Tuesday 4 August 2020

സ്റ്റാർ പട്ലയ്ക്ക് ഗ്ലോബൽ വിംഗ് നിലവിൽ വന്നു. എം. പി. കരീം ചെയർമാൻ

സ്റ്റാർ പട്ലയ്ക്ക് 
ഗ്ലോബൽ വിംഗ് നിലവിൽ വന്നു. 
എം. പി. കരീം ചെയർമാൻ 

പട്ലയിലെ പഴയകാല ക്ലബ്ബായ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന് എം.പി. കരീം ചെയർമാനായി ഗ്ലോബൽ കമ്മിറ്റി രൂപീകരിച്ചു. 

മറ്റു ഭാരവാഹികൾ : 
ആസിഫ് . എം. എ ( വൈസ് ചെയർമാൻ), റസാഖ് മൊഗർ (ജ: കൺവീനർ), ശരീഫ് കെ. ഇ ( ജോ: കൺവീനർ), ആസിഫ് ബി. എം. (ട്രഷറർ), നവാസ് എം. .പി. ( സ്പോർട്സ് കൺവീനർ), ഫയാസ് അഹമ്മദ്, റഊഫ് കൊല്യ  ( പ്രൊഗ്രാം കൺവീനർ), റഷീദ് എസ് , ഇഖ്ബാൽ എ. എം. (മീഡിയ കൺവീനർ), ഖാലിദ് എം. കെ ( ഓഡിറ്റർ) 

പട്ലയിലെ കായികരംഗത്തും കലാ-  സാംസ്കാരിക- സാമൂഹിക രംഗങ്ങളിലും കലോചിതമായ മാറ്റങ്ങളോടെ പുതിയ കാൽവെപ്പുകൾ തുടങ്ങാൻ ക്ലബിൻ്റെ ഗ്ലോബൽ ഇ- കൂട്ടായ്മയിൽ തീരുമാനമായി. 

സ്കൂൾ - കോളേജ് വിദ്യാർഥികളുടെ പഠനത്തിത്തെ  പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എസ്. എസ്. എൽ സി, പ്ലസ്ടു, ഡിഗ്രി, പി ജി വിദ്യാർഥികളെയും  ഖുർആൻ -മുഴുവൻ ഹൃദിസ്ഥമാക്കിയ പട്ലയിൽ നിന്നുള്ള ഹാഫിഥുമാരെയും  അനുമോദിക്കുവാനും യോഗം തീരുമാനിച്ചു. 

കോവിഡ് കാലം കഴിഞ്ഞാൽ  പട്ലയിലെ കുട്ടികൾക്കും യുവാക്കൾക്കും വിവിധ കായിക ഇനങ്ങളിൽ കോച്ചിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ദീർഘകാലടിസ്ഥാനത്തിൽ തന്നെ ഒരുക്കുവാൻ ഗ്ലോബൽ വിംഗിന് പദ്ധതിയുണ്ട്. 

സ്റ്റാർ പട്ലയുടെ നാട്ടിലെ കമ്മറ്റി ഉടൻ നിലവിൽ വരുമെന്ന് മീഡിയ വിംഗ് കൺവീനർ ഇഖ്ബാൽ എ. എം. അറിയിച്ചു. 

No comments:

Post a Comment