട്ടുകാരിൽ 
നമ്മുടെ അസാനിധ്യം 
സംസാര വിഷയമാകേണ്ടത് 
നന്മകളുടെ ഓർമ്മകളാകണം, 
പൊയ്പ്പോയ
നല്ല വാക്കുകളാണം, 
ശുഭചിന്തകളും 
ആലോചനകളുമാകണം.

തെറ്റുകൾ 
ചൂണ്ടിക്കാണിച്ചത്, 
അവയിലെ 
ഗുണകാംക്ഷ, 
നിർഭയ മനസ്സ്
നിർലോഭ സ്നേഹം ...
ഇവ പൊതു മനസ്സിന്
എളുപ്പം തിരിച്ചറിയും. 

വഴിമാറിച്ചിന്തിച്ചു 
നോക്കൂ...
വഴിമാറിയൊന്നൽപ്പം 
നടന്നുനോക്കൂ ...


തഴുകുന്ന 
കുളിർക്കാറ്റ് 
ആദ്യത്തേത്  പോലെ 
തോന്നും, അനുഭവിക്കും,
അനുഭൂതിയുണ്ടാക്കും.

ശുഭ ചിന്തകൾ !
സുപ്രഭാതം ! 

*അസ്ലം മാവിലെ*

No comments:

Post a Comment