Tuesday 4 August 2020

റാങ്ക് ജേതാവ് മുർഷിദ സുൽത്താനയ്ക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകി കണക്ടിംഗ് പട്ല

റാങ്ക് ജേതാവ് മുർഷിദ സുൽത്താനയ്ക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകി  
കണക്ടിംഗ് പട്ല 

പട്ലയിലെ വിദ്യാഭ്യാസ- സാമൂഹിക സാംസ്കാരിക- ആതുരശുശ്രൂഷാ രംഗത്ത്  സജീവമായി പ്രവർത്തിക്കുന്ന  കണക്ടിംഗ് പട്ല കണ്ണൂർ യൂനിവേഴ്സ്റ്റി എം. എ സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്ക് നേടിയ മുർശിദ സുർത്താനയെ അനുമോദിച്ചു. 

മുർശിദയുടെ വസതിയിലെത്തിയ സി. പി. യുടെ  പ്രതിനിധി സംഘം ക്യാഷ് അവാർഡും പ്രശസ്തി പത്രവും  മുർശിദയ്ക്ക് സമ്മാനിച്ചു.  എച്ച്. കെ. അബ്ദുൽ റഹിമാൻ, സി. എച്ച്. അബൂബക്കർ, കെ. എം. സൈദ്,  എം. എ. മജീദ്, അസ്ലം പട്ല, എം.ടി. മുസ്തഫ, കരീം കൊപ്പളം, അസ്ലം മാവിലെ എന്നിവരാണ് സി.പിയെ പ്രതിനിധീകരിച്ചു   മുർശിദിയുടെ വസതിയിലെത്തിയത്. 

പട്ലയിലെ ആദ്യകാല വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന മർഹൂം പി. എം. അബ്ദുല്ല മൗലവിയുടെ പൗത്രിയും  പട്ല സ്വദേശികളായ  മുഹമ്മദ് ശാഫിയുടെയും ജമീലയുടെയും മകളുമാണ് റാങ്ക് ജേതാവായ മുർശിദ. യുവ കാർട്ടൂണിസ്റ്റും എഡ്യൂ- കാരിയർ ട്രൈനറുമായ മുജീബ് പട്ല സഹോദരനാണ്.  

കാസർകോട് ഗവ. കോളേജിൽ തന്നെ സാമ്പത്തിക ശാസ്ത്രത്തിൽ പി. എച്ച്. ഡി ചെയ്യാനുള്ള  തയ്യാറെടുപ്പിലാണ് മുർശിദ. 

No comments:

Post a Comment