Tuesday 4 August 2020

ക്വാറൻ്റൈനിലുള്ളവരോട്* *ശാരീരിക അകലങ്ങൾ വേണം* *ഒപ്പം എന്നത്തേയും പോലെ മാനസിക അടുപ്പവുമുണ്ടാകണം/ അസ്ലം മാവിലെ

*ക്വാറൻ്റൈനിലുള്ളവരോട്*
*ശാരീരിക അകലങ്ങൾ വേണം* 
*ഒപ്പം എന്നത്തേയും പോലെ മാനസിക അടുപ്പവുമുണ്ടാകണം* 
..............................
അസ്ലം മാവിലെ 
..............................

നമ്മുടെ ചുറ്റുവട്ടത്ത് ഹോംകോറൻൻ്റെനിൽ 30 + പേരുണ്ട്. 
വിദേശത്ത് നിന്ന് വന്നവർ,  
സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ... ഇനിയും വരാൻ സാധ്യതയുമുണ്ട്.  നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ നിയമപാലകരുടെ നിർദ്ദേശങ്ങൾ വളരെ ജാഗ്രതയോടെ പാലിച്ചു കൊണ്ട് കോവിഡ് പ്രോട്ടോകോളിനനുസൃതമായി 
അവർ വീടകങ്ങളിൽ സുരക്ഷിതരാണ്. അതിലേറെ ശ്രദ്ധയോടെ ആ വീട്ടുകാരും അവർക്കാവശ്യമായ അകലം പാലിച്ചു കൊണ്ടുള്ള 
ആതിഥേയത്വത്തിലുമാണ്. 

ഒട്ടുമിക്കവർക്കും 
പരിചയമുള്ളവരാണവർ, അവരിൽ ബന്ധുക്കളുണ്ട്, കൂട്ടുകാരുണ്ട്, അയൽക്കാരുണ്ട് ഈ പറഞ്ഞ ഹോം ക്വാറൻ്റൈനിലുള്ളവർ. 

അവരോട് 
അവരെ അടുത്തറിയുന്നവർ
സ്നേഹ ബന്ധങ്ങൾ പുതുക്കണം. 
ഫോൺ വഴിയും 
ഓൺലൈൻ മുഖേനയും 
ബന്ധപ്പെട്ട് കൊണ്ടേയിരിക്കണം. 
എങ്ങനെ ? 
നേരിൽ പോയിക്കണ്ടല്ല.
അകലം പാലിച്ചു സൗഹൃദം പുതുക്കൽ, ക്ഷേമാന്വേഷണങ്ങൾ,
പ്രാർത്ഥനകൾ, പ്രശംസകൾ,
കളി തമാശകൾ ...അങ്ങനെ വേണം. 

ഈ ഓൺലൈൻ യുഗത്തിൽ 
ക്വാറൻൻ്റൈനിലുള്ളവർക്ക് വലിയ ഒറ്റപ്പെടലുകളൊന്നുമുണ്ടാകില്ല,
എന്നാലും സാമുഹ്യ ജീവിയെന്ന
നിലയിൽ അവരെ അടുത്തറിയുന്നവർ ഓരോരുത്തരും  
ഫോൺ /ഓൺലൈൻ  കൂടി  സുഹൃദ് ബന്ധങ്ങൾ നിലനിർത്തണം. 

ടെൻഷനടിപ്പിച്ചല്ല,
ഇല്ലാത്ത ആശങ്കകൾ പറഞ്ഞല്ല, 
എവിടെയോ ഉള്ള കോവിഡ് കണക്ക് നിരത്തിയുമല്ല, 
*സുരക്ഷിതരായിരിക്കൂ*
*ജാഗ്രത പാലിക്കൂ*
*ക്ഷമ കാണിക്കൂ* 
*ഉടനെ നമുക്ക് കണ്ടുമുട്ടാമെന്ന* 
ശുഭ സന്ദേശം നൽകിയാകണം
അവരോട്  സംസാരം തുടങ്ങേണ്ടതും തുടരേണ്ടതും 
വിരാമമിടേണ്ടതും .... 

നല്ല ദിനം !
ഇന്നും എല്ലരും സന്തോഷമുള്ളവരാവുക,
എല്ലാന്നാളെയും പോലെ ...

No comments:

Post a Comment