Tuesday 4 August 2020

നേതൃഗുണം /ASLAM MAVILAE

ത്രിപ്പിഡി - രണ്ടാമധ്യായം 

നേതൃഗുണം - 1 

നേതൃത്വം അമാനത്താണ്. 
സൂക്ഷിപ്പ് വസ്തു. 
ദുരുപയോഗം 
ചെയ്യാൻ പറ്റാത്ത ഒന്ന്. 
അടുത്ത അവകാശികൾക്ക് ശ്രദ്ധയോടെ തിരിച്ചേൽപ്പിക്കേണ്ടത്. 
ഉടയാതെ, ഉലയാതെ, 
മങ്ങാതെ, മായം ചേരാതെ തിരിച്ച് നൽകേണ്ടത്. 

ഒന്നാം ഗുണം - 
സംസാരം സ്പുടമാകണം 
ആലോചിച്ചുറച്ചതാകണം 
വിട്ട ശബ്ദം, പറഞ്ഞ കാര്യം, 
എഴുതിയ സംഗതി രണ്ടാം വട്ടം സ്വയം കേൾക്കണം, വായിക്കണം, 
ഓൺലൈൻ യുഗത്തിൽ പ്രത്യേകിച്ച്.

അണികൾ എന്തും പറയും.  
അവരതങ്ങനെ തുടരാമോ ? 
നേതൃത്വം പക്വതയോടെ സംസാരിച്ചു തുടങ്ങുമ്പോൾ അണികൾ അടങ്ങും. 
എല്ലാ ഉഡായിപ്പും താനേ ആവിയായിപ്പോകും. 
സ്വയമവർക്ക് തിരിച്ചറിവ് വരും. 
നാക്കുകൾക്കവവർ സ്വയം കൊളുത്തിടും. 
അതിനാണ് നേതൃത്വം. 
അതിനു കൂടിയാണ് നേതൃത്വം.

അജഗണങ്ങളുടെ കൂടെ ഇടയനെന്തിനാണ് ? 
പൈക്കളൊന്നിച്ച് പശുപാലകനെന്തിനാണ് ? 
അവറ്റങ്ങൾ തോന്നുന്നിടത്ത്
നടക്കുന്നത് നോക്കാനല്ലവൻ, തോന്നുന്നിടത്ത് നിന്ന് ഭുജിക്കുന്നത് നോക്കിയാസ്വദിക്കാനുമല്ല. 

നേതൃത്വം വളഞ്ഞാലോ? 
മോന്തായം ഒടിഞ്ഞാലോ? 
അവരുടെ നാക്ക് പിടുത്തം വിട്ടാലോ ?
ആശാനക്ഷരമൊന്നു പിഴച്ചാൽ 
അമ്പത്താറും പിഴക്കും ശിഷ്യനെന്ന്
നമ്പ്യാർ  പറഞ്ഞത് പോലെയാകും.  

Speech is Silver
Silent is Golden 
അർഥം : "നിങ്ങളുടെ വാചാലതയോളമോ 
അതിൻ്റെ പതിന്മടങ്ങോ മൗനത്തിന് 
എടുപ്പുണ്ട്." 

നെപ്പോളിയൻ പറയും : 
*രണ്ടൂട്ടമാലോചിക്കൂ
മിണ്ടാൻ തുടങ്ങുന്നതിന് മുമ്പ്*

എല്ലാ നേതൃത്വങ്ങളുടെയും ഒന്നാം പാഠമിതാകട്ടെ. ഒട്ടു മിക്ക നേതൃത്വങ്ങും ആദ്യം ബ്രെയ്ക്ക് ചെയ്യുന്നതും ഇതുതന്നെ.  

" എനിക്കാവില്ല പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ....." 

No comments:

Post a Comment