Tuesday 4 August 2020

കാസർകോട്ടുകാരേ* *അയവ് കാണിച്ചാൽ* *അലമ്പായിപ്പോകും../അസ്ലം മാവിലെ


*കാസർകോട്ടുകാരേ*
*അയവ് കാണിച്ചാൽ* 
*അലമ്പായിപ്പോകും...*
..............................
അസ്ലം മാവിലെ 
..............................

കേൾക്കണ്ടത്ര പഴി ആദ്യം തന്നെ കേട്ടു. അതു കഴിഞ്ഞ് കാസർകോട്ടുകാർ 
നന്നായി, വളരെ വളരെ നന്നായി എന്നു പറയാം. 

രോഗം കുറഞ്ഞു, 
രോഗികൾ കുറവ്.
ജനറൽ ആസ്പത്രിയിൽ നിന്ന് 
കോവിഡ് ശുശ്രൂഷ കുറഞ്ഞു. 
വ്യാപന ലിസ്റ്റിൽ കാസർകോടില്ല 
ആർക്കും സമ്പർക്കമില്ല.
നല്ല കുട്ടിയായി കാസർകോട് മാറി.
പോലീസിൻ്റെ അടി കൊണ്ടോ 
അവരെ പേടിച്ചോ നമ്മളും,
നമ്മുടെ നമ്മളും എല്ലരും  
നന്നായി അകലം പാലിച്ചു. 

ഇപ്പം എന്താ കഥ ? 
എന്തായി കഥ ? എന്തായിക്കൊണ്ടിരിക്കുന്നു ?  

ഇന്നലത്തെ കണക്കിൽ 
ജില്ലയിൽ 56 കോവിഡ് പോസിറ്റീവ്.  
അതിൽ 41 ഉം സമ്പർക്കം വഴി!

എന്ത് മനസ്സിലാക്കാം ?
ബുദ്ധി പിറകോട്ട് നടക്കാൻ തുടങ്ങി എന്ന്. 
അകലം കുറഞ്ഞു
പുറത്തിറങ്ങാത്ത വയസ്സന്മാർ 
റോഡിൻ്റെ നടുവിൽ, കവലകളിൽ, 
ആരാധനാലയങ്ങളിൽ, മാർക്കറ്റിൽ. 
പെണ്ണുങ്ങളും കൈക്കുഞ്ഞുങ്ങളും  അങ്ങിനെത്തന്നെ.
എല്ലാർക്കും ടൗണിൽ തന്നെ പോണം,
നാട്ടിലെ കടകൾ പറ്റില്ല.
അവിടെ കിട്ടുന്ന മീനും ഇറച്ചിയും 
ഇഞ്ചീം മൊളകും കോവയും ഒന്നും വേണ്ട. 

പുറത്തിറങ്ങുമ്പോൾ മാസ്ക് ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷെ, അത് എവിടെയാ ?  കഴുത്തിലും കീശയിലും 

കടക്കാരും കണക്കാ. 
ഹോൾസെയിൽ കടയിൽ നിന്ന് 
സാധനങ്ങൾ വാങ്ങിയാൽ 
അതിന്നയിന്ന കടയിൽ നിന്ന് 
വാങ്ങിയെന്ന് ജാഗ്രതാ സമിതിയോട്  റീറ്റയിൽ കടക്കാരൻ പറയില്ല, 
ടൗണിൽ ആരെങ്കിലും അവരെ കണ്ടവർ മാത്രം സമ്മതിച്ചു തരും.  
ഈ കടക്കാരിൽ അധികം പേരുമാണെങ്കിലോ   മാസ്ക്കും കെട്ടില്ല.

ചിലർ  എങ്ങിനെയൊക്കെയോ ടിക്കറ്റൊപ്പിച്ച് നാട്ടിലേക്ക് വന്നിട്ടുണ്ടാകും. അവരിൽ കുറച്ചെണ്ണം പറയിപ്പിക്കാനായി നിർദ്ദേശിച്ച  ഹോം ക്വാറൻ്റയിനിൽ നേരെ ചൊവ്വെ ഇരിക്കുകയുമില്ല. ആ ക്വാറൻ്റയിൻഡ് വീട്ടിലെ കുട്ടികൾ മുതൽ കാരണവന്മാർ വരെ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്ന ഭാവത്തിൽ  സദാ നേരം പീടികത്തിണ്ണയിലും മാർക്കറ്റിലും. 

പിന്നെങ്ങനെ കോവിഡ് നിയന്ത്രണത്തിൽ വരും ? 
പോലീസിനും ആരോഗ്യപ്രവർത്തകർക്കും വാർഡ് അംഗങ്ങൾക്കും  ജാഗ്രതാ സമതിക്കുമൊക്കെ 
എല്ലാട്ത്തും എപ്പഴും  കണ്ണെത്തുമോ ? 

കണ്ണെത്തില്ല, അത് കൊണ്ടാണ്
സമ്പർക്കപ്പട്ടിക  അരിഷ്ടം വേയ്ക്കാനെഴുതിയെടുത്ത കുറിപ്പടിക്കടലാസ് പോലെ നാൾക്ക് നാൾ നീണ്ടുനീണ്ടു പോകുന്നത്.  

എല്ലരും സഹകരിച്ചാൽ നല്ലത്.
ഇല്ലെങ്കിലോ?  ദേ, ഇന്നത്തെ പുട്ട്
എപ്പഴും വീഴും. പോലീസിൻ്റെ റോന്ത് ചുറ്റലും മൂന്നിരട്ടിയാകും. പിന്നെ പോലീസുകാരുടെ അടി കൊണ്ടു, ഇടി കൊണ്ടു,  ഏറു കിട്ടി എന്നൊക്കെപ്പറഞ്ഞു വിലപിച്ചിട്ടു വലിയ  കാര്യമില്ല.

ഭരണസംവിധാനത്തിന്
പൊതു ആരോഗ്യം വളരെ 
പ്രധാനപ്പെട്ടതാണ്. അവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. 

ആരോഗ്യ നിയമ ലംഘനം ചെയ്യുന്നവനെ  നേരിട്ട് കണ്ടാൽ ഉടന്നെ നാം തന്നെ തിരുത്തുക,  അവർ നിയമം ലംഘിച്ചാൽ 
നമ്മുടെ, സമൂഹത്തിൻ്റെ ആരോഗ്യം കൂടിയാണ് അലക്കുലുത്താകുന്നതെന്ന് ഓരോരുത്തരും തിരിച്ചറിയുക,   മനസ്സിലാക്കുക. 

നാലു മാസം അത്യാവശ്യം ശ്രദ്ധിച്ചു;  ക്രിറ്റിക്കൽ ഘട്ടമെത്തിയപ്പോൾ  
നാം  വിവര ദോഷം കാണിച്ചാൽ 
ഉക്കിനട്ക്കത്തിലൊന്നും തീരില്ല 
കാര്യങ്ങളുടെ പോക്ക്. 
പിടി വിടും. പിടുത്തം പോകും, 
കോവിഡാണെങ്കിലോ ദയ ലവലേശമില്ലാതെ പിടി മുറുക്കുകയും ചെയ്യും .  


No comments:

Post a Comment