Tuesday 4 August 2020

പട്ല ജി. എച്ച്. എസ്. എസ്സിലെ +2 വിഭാഗത്തിന് 10 കംപ്യൂട്ടറുകൾ വേണം/ C P

*പട്ല ജി. എച്ച്. എസ്. എസ്സിലെ +2 വിഭാഗത്തിന്  10 കംപ്യൂട്ടറുകൾ വേണം;*
*നമുക്കൊന്നു ഒത്തുപിടിച്ചാലോ ?* 

ഈ പ്ലാറ്റ്ഫോമിൽ 
നാലഞ്ചു വർഷങ്ങൾക്ക് മുമ്പ്  ഒരു ഫണ്ട് റൈസിംഗ് കാമ്പയിൻ 
നടത്തിയതോർമ്മയുണ്ടോ ? 

മറന്നു  കാണില്ല,
മറക്കാൻ വഴിയില്ല.
അത്രമാത്രമാണ് അന്ന് നമ്മുടെ  പ്ലാറ്റ്ഫോം സജീവമായത്. 
പൂക്കൾ ചോദിച്ചപ്പോൾ
വസന്തം നൽകിയ ആ കാലം. 

അന്നത് നമ്മുടെ സ്കൂളിൻ്റെ
ആവശ്യമായിരുന്നു,
സ്കൂൾ വികസന സമിതിയുടെ അഭ്യർഥനയായിരുന്നു.
സ്കൂളിനെ ആവോളം  നമ്മിലേക്കടുപ്പിക്കുക എന്നയൊരു ഉദ്ദേശവും അതിന് പിന്നിലുണ്ടായിരുന്നു. 

സി.പി. പ്ലാറ്റ്ഫോമിൽ കൂടി അന്നത്തെ ആവശ്യങ്ങൾ വളരെ ആവേശത്തോടെയാണ്  ചർച്ചയായത്. എല്ലരും ഇറങ്ങി, 
പിന്നൊരു പണമൊഴുക്കായിരുന്നു,
വന്നതോ? 
ആയിരങ്ങൾ
പതിനായിരങ്ങൾ
അല്ല, ലക്ഷങ്ങൾ...

ഓരോരുത്തർ 
ഓരോ പ്രൊജക്ടേറ്റെടുത്ത് തങ്ങളുടെ  നെഞ്ചോട് ചേർത്തു. അതിൽ, ചെറുതുണ്ട്,
ഇടത്തരമുണ്ട്, വലുതുണ്ട്, മ്മിണി വലുതുണ്ട്. 

പഠിച്ച സ്കൂളിനോട്
നാം കാണിച്ച സ്നേഹവാത്സല്യമായിരുന്നു ശരിക്കുമാ  ഓഫറുകൾ. അത്കൊണ്ടെന്തായി ?  യെസ്, 
പട്ലയ്ക്ക് പേരായി, പെരുമയായി. 

നിങ്ങളറിയണം,  
ഏറ്റവും അവസാനം, മൂന്നാഴ്ച മുമ്പ് ജില്ലാ ഫോറസ്റ്റ് ഓഫിസർ പട്ലയിൽ വന്നപ്പോൾ 
പറഞ്ഞത് : *ഞാൻ കേട്ടിടത്തോളം പട്ല സ്കൂൾ,  കേവലമൊരു സർക്കാർ സ്ഥാപനം മാത്രമല്ല, അതൊരു ജനപങ്കാളിത്ത സ്കൂൾ കൂടിയാണ്.*

ഇനിയിന്നത്തെ വിഷയത്തിലേക്ക്. വളരെ പ്രധാനപ്പെട്ടൊരാവശ്യം 
സ്കൂൾ പിടിഎ നമുക്ക്  മുന്നിൽ വച്ചിരിക്കുന്നു - *+2 വിഭാഗത്തിന്  10 കംപ്യൂട്ടറുകൾ വേണം*

ഈ ആവശ്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി  സി പി  ഇതാ ഓപൺ ഫോറത്തിൽ   നിങ്ങളുടെ ചർച്ചയ്ക്കും തീരുമാനത്തിനുമായി മുന്നിൽ വെക്കുന്നു. 

ഇതൽപം വിശദമാക്കട്ടെ.

കംപ്യൂട്ടർ സിസ്റ്റമെന്നത്  നമ്മുടെ പ്ലസ്ടുവിലെ പഠന നിലവാരം മെച്ചപ്പെടുത്തുവാൻ വേണ്ടിയാണ്. ഈ വർഷം മുതൽ കൊമേഴ്സിന് കംപ്യൂട്ടർ പഠനം വളരെ നിർബന്ധവുമാണ്. 40 മാർക്കാണ് ആ വകയിൽ ലഭിക്കുന്നത്. സയൻസ് വിദ്യാർഥികൾക്ക് വേറെയും. 

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ തന്നെ കൊമേഴ്സ് സ്ട്രീമിൽ പേരെടുത്ത ഒരു സ്കൂളാണ് പട്ല. എത്ര ഉഴപ്പിയിട്ടും 10 ൽ താഴെ  പിള്ളേർക്കേ കൊമേഴ്സിൽ ഇപ്രാവശ്യം തോൽക്കാൻ സാധിച്ചിട്ടുള്ളൂ. അത്ര ആത്മവിശ്വാസം നൽകുന്ന കോഴ്സ്. 

നിലവിൽ ഒരു  പുതിയ കംപ്യൂട്ടർ  സിസ്റ്റത്തിന് 30+ K എന്തായാലും വേണം. 10 എണ്ണത്തിന് മൂന്ന് ലക്ഷം.  പക്ഷെ, അൽപം ഉപയോഗിച്ചതും, എന്നാൽ  IT & കംപ്യൂട്ടർ  വിദഗ്ദ്ധരുടെ സഹായത്തോടെ   Assemble ചെയ്തതുമായ ന്യൂ വേർഷൻ കമ്പ്യൂട്ടറുകൾ  നമുക്ക് 500 ദിർഹംസിന് ഷാർജയിൽ ലഭ്യമാണ് - അതായത്  ഒരെണ്ണത്തിന് Rs 10,000 ൻ്റെ ചുവടെ മാത്രമേ വില വരുന്ന സിസ്റ്റം.  1 ലക്ഷം രൂപയ്ക്കുള്ളിൽ  10 എണ്ണം ലഭിക്കുമെന്ന് ! 

ഇനി നിങ്ങളോട് ,
ഈ പ്രൊജക്ട് ഏറ്റെടുത്ത് ഒരാൾക്ക് ഒന്നോ രണ്ടോ ഓഫർ ചെയ്യാം. 
കുറച്ചു പേർക്ക്  ഒരു സിസ്റ്റത്തിന് രണ്ട് പേരായി കൂറും  ചേരാം. അത് എങ്ങിനെയുമാകാം. 

സാമ്പത്തികമായി സഹായിക്കാൻ സാധിക്കാത്തവർ ഉണ്ടാകുമല്ലോ 
യു.എ. ഇ യിൽ. അവർ അടുത്തിടെ നാട്ടിലേക്ക് വരുമ്പോൾ അഞ്ചേമുക്കാൽ കിലോ തൂക്കം വരുന്ന ഈ സ്റ്റഫ് ഏറ്റെടുത്ത് ഒരു കൈ സഹായിക്കുകയും ചെയ്യുക. 

നമ്മുടെ മക്കളുടെ വിദ്യാഭ്യാസത്തിന്
ഇത് വളരെ വളരെ ആവശ്യമെന്ന് നിങ്ങൾ എല്ലരും മനസ്സിലാക്കുമല്ലോ. 

സാധിക്കുന്നവർ 
രണ്ടാലൊരു സഹായത്തിന്
തീർച്ചയായും മുന്നോട്ട് വരണം,
വരുമെന്ന് നമുക്കുറപ്പാണ്. 

സ്നേഹാശംസകളോടെ 

*കണക്ടിംഗ് പട്ല*  

🔲
ഈ പോസ്റ്റാണ് ചില വിവാദങ്ങൾക്ക് തുടക്കമായത്. ആർടിക്ക്ൾ തയ്യാറാക്കിയത് അസ്ലം 

No comments:

Post a Comment