Saturday 8 August 2020

നാം വലിയ ലക്ഷ്യത്തിലേക്ക്* *ചെറുത് നമുക്ക് വലുതാണ്* / അസ്ലം മാവിലെ

 ▪️

*നാം വലിയ ലക്ഷ്യത്തിലേക്ക്*

*ചെറുത് നമുക്ക് വലുതാണ്* 



എന്തും ഉപകാരപ്പെടണം. 

അതിന് നാം മനസ്സ് വെക്കണം. ഇവിടെ പോസ്റ്റ് ചെയ്യുന്ന ഓരോന്നും ഓരോ പുതു അധ്യായങ്ങളാണ്.


പ്രസംഗം പ്രധാനം.  അത്പോലെ

ശീലങ്ങളും പ്രധാനമാണ്. 

അത്തരം ചില ശീലങ്ങൾ മുഖാന്തിരം ,

നമ്മുടെ ജീവിത ക്രമങ്ങൾ തന്നെ മാറ്റാനുള്ള ഫോറം കൂടിയാണിത്. 


ഈ മാസം 28 ന് 

ലഭിക്കുന്ന വാങ്മയ സർടിഫിക്കറ്റിന് അങ്ങിനെ ചില ലക്ഷ്യങ്ങളുണ്ട്. അത്കൊണ്ട് മറ്റുള്ളവരിൽ നിന്നും വാങ്മയക്കാർ കുറച്ച് വ്യത്യസ്തരാകുക തന്നെ വേണം, എല്ലാം കൊണ്ടും. നമ്മുടെ ഇടപെടൽ രീതികൾ അവർ ഫോളോ ചെയ്യണം. നാം മറ്റുള്ളവരെയല്ല. അങ്ങിനെ ആകണമെങ്കിൽ നമ്മുടെ നല്ല ഗുണങ്ങൾ, കഴിവുകൾ, സ്വയം നിയന്ത്രണങ്ങൾ എല്ലാം മെച്ചപ്പെടണം, മെച്ചപ്പെടുത്തണം. 



ഈ കോഴ്സ് കഴിഞ്ഞാൽ മറ്റൊരു തലക്കെട്ടിൽ ഇവിടെ തുടർച്ചയുണ്ടാകും. അത് നമ്മുടെയൊക്കെ ആലോചനാന്തരീക്ഷത്തെ നിരന്തരം സക്രിയമാക്കും. അതിൽ ചിലതാകും, പുസ്തക ചർച്ച, പത്ര ചർച്ച, പ്രസംഗ തയ്യാറെടുപ്പ് വേദി, നേതൃപരിശീലനം തുടങ്ങിയവ. ഇവിടെ എല്ലാവരും പരസ്പരം പഠിക്കുകയായിരിക്കും. 


അടുത്ത ബാച്ച് 17 +  വിദ്യാർഥികൾക്ക് വേണ്ടിയാണ് ഒരുക്കൂട്ടുക. അതിൻ്റെ പ്രചാരകർ നിങ്ങൾ എല്ലാവരുമാണ്. 

അനുഭവങ്ങൾ പറഞ്ഞു നിങ്ങൾ കുറഞ്ഞത് രണ്ടു പേരെ ഈ ബാച്ചിൽ ഉൾപ്പെടുത്തുക. പഠിച്ചിറങ്ങിയവരിൽ 

ഒന്നു രണ്ടുപേർ വാങ്മയത്തിൽ ജൂനിയർ ട്രൈയിനേർസായി വരികയും വേണം.



എല്ലാ സദുദ്ദേശങ്ങൾക്കും 

 പ്രയത്നം ആവശ്വമാണ്, ഗൃഹപാഠവും.  അത് പ്രാവർത്തികമാക്കാൻ 

അത്ര തന്നെ ഇച്ഛാശക്തിയും. 


ഒന്നാമതായി വേണ്ടത്, മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള മനസ്സാണ്. അപ്പോൾ താനേ നമ്മുടെ ഹൃദയത്തിന് വിശാലത കൈ വന്നു കൊള്ളും. സംഘടിത ശ്രമമെന്ന ആശയത്തിന് പ്രാധാന്യം വരും.  ഒരാളുടെ കഴിവോ വാശിയോ അല്ല എന്ന നിലയെത്തും.  കൂട്ടായ പരിശ്രമം ഉണ്ടാകും. പിന്നെ ചെയ്യുന്നതൊക്കെ വിജയിച്ചു കൊള്ളും. ഒരാൾ തളരുമ്പോൾ മറ്റുള്ളവർ താങ്ങും. പുറത്ത് നിന്ന്  അനാവശ്യ  വിമർശനം വന്നാൽ മറ്റുള്ളവർ അതിന് പ്രതിരോധം തീർത്തു കൊള്ളും.  


*മാസം & തിയ്യതി* 

*ഈ അപ്ഡേഷൻ വെറുതെ ആയിപ്പോകരുത്* 



ശരി. ഇനി താഴെപ്പറയുന്നത് വായിക്കുക. 


ശകവർഷം നമുക്ക് അത്ര വലിയ കാര്യമില്ലെങ്കിലും 

വാങ്മയത്തിലെ എല്ലാവരും (Trainees & Trainers) ബാക്കി മുഴുവൻ  മാസവും തിയ്യതിയും

ഓർത്തു വെക്കുക. 

അത് ജീവിതത്തിലെ പ്രധാന ശീലമാക്കുക.


എളുപ്പമാർഗ്ഗം :

ദിവസത്തിൽ കുറഞ്ഞത് 

മൂന്ന് വട്ടമെങ്കിലും 

ഈ മൂന്ന് തിയതിയും 

മാസവും ഉൾപ്പെടുത്തി സംസാരം

ഉണ്ടാകുന്ന സിറ്റ്വോഷൻ 

നിങ്ങൾ തന്നെ മന:പൂർവ്വം സൃഷ്ടിക്കുക. ഓൺലൈനിലല്ല. നിങ്ങളുടെ കൂട്ടുകാരുടെ കുടുംബക്കാരുടെ കസ്റ്റമറുടെ ദൈനം ദിനവും അല്ലാതെയും  ഇടപെടുന്നവരുടെ  ഇടയിൽ ..


ഉദാ: ഒരു പ്രായമുള്ള മനുഷ്യനെ കണ്ടാൽ 

"ആ.. മയെ കൂടിക്കോണ്ട്ണ്ട്,  കർക്കടം 25 ആയിറ്റും മയക്ക് കൊർബില്ല." 


പിന്നൊരാളോട് - " ഇന്ന് കർക്കടം  എത്രേപ്പാ ഇരിപ്പത്തഞ്ചാ ? അല്ല ആറാ?" വെറുതെ ഒരു സംശയം ഉണ്ടാക്കിക്കളയണം.


" പെരുന്നാ എത്ര പെട്ടെന്ന് പോയത്പ്പാ. ഇന്നക്ക് ദുൽഹജ് 19 ഉം ആയി" 


"മുഹറം പൊർക്കാന് എനി 10 ന്നാ ണ്ട്. ഇന്ന് മാസം 19 അല്ലേ .... " ഇങ്ങനെ ചില നിരുപദ്രവ സംസാരങ്ങൾ ..


ഇത് എല്ലാ നാളും തിരിച്ചും 

മറിച്ചും പറത്താൽ ആ 3 മാസത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനമാകും. പിന്നെയത് ഒച്ച് പോലെ പറ്റിപ്പിടിച്ചോളും.  ചിലർ നിങ്ങളോട് ഇങ്ങോട്ട് മാസം ചോദിച്ച് വന്നെന്നിരിക്കും.  


ട്രൈ, ഒരാഴ്ച 

കഴിഞ്ഞ് വിവരം പറയൂ. 



*അസ്ലം മാവിലെ* 

 

▪️

No comments:

Post a Comment