Tuesday 4 August 2020

കുട്ടികൾ* *മഴനനയുന്നു..../അസ്ലം മാവിലെ


*കുട്ടികൾ* 
*മഴനനയുന്നു....*

.............................
അസ്ലം മാവിലെ 
.............................

കളിക്കണം
മഴയില്ലാത്തപ്പോൾ..

നനയണം മഴ
ആരോഗ്യമുള്ള അന്തരീക്ഷത്തിൽ..
സാഹചര്യത്തിൽ ...

ഇപ്പോൾ പക്ഷെ,
കുട്ടികളെ അയയ്ച്ചു വിട്ടിരിക്കുന്നു.
ചെറിയ ചെറിയ മക്കൾ 
ചുമ, ഡെങ്കി, എലി, പെരുച്ചാഴിപ്പഴുതാരപ്പനികൾ കാസർകോട് എമ്പാടുമുണ്ട്. 

പനി വന്നാൽ
ചുമവന്നാൽ 
തൊണ്ട വറ്റിയാൽ 
ചൊറെയാണ് ...
അതിൻ്റെ ഗുലുമാൽ 
കഴിഞ്ഞ 4 മാസമായി നാം കാണുന്നു.

മഴ നേരങ്ങളിൽ 
പൈതങ്ങളെ വീട്ടീന്ന് 
പുറത്തിറക്കാതിരിക്കുക.
മാത്രമല്ല, 
ഓർക്കാ പുറത്ത് കാറ്റു വരാം,
മുരട് കുതിർന്ന മരം  വീഴാം 
തെങ്ങോല ആയം തെറ്റി 
നിലം പതിക്കാം ...

പിള്ളരെ ശ്രദ്ധിക്കുക 
കോവിഡ് കാലത്ത്
തോരാ മഴയത്ത് 
വാതിൽ തുറന്ന് വിടുന്നത് 
നിങ്ങൾക്ക് മാത്രമല്ല 
നാട്ടാർക്കും ഇപ്പം പ്രശ്നാണ്. 

ഈ കുറിപ്പ് വായിച്ച്
പിളളര് വീട്ടിലുണ്ടോന്ന് 
ജസ്റ്റൊന്ന് നോക്കുക, 
ഇല്ലെങ്കിൽ അവരെവിടെയോ
മഴ നനയാണ് ..

കോവിഡൊക്കെ പോയി
നമ്മടെ പിള്ളർക്ക് 
മുറ്റത്ത് നിന്ന് തന്നെ 
ഇനിയും മഴ നനയാല്ലോ, 
ഇഷ്ടം പോലെ
ഇഷ്ട നേരം ....

എൻ്റെ വീട്ടിലെ
ഒരു കുസൃതിയെ കയ്യോടെ
പിടിച്ചാണ് ഇതെഴുന്നത്.

എഴുതണമെന്ന് തോന്നി, 
ജാഗ്രതാ സമിതി ഗ്രൂപ്പിൽ 
ഞാനുമൊരംഗമാണല്ലോ. 

No comments:

Post a Comment