Tuesday 4 August 2020

കന്നാലികളുടെ ശല്യം /ASLAM MAVILAE

ശരിക്കും
കഴിഞ്ഞ രണ്ടു മൂന്ന് മാസക്കാലം 
കന്നാലികളുടെ ശല്യം 
പൊതുവെ കുറവായിരുന്നു. 
ഇടക്ക് കുറച്ചു അജഗണങ്ങൾ കണ്ടാലായി. 

അവറ്റങ്ങളെ കാണാതിരിക്കാൻ 
ഒന്നാമത്തെ കാരണം 
അതിന് തൊട്ടു മുമ്പ് 
ഇതേ പോലെ ഓപ്പൺ ഫോറങ്ങളിൽ 
അഴിഞ്ഞാടുന്ന കന്നുകാലി ശല്യത്തെ കുറിച്ച് 
സംസാരവും 
എഴുത്തുമുണ്ടായിരുന്നു. 

അപ്പോൾ ആരടങ്ങി ? 
കന്നുകാലികൾ അടങ്ങി. 

അവർ അടങ്ങാൻ കാരണം
അവറ്റങ്ങളുടെ കയ്യിൽ
സ്മാർട്ട് ഫോണോ നെറ്റ് അക്സസോ ഉണ്ടായിട്ടാണോ ?

അല്ല്യ....

പിന്നെയോ ? 

മെസ്സേജ് എല്ലാട്ത്തും 
എത്തി. അഴിച്ചു വിടുന്നവർ ഒന്ന് സൂക്ഷിച്ചു. 
കണ്ടും കേട്ടും നിന്നു. 

ഇതിടക്കിടക്ക് 
ഓർമ്മപ്പെടുത്തണം. 
ബോധവൽക്കരണം 
കൊണ്ടേ കാര്യങ്ങൾ നടക്കൂ. അതേ മാർഗ്ഗമുള്ളൂ. 

പുല്ല് വേണ്ടവർ
കത്തിയും വട്ടിയുമായി 
പച്ചപ്പ് ഉള്ളിടത്ത് പോയി 
കന്നാലികൾക്കാവശ്യമായ പുല്ലോ വാഴയിലയോ വെട്ടട്ടെ, എല്ലരും അനുമതിയും 
കൊടുക്കണം. അത് ആ മിണ്ടാപ്രാണികളുടെ ഭക്ഷണമാണ്. 

ഇത് ആടിനെയും എരുമേനേം വള്ളിയിട്ട് കെട്ടുമില്ല, പുല്ലരിയാൻ
കുഞ്ഞിക്കത്തിയായി ഇറങ്ങാൻ ബമ്പൊട്ട് സമ്മതിക്കൂലന്ന് വെച്ചാൽ ... നടക്കുന്ന കാര്യമല്ലല്ലോ. 

ഓനോൻ്റെ നട്ട് വളർത്തിയ രണ്ട് തൈത്തിരി കിങ്ങിണി കെട്ടിയ രണ്ടാട് വന്ന് 
കടിച്ച് പറിച്ച് തിന്നുന്നത്
കണ്ണോണ്ട് കാണണം  .. അപ്പം തിരിയും. 

ഇന്ന് അതിരാവിലെ  
എൻ്റെ വീട്ടുവളപ്പിൽ 
ഒരു നാൽക്കാലി വന്ന് വാഴയും മറ്റും തിന്ന് നശിപ്പിച്ചു കൂളായി 
പോയി ...

അതിനെന്ത്
ആരാൻ്റെ വാഴ ? പോഴ ?  

പോത്തായാലും
പശുവായാലും 
ആട് മാടായാലും 
ആരാൻ്റെ വളപ്പിലേക്ക് 
അഴിച്ചു വിടരുത്. 
അതത്ര ചേലുള്ള 
പണിയുമല്ല. 

ഒന്നുകിൽ 
നാൽക്കാലിയുടെ 
കൂടെ മൊതലാളി നടക്കണം.
ഇല്ലെങ്കിൽ അവറ്റങ്ങളെ കെട്ടിയിട്ട് 
പോറ്റാൻ ശീലിക്കണം. 

ഇല്ലെങ്കിൽ 
മൊതല് 
നാട്ടുകാർക്ക് മൊത്തം 
അവകാശപ്പെട്ടതായി 
മാറും ...

#കന്നാലിനെ ബിറ്റെർണ്ട
# കെട്ടിയിട്ടെങ്ക്  മാത്രം മതി 

No comments:

Post a Comment