Tuesday 18 August 2020

വാങ്മയം - 3

 🔲

ഇനി മൂന്നാം ഘട്ടം.  


*നാം പ്രസംഗരാകുന്നു*

*നാളെ മുതൽ ഈ പ്ലാറ്റ്ഫോമിൽ  പ്രസംഗകരാണുള്ളത്,  പഠിതാവല്ല*  


മറ്റുള്ളവരിൽ നിന്നും 

വ്യത്യസ്തമായി നമ്മുടെ 

സംസാരത്തിന് പ്രത്യേകതയുണ്ട്. 

നമ്മിൽ നിന്നും 

അറിവ്, വിജ്ഞാനം, അനുഭവങ്ങൾ,

നിർദ്ദേശങ്ങൾ, വിശകലനങ്ങൾ, 

വിവരണങ്ങൾ, വിമർശനങ്ങൾ, തിരുത്തലുകൾ തുടങ്ങിയവ 

സന്ദർഭത്തിനനുസരിച്ചു

ശ്രോതാക്കൾ പ്രതീക്ഷിക്കുന്നു. 


വെറുതെ മൈക്കെടുക്കരുത്. 

മൈക്കെടുത്താൽ മിണ്ടാതെയും 

പോകരുത്. ആവർത്തനങ്ങൾ  പരമാവധി ഒഴിവാക്കുക. ആത്മവിശ്വാസത്തോടെ സംസാരിക്കുക. *കോംപ്ലക്സ് ഒഴിവാക്കുക*. 


ഒരാളാണ് ശ്രോതാവെങ്കിൽ അയാളോട് പ്രസംഗിക്കണം. ഒരായിരം ആളുകളെങ്കിൽ അവരോടും. 


*ഓർക്കുക, ഉപദേശിക്കാനല്ല വാങ്മയ പ്രസംഗകർ.*

പറഞ്ഞു പറഞ്ഞു സ്വയം മാറാനും 

തെറ്റുകൾ തിരുത്താനും നമ്മുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാനുമാണ്. 

🔲


🔲


പഠിതാക്കളെ,


നിങ്ങൾക്ക് 

17 (നാളെ)  മുതൽ 26 തിയ്യതിവരെ Admin സ്റ്റാറ്റസ് നൽകുന്നു. 


തിങ്കൾ  മുതൽ നിങ്ങൾക്ക് ഓരോ ദിവസവും  ഒരു കൂട്ടുകാരനെ ഗസ്റ്റ് ലിസണറായി ഈ ഗ്രൂപ്പിൽ കൊണ്ട് വരാം. അദ്ദേഹത്തിന് ഒരു ദിവസം തുടരാം, അല്ലെങ്കിൽ രണ്ട് ദിവസം (രണ്ടിൽ കൂടുതൽ ദിവസം ഒരേ ആൾ GL ആകാൻ പാടില്ല ) 


അദ്ദേഹം പോയ ശേഷം മറ്റൊരു ഗസ്റ്റ് ലിസണറെ ഈ ഗ്രൂപ്പിൽ നിങ്ങൾക്ക്  കൊണ്ടു വരാവുന്നതാണ്. 


രണ്ട് ഉദ്ദേശം.


( ഒന്ന് )

പൊതു പ്ലാറ്റ് ഫോമിൽ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കാനുള്ള ചുറ്റുപാട് ഒരു ക്കുക. 


( രണ്ട് ) 

വാങ്മയം മറ്റുള്ളവരിലേക്കെത്തിക്കുക, 


ഗസ്റ്റ് ലിസണറുടെ പേര്,  ഫോട്ടോ  എന്നിവ TT യോട് വെളിപ്പെടുത്തണം. അവർക്ക് സംസാരിക്കാനുള്ള അവസരം (ആവശ്യമെങ്കിൽ ) T T പിന്നീട് നൽകും.


🔲

🔲



*മൂന്നാം ഘട്ട ഡൈലി ടാസ്ക്.*


നിങ്ങൾക്ക് വരാം, പ്രസംഗിക്കാം. 



ഓഗസ്റ്റ് 17 : 

*എൻ്റെ കരുത്ത്, എൻ്റെ ദൗർബല്യം* 


ഓഗസ്റ്റ് 18 : 

*ക്ലബ് വാർഷികാഘോഷത്തിൽ*

 

ഓഗസ്റ്റ് 19 :

 *ഒരനുശോചന /അനുസ്മരണ യോഗം* 


ഓഗസ്റ്റ് 20 : 

*കലോത്സവത്തിൽ നിങ്ങൾ* 


ഓഗസ്റ്റ് 21 :

 *പ്രശ്നകലുഷിതമായ യോഗത്തിൽ നിങ്ങളുടെ ഇടപെടൽ* 

 

ഓഗസ്റ്റ് 22  : 

*ഒരു പുസ്തക ചർച്ചയിൽ* 


ഓഗസ്റ്റ് 23 :

 *ഓൽക്കിടി പഞ്ചായത്ത് തെരങ്ങെടുപ്പ്. നിങ്ങൾ സ്ഥാനാർഥി. എതിരാളി ലീക്ക് ബീരാൻ* 


ഓഗസ്റ്റ് 24 : 

*ഞാൻ ആരോടൊക്കെ നന്ദിയുള്ളവനാകണം ?* 


ഓഗസ്റ്റ് 25 :  

*വാങ്മയ ദിനങ്ങൾ എന്നെ മാറ്റിയോ ?*


ഓഗസ്റ്റ് 26 : 

*ഞാൻ പ്രസംഗകനായി,  എൻ്റെ ദൗത്യം*  


ചില വിഷയങ്ങൾ മാത്രം. 

നിങ്ങൾക്ക് പുതിയ വിഷയം തെരഞെടുക്കാനാണ് താൽപ്പര്യമെങ്കിൽ അതാകാം. ഫിലോസഫിക്കലായ പ്രഭാഷണമെങ്കിൽ അത് നടത്താം. സാഹിത്യ സംബന്ധമായതെങ്കിൽ അത്. ചരിത്രം, രാഷ്ട്രീയ മീമാംസ, കായികം, കല, സംസ്കാരം എന്തുമാകാം.

വിഷയം ടെക്സ്റ്റ് ചെയ്യാം, പ്രസംഗിച്ചു തുടങ്ങാം. 


ദിവസവും വരിക,

പ്രസംഗിക്കുക 


 🔲


🔲


*വിശകലനം*


ഇന്ന് മുതൽ വിശകലനം എന്നത് ആസ്വാദനമാണ്.


ചിലപ്പോൾ വിശകലനം ഉണ്ടായേക്കും,

ചിലപ്പോൾ അതുണ്ടാകില്ല. 


വിശകലനം ഉണ്ടെങ്കിൽ തന്നെ 

 അക്ഷരപ്പിഴവ്/അസാന്ദർഭിക പദപ്രയോഗങ്ങൾ തുടങ്ങിയവ മാത്രം ചൂണ്ടിക്കാണിക്കാനായിരിക്കും. 


നിങ്ങളുടെ പ്രസംഗ ശൈലി വിശകലന വിധേയമാകില്ല. നിങ്ങൾക്ക് നിലവിലുള്ള ശൈലി തുടരാം, 

പുതിയ ശൈലിയിലേക്ക് മാറാം. അത് പ്രസംഗകൻ്റെ ഇഷ്ടം. 


ഓർക്കുക,

ഈ 10 ദിവസം ആരെയും  മൈണ്ട് ചെയ്യാതെ സംസാരിക്കുക. എത്ര വട്ടം വേണമെങ്കിലും ആകാം. 



ഇ- പത്രങ്ങളുടെ PDF ഫയൽ  പോസ്റ്റ് ചെയ്യും. അത് വായിക്കാൻ മാത്രം.   പത്ര ചർച്ചകൾ ഉണ്ടായിരിക്കില്ല. 


🔲

ആദരണീയരായ 

അതിഥി ശ്രോതാക്കളെ..


സ്റ്റാർ വാങ്മയത്തിലേക്ക് 

സുസ്വാഗതം ! 


സ്റ്റാർ വാങ്മയത്തിലെ ആദ്യബാച്ചിൻ്റെ 

മൂന്നാം ഘട്ട പരിശീലനമാണ് ഇന്ന് മുതൽ തുടങ്ങിയത്.


വാങ്മയപ്രസംഗകരുടെ ഇഷ്ടനിരയിലെ 

വ്യക്തിത്വങ്ങളാണ് നിങ്ങൾ. 

അവരെ കേൾക്കാനും അവരുടെ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കുവാനും 

അവരുമായി നിങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തിപരമായി  പങ്കുവെക്കാനുമാണ്  

ഈ ഓൺലൈൻ സദസ്സിൽ 

നിങ്ങൾ എത്തിയിരിക്കുന്നത്. 


ഒരിക്കൽ കൂടി, 

എല്ലാ അതിഥി ശ്രോതാക്കൾക്കും വാങ്മയത്തിൻ്റെ ഹൃദ്യമായ

സ്വാഗതമരുളുന്നു ! 




*ട്രൈനേർസ് & ടെക്നിക്കൽ ടീം* 

*സ്റ്റാർ വാങ്മയം* 


🌹🌹


🔲


*പ്രസംഗകരോട്* 


പ്രസംഗങ്ങൾ 5 മിനിറ്റിൽ 

ഒതുക്കണം. 


വളരെ അത്യാവശ്യമെന്ന് 

തോന്നുന്ന കാര്യങ്ങൾ  വിട്ട് പോയിട്ടുണ്ടെങ്കിൽ മാത്രം പ്രസംഗം അൽപം തുടരാം.  മുമ്പ് പരാമർശിച്ചിട്ടില്ലെന്ന് നിങ്ങൾക്ക് ഉത്തമ ബോധ്യവുമുണ്ടെങ്കിൽ 

 ഓരോ മിനിറ്റ് വെച്ച് 

നീട്ടിക്കൊണ്ട് പോകുക. അത് മാക്സിമം എട്ടര മിനിറ്റിൽ ഒതുക്കുക.  പിന്നെ സംസാരിക്കരുത്. 

അവിടെ വെച്ച് നിർത്തുക 


ആമുഖമൊന്നും പറയാതെ  6 മിനിറ്റിൽ തന്നെ നല്ല ഒരു  പ്രസംഗം ഒതുക്കിക്കെട്ടാൻ പറ്റും. ആളുകളത്  കേട്ടുമിരിക്കും. 


അങ്ങനെ ചുരുക്കുന്ന പ്രസംഗങ്ങളിൽ 

കണ്ടൻ്റ്സ് കൂടുതൽ ഉൾപ്പെടുത്തുക. അത് തന്നെ മതി പ്രസംഗത്തിന് ഭംഗി കൂട്ടാൻ.


🔲

▪️

*പ്രസംഗകരോട്* 



0️⃣1️⃣ചില അക്ഷരങ്ങൾ അതിൻ്റെതായ ഉച്ചാരണത്തോടെ പറയണം. അതാണ് ഭംഗി. 


ഉദാ : 

ബയം - bayam ❌

ഭയം = BHAyam ✔️


ബീദി  ❌

ഭീതി = BHEE....✔️


0️⃣2️⃣പറ്റൂല , സാധിക്കൂല 

ഇത് ഒഴിവാക്കണം, ഒഴിവാക്കിയേ തീരൂ. 


പറ്റില്ല, സാധിക്കില്ല ✔️


0️⃣3️⃣കയ്യിൽ നല്ല ഒരു പുസ്തകം വെക്കുക,

ദിനേന രണ്ട് പേജ് ഉറക്കെ വായിക്കുക. (ഓൺലൈൻ പുസ്തകങ്ങൾ, e -ലേഖനങ്ങൾ എന്നിവയും വായിക്കാമല്ലോ) 


0️⃣4️⃣നിങ്ങളുടെ കുറിപ്പുകൾ 

സൂക്ഷിച്ചു വെക്കുക.

അതിന് തലക്കെട്ടിടാൻ മറക്കരുത്. പിന്നീട് ഉപകാരപ്പെടും. നഷ്ടപ്പെടുത്തരുത്. 


0️⃣5️⃣ നാടകീയമായ /അപ്രതീക്ഷിത തുടക്കം രസാണ്. പരീക്ഷിക്കാം. (പിന്നീട് വിശദീകരിക്കാം) 

▪️

🔲

*മുഖസ്വരം - 05*

💠


ഒരാളുടെ പ്രസംഗശൈലിയും സംസാര ശൈലിയും അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്ത് പറയുന്നു എന്നത് പ്രധാനം തന്നെയാണ് അത്ര തന്നെ പ്രാധാന്യമുള്ളതാണ് എങ്ങനെ പറയുന്നു എന്നതും.


പ്രശസ്ത വാഗ്മിയയിരുന്ന സുകുമാർ അഴീക്കോടിന്റെ പ്രസംഗം ശ്രവിച്ചവർ ശ്രദ്ധിച്ചിട്ടുണ്ടാകും. അദ്ദേഹം പതിഞ്ഞ ശബ്ദത്തിലാണ് പ്രസംഗം തുടങ്ങാറുള്ളത്.  മെല്ലെ  അതിന്റെ സ്വാഭാവികമായ ഉയർന്ന ശബ്ദത്തിലേക്ക് എത്തിച്ചേരും. പടിപടിയായാണ് അദ്ദേഹത്തിന്റെ പ്രസംഗം ചൂട് പിടിക്കാറുള്ളത്.  ഇത് തുടക്കക്കാർക്ക് പരീക്ഷിക്കാൻ പറ്റിയ ഒന്നില്ല.  വലിയ പ്രസംഗകർക്ക് പരീക്ഷിച്ചു നോക്കാം, അത്രമാത്രം.  പ്രസംഗത്തിന്റെ തുടക്കവും ഒടുക്കവും ശ്രോതാക്കൾക്ക് വ്യക്തമായി കേൾക്കണം.  


ഈയ്യിടെയായി സ്റ്റാർ വാങ്മയത്തിലെ പലരും തങ്ങളുടെതായ ഒരു ശൈലി പ്രസംഗത്തിൽ കൊണ്ടുവന്നിട്ടുണ്ട് എന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.  ശ്രദ്ധിക്കേണ്ട കാര്യം പ്രസംഗത്തിൽ പര്യായപദങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുക എന്നതാണ്.  പര്യായപദങ്ങൾ ഉപയോഗിക്കുന്നത് പ്രസംഗത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും.  അതിൽ തന്നെ പദങ്ങൾ റെഡിമെയ്ഡായി കൂട്ടി ഘടിപ്പിക്കുന്ന തരത്തിലുള്ള കൃത്രിമത്വം പാടില്ല.  പറഞ്ഞ കാര്യം തന്നെ പലകുറി ആവർത്തിക്കരുത്. 


പദങ്ങൾ ഉചിതമായ രീതിയിൽ പ്രയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്.  ഉദാ: സ്വാഗതം എന്നതിനോട് കൂടുതൽ യോജിക്കുക സ്വാഗതം ചെയ്യുക എന്നതാണ്.  സ്വാഗതം പറയുക, ചെല്ലുക എന്നതൊക്കെ ശരിയാണെങ്കിലും യോജിച്ചത് സ്വാഗതം ചെയ്യുക എന്നതാണ്. പുട്ടും കടലയും എന്നതിനെ കടലയും പുട്ടും എന്ന് പറഞ്ഞു നോക്കൂ.  അതിന്റെ രുചി തന്നെ നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നില്ലെ? 

മാത്രമല്ല വാക്കുകൾ പലപ്പോഴും അസ്ഥാനത്താണ് പലരും പ്രയോഗിക്കുന്നത്.  ഉദാ. കലാപരം എന്ന പ്രയോഗം ശരിയാണ് പക്ഷെ അതിനെ ആർട് പരമായ എന്ന് പറയുന്നത് വലിയ തെറ്റാണ്.  


അത് പോലെ പ്രധാന്യമുള്ളതാണ് വാക്യഘടനയും.  ഘടന മാറുമ്പോൾ ചിലപ്പോൾ അർത്ഥം തന്നെ മാറി അനർത്ഥമാകും.  "മോഹനൻ നായരുടെ കാലൊടിഞ്ഞ പൂച്ച" എന്നതിന് പകരം "കാലൊടിഞ്ഞ മോഹനൻ നായരുടെ പൂച്ച" എന്ന് പറഞ്ഞാൽ എന്താകും അവസ്ഥ എന്നാലോചിച്ചു നോക്കുക.


ആളുകൾക്ക് മനസ്സിലാകുന്ന ലളിതപദങ്ങൾ ഉപയോഗിക്കുന്നതാണ് സാധാരണ പ്രസംഗങ്ങളിൽ നല്ലത്.  ബൗദ്ധികവും ഭാഷാശാസ്ത്രപരമായ പഠനവേദികളിൽ കടുകട്ടിയുള്ള പദപ്രയോഗങ്ങൾ ആകാമെങ്കിലും പാമ്പുകടിയേറ്റു മരിച്ചു എന്നതിന് പകരം പാമ്പിന്റെ ദംശനമേറ്റ് നിര്യതനായി എന്ന് പ്രസംഗത്തിൽ  ഉചിതമല്ല.

പലരും പദങ്ങളുടെ ദുർവ്യയം (ധൂർത്ത്) ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സാധാരണയായി എല്ലാവർക്കും പറ്റുന്ന അബദ്ധങ്ങളാണ്. ഉദാ:  "എല്ലാ വെള്ളിയാഴ്ചതോറും" എന്നത് തെറ്റാണ്.  വെള്ളിയാഴ്ച തോറും എന്ന് മതി.  രാത്രി കാലങ്ങളിൽ ഫോൺ ഉപയോഗിക്കരുത് എന്നതിൽ "കാലങ്ങളിൽ" എന്നതിന്റെ ആവശ്യമില്ല. അത് പോലെ അനേകം ഉദാഹരണങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും.  വാക്കുകളും വാചകങ്ങളും തുടക്കത്തിൽ തന്നെ ആലോചിച്ചുറപ്പിച്ചു പറയാൻ പരിശീലിച്ചാൽ ഇത്തരം ദുർവ്യയങ്ങൾ ഒഴിവാക്കാൻ പറ്റും. നീണ്ട വാചകങ്ങൾക്ക് പകരം ചെറിയ ചെറിയ വാചകങ്ങൾ ഉപയോഗിച്ചു ശീലിക്കുന്നതാണ് നല്ലത്.

*(എസ്.എ)*

🔲

▪️


നിങ്ങൾ 

സംസാരിക്കൂ...


വലിയ വിഷയം 

ആകണം എന്നില്ല 


വളരെ ചെറിയ 

തലക്കെട്ടും മതി 


ജോലി ചെയ്തു കൊണ്ടിരിക്കെ

യാത്രയിൽ  ആയിരിക്കെ

നിങ്ങൾക്ക് തോന്നുന്ന ചെറിയ ചെറിയ

കാര്യങ്ങൾ വിഷയമാക്കാമല്ലോ. 


*ഒരു പ്രൈം സബ്ജറ്റ്*

നന്നായി തയ്യാറാക്കി 

പറയുകയും വേണം. 

അത് ഒഴിവാക്കരുത്. 


ചില ചെറിയ തലക്കെട്ടുകൾ ഇടക്കിടക്ക് പറയാൻ 

ശ്രമിക്കൂ...


ഉദാഹരണത്തിന് : 


1) മാത്സര്യബുദ്ധി

2) മരം നടുക 

3) പരിസര ശുചീകരണം 

4) തലക്കനം 

5) അയൽപ്പക്ക ബന്ധം 

6) പരസഹായം 

7) അസൂയ 

8) ദുർവ്യയം 

9) സൂക്ഷ്മത 

10) പട്ടിണി 


2 / 3 മിനിറ്റ് മതി . കുറെ വേണ്ട. ഒന്ന്  ശ്രമിച്ചു നോക്കൂ.  


നിങ്ങൾക്ക് അരമണിക്കൂർ  മുമ്പ് കിട്ടിയ ഒരു വിഷയമാണ് എന്ന് കരുതുക. ഓ, കേ...



ഇങ്ങിനെ ദിവസം 

രണ്ട് ചെറിയ വിഷയങ്ങളിൽ 

സംസാരിക്കുക, 

ഒപ്പം ഒരു പ്രധാന വിഷയവും മറക്കരുത്. 


നമുക്ക് സമയം കുറെ ഇല്ല, 26 ന് എല്ലാം തീരും. 


ട്രൈ   മാൻ ...


*P D*

▪️

🌹🌹

ആദരണീയരായ 

അതിഥി ശ്രോതാക്കളെ..

സ്റ്റാർ വാങ്മയത്തിലേക്ക് 

സുസ്വാഗതം ! 


സ്റ്റാർ വാങ്മയത്തിലെ ആദ്യബാച്ചിൻ്റെ 

മൂന്നാം ഘട്ട പരിശീലനമാണ് 17  മുതൽ തുടങ്ങിയത്.


വാങ്മയപ്രസംഗകരുടെ ഇഷ്ടനിരയിലെ 

വ്യക്തിത്വങ്ങളാണ് നിങ്ങൾ. 

അവരെ കേൾക്കാനും അവരുടെ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കുവാനും 

അവരുമായി നിങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തിപരമായി  പങ്കുവെക്കാനുമാണ്  

ഈ ഓൺലൈൻ സദസ്സിൽ 

നിങ്ങൾ എത്തിയിരിക്കുന്നത്. 


ഒരിക്കൽ കൂടി, 

എല്ലാ അതിഥി ശ്രോതാക്കൾക്കും വാങ്മയത്തിൻ്റെ ഹൃദ്യമായ

സ്വാഗതമരുളുന്നു ! 


*ട്രൈനേർസ് & ടെക്നിക്കൽ ടീം* 

*സ്റ്റാർ വാങ്മയം* 

🌹🌹


▪️


*പ്രസംഗകരോട്*


0️⃣1️⃣ നിങ്ങളുടെ പ്രസംഗങ്ങളിൽ ക്വാട്ടിംഗ്സ് യഥേഷ്ടം വരണം. ഉന്നത വ്യക്തിത്വങ്ങളുടെ പ്രസക്തമായ വാചകങ്ങൾ. അവ നിങ്ങളുടെ ആശയകൈമാറ്റങ്ങൾക്ക് ആധികാരികത നൽകും.


0️⃣2️⃣ കവിതകൾ, 

ക്ലാസിക് നാടകങ്ങളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശകലങ്ങൾ, 

ഫിക്ഷനുകളിലെ (കഥ, നോവൽ etc) ചില സാന്ദർഭിക പ്രയോഗങ്ങൾ എല്ലാം നിങ്ങളുടെ പ്രസംഗത്തിന് ചാരുത നൽകും. 


0️⃣3️⃣ പഴഞ്ചൊല്ലുകൾ കേട്ടസ്വദിക്കാനോ പഴയ മനുഷ്യർക്ക് മാത്രം പറയാനോ മാറ്റി വെച്ച  ഒന്നല്ല, അതും സന്ദർഭത്തിനനുസരിച്ച് ഉപയോഗിച്ചു നോക്കൂ. 


0️⃣4️⃣ ചില പാത്രസജ്ജീകരണങ്ങൾ നാം തന്നെ ഒരുക്കി എടുത്ത്, പ്രസംഗം അവിടേയ്ക്ക് ശ്രോതാക്കളുടെ ശ്രദ്ധ കൊണ്ടു വരണം. പിന്നെ അവർ ആ പോയിൻറ് വിട്ട് മാറില്ല. നാം പിന്നെ പറയുന്ന ഓരോ കാര്യങ്ങളും ശ്രോതാവ് പ്രസംഗം കേട്ടു കൊണ്ടിരിക്കെ അതുമായി താരതമ്യം ചെയ്തു കൊണ്ടേയിരിക്കും. നിങ്ങൾ വിഷയം മാറിയാലോ, കാടുകയറി അലക്ഷൃമായി നടന്നാലോ മാത്രം ശ്രോതാവിന് ആ ചരട് മുറിയുകയും ചെയ്യും.  


0️⃣5️⃣ ചരിത്ര സംഭവങ്ങളോ രസകരമായ ഒരു കഥയോ അനുഭവമോ പ്രസംഗത്തിൽ ചേർക്കാം.  അല്ലെങ്കിൽ നിങ്ങളുടെ കണ്ണുടക്കിയ എന്തെങ്കിലും ഒന്ന്.  പക്ഷെ, മുഴുമിപ്പിക്കാൻ അറിയണം, അറിയില്ലെങ്കിൽ പറഞ്ഞു പറഞ്ഞു ശീലിക്കണം 


NB : 

തൊട്ടു മുകളിലുള്ള എൻ്റെ സംസാരത്തിൽ 0️⃣1️⃣, 0️⃣4️⃣ എന്നിവ Apply ചെയ്തിട്ടുണ്ട്. 


സ്നേഹപൂർവ്വം


*P  D*

▪️

*സ്റ്റാർ വാങ്മയം..* 


പ്രസംഗ പഠിതാവ് ഷെരീഫ് അബൂബക്കർ ടി. പി. യുടെ അതിഥി ശ്രോതാവായി സ്റ്റാർ വാങ്മയത്തിൽ എനിക്കും രണ്ടു ദിവസം ചിലവഴിക്കാൻ ഭാഗ്യമുണ്ടായി. 

സ്റ്റാർ വാങ്മയം കേവലം  പ്രസംഗ പരിശീലനക്കളരിയല്ല, പ്രസ്തുത  ഒരു വിജ്ഞാന കുതൂകിക്ക് പ്രായഭേദമാന്യേ നുകരാനുള്ള “വിജ്ഞാന സാഗര” മായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്., ഈയവസാരം വേണ്ട വിധം വിനിയോഗിക്കാൻ പഠിതാക്കൾ മുമ്പോട്ടു വരണം. 

സ്റ്റാർ വാങ്മയത്തിലെ അദ്ധ്യാപകർക്കും, അണിയറ ശിൽപ്പികൾക്കും, പഠിതാക്കൾക്കും, എനിക്കവസരം ലഭ്യമാക്കിയ ശരീഫിനും, വേദിയൊരുക്കിയ സ്റ്റാർ ആർട്സ്&സ്പോർട്സ് ക്ലബ് പട്ളയ്ക്കും എന്റെ ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ.. 

തുടർന്നുള്ള ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. 


അസീസ് പട്ള 

××××××××××

▫️▪️


*പ്രസംഗകരോട്*


ഈ വേദിയിലേക്ക് നിങ്ങൾ ക്ഷണിക്കുന്ന ഓരോരുത്തരിൽ നിന്നും വാങ്മയ പ്രതിനിധികൾ അഭിപ്രായങ്ങൾ ശേഖരിക്കുന്നുണ്ട്. 


ഇനിയും ആയിട്ടില്ല, കുറച്ചു കൂടി ഉഷാറാകാനുണ്ട്. എന്നാണവരുടെ പൊതുവെയുള്ള അഭിപ്രായം. 


വരുന്ന അതിഥികളൊക്കെ നിങ്ങളുടെ ജീവൻ്റെ ജീവനാണ്. അത്കൊണ്ടാണല്ലോ അവർ ക്ഷണിക്കപ്പെടുന്നത്, അല്ല, *നിങ്ങളാൽ* ക്ഷണിക്കപ്പെടുന്നത്. 


നന്നായി ഗൃഹപാഠങ്ങൾ നടത്തുക, വായിക്കുക. കുറിപ്പുകൾ തയ്യാറാക്കുക.

ടെൻഷൻ ഒഴിവാക്കുക. 

ഊർജസ്വലരായി പ്രസംഗിക്കുക. 

*മറ്റുള്ളവരെ അനുകരിക്കാതിരിക്കുക.*

*നിങ്ങളുടെ ശൈലിയെ  കൂടുതൽ മെച്ചപ്പെടുത്തുക*.


ഇന്നടക്കം ഇനി 6 ദിവസം മാത്രം. 

6 x 10, അറുപത് അതിഥികൾ വരാനുമുണ്ട്. 

പ്രസന്നതയോടെ നന്നായി പ്രസൻറ് ചെയ്യുക. 


ബെസ്റ്റ് ഓഫ് ലക്ക് 


*P  D* 

▪️

▪️


*പ്രസംഗകരോട്*


നമ്മുടെ പ്രസംഗങ്ങളിൽ 

പഴഞ്ചൊല്ലുകളും മഹദ്വജനങ്ങളും ഉണ്ടെങ്കിൽ ആ പ്രസംഗത്തിന് വിരസത അനുഭവപ്പെടില്ല.


മുകളിലൂള്ള പ്രസംഗ ശകലത്തിൽ ഒരു ഡസനോളം പഴഞ്ചൊല്ലുകൾ ഉണ്ട്. 

അതിൽ *ഒന്ന്* തെറ്റിപ്പറഞ്ഞിട്ടുമുണ്ട്. 

ശ്രദ്ധിച്ച് കേട്ടാൽ തെറ്റിപ്പറഞ്ഞത് മനസ്സിലാകും. 


ഇങ്ങനെ പുട്ടിന് തേങ്ങയിടുന്നത് പോലെ പഴഞ്ചൊല്ല് പറയണമെന്നല്ല. കുറച്ചൊക്കെ അത്യാവശ്യത്തിനാകാമെന്ന് പറയുകയാണ്. 



നിങ്ങളുടെ പ്രസംഗങ്ങളിൽ 

യഥേഷ്ടം പഴഞ്ചൊല്ലുകൾ, ക്വാട്ടിംഗുകൾ, വിഷയ പ്രാധാന്യമുള്ള സംഭവങ്ങൾ കടന്ന് വരട്ടെ.


ഓർക്കുക, 

കഥകൾ, സംഭവങ്ങൾ പറയുമ്പോൾ വലിച്ച് നീട്ടരുത്. കഥ പറയാനല്ല, പ്രസംഗത്തിന് വിളിച്ചത്. പ്രസംഗ വിഷയം സ്ഥാപിക്കാൻ ഒരു ചെറിയ കഥ. അത്രേയുള്ളൂ. 


നന്മകൾ ! 


*P  D* 

▪️

🔲

 

 *വിശദ വായന*



⭐ *ജീവിതത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് ഉയർന്ന് വന്ന് മറ്റുള്ളവർക്ക് ആവേശം  പകർന്ന ഏതാനും മഹത് വ്യക്തികളെ പറ്റി പറയാമോ?* 

 

0️⃣👉✨ലണ്ടനിൽപ്പോയി നിയമം പഠിച്ച് ഇന്ത്യയിലും, ദക്ഷിണാഫ്രിക്കയിലും വക്കീൽപ്പണിയിൽ പരാജയപ്പെട്ടയാളാണ് ഗാന്ധിജി. പക്ഷേ അദ്ദേഹത്തെപ്പോലെ മഹാവിജയം നേടിയവർ ലോക ചരിത്രത്തിൽത്തന്നെ എത്രയോ ചുരുക്കം.


0️⃣✨ഹൈസ്കൂൾപഠനം പൂർത്തിയാക്കാൻ കഴിയാഞ്ഞ വാൾട് ഡിസ്നി (1901–1966) ചിത്രകാരനും, കാർട്ടൂണിസ്റ്റും, ആനിമേറ്ററും സിനിമാനിർമ്മാതാവുമായി വിശ്വപ്രസിദ്ധി നേടി. അദ്ദേഹത്തി ന്റെ പേരിൽ 22 ഓസ്കാർ സമ്മാനമെന്ന റിക്കോർഡ് . മിക്കി മൗസ് എന്ന കാർട്ടൂൺ കഥാപാത്രം മാത്രം മതി അദ്ദേഹത്തിന്റെ പേര് ലോകത്ത്  നിലനിർത്താൻ.


0️⃣✨ഐടി ലോകത്തെ വിസ്മയമായ സ്റ്റീവ് ജോബ്സ് (1955- 2011) അദ്ദേഹംതന്നെ തുടങ്ങിയ ‘ആപ്പിൾ’ കമ്പനിയിൽ നിന്നു പുറത്താക്കപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട ജോബ്സ് ‘നെക്സ്റ്റ്’ എന്ന മറ്റൊരു കമ്പനി തുടങ്ങി. പിന്നീട് നെക്സ്റ്റും, ആപ്പിളും ലയിച്ച്, ജോബ്സ് ആപ്പിളിൽ തിരികെയെത്തി വലിയ വിജയങ്ങൾ കൊയ്തു.


0️⃣✨ടെലിവിഷൻ ടോക്‌ഷോകളിലൂടെ  മാധ്യമറാണിയെന്ന പേര് സമ്പാദിച്ച ഓപ്രാ വിൻഫ്രി, ടെലിവിഷനു യോജിക്കാത്തയാളെന്നു പറഞ്ഞ് ഒരിക്കൽ പുറത്താക്കപ്പെട്ടിരുന്നു. മിക്കവരും മറയ്ക്കാനാഗ്രഹിക്കുന്ന സ്വന്തം പൂർവചരിത്രം മടികൂടാതെ തുറന്നു പറയാറുള്ളതും അവരുടെ ജനപ്രീതി ഉയർത്തി.


0️⃣✨റോക്ക്സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച  ബീറ്റിൽസ് ഒരിക്കൽ വൻതിരിച്ചടി നേരിട്ടിരുന്നു. ഗിറ്റാർസംഗീതത്തിനു ഭാവിയില്ലെന്നു പറഞ്ഞ് ബീറ്റിൽസ് തിരസ്കരിക്കപ്പെട്ട സംഭവം.


0️⃣✨‘ബിഗ് ബി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അമിതാഭ് ബച്ചൻ സ്വന്തംപേരിൽ കമ്പനി തുടങ്ങി. ആദ്യം ലാഭമുണ്ടാക്കിയെങ്കിലും, ക്രമേണ തകർച്ചയിലേക്കു നീങ്ങി. 1996ൽ ബാംഗ്ലൂരിൽ നടത്തിയ മിസ് വേൾഡ് മത്സരത്തോടെ കമ്പനി കോടിക്കണക്കിനു കടത്തിലായി. കരകയറുകില്ലെന്ന പ്രവചനങ്ങളെ മറികടന്ന്, സിനിമയും, ടിവി ഷോയും വഴി അദ്ദേഹം വീണ്ടും വൻവിജയം കൈവരിച്ചു.


0️⃣✨ഹാരി പോട്ടർ  പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവർന്ന ജെ കെ റൗളിങ്ങിന്റെ ആദ്യകൃതി ‘ഹാരി പോട്ടർ  ആൻഡ് ദി ഫിലോസഫേഴ്സ് സ്റ്റോൺ’ 12 പ്രസാധകർ തിരസ്കരിച്ചിരുന്നു. റൗളിങ് പിന്നീട് എഴുത്തുകാരിയെന്ന നിലയിൽ അവിശ്വസനീയവിജയം കൈവരിച്ചത് ചരിത്രം.


0️⃣✨എക്കാലത്തെയും മഹാസംഗീതജ്ഞനായിരുന്ന ബീഥോവന് വയലിൻ വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴി‍ഞ്ഞില്ല. നീ ശരിയാകില്ലെന്ന് ഗുരു പറ‍ഞ്ഞു. പക്ഷേ അദ്ദേഹം തനതായ രീതിയിൽ സംഗീതം നിർമ്മിച്ച് വിശ്വപ്രസിദ്ധി നേടി.


0️⃣✨സിനിമാനിർമ്മാണത്തിലും, സംവിധാനത്തിലും ലോകത്തിൽ അത്യുന്നതസ്ഥാനം കൈവരിച്ച സ്റ്റീവൻ സ്പീൽബെർഗിന് ഫിലിം സ്കൂളിൽ നിന്നു മൂന്നു പ്രാവശ്യം തിരസ്കാരം നേരിട്ടു.  ക്യാമ്പസ്  വിട്ടുപോയി 34 വർഷത്തിനു ശേഷം, കൈവശമുള്ള അസംഖ്യം പുരസ്കാരങ്ങളിൽ മയങ്ങിവീഴാതെ, കോളജിൽ മടങ്ങിയെത്തി 56–ാം വയസ്സിൽ ബിഎ ബിരുദം നേടിയത് അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ മറ്റൊരു വശം വെളിവാക്കി.


0️⃣✨രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷി കളെ നയിച്ച് വിജയത്തിലെത്തിക്കുക, സാഹിത്യത്തിൽ നൊബേൽ സമ്മാനം നേടുക, ലോകത്തിലെ ഏറ്റവും മികച്ച പ്രഭാഷകരിലൊരാളായി അംഗീകരിക്കപ്പെടുക തുടങ്ങിയ വൻവിജയങ്ങൾ കൈവരിച്ച വിൻസ്റ്റൻ ചർച്ചിൽ ആറാം ക്ലാസിൽ തോറ്റിരുന്നു.


0️⃣✨20–ാം നൂറ്റാണ്ടിലെ അതി ബുദ്ധിമാന്മാരിൽപ്പെട്ട ഐൻസ്റ്റൈൻ പോളിടെക്നിക് എൻട്രൻസ് പരീക്ഷയിൽ തോറ്റിരുന്നു. പക്ഷേ അദ്ദേഹത്തെ അത്തരത്തിലല്ല ലോകം  ഓർക്കുന്നത്.


0️⃣✨സാധാരണക്കാർക്കു വാങ്ങിയുപയോഗിക്കാവുന്ന മോട്ടർക്കാർ ആദ്യമായി നിർമ്മിച്ചിറക്കിയ അസാമാന്യപ്രതിഭാശാലിയായ ഹെൻറി  ഫോർഡ് വ്യവസായജീവിതത്തിൽ രണ്ടു തവണ വലിയ തിരിച്ചടികളനുഭവിച്ചു. ‘പരാജയമെന്നത് വീണ്ടും തുടങ്ങാനുള്ള അവസരം’ എന്നു പറഞ്ഞ അദ്ദേഹം അക്കാര്യം ജീവിച്ചുതെളിയിച്ചു.


0️⃣✨പരിണാമസിദ്ധാന്തത്തിന്റെ പിതാവ് ചാൾസ് ഡാർവിൻ (1809– 1882) മെഡിക്കൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് പ്രകൃതിപാഠത്തിലേക്കു തിരിഞ്ഞപ്പോൾ, മെഡിക്കൽ ഡോക്ടറായിരുന്ന അച്ഛൻ റോബർട്ട് ഡാർവിൻ പറഞ്ഞു, ‘പട്ടികളിലും, എലിപിടിത്തത്തിലും മാത്രമാണ് നിനക്ക് താല്പര്യം. എനിക്കും കുടുംബത്തിനും  നീ അപമാനം വരുത്തും’. ഈ വാക്കുകൾ വരുത്തിയ മനോവ്യഥയെ മറികടന്ന് ഗംഭീരസിദ്ധാന്തം ആവിഷ്കരിച്ച് ചാൾസ് ചരിത്രത്തിൽ ശാശ്വതസ്ഥാനം കൈവരിച്ചു.


0️⃣✨ഏവർക്കുമറിയാവുന്ന കഥയാണ് തോമസ് ആൽവാ എഡിസന്റേത്. ഒന്നും പഠിക്കാൻ കഴിവില്ലാത്ത മരക്കഴുതയെന്ന അദ്ധ്യാപികയുടെ ആക്ഷേപം  കേട്ട്, സ്കൂൾ വിട്ടുപോരേണ്ടിവന്ന ബാലൻ പിൽക്കാലത്ത് കണ്ടുപിടിത്തങ്ങളുടെ എണ്ണത്തിൽ ആർക്കും തകർക്കാനാവാത്ത റിക്കോർഡ് സൃഷ്ടിച്ചു. യുഎസ്സിൽ മാത്രം 1093 പേറ്റന്റുകൾ. വൈദ്യുതബൾബിന്റെ ഫിലമെന്റുണ്ടാക്കാനുള്ള പദാർത്ഥത്തിനായി പലതും പരീക്ഷിച്ചു പരാജയപ്പെട്ടു. ഒടുവിൽ വിജയം കണ്ടെത്തി. ആയിരം തവണ പരാജയപ്പെട്ടില്ലേയെന്ന പത്രക്കാരന്റെ ചോദ്യത്തിന് ‘വൈദ്യുതബൾബ് ഉണ്ടാക്കാൻ പറ്റാത്ത ആയിരം വഴികൾ കണ്ടെത്തി’  എന്നായിരുന്നു മറുപടി. (ആയിരത്തിന്റെ സ്ഥാനത്ത് മനോ‌ധർമ്മംപോലെ 700 മുതൽ 10,000 വരെ ചേർത്ത് പലരും ഇക്കഥ മാറ്റിക്കുറിച്ചിട്ടുണ്ട്).


0️⃣✨ധീരുബായ് അംബാനി, രത്തൻ ടാറ്റ തുടങ്ങിയവരുടെ വിജയകഥകളിൽ പരാജയങ്ങളുടെ ഉപകഥകളുമുണ്ട്.  ✨അന്ധനായതിനു ശേഷം ജോൺ മിൽട്ടൻ ‘പാരഡൈസ് ലോസ്റ്റ്’ എന്ന മനോഹരമായ മഹാകാവ്യം രചിച്ചു.


0️⃣✨39 വയസ്സിൽ പോളിയോ ബാധിച്ച ഫ്രാങ്ക്ലിൻ ഡി റൂസ്‍വെൽറ്റ് 11 വർഷത്തിനു ശേഷം അമേരിക്കൻ പ്രസിഡന്റായി. ആകെ നാലു തവണ. 


0️⃣✨രണ്ടാം വയസ്സിൽ അന്ധയും, ബധിരയും മൂകയും ആയ ഹെലൻ കെല്ലർ പേരുകേട്ട ഗ്രന്ഥകാരിയും ,പ്രഭാഷകയും വിദ്യാഭ്യാസപ്രവർത്തകയുമായി.


0️⃣✨16 വയസ്സിലെ അപകടത്തിൽ പാദം നഷ്ടപ്പെട്ട സുധാ ചന്ദ്രൻ മൂന്നു വർഷത്തിനകം കൃത്രിമപാദംവച്ച് നൃത്തപ്രധാനമായ സിനിമയഭിനയിച്ച് അവാർഡ് നേടി.


0️⃣✨20–ാം വയസ്സിൽ കാറപകടത്തിൽ ഒരു കണ്ണു നഷ്ടപ്പെട്ട മൻസൂർ ആലി ഖാൻ പട്ടോഡി ഒറ്റക്കണ്ണുമായി കളിച്ച് മികച്ച ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി.


📌 കടപ്പാട്:ബി.എസ്. വാരിയർ


🔲

🔲

മുകളിലുള്ള ഈ വീഡിയോ നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ.


എന്ത് പറയുന്നു എന്നതിനേക്കാൾ എങ്ങനെ പറയുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പ്രസംഗത്തിന്റെ സൗന്ദര്യം. അതായത് അവതരണ രീതിയാണ് പ്രധാനം.  ഒരാളുടെ സംസാര/പ്രസംഗ ശൈലി അയാളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.


പരിണാമഗുപ്തി ചോർന്നു പോകാതെ ആദ്യാവസാനം വരെ അതിന്റെ സസ്പെൻസ് നിലനിർത്തിക്കൊണ്ട് ഒരു സംഭവം പറഞ്ഞു പോകുകയാണ് പ്രസിദ്ധ വാഗ്മിയായ ജി.എസ് പ്രദീപ് ഇവിടെ ചെയ്യുന്നത്.  ആളുകളെ വളരെ ആഴത്തിൽ സ്വാധീനിക്കാൻ ശേഷിയുള്ള പ്രയോജനപ്രദമായ ചിന്തകളും അവതരണ രീതിയുമാണിത്.


വാങ്മയ സുഹൃത്തുക്കൾക്ക് ഈയൊരു ശൈലി പരീക്ഷിച്ചു നോക്കാവുന്നതാണ്.


🔲


പ്രസംഗ പീഠത്തിൽ 

*ഈ എളിയവനായ ഞ്യാൻ*

വല്ലാണ്ട് വിനീതനാകണ്ട.


▪️

🔲


*അവനിക്ക് വേണ്ടി*


അവനു വേണ്ടി എന്നതിന് പകരം അവനിക്ക് വേണ്ടി എന്ന് സ്ഥിരമായി പറയുന്ന ചിലരുണ്ട്.


തെറ്റാണത്!


അവനി എന്നത് മലയാളത്തിൽ ഭൂമി, സൂര്യൻ, നദി എന്നൊക്കെ വളരെ വിശാലവും വ്യത്യസ്തവുമായ അർത്ഥ തലങ്ങളുള്ള ഒരു പദമാണ്.


അത് കൊണ്ട് അവനിക്ക് വേണ്ടി എന്നത് അവനു വേണ്ടി എന്നതിന് പകരമാകില്ല!


🔲

.


അതെ ...


മകൻ രണ്ട് ദിവസം സ്കൂളിൽ പോകാതായപ്പോൾ ലീവ് ലെറ്ററിൽ *അവനിക്ക് പനിയായത് കൊണ്ടാണ് മകൻ വരാത്തത്* എന്ന് മലയാളം വിദ്വാനായ ക്ലാസ്സ് ടീച്ചർക്ക് വിശദീകരണം എഴുതിയ കുട്ടിയുടെ പിതാവിൻ്റെ എഴുത്ത് വായിച്ചപ്പോൾ, അതിലെ കയ്യക്ഷരങ്ങളിൽ തെറ്റുധാരണയുണ്ടായി,  ഈ ആസുര - അതി സ്വാർഥ തത്പര കാലത്ത്,  ഭൂമിയെയയും പ്രകൃതിയെയും  സ്നേഹിക്കുന്ന ഒരു  കുടുംബമെങ്കിലും ഇവിടെ അവശേഷിക്കുന്നണ്ടല്ലോ എന്ന ആശ്വാസത്തിൽ  അവരെ കാണാൻ വേണ്ടി മാത്രം ഉച്ചക്കഞ്ഞിയും ഒഴിവാക്കി, അന്നത്തെ  ക്ലാസ്സെടുക്കാൻ പോലും കൂട്ടാക്കാതെ കുട്ടിയുടെ കൂടെ മലയിറങ്ങി ആ കുടുംബത്തെ സന്ദർശിച്ച് അവരോടൊപ്പം അരനാഴിക ചെലവഴിച്ചും സ്നേഹാദരവുകൾ സമർപ്പിച്ചും  ബെല്ലടിക്കുന്നതിന് മുമ്പ് സ്കൂളിൽ തിരിച്ച് വന്ന് നെടുവീർപ്പെട്ട  ഒരു  പാവം അധ്യാപകൻ്റെ  കഥയുണ്ട്. 


ഇതൊന്നുമറിയാതെ 

അകത്തു നിന്നും കുഞ്ഞാത്തു ഉമ്മ നീട്ടി  ചോദിച്ചത്രെ - അവനിക്ക് ഇനീം പനി വന്നാൽ നാലീസം വരാതിരിക്കണോ എന്ന്. 


..


.

*ഇന്ന് നാട്ടറിവ് ദിനം* 



നാട്ടറിവുകൾ അറിയാനും  അറിയിക്കാനും  ഒരു ദിനം ! 


ഇന്നത്തെ പ്രധാന പ്രസംഗത്തോടൊപ്പം, 

ഒരു നാട്ടറിവു കൂടി പങ്ക് വെക്കുക.


*P.  D* 


▪️

🔲


*വാങ്മയ പ്രസംഗകരുടെ ശ്രദ്ധയ്ക്ക്....* 



നമ്മുടെ അതിഥി ശ്രോതാക്കൾ *ഇന്ന് വൈകുന്നേരം 7 മണി വരെ*  മാത്രമേ ഈ ഫോറത്തിൽ ഉണ്ടാകൂ.  


നാളെയാണ് ഈ കോഴ്സിൻ്റെ അവസാന ദിവസം. അത്കൊണ്ട് ഇനി നിങ്ങളുടെ പ്രിയപ്പെട്ടവർ  ശ്രോതാക്കളായി ഈ വേദിയിൽ എത്തില്ല. 

നിങ്ങളുടെ പ്രസംഗങ്ങൾ മാക്സിമം നന്നായി അവതരിപ്പിച്ചു ഇവിടെയുള്ള  അതിഥികളെ കേൾപ്പിക്കുക. 




*ട്രൈയിനേർസ് & ടെക്നിക്കൽ ടീം*

സ്റ്റാർ വാങ്മയം 


🔲

🔲 


Dear Guest Listeners, 


Thank you all for your highly presence for taking time to listen your friends' speeches and presentations. 



Thank you very.much. 


With all of your permission, we  wish you a happy & hearty fare-well .....



Thank you again !


*Trainers & Tech Team*

*Star VANGMAYAM*


🔲

▪️



*എൻ്റെ വാങ്മയാനുഭവങ്ങൾ*




ഇതൊരു വിഷയമാക്കി 

സംസാരിക്കാം ...


Note : 

മലയാളത്തിലായിരിക്കണം സംസാരിക്കേണ്ടത് 


▪️

▪️



ഇന്ന് രാത്രി ഇന്ത്യൻ സമയം  11 മണിയാകുമ്പോൾ  

 മുകളിൽ സൂചിപ്പിച്ച വിഷയ സംബന്ധമായി 

സംസാരിക്കുവാനുള്ള 

അവസരം അവസാനിക്കും. 


പത്ത് പഠിതാക്കളും 

 ശ്രദ്ധിച്ചു കാണുമല്ലോ. 


*P.  D*

▪️

▪️


പഠിതാക്കളെ, 


രണ്ട് പേരൊഴികെ 

എല്ലാവരും സംസാരിച്ചതിൽ 

സന്തോഷമുണ്ട്. 


നാല് കാര്യങ്ങളാണ് 

ഞങ്ങൾ ഉദ്ദേശിച്ചത് - 



ഒന്ന്, 

കോഴ്സിൻ്റെ  അവസാന ദിവസത്തെ നിങ്ങളുടെ മനസ്സിൽ തട്ടിയുള്ള സംസാരം.



രണ്ട്, 

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, വ്യത്യസ്ത കാഴ്ചപ്പാടും വ്യക്തിത്വവുമുള്ള  സഹപഠിതാക്കളുമായുള്ള ഇണക്കവും ഇടപെടലുകളും നിങ്ങൾക്ക് അനുഭവപ്പെട്ടത്. 



മൂന്ന്, 

ഒരു മാസക്കാലം ഇവിടെ  ചെലവഴിച്ചത് കൊണ്ട്  നിങ്ങൾക്ക് എന്തെങ്കിലും മെച്ചം ...



നാല്,

നിങ്ങളെ പോലെ തന്നെ ഈ സംരംഭത്തോട് സഹകരിച്ച ട്രൈനേർസിനെയും  ടെക്നിക്കൽ ടീമിനെയും    നിങ്ങളുടെതായ രൂപത്തിലുള്ള പൊതുവായ  വിലയിരുത്തൽ. 



NB :  

ഇന്നലെ വരെ  ഞങ്ങൾ നിങ്ങളുടെ ട്രൈയിനേർസും സപ്പോർട്ടിംഗ്  ടീമംഗങ്ങളുമായിരുന്നു.  ആ ദിവസങ്ങളിൽ വളരെ ഗൗരവത്തോടെയുള്ള  ഞങ്ങളുടെ ഇടപെടലുകൾ *നിങ്ങൾ ഏറ്റവും നന്നായി പെർഫോം ചെയ്യണമെന്ന* ഏക ലക്ഷ്യത്തോടെ മാത്രവുമായിരുന്നു. നന്നായി പ്രസംഗിക്കേണ്ടത് നിങ്ങളെക്കാളേറെ ഞങ്ങൾക്കായിരുന്നു നിർബന്ധം. 

 

സമാപന പ്രോഗ്രാമുമായ ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ അപ്പപ്പോൾ അറിയിക്കും. വിശദ വിവരങ്ങൾക്ക് e-പോഡിയം ഇൻ ചാർജ് റഊഫ് കൊല്യയുമായും ബന്ധപ്പെടാം. 


ഒരിക്കൽ കൂടി 

സ്റ്റേഹാന്വേഷണങ്ങൾ...


*P    D*


▪️

🔲


*സ്റ്റാർ വാങ്മയം*

ഓൺലൈൻ പ്രസംഗ പരിശീലനം

 ആദ്യ ബാച്ച് സമാപനാഘോഷവും  വെബിനാറും.


നേതൃത്വം: STAR PATLA


*ഉത്ഘാടന സെഷൻ* 


വെള്ളി, 28/08/2020 


ഇന്ത്യൻ സമയം :  

വൈകിട്ട് 4 മണി


______________________


വാങ്മയാമുഖം: 

*എസ് അബൂബക്കർ* 


പ്രസീഡിയം : 

*എം. പി. കരീം,*

*ഫയാസ് അഹമദ്* 


*ഉത്ഘാടനം:* 

പി.എസ് ഹമീദ് 

( കവി, എഴുത്തുകാരൻ)


*മുഖ്യാതിഥി:* 

പി സി അഹമ്മദ്.

( വ്യക്തിത്വ വികസന പരിശീലകൻ, പ്രസംഗ പരിശീലകൻ)


*സ്റ്റാർ വാങ്മയത്തിലെ ആദ്യബാച്ചുകാർക്ക് പറയാനുള്ളത് ...* 


1) അൻവർ കോയപാടി 

2) ആസിഫ് എം. എ 

3) ബഷീർ എഫ്. പട്ല 

4) നാസർ മീത്തൽ 

5) പവാസ് പി. 

6) സമീർ എം പി 

7) സിറാർ അബ്ദുല്ല

8) സാൻ മാവില 

9) ശരീഫ് പട്ല 

10) റസാഖ് മൊഗർ 



*സർടിഫിക്കറ്റ് നൽകുന്നത്*

ചീഫ് ഗസ്റ്റ് 


*ആശംസകളുമായി...* 


1) എം. എ.  മജീദ് 

2) എച്ച്. കെ. അബ്ദുറഹ്മാൻ 

3) അസ്ലം പട്ല  


സാനിധ്യം :

*പി. അബൂബക്കർ എം. എ,  ഷാഫി പി. എം., എസ്. എ. അബ്ദുല്ല,  എച്ച്. കെ. മൊയ്തു, കരീം വെസ്റ്റ് റോഡ്, എസ്. എ.  അബ്ദുറഹിമാൻ,  പി. അഹ്മദ്, ഹാരിസ് പി. പി, അബ്ദുറഹ്മാൻ കൊളമാജെ, സൈദ് കെ. എം, ഹാരിസ് എം. കെ, അബൂബക്കർ സി. എച്ച്, അസീസ് ടി.വി. പട്ല, ബഷീർ മജൽ, അബൂബക്കർ പി. ബി, ഇഖ്ബാൽ പട്ല, നാസർ കെ. എ,  മഹ്മൂദ് പട്ല*




*വാങ്മയമാസത്തെ വർത്തമാനങ്ങൾ*

സാകിർ പട്ല 



*വാങ്മയം തുടർന്നാൽ നല്ലത്*

അസ്ലം മാവിലെ



സൈനോഫ്: 

*ഉസ്മാൻ പട്ല* 


_______________________


പ്രോഗ്രാം ആൻകറിംഗ്   *റഊഫ്കൊല്യ*        

_______________________ 


NB : 

മുഖ്യാതിഥി, ഉത്ഘാടകൻ എന്നിവർ വൈകുന്നേരം 4 മണിക്ക് ഓൺലൈനിൽ വരാൻ അസൗകര്യം നേരിട്ടാൽ അവർ പിന്നീട്  വന്ന് സന്ദേശം നൽകും. 

പ്രോഗ്രാം കൃത്യ സമയത്ത് തന്നെ നടക്കും.  


🔲

🔲

*ഒടുവിൽ, പ്രസംഗ പരിശീലനത്തിന് ശേഷം!*

💠


പ്രസംഗത്തെക്കുറിച്ചു തന്നെയാണ്  ആവർത്തിച്ചു സൂചിപ്പിക്കാനുള്ളത്.


നിസ്വാർത്ഥമായ സൗഹൃദത്തിലും ആത്മാർത്ഥതയിലും വിളക്കിചേർത്ത ഇരുപത്തിയാറു ദിവസത്തെ ദൗത്യത്തിനും പരിശ്രമങ്ങൾക്കും ഇവിടെ പരിസമാപ്തി കുറിക്കുകയാണ്.  പ്രസംഗത്തിന്റെ ബാലപാഠങ്ങൾ നിങ്ങൾ മനസ്സിലാക്കി എന്നു വിശ്വാസിക്കാനാണ് ഞങ്ങൾക്കിഷ്ടം.  മുഖം നോക്കാതെ വിമർശിച്ചിട്ടുണ്ട്, അത് പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു. ഒക്കെയും നിങ്ങളിലെ പ്രസംഗകനെ പ്രകോപിച്ച് പുറത്തു കൊണ്ട് വരാനുള്ള തീവ്രശ്രമത്തിന്റെ ഭാഗം മാത്രമായിരുന്നു എന്ന് മനസ്സിലാക്കുക.  നിങ്ങളുടെ സർ എന്ന വിളി ഞങ്ങളെ ഹർഷപുളകിതരാക്കിയിട്ടില്ല.  മറിച്ച് ഞങ്ങളുടെ മനസ്സുകളിൽ ഒരു അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് സത്യം!  


പുതിയ പത്ത് പ്രസംഗകർക്കും ആശംസകൾ!  ജീവിത പാന്ഥാവിൽ നിങ്ങൾക്കീയനുഭവവും പരിശീലനവും പുതിയ ഉയരങ്ങൾ താണ്ടാൻ സഹായകരമാകട്ടെ.  ഇനി പ്രസംഗിക്കാനുള്ള അവസരങ്ങൾ നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ പ്രസംഗത്തിന്റെ ഭാവിയും നിങ്ങളുടെ വ്യക്തിത്വ വികസനവും.  ഇത് എന്നും ഓർമ്മയിൽ സൂക്ഷിക്കുക.  വായന ജീവിതത്തിന്റെ ഭാഗമാക്കുക, പുതിയ അറിവുകൾ അന്വേഷിച്ചു പോകുക. മലയാള ഭാഷയെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യുക!


ദുർബലൻ അവസരങ്ങൾ നോക്കി നടക്കുന്നു.  മഹാന്മാർ അവസരങ്ങൾ സ്വയം സൃഷ്ടിക്കുന്നു എന്നൊരു മഹദ്വചനമുണ്ട്.  നിങ്ങൾ പ്രസംഗിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നവരാകുക.  കിട്ടുന്ന അവസരങ്ങളിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാതിരിക്കുക.


പറയാനുള്ളത് എഴുന്നേറ്റ് നിന്ന് ശക്തമായി പറയുക. വ്യക്തമായി പറയുക. വൈകാരികമായി പറയുക. മാന്യമായി പറയുക.  കോപമോ അസഹിഷ്ണുതയോ ഇല്ലാതെ പറയുക.  പ്രസംഗത്തിന്റെ അരങ്ങേറ്റത്തിലാണ്.  പാളീച്ചകൾ കാണും. അത് പ്രശ്നമല്ല.  ഇത് ആവർത്തിക്കുകയും കുടുതൽ പറയാൻ ശ്രമിക്കുന്നതിലൂടെ നിങ്ങൾ പ്രസംഗത്തിലേക്ക് നടന്നടുക്കും.


പ്രിയ സ്നേഹിതർക്ക്

ഭാവുകങ്ങൾ💚🌹😍


*-എസ്-എ-*


🔲

▪️


ഒപ്പം,


നിങ്ങളുടെ

പ്രാർഥനകളിൽ 

ഞങ്ങളെയും 

ഉൾപ്പെടുത്തുക.



വിജയിച്ചു വരിക 

ഏത് വേദിയിൽ 

ചെന്നാലും ...



തയ്യാറെടുപ്പോടെ 

വ്യക്തമായും

സ്പുടമായും

മാന്യമായും 

പറയുന്നതാണ് 

ഇവിടെ വിജയം, 

രണ്ട് വാചകമാണെങ്കിലും 

പോലും. 


ഒരു പേനയും 

ഒരു കുഞ്ഞുകടലാസും 

എപ്പഴും കീശയിൽ 

കരുതുക ..



*വാക് + മയം = വാഗ്മയം = വാങ്മയം* 


വാഗ്മയത്തിലെ 

വാഗ്മികൾക്ക് 

സർവ്വഭാവുകങ്ങളും ! 


ഗുഡ് ലക്ക് 🩸


*P.  D*


▪️

*വാങ്മയം അലുമ്നി ചാപ്റ്റർ* 


1️⃣  ഈ ഗ്രൂപ്പിനെ വാങ്മയ അലുമ്നി ചാപ്റ്റ്ർ എന്നാക്കാം, അതായത് സ്റ്റാർ വാങ്മയത്തിലെ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മ

അല്ലെങ്കിൽ വേറൊരു പേരിൽ.  


2️⃣

സ്റ്റാർ പട്ലയുടെ അംഗീകാരമൊന്നും ഇതിനില്ല. നാം അവർക്ക് ഒരു  ബാധ്യതയുമാകരുത്.  


3️⃣

അംഗങ്ങൾ ഇവിടെ പറയുന്ന അഭിപ്രായങ്ങൾ /പ്രസംഗങ്ങൾ അവരുടെ മാത്രം നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും മാത്രമാണ്. 


4️⃣

പ്രസംഗത്തോടൊപ്പം വിദ്യാഭ്യാസ - സാമൂഹിക - സാംസ്കാരിക രംഗങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ/അഭിപ്രായങ്ങൾ രേഖപ്പെടുത്തുക 


5️⃣

സഹിഷ്ണുത നിറഞ്ഞ വ്യക്തിത്വം വാർത്തെടുക്കുക 


6️⃣

പൊതുവിഷയങ്ങളിൽ 

നമ്മുടെ അഭിപ്രായങ്ങൾ മീഡിയ വഴി അറിയിക്കുക


7️⃣

ആഴ്ച തോറും വിവിധ വിഷയങ്ങളിൽ ചർച്ചാ ക്ലാസ്സുകൾ /പ്രസംഗങ്ങൾ നടത്തുക 


8️⃣

മാസത്തിൽ ഒരിക്കൽ പുസ്തക ചർച്ച സംഘടിപ്പിക്കുക, (എഴുത്തുകാരെ കൊണ്ടു വരാം ) 


9️⃣

വിശേഷ ദിവസങ്ങളിൽ സാംസ്കാരികരംഗത്തുള്ളവരെ പങ്കെടുപ്പിച്ച് പ്രഭാഷണങ്ങൾ  സംഘടിപ്പിക്കുക


1️0⃣പുതിയ വായനാസംസ്കാരത്തിൻ്റെ പ്രചാരകരാവുക


Nb:▪️


ഏത് സമയത്തും 

ഇറങ്ങുകയും 

കയറുകയും ചെയ്യുന്ന 

ഒരു വാതിൽ ഈ ഗ്രൂപ്പിന് 

ഉണ്ടാകും. 


പുറത്തിറങ്ങിയവർ 

ഒരാഴ്ചക്കുള്ളിൽ തിരിച്ചു വരണം, അല്ലെങ്കിൽ പ്രോഗ്രാം ഉള്ള ദിവസം എന്തായാലും വരണം. 


ആ വാതിൽ group Link ആണ്.  അത് ഈ ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രം ഉള്ളതുമാണ്.


▪️

*അനാവശ്യ സമരങ്ങളും അരോചക പ്രസംഗങ്ങളും കേരളത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്നു: കവി പി എസ് ഹമീദ്*


https://my.kasargodvartha.com/2020/08/unnecessary-struggles-and-annoying.html



പട്ല : കേരളം രണ്ടു കാര്യങ്ങളിൽ നിന്നും   മോചനം നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്ന് സമരത്തിനായി മാത്രം നടത്തുന്ന  സമരങ്ങൾ, മറ്റൊന്ന്,  അരോചകവും വിഷലിപ്തവുമായ പ്രസംഗങ്ങൾ. ഇവ രണ്ടും  നിർദാക്ഷിണ്യം കേരളത്തിൽ  അടിച്ചേൽപ്പിക്കപ്പെടുകയാണെന്ന് പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനും മാപ്പിളപ്പാട്ട് രചയിതാവുമായ പി. എസ്. ഹമീദ് അഭിപ്രായപ്പെട്ടു.  *സ്റ്റാർ പട്ലയുടെ സാംസ്കാരിക വിഭാഗമായ സ്റ്റാർ വാങ്മയത്തിൽ നിന്ന് പ്രസംഗ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഓൺലൈൻ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം*.  പ്രത്യേകിച്ച് പ്രസംഗകല  മലീമസവും അനൗചിത്യപൂർണ്ണവും  കളകൾ നിറഞ്ഞതുമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.   


ആധിയും വ്യാധിയും അലട്ടിക്കൊണ്ടിരിക്കുന്ന കോവിഡ് കാലത്ത് അടുക്കലിൻ്റെയും മനസ്സുകളെ അരികിൽ ചേർക്കലിൻ്റെയും ഭാഗമായി പട്ലയിലെ സ്റ്റാർ വാങ്മയ കൂട്ടായ്മ നടത്തുന്ന ഓൺ ലൈൻ പ്രസംഗ പരിശീലന പദ്ധതികൾ പൊയ്പ്പോകുന്ന നന്മയും വെളിച്ചവും തിരിച്ചു പിടിക്കാനായിരിക്കണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.   


വാക്ക് പിന്നിലും പ്രവൃത്തി മുന്നിലുമാകണമെന്ന് ടോൾസ്റ്റോയിയെയും പ്രവാചകനെയും ഗാന്ധിയെയും ഉദ്ധരിച്ചു കവി നിർദ്ദേശിച്ചു. ഇന്ന് പലപ്പോഴും വാക്കും പ്രവൃത്തിയും പരിരംഭണം നടക്കാതെ അവ  സമാന്താരരേഖകൾ തീർക്കുകയാണ്. വെടിയും പുകയുമുള്ള പ്രസംഗങ്ങൾക്ക് അൽപായുസ്സേയുള്ളൂ, വിവേകവും വിചാരവും ഔചിത്യബോധവുമാണ് ഒരു പ്രസംഗകന് ആദ്യമുണ്ടാകേണ്ട ഗുണഗണങ്ങളെന്ന് പി. എസ്. ഹമീദ് പറഞ്ഞു. 


വ്യക്തിത്വ വികാസ പരിശീലകനും മോട്ടിവേറ്ററുമായ പി. സി. അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പ്രസംഗ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കൾക്കുള്ള സെർടിഫിക്കറ്റുകൾ പി. സി. അഹമ്മദ് വിതരണം ചെയ്തു. 


സ്റ്റാർ പട്ല ഗ്ലോബൽ സി. ചെയർമാൻ എം.പി. കരീമും വാങ്മയം കോർഡിനേറ്റർ ഫയാസ് അഹമ്മദും പ്രസീഡിയം നിയന്ത്രിച്ചു.    പി. ആർ. പ്രദീപ്(ഹെഡ്മാസ്റ്റർ), രാമചന്ദ്രൻ വേട്ടറാഡി (ഗാനരചയിതാവ്,  മലയാള അധ്യാപകൻ), അസ്ലം പട്ല,  എം. എ. മജീദ് (വാർഡ് മെമ്പർ),  എച്ച്. കെ. അബ്ദുൽ റഹിമാൻ (പട്ല ജി. എച്ച്. എസ്. എസ്. പി.ടി. എ പ്രസിഡൻ്റ്) ,അസീസ് ടി. വി. പട്ല (എഴുത്തുകാരൻ), അബ്ദുൽ റഹ്മാൻ കൊളമാജ (സംഘം ക്ലബ്), ബക്കർ മാസ്റ്റർ, കരീം വെസ്റ്റ് റോഡ്, കരീം കൊപ്പളം, എച്ച്. കെ. മൊയ്തു, സാകിർ അഹമ്മദ് ( അസി. ഡയരക്ടർ, വാങ്മയം), അസ്ലം മാവിലെ (ഡയരക്ടർ, വാങ്മയം) പ്രസംഗിച്ചു. 


എസ്. അബൂബക്കർ പട്ല ( സീനിയർ ട്രൈയിനർ)  വാങ്മയാമുഖം നടത്തി.  റഊഫ് കൊല്യ (വാങ്മയം ഇൻ ചാർജ് ) പ്രോഗ്രാം നിയന്ത്രിച്ചു. 

ഉസ്മാൻ പട്ല (ടെക്നിക്കൽ ട്രൈയിനർ)  നന്ദി പ്രകാശനം  നടത്തി.

No comments:

Post a Comment