Saturday 8 August 2020

വാങ്മയം - 2


*പഠിതാക്കളുടെ ശ്രദ്ധയ്ക്ക്* 


മൂന്ന് ഘട്ടങ്ങളായാണ്  വാങ്മയം വിഭാവനം ചെയ്തിട്ടുള്ളത്. അതിൻ്റെ ആദ്യഘട്ടം ഇന്നലേക്ക് കഴിഞ്ഞു. 


ഇന്ന് മുതൽ രണ്ടാം ഘട്ടം തുടങ്ങും, മൂന്നാം ഘട്ടം ഈ മാസം16 നും ആരംഭിക്കും.  


26/08/2020, ബുധനാഴ്ച നമ്മുടെ വാങ്മയം ഒന്നാം ബാച്ചിൻ്റെ പഠനം പൂർത്തിയാകും. 


തൊട്ടടുത്ത വെള്ളിയാഴ്ചയാണ് (28/08/2020) സമാപന പരിപാടി, വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.   


എല്ലാവരും  പ്രസംഗങ്ങൾ നന്നാക്കാനും അനുബന്ധ ടാസ്ക്കുകളിൽ സജീവമാകാനും പരമാവധി ശ്രമിക്കുക. നിത്യ വായനയും പരിശ്രമവും പരിശീലനവുമാണ്  നിങ്ങളെ നല്ല പ്രസംഗകനാക്കുന്നത്. 

==========

*ഇന്ന് ഹിരോഷിമ ദിനം* 

*സംവാദം വാങ്മയത്തിൽ*


നിങ്ങൾ സ്റ്റാർ ക്ലബിൻ്റെ 

പ്രതിനിധിയായി 

ഒരു ഡിബേറ്റിൽ പങ്കെടുക്കുന്നു. 


അനുവദിച്ച സമയം 4 മിനിറ്റാണ് തന്നിട്ടുള്ളത്. 3: 59 ന് മുമ്പ് നിങ്ങൾ സംവാദം നിർത്തുന്നു. 


ഹിരോഷിമയിലെ 

ബോംബ് വർഷത്തെ കുറിച്ച് 

അനുകൂലിച്ചും പ്രതികൂലിച്ചും

രണ്ടു ഗ്രൂപ്പുകളായി 

തിരിഞ്ഞ് സംസാരിക്കും. 


നിങ്ങൾക്ക് ശക്തമായ 

വാദമുഖങ്ങൾ പറഞ്ഞ് 

നിങ്ങളുടെ ഭാഗം ന്യായീകരിക്കാം. 


ഒരു മോഡറേറ്റർ 

ഉണ്ടാകും. നിങ്ങളെ 

5 പേർ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിക്കും. 

====

സംവാദം കുറച്ച് ചൂടുപിടിച്ച ഏർപ്പാടാണ്. 

കൺട്രോൾ വിടുകയും 

ചെയ്യരുത്. കയ്യിൽ കണക്കൊക്കെ നല്ലതാണ്.

' =======

സംവാദം 

*ഹിരോഷിമയിൽ* 

*ബോംബ് വർഷിച്ചത്* 

*അനുകൂലിച്ച്*

*Group A*

Pavas

Asif

Basheer

Anwar

Shereef

X X X X X X X XX X X X

*ഹിരോഷിമയിൽ* 

*ബോംബ് വർഷിച്ചത്*

*എതിർത്തു കൊണ്ട്*

*Group B*

Sirar

Razak

Naser

Sameer

San

========

*അറിവിലേക്ക്*


320 സെക്കൻ്റിൽ കൂടുതൽ 

ഉള്ള ഒരു പെർഫോമെൻസും 

ട്രൈയിനേർസ് അറ്റൻഡ് ചെയ്യുന്നതല്ല.


ആവശ്യമെന്ന് തോന്നുന്ന 

പക്ഷം മാത്രം TT (ട്രെയിനേർസ് ടീം) ചില 

സന്ദർഭങ്ങളിൽ 

സമയം കൂടുതൽ അനുവദിച്ച് കൊണ്ട്  മുൻകൂട്ടി നോട്ടീസ് പതിക്കും. 

=======

*ഞാനൊരു* 

*കൗതുകം* 

*പറയാം* 


നിങ്ങൾ കണ്ണോടിച്ച 

നിങ്ങളുടെ കണ്ണു പാഞ്ഞ 

ഒരു വിചിത്രവാർത്ത,

കൗതുക വാർത്ത, 

വ്യത്യസ്തമായ സംഭവം 

വായിച്ചു ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി 

അവതരിപ്പിക്കുക.


 *ഒരു കാരണവശാലും മൂന്നര മിനിറ്റിൽ കൂടരുത്* 

കൂടിയാൽ ക്യാൻസൽ 

ചെയ്ത് വീണ്ടും ശ്രമിക്കുക.


മൂന്നര മിനിറ്റിൽ ഒതുങ്ങുന്നത് വരെ സ്പീഡ് കൂട്ടിയോ,

ചുരുക്കിയോ പറയുക.


*നോക്കി വായിക്കരുത്.*

4 വട്ടം വായിച്ച് മനസ്സിൽ സൂക്ഷിക്കുക. അതിൽ 

നിന്ന് പറയുക.

======

എൻ്റെ ഡ്യൂട്ടി

എൻ്റെ ഇടപെടൽ 

എൻ്റെ സാനിധ്യം 


എന്ത് ? 

എന്തല്ല ? 

*അധ്യക്ഷൻ*

വോയിസ് നോട്ടുകൾ 

മൂന്നു വട്ടം കേൾക്കുക 


ഇത് സംബന്ധിച്ച സംശയങ്ങൾ 

ഇവിടെ, വാങ്മയത്തിൽ,  ചോദിക്കാം 

Note : 

*സെഷനുകളെ കുറിച്ചുള്ള നിങ്ങളുടെ  നിർദ്ദേശങ്ങൾ, പോരായ്മകൾ  ടി. ടി. (Trainers Team ) കേൾക്കും ; അത്   പോഡിയം ഇൻചാർജ് റഊഫ് കൊല്യയെ മാത്രം  അറിയിക്കുക*

 ====-

🔲


*"ഞങ്ങളും കേരളത്തിലാണ്  സർ"*🎤


കാസർകോട് ഒപ്പ് മര ചുവട്ടിൽ ഒരു വലിയ ജനകീയ പ്രക്ഷോഭം നടക്കുകയാണ്. 


കാലാ കാലങ്ങളിലായി മാറി മാറി നമ്മുടെ സംസ്ഥാനം ഭരിക്കുന്ന സർക്കാരുകളും  ഉദ്യോഗസ്ഥ വൃന്ദങ്ങളും ജില്ലയോട് കാണിക്കുന്ന വിവേചനത്തിനെതിരെ, വികസനമില്ലായ്മക്കെതിരെ  നടക്കുന്ന ഈ വൈകാരികവും പ്രക്ഷുബ്ധവുമായ സമര പോരാട്ടത്തിന്റെ അഞ്ചാം  നാളിൽ *നിങ്ങൾ സ്റ്റാർ പട്‌ലയുടെ പ്രതിനിധിയായി  സമരത്തിൽ പങ്കെടുക്കയാണ്.*


ഓർക്കുക;  അമ്പതാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള പ്രസ്ഥാനത്തിന്റെ യുവ പ്രതിനിധി എന്ന നിലയിൽ  നിങ്ങളുടെ പ്രസംഗത്തിനായി സമര പോരാളികൾ ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്.


*Note:* 


സമയമെടുത്ത് ഒരുങ്ങി പ്രസംഗിക്കുക.


ഇവിടെ സംസാരിക്കുന്നതിനു മുമ്പ് കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും പ്രിപ്പയർ ചെയ്ത് സംസാരിച്ചു നോക്കുക. അതിന്റെ വോയിസ്‌ ക്ലിപ്പ് നിങ്ങൾ സംസാരിക്കുന്നതിന്റെ തൊട്ടു മുമ്പ് പോസ്റ്റ്‌ ചെയ്യണം. 


നിങ്ങളുടെ പ്രസംഗത്തിന്റെ കുഞ്ഞു നോട്ടും (ആശയവും പ്രധാന പോയിന്റ്‌സും അടങ്ങിയത് ) ഇവിടെ പോസ്റ്റ്‌ ചെയ്യണം.


5 മിനുട്ടിൽ കൂടരുത്. കൂടിയാൽ അതൊഴിവാക്കി വീണ്ടും ശ്രമിക്കണം.


നാളെ 8 AM മുതൽ 10 PM വരെ നിങ്ങൾക്ക് സമയമുണ്ട്. ഇപ്പോൾ മുതൽ നിങ്ങൾക്ക് വിവരങ്ങൾ ശേഖരിക്കാം, ആശയങ്ങൾ രൂപീകരിക്കാം. ശൈലി പരീക്ഷിച്ചു നോക്കാം.


ഒരു കാരണ വശാലും ഹോം വർക്കില്ലാതെ ഈ പ്രോഗ്രാം ചെയ്യരുത്.

The Program to be conducted by *SAKIR AHMED* (Asst. Director)

____________________

🔲

*കാഴ്ച്ചയും പ്രസംഗവും!*

നിങ്ങൾ ഇപ്പോൾ ( വാട്സാപ്പിൽ പ്രസംഗിക്കുമ്പോൾ) ഉള്ള സ്ഥലത്തെക്കുറിച്ച് കൃത്യം മൂന്ന് മിനിട്ട് മാത്രം സമയം സെറ്റ് ചെയ്ത് സംസാരിക്കുക. 

സംസാരം മൂന്ന് മിനിറ്റിൽ കുടരുത്.


ഉദാഹരണം, റൂമിലാണെങ്കിൽ തന്റെ മുറിയിൽ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്ന വസ്തുക്കളെപ്പറ്റി..


ജോലിസ്ഥലത്താണെങ്കിൽ അവിടെ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതിനെപ്പറ്റി..


വേറെ വല്ല സ്ഥലത്തുമാണെങ്കിൽ അവിടെ നിങ്ങൾ ഇപ്പോൾ കാണുന്ന കാഴ്ച്ചയെപ്പറ്റി.


എന്താണോ മുന്നിൽ തന്റെ ചുറ്റുവട്ടത്ത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അത് ഒരു പ്രസംഗ രൂപത്തിൽ അവതരിപ്പിക്കുക.

ഈ ടാസ്ക്കിന് മാർക്കു ഉണ്ടായിരിക്കും.

======

*സ്റ്റാർ വാങ്മയം രണ്ടാം ഘട്ടം*

*(Star Vangmayam 2nd Phase)*

🕥


പ്രസംഗ പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ, പഠിതാക്കളുടെ അവതരണം (Performance)  അടിസ്ഥാനമാക്കിയും വിലയിരുത്തിയും കുറച്ചു കൂടി വിമർശനാത്മകമായ സമീപനമായിരിക്കും ട്രൈനേർസിന്റെ ഭാഗത്തു നിന്നും ഇനിയുണ്ടാവുക.


രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ച നിങ്ങൾക്ക് ഇപ്പോൾ നല്ല ആത്മവിശ്വാസവും പ്രസംഗിക്കാനുള്ള ധൈര്യവും ഉണ്ടായിട്ടുണ്ട് എന്നാണ് ട്രൈനേർസിന്റെ വിലയിരുത്തൽ.  അതിനിയും കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തേണ്ടതുണ്ട്.  കഠിന പ്രയത്നങ്ങൾ ആവശ്യപ്പെടുന്ന

പരിശീലന പാഠങ്ങളാണ്

ഇനിയുണ്ടാവുക.  പരിശീലനത്തിന്റെ രീതി മാറാൻ പോകുന്നു എന്നർത്ഥം!


വിമർശനങ്ങളെ വ്യക്തിപരമായ വിമർശനമായി കാണരുത്.  പെർഫെർമൻസിന്റെ വിലയിരുത്തലായി മാത്രം കാണുക.  


*ടീം വാങ്മയം*

======

▪️

*നാം വലിയ ലക്ഷ്യത്തിലേക്ക്*

*ചെറുത് നമുക്ക് വലുതാണ്* 


എന്തും ഉപകാരപ്പെടണം. 

അതിന് നാം മനസ്സ് വെക്കണം. ഇവിടെ പോസ്റ്റ് ചെയ്യുന്ന ഓരോന്നും ഓരോ പുതു അധ്യായങ്ങളാണ്.


പ്രസംഗം പ്രധാനം.  അത്പോലെ

ശീലങ്ങളും പ്രധാനമാണ്. 

അത്തരം ചില ശീലങ്ങൾ മുഖാന്തിരം ,

നമ്മുടെ ജീവിത ക്രമങ്ങൾ തന്നെ മാറ്റാനുള്ള ഫോറം കൂടിയാണിത്. 


ഈ മാസം 28 ന് 

ലഭിക്കുന്ന വാങ്മയ സർടിഫിക്കറ്റിന് അങ്ങിനെ ചില ലക്ഷ്യങ്ങളുണ്ട്. അത്കൊണ്ട് മറ്റുള്ളവരിൽ നിന്നും വാങ്മയക്കാർ കുറച്ച് വ്യത്യസ്തരാകുക തന്നെ വേണം, എല്ലാം കൊണ്ടും. നമ്മുടെ ഇടപെടൽ രീതികൾ അവർ ഫോളോ ചെയ്യണം. നാം മറ്റുള്ളവരെയല്ല. അങ്ങിനെ ആകണമെങ്കിൽ നമ്മുടെ നല്ല ഗുണങ്ങൾ, കഴിവുകൾ, സ്വയം നിയന്ത്രണങ്ങൾ എല്ലാം മെച്ചപ്പെടണം, മെച്ചപ്പെടുത്തണം. 


ഈ കോഴ്സ് കഴിഞ്ഞാൽ മറ്റൊരു തലക്കെട്ടിൽ ഇവിടെ തുടർച്ചയുണ്ടാകും. അത് നമ്മുടെയൊക്കെ ആലോചനാന്തരീക്ഷത്തെ നിരന്തരം സക്രിയമാക്കും. അതിൽ ചിലതാകും, പുസ്തക ചർച്ച, പത്ര ചർച്ച, പ്രസംഗ തയ്യാറെടുപ്പ് വേദി, നേതൃപരിശീലനം തുടങ്ങിയവ. ഇവിടെ എല്ലാവരും പരസ്പരം പഠിക്കുകയായിരിക്കും. 


അടുത്ത ബാച്ച് 17 +  വിദ്യാർഥികൾക്ക് വേണ്ടിയാണ് ഒരുക്കൂട്ടുക. അതിൻ്റെ പ്രചാരകർ നിങ്ങൾ എല്ലാവരുമാണ്. 

അനുഭവങ്ങൾ പറഞ്ഞു നിങ്ങൾ കുറഞ്ഞത് രണ്ടു പേരെ ഈ ബാച്ചിൽ ഉൾപ്പെടുത്തുക. പഠിച്ചിറങ്ങിയവരിൽ 

ഒന്നു രണ്ടുപേർ വാങ്മയത്തിൽ ജൂനിയർ ട്രൈയിനേർസായി വരികയും വേണം.


എല്ലാ സദുദ്ദേശങ്ങൾക്കും 

 പ്രയത്നം ആവശ്വമാണ്, ഗൃഹപാഠവും.  അത് പ്രാവർത്തികമാക്കാൻ 

അത്ര തന്നെ ഇച്ഛാശക്തിയും. 


ഒന്നാമതായി വേണ്ടത്, മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള മനസ്സാണ്. അപ്പോൾ താനേ നമ്മുടെ ഹൃദയത്തിന് വിശാലത കൈ വന്നു കൊള്ളും. സംഘടിത ശ്രമമെന്ന ആശയത്തിന് പ്രാധാന്യം വരും.  ഒരാളുടെ കഴിവോ വാശിയോ അല്ല എന്ന നിലയെത്തും.  കൂട്ടായ പരിശ്രമം ഉണ്ടാകും. പിന്നെ ചെയ്യുന്നതൊക്കെ വിജയിച്ചു കൊള്ളും. ഒരാൾ തളരുമ്പോൾ മറ്റുള്ളവർ താങ്ങും. പുറത്ത് നിന്ന്  അനാവശ്യ  വിമർശനം വന്നാൽ മറ്റുള്ളവർ അതിന് പ്രതിരോധം തീർത്തു കൊള്ളും.  

++

*മാസം & തിയ്യതി* 

*ഈ അപ്ഡേഷൻ വെറുതെ ആയിപ്പോകരുത്* 

ശരി. ഇനി താഴെപ്പറയുന്നത് വായിക്കുക. 


ശകവർഷം നമുക്ക് അത്ര വലിയ കാര്യമില്ലെങ്കിലും 

വാങ്മയത്തിലെ എല്ലാവരും (Trainees & Trainers) ബാക്കി മുഴുവൻ  മാസവും തിയ്യതിയും

ഓർത്തു വെക്കുക. 

അത് ജീവിതത്തിലെ പ്രധാന ശീലമാക്കുക.


എളുപ്പമാർഗ്ഗം :

ദിവസത്തിൽ കുറഞ്ഞത് 

മൂന്ന് വട്ടമെങ്കിലും 

ഈ മൂന്ന് തിയതിയും 

മാസവും ഉൾപ്പെടുത്തി സംസാരം

ഉണ്ടാകുന്ന സിറ്റ്വോഷൻ 

നിങ്ങൾ തന്നെ മന:പൂർവ്വം സൃഷ്ടിക്കുക. ഓൺലൈനിലല്ല. നിങ്ങളുടെ കൂട്ടുകാരുടെ കുടുംബക്കാരുടെ കസ്റ്റമറുടെ ദൈനം ദിനവും അല്ലാതെയും  ഇടപെടുന്നവരുടെ  ഇടയിൽ ..


ഉദാ: ഒരു പ്രായമുള്ള മനുഷ്യനെ കണ്ടാൽ 

"ആ.. മയെ കൂടിക്കോണ്ട്ണ്ട്,  കർക്കടം 25 ആയിറ്റും മയക്ക് കൊർബില്ല." 


പിന്നൊരാളോട് - " ഇന്ന് കർക്കടം  എത്രേപ്പാ ഇരിപ്പത്തഞ്ചാ ? അല്ല ആറാ?" വെറുതെ ഒരു സംശയം ഉണ്ടാക്കിക്കളയണം.


" പെരുന്നാ എത്ര പെട്ടെന്ന് പോയത്പ്പാ. ഇന്നക്ക് ദുൽഹജ് 19 ഉം ആയി" 


"മുഹറം പൊർക്കാന് എനി 10 ന്നാ ണ്ട്. ഇന്ന് മാസം 19 അല്ലേ .... " ഇങ്ങനെ ചില നിരുപദ്രവ സംസാരങ്ങൾ ..


ഇത് എല്ലാ നാളും തിരിച്ചും 

മറിച്ചും പറത്താൽ ആ 3 മാസത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനമാകും. പിന്നെയത് ഒച്ച് പോലെ പറ്റിപ്പിടിച്ചോളും.  ചിലർ നിങ്ങളോട് ഇങ്ങോട്ട് മാസം ചോദിച്ച് വന്നെന്നിരിക്കും.  


ട്രൈ, ഒരാഴ്ച 

കഴിഞ്ഞ് വിവരം പറയൂ. 

*അസ്ലം മാവിലെ* 

 ====


🔲


*ഞാനൊരു* 

*കൗതുകം* 

*പറയാം* 


നിങ്ങൾ കണ്ണോടിച്ച 

നിങ്ങളുടെ കണ്ണു പാഞ്ഞ 

ഒരു വിചിത്രവാർത്ത,

കൗതുക വാർത്ത, 

വ്യത്യസ്തമായ സംഭവം 

വായിച്ചു ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി 

അവതരിപ്പിക്കുക.


 *ഒരു കാരണവശാലും മൂന്നര മിനിറ്റിൽ കൂടരുത്* 

കൂടിയാൽ ക്യാൻസൽ 

ചെയ്ത് വീണ്ടും ശ്രമിക്കുക.


മൂന്നര മിനിറ്റിൽ ഒതുങ്ങുന്നത് വരെ സ്പീഡ് കൂട്ടിയോ,

ചുരുക്കിയോ പറയുക.


*നോക്കി വായിക്കരുത്.*

4 വട്ടം വായിച്ച് മനസ്സിൽ സൂക്ഷിക്കുക. അതിൽ 

നിന്ന് പറയുക.

🔲

*എല്ലാ പഠിതാക്കളോടും*


വാങ്മയ കോഴ്സ്  

26 /08/2020 ന് തന്നെ 

അവസാനിക്കും. 


അത്കൊണ്ട് പരമാവധി

പരിശീലന അവസരങ്ങൾ

വിനിയോഗിക്കുക.


*രണ്ട് _ മൂന്ന് വട്ടം ഒരു വിഷയം പറഞ്ഞ് പറഞ്ഞു  പരിശീലിക്കുമ്പോൾ അതിൻ്റെ ഗുണം എത്രമാത്രം ഉണ്ടെന്ന് ഇപ്പോൾ  നടന്നു കൊണ്ടിരിക്കുന്ന Task നിങ്ങളെ ബോധ്യപ്പെടുത്തും. അവരുടെ എല്ലാവരുടെയും ശൈലി മാറി, ആത്മവിശ്വാസം വന്നു, വായന കൂടി, ഹോം വർക്ക് ചെയ്യാൻ താൽപര്യം വന്നു, നോട്ട് തയ്യാറാക്കുന്ന ശീലം തുടങ്ങി, രണ്ട് മൂന്ന് വട്ടം പറഞ്ഞ് പരിശീലനം തുടങ്ങി*  ( പകുതി പേർ  ഇനിയും Task ഏറ്റെടുത്തിട്ടില്ല)


ഒരു ഹോം വർക്ക് ചെയ്യാതെ, ഒന്നും വായിക്കാതെ  അന്തരീക്ഷത്തിൽ നിന്ന് 

പോയിൻ്റ് എടുത്ത് പ്രസംഗിക്കാൻ ആർക്കുമാവില്ല. ചില നേരമ്പോക്കും ഉറക്കവും  അൽപ്പം മാറ്റിവെച്ചു ഇതിനായി സമയം കണ്ട് ഇരിക്കുക. 

എല്ലാ എൻ്റർടൈൻമെൻ്റും മുടങ്ങാതെ നടക്കണം, കൂടെ ഇതും നടക്കണം എന്ന് നിർബന്ധം പിടിച്ചാൽ നിങ്ങളുടെ ലക്ഷ്യം വർക്കൗട്ടാകില്ല. 


ഏത് സമയത്തും നിങ്ങൾക്ക് ഓൺലൈനിൽ വരാമല്ലോ. പറഞ്ഞ സമയത്ത് Task പൂർത്തിയാക്കുക. ലീവ് പറഞ്ഞവർ തൊട്ടടുത്ത ദിവസം എത്തി Task തീർക്കുക. 


*അറ്റൻഡൻസ് +  പൻച്ചുവാലിറ്റി + ഡിസിപ്ലിൻ + ഹോം വർക്ക്. ഇവ നാലുമാണ് ഏത് ക്ലാസ് റൂമിൻ്റെയും പ്രത്യേകത.*  ഇത് കൃത്യമായി പാലിക്കപ്പെടണം. 


നിങ്ങളുടെ കയ്യിലെ നോട്ടും കൈപ്പുസ്തകവും ഒരു നിധി പോലെ സൂക്ഷിക്കുക - നിങ്ങളുടെ  കുഞ്ഞുമക്കൾക്ക് ഭാവിയിൽ കാണിച്ചു കൊടുക്കാൻ. 

*P D* 

*വാങ്മയം* 

🔲

*മലയാളത്തെ* 

*നാം കേൾക്കുന്നു*


കേരളത്തിലെ 

എണ്ണം പറഞ്ഞ 

പ്രഭാഷകരുടെ 

വീഡിയോ ക്ലിപ്പിങ്ങുകളാണ്

നിങ്ങൾക്ക് ഒരുക്കുന്നത്. 


താത്പര്യപൂർവ്വം 

കേൾക്കുക.


പ്രസംഗത്തിൻ്റെ 

പ്രസക്തഭാഗങ്ങളിൽ 

നിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം. 

ഒരുക്കൽ : 

*ഉസ്മാൻ കപ്പൽ*

🔲

*പ്രഭാഷണത്തിൽ* 

*നിന്നുള്ള ചോദ്യങ്ങൾ......* 

 1️⃣ ഇന്ന് ഇന്ത്യയിലില്ലാത്ത എന്നാൽ ദേശീയഗാനത്തിലുള്ള സ്ഥലങ്ങൾ? 


2️⃣ മഹാഭാരതത്തിലെ കഥാപാത്രമായ ഗാന്ധാരി പുറപ്പെട്ട സ്ഥലം?  ഇന്ന് ആ സ്ഥലം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു? 


3️⃣ ആരാണ് ദേശീയതയുമായി ബന്ധപ്പെട്ട് ഗാന്ധിയോട് തർക്കിച്ചിരുന്നത്? 


4️⃣ ടാഗോർ നാഷണലിസത്തെ എന്താണ് വിശേഷിപ്പിച്ചത്?


 5️⃣ ഓൺ നാഷണലിസം എന്ന ലേഖനം ഏതു വർഷ(കാലഘട്ടം)ത്തിലാണ് എഴുതിയത് ?


6️⃣ നിങ്ങളുടെ ഏതെങ്കിലും പ്രസംഗത്തിൽ ഉൾപ്പെടുത്തണം എന്ന് തോന്നിയ സുനിൽ പി ഇളയിടത്തിൻ്റെ  രണ്ടു വാചകങ്ങൾ ഏത്?


*ഉത്തരങ്ങൾ സ്വയം* 

*കണ്ടെത്തുക* 

*റഊഫ് കൊല്യയ്ക്ക്*

*അവ അയച്ചു കൊടുക്കുക*  

🔲

*കാഴ്ച്ചയും പ്രസംഗവും!*

💠

നിങ്ങൾ ഇപ്പോൾ ( വാട്സാപ്പിൽ പ്രസംഗിക്കുമ്പോൾ) ഉള്ള സ്ഥലത്തെക്കുറിച്ച് കൃത്യം മൂന്ന് മിനിട്ട് മാത്രം സമയം സെറ്റ് ചെയ്ത് സംസാരിക്കുക. 

സംസാരം മൂന്ന് മിനിറ്റിൽ കുടരുത്.


ഉദാഹരണം, റൂമിലാണെങ്കിൽ തന്റെ മുറിയിൽ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്ന വസ്തുക്കളെപ്പറ്റി..


ജോലിസ്ഥലത്താണെങ്കിൽ അവിടെ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതിനെപ്പറ്റി..


വേറെ വല്ല സ്ഥലത്തുമാണെങ്കിൽ അവിടെ നിങ്ങൾ ഇപ്പോൾ കാണുന്ന കാഴ്ച്ചയെപ്പറ്റി.


എന്താണോ മുന്നിൽ തന്റെ ചുറ്റുവട്ടത്ത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അത് ഒരു പ്രസംഗ രൂപത്തിൽ അവതരിപ്പിക്കുക.


ഈ ടാസ്ക്കിന് മാർക്കു ഉണ്ടായിരിക്കും.

🔲

ഇതൊരു interesting TASK ആണ്. 

എല്ലാവരും ഇപ്പോൾ തന്നെ പങ്കെടുക്കുക.


വലിയ തയ്യാറെടുപ്പില്ല, 

മുമ്പിൽ കാണുന്ന വസ്തുക്കൾ, കാര്യങ്ങൾ 

മനസ്സിൽ പ്രസംഗ രൂപമാക്കി പറയുക. 

അത്രേയുള്ളൂ. 

അതിന് ഡെക്കറേഷൻ ഉണ്ടാക്കുക നിങ്ങളുടെ കഴിവ് 😊

🔲

*മുഖസ്വരം-04*

💠

ലോക്ഡൗൺ കാലത്ത് നിങ്ങളുടെ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും പ്രയോജനപ്രദവും സന്തോഷ പ്രദവുമായ ഒന്നായിരിക്കണം ഈ ഓൺലൈൻ പ്രസംഗ പരിശീലനം. അത് ഞങ്ങളുടെ വലിയ ഒരാഗ്രഹമാണ്.   ഈ പരിശീലനം ജീവിതത്തിന്റെ താളം തന്നെ മാറ്റിപ്പിടിക്കാൻ ഞങ്ങളെ പ്രാപ്തരാക്കി എന്ന് നിങ്ങൾ പറയണം.  അതിന് വേണ്ടി എത്രമാത്രം ശ്രമങ്ങൾ ഞങ്ങൾ നടത്തുന്നുവോ അതിന്റെ കൂടെ തന്നെ നിങ്ങളുമുണ്ടാകണം.


അതിന് വേണ്ടത് നൽകുന്ന ടാസ്കുകൾ കൃത്യമായി ചെയ്യുക എന്നതാണ്. ചെയ്തിട്ടില്ലെങ്കിൽ എന്ത് കൊണ്ട് ചെയ്തില്ല എന്നറിയിക്കുക. എല്ലാ ടാസ്കുകളും പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് സ്ക്രോൾ ചെയ്ത് നോക്കുക. സ്വയം തിരുത്തുക.


നാം നമുക്ക് വേണ്ടി കണ്ടെത്തുന്ന സമയം ഒരിക്കലും വെറുതെയാവില്ല.

ചില അവിചാരിത സന്ദർഭങ്ങളിൽ  തുണയാകും. 

നിത്യാഭ്യാസി ആനയെയെടുക്കും എന്നൊരു പഴഞ്ചൊല്ലു നിങ്ങൾകേട്ടിരിക്കും.  നിരന്തര പരശ്രമം നിങ്ങളെ വിജയിയായ ഒരു പ്രസംഗകനാക്കും.


പഴഞ്ചൊല്ലുകളുടെയും, കവിതാ ശകലങ്ങളുടെയും, മിനിക്കഥകളുടെയും, തത്വജ്ഞാനത്തിന്റെയും ചെറിയൊരു ശേഖരം തയ്യാറാക്കി വെക്കുക.  അത് പഠിക്കുകയും സന്ദർഭത്തിനനുസരിച്ച് സൗഹൃദ സംഭാഷണങ്ങളിലും പ്രസംഗങ്ങളിലും പ്രയോഗിച്ചു നോക്കുക.  അത് നിങ്ങളെ പുതിയൊരു മനുഷ്യനാക്കും!


*ചോദ്യം*: "വിജയാശംസ നേരുന്നു" ഈ പ്രയോഗം തെറ്റാണോ ശരിയാണോ? ശരിയാണെങ്കിൽ എന്ത് കൊണ്ട്? തെറ്റാണെങ്കിൽ എന്ത് കൊണ്ട്?


ഉത്തരം *റൗഫ് കൊല്ല്യ* (In charge E-Podium) ക്ക് വാട്സാപ്പ് ചെയ്യുക!

🔲

*പ്രസംഗ ടാസ്ക്*

വിഷയം :

 *കോവിഡ് കാലം നൽകിയ തിരിച്ചറിവുകൾ* 

*നാളെ ( വ്യാഴം),  രാവിലെ 10 മണി മുതൽ പോസ്റ്റ് ചെയ്യാം.* 


മതിയായതും ബോധ്യപ്പെടുന്നതുമായ കാരണങ്ങൾ ഇല്ലാതെ അവധി പറയരുത്.  


▪️5 മിനിറ്റിൽ ഒതുക്കുക 

▪️3 - 4 വട്ടം പറഞ്ഞു പരിശീലിച്ചു കൊണ്ട് ഫൈനൽ പ്രസംഗം ഇവിടെ പോസ്റ്റു ചെയ്യുക 

▪️പറയാൻ ഉദ്ദേശിക്കുന്ന പോയിൻ്റുകൾ നോട്ടുബുക്കിൽ കുറിച്ചു വെക്കുക, അത്  

ഇവിടെ അയക്കേണ്ട ആവശ്യമില്ല. 

▪️ട്രൈയിനേർസ് ആവശ്യപ്പെടുന്ന പക്ഷം കുറിപ്പ് അയക്കണം.  

(ആവശ്യപ്പെട്ടതിന് ശേഷം തയ്യാറാക്കുന്ന കുറിപ്പ് ആവശ്യമില്ല. നിങ്ങൾ പ്രസംഗിക്കാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പാണ് ആവശ്യപ്പെടുക ) 


🔲

▪️തയ്യാറെടുത്തവർ 

ലൈവിൽ വരാം.


നാളെ വേറൊരു ടാസ്കുണ്ട്. 


Aug 16 ന് നമ്മുടെ 

രണ്ടാം ഘട്ടം 

അവസാനിക്കും. 

>>>P D 

▪️

*എൻ്റെ ഇന്ത്യയുടെ* 

*ഭാവി എങ്ങോട്ട് ?*


വാങ്മയ പഠിതാക്കൾ

സംസാരിക്കുന്നു 

ഓഗസ്റ്റ് 16, ഞായർ 

ഇന്ത്യൻ സമയം : 02 : 00 PM  to 03: 00 PM

സ്ഥലം : 

*സ്റ്റാർ പട്ല ഓപ്പൺ ഫോറം*


നിയന്ത്രണം 

*ഫയാസ് അഹമ്മദ്, സാകിർ പട്ല, റഊഫ് കൊല്യ*


പഠിതാക്കളോട് :


▪️നിർബന്ധമായും 5 മിനിറ്റിൽ കുറവുള്ള ഒരു പ്രസംഗം ഓഗസ്റ്റ്  15  വൈകുന്നേരത്തിന് മുമ്പ് റഊഫ് കൊല്യയ്ക്ക് അയക്കുക.


▪️ 16 ന് പ്രോഗ്രാം നടക്കുന്ന സമയത്ത് ഓൺലൈനിൽ വരാൻ പറ്റുന്നവർ അവസരം ഉപയോഗപ്പെടുത്തുക. ലൈവായി സംസാരിക്കാം.  വരാൻ സാധിക്കാത്തവരുടെ വോയ്സ് നോട്ട് ഞങ്ങൾ പ്രോഗ്രാം സമയത്ത് പോസ്റ്റ് ചെയ്യും. 


▪️സൗകര്യമുള്ളവർ ആ സമയത്ത് നിർബന്ധമായും വന്ന് ലൈവിൽ സംസാരിക്കണം. ഒളിച്ചോടരുത്. 

🔲

🔲

*പഴഞ്ചൊല്ലുകൾ*

💠


▪️അകത്തുള്ളത് മുഖത്ത് വിളങ്ങും - മനസ്സിലുള്ളത് മുഖത്ത് പ്രകാശിക്കും


▪️അകലത്തെ ബന്ധുവിനേക്കാള്‍ അരികത്തെ ശത്രു നല്ലു - പെട്ടെന്നുള്ള വിഷമ ഘട്ടത്തില്‍ സഹായിക്കാന്‍ അകലത്തെ ബന്ധുവിനാവില്ല . അതിനുതകുന്നത് ശത്രുവായാല്‍ പോലും അടുത്തുള്ളവനാണ് .


▪️അക്കരെനിന്നാല്‍ ഇക്കരെപ്പച്ച ഇക്കരെ നിന്നാല്‍ അക്കരെപ്പച്ച – ഒരു സ്ഥിതിയിലായിരിക്കുമ്പോള്‍ മറ്റൊന്നാണ് നല്ലതെന്ന് തോന്നും . അത് കൈ വരിക്കുമ്പോഴാകട്ടെ ആദ്യത്തേതാണ് മെച്ചമെന്ന് തോന്നും .


▪️അങ്ങാടിയില്‍ തോറ്റതിനമ്മയോട് - വേണ്ടിടത്ത് വേണ്ടവണ്ണം പ്രവര്‍ത്തിക്കാതെ അനവസരത്തില്‍ ആസ്ഥാനത്തുള്ള പ്രയോഗം


▪️അച്ഛന്‍ ആനക്കാരനായാല്‍ മകന് തഴമ്പ് വരുമോ - പരിശീലനം കൊണ്ട് ഉണ്ടാകുന്ന സ്വഭാവം പിന്‍ഗാമികളെ ബാധിക്കുമോ ?


▪️അടിസ്ഥാനമുറച്ചേ ആരൂഡമുരക്കൂ - ഗൃഹത്തില്‍ അടിത്തറക്കുറപ്പുണ്ടെങ്കിലെ മേല്‍പ്പുരയിലെ ഉത്തരം ഉറയ്ക്കൂ


▪️അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ ? - ശീലിച്ചു വന്ന സ്വഭാവം പ്രായം ചെന്നാലും മാറില്ല


▪️അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി - നീര്‍ക്കോലിക്ക് വിഷമില്ലെങ്കിലും അത് കടിച്ചാല്‍ അത്താഴം മുടങ്ങും നിസ്സാരന്മാര്‍ക്കും ചെറിയ തടസ്സങ്ങള്‍ വരുത്തി വെക്കാന്‍ സാധിക്കും


▪️ആകെ മുങ്ങിയാല്‍ കുളിരില്ല – പ്രവൃത്തിക്ക് മുന്പ് വരും വരായികളോര്‍ത്ത് സംശയിച്ചാല്‍ അത് ചെയ്തു തീര്‍ക്കാനാവില്ല .കര്‍മ്മ സന്നിദ്ധനായി ഇറങ്ങുന്നവന് മാര്‍ഗ്ഗവിഘ്നങ്ങള്‍ നിഷ്പ്രയാസം നേരിടാം


▪️ആടറിയുമോ അങ്ങാടി വാണിഭം - നിസ്സാരന്മാര്‍ക്ക് മഹല്‍ക്കാര്യങ്ങളെക്കുറിച്ച് എന്തറിയാം ?


▪️ആധിയോളം വലിയ വ്യാധിയില്ല – മനോവിഷമം ദേഹാസ്വാസ്ഥ്യമുണ്ടാക്കും


▪️ആനകൊടുത്താലും ആശ കൊടുക്കരുത് - മനസ്സില്‍ ആശ ജനിപ്പിച്ചാല്‍ അത് സാധിച്ചു കൊടുക്കണം .അതിനു കഴിവില്ലെങ്കില്‍ ആശിപ്പിക്കരുത്


▪️ഇടി വെട്ടിയവനെ പാമ്പു കടിച്ചു - ആപത്തിന് മേല്‍ ആപത്ത്


▪️ഇഷ്ടടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം - കുറ്റാരോപണം നിസ്സാര കുറ്റവും വലുതാക്കി കാണിക്കും .


▪️ഇറക്കമുണ്ടെങ്കില്‍ ഏറ്റവുമുണ്ട് - ദു:ഖമുണ്ടെങ്കില്‍ സൌഖ്യവുമുണ്ട് .


▪️ഉണ്ട ചോറ്റില്‍ കല്ലിടരുത് - ഉപകരിച്ചവനെ ദ്രോഹിക്കരുത് .


▪️ഉണ്ണിയുണ്ടായിട്ടുവേണ്ടേ ഉപനയിക്കുവാന്‍ - വസ്തുവുണ്ടായിട്ടുവേണ്ടേ അതിന്റെ വിവിധാംശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ .ഇല്ലാത്ത വസ്തുക്കളെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നതിന്റെ വ്യര്‍ത്ഥത .


▪️ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും - പരമാര്‍ത്ഥം പറഞ്ഞാല്‍ ആരും ആദ്യം ഗൌനിക്കുകയില്ല


▪️എടുത്തു ചാടിയ പൂച്ച എലിയെ ഗൗനിക്കില്ല – ധൃതിയുണ്ടായാല്‍ കാര്യം നടക്കില്ല .


▪️ഏഴയെക്കണ്ടാല്‍ മൊഴ തുപ്പും - തന്നില്‍ നിസ്സാരന്മാരോട് ആരും അവജ്ഞാപൂര്‍വ്വം പെരുമാറും .


▪️കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ - ആകാത്ത കാര്യം ചെയ്യാന്‍ തുനിയരുത് .


▪️കാക്കാന്‍ പഠിച്ചവന്‍ നിക്കാനും പഠിക്കണം - കര്‍മ്മം ചെയ്യാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ നേരിടുവാനും അറിഞ്ഞിരിക്കണം .


▪️കണ്ടറിയാത്തവന്‍ കൊണ്ടറിയും - കാണുമ്പോഴറിയാഞ്ഞാല്‍ അനുഭവിക്കുമ്പോഴറിയാം .


▪️കള്ളന് ചൂട്ടു പിടിക്കരുത് - ദുഷ്ടന്മാരെ സഹായിക്കരുത്, അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കരുത് .


▪️കാക്ക കുളിച്ചാല്‍ കൊക്കാകുമോ ? - നികൃഷ്ടന്മാര്‍ നന്നാകാന്‍ ശ്രമിച്ചാലും ശ്രേഷ്ഠന്‍മാരാകുമോ ? ദുഷ്ടന്മാര്‍ സല്‍കര്‍മ്മം ചെയ്താലും നിഷ്പ്രയോജനമായിരിക്കുമെന്ന് സാരം.


▪️കുനിയന്‍ മദിച്ചാല്‍ മുട്ടോളം - നിസ്സാരന്മാരുടെ മുന്നേറ്റത്തിനോരതിരുണ്ട്


▪️കോലമോത്തിലെങ്കിലും ശീലമാക്കണം - ആകാരം നന്നായിലെങ്കിലും സ്വഭാവം നന്നാവണം. ബാഹ്യ സൗന്ദര്യത്തെക്കാള്‍ സ്വഭാവത്തിന്റെ മഹത്വം ധ്വനീ .


▪️ചക്കിന് വച്ചത് കൊക്കിനു കൊണ്ടു - ഒരാളെ കരുതി പ്രവര്‍ത്തിച്ചു മറ്റൊരാള്‍ക്കേറ്റു .


▪️തന്റെ ഒരു മുറം വച്ചിട്ട് ആരാന്റെ അര മുറം പറയരുത് - തന്റെ വലിയ ദോഷം മറച്ചുവച്ചിട്ട് അന്യന്റെ നിസ്സാര ദോഷമെടുത്ത് പറയരുത് .


▪️തലയിലെഴുത്ത് തലോടിയാല്‍ പോകുമോ - വിധിച്ചത് അതേ പടി നടക്കും .അതിനു പ്രതിവിധികളോന്നുമില്ല .


▪️താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാല്‍ താനിരിക്കേണ്ടിടത്ത് നായിരിക്കും .തന്റെ സ്ഥാനത്ത് താനിരുന്നില്ലെങ്കില്‍ അവിടെ അനര്‍ഹാന്മാര്‍ കയറിയിരിക്കും .സ്വന്തം നില വിട്ടു പ്രവര്‍ത്തിക്കരുതെന്ന് സാരം.


▪️ദുഷ്ടുള്ളിടത്തെ അട്ട കടിക്കൂ - നികൃഷ്ട സ്ഥാനങ്ങളെ ദുഷ്ടന്മാരെ ആകര്‍ഷിക്കൂ .


▪️പശു ചത്തു , മോരിലെ പുളിയും പോയി - ആള്‍ നശിച്ചു , ആളെ പറ്റിയുള്ള സ്മരണയും നശിച്ചു .


▪️പുഴ കഴിഞ്ഞാല്‍ തുഴ കളയാം - ആവശ്യം കഴിഞ്ഞാല്‍ സഹായികളെ വിസ്മരിക്കുന്ന പ്രകൃതം.


▪️മിന്നുന്നതെല്ലാം പൊന്നല്ല – പൊന്നല്ലാത്തതും മിന്നും .


▪️നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം - പ്രവര്‍ത്തിയാരംഭിച്ചാല്‍ മുഴുമിക്കണം .


▪️നാടോടുമ്പോള്‍ നടുവേ - കാലത്തിനും ദേശത്തിനും അനുസരിച്ച് ജീവിക്കണം .


▪️മുള്ളിനു നേരെ ഉരക്കരുത് - ബലവാന്മരോടെതിര്‍ക്കുമ്പോള്‍ സൂക്ഷിക്കണം .അത് സ്വന്തം നാശത്തിനെ വഴി തെളിയൂ .


▪️വണ്ടിക്കാളയ്ക്ക് പുല്ലില്ല ; പിന്നെയാണ് തെണ്ടിക്കാളയ്ക്ക് - ഉപകരിക്കുന്നവര്‍ക്ക് നല്‍കാന്‍ വസ്തുവില്ല .പിന്നെയാണ് ഒരുപകാരവുമില്ലാതെ ഉപദ്രവിക്കാന്‍ വരുന്നവര്‍ക്ക് .


▪️വമ്പനോട് പഴുത് നല്ലൂ - വമ്പന്മാരോട് പെരുമാറുന്നത് തക്കം പോലെയും സന്ദര്‍ഭാനുസൃതമായും വേണം .ഇല്ലെങ്കില്‍ അവരോളം ശക്തിയില്ലാത്ത നാം കുഴപ്പത്തിലാകും .


▪️വല്ലഭനു പുല്ലുമായുധം - സമര്‍ത്ഥന്‍മാര്‍ക്ക് നിസ്സാര ഉപാധികളും വന്‍കാര്യ സാധ്യത്തിനുതകും.

*TD*

+++

ഈ പ്രോഗ്രാം പൊതുപ്ലാറ്റ് ഫോമിൽ നടത്തുന്ന കാര്യത്തിൽ  നിങ്ങൾക്ക് 

താൽപര്യമില്ലെങ്കിൽ 

ഒഴിവാക്കും. പക്ഷെ, ഇവിടെ അത് നിർബന്ധമായും സിലബസിൻ്റെ ഭാഗമായി നടത്തണം. 


വാങ്മയകോഴ്സ് സമയത്തിന് 

തീർക്കും - ആഗസ്റ്റ് 26 ന്. 


നാളെ നടക്കാൻ ഉദ്ദേശിച്ച

പരിപാടിയിൽ ഒരാളും 

വിട്ടു പോകാൻ പാടില്ല 

എന്നത് കൊണ്ടാണ് 

നിങ്ങളോട് വോയ്സ് നോട്ട് ആവശ്യപ്പെട്ടത്. 


ഇന്ന് രാത്രി 1 മണി വരെ (എവിടെയാണ് നിങ്ങൾ ഉള്ളത് അവിടത്തെ സമയം) നിങ്ങൾക്ക് പോസ്റ്റ് ചെയ്യാൻ സമയമുണ്ട്. *ഇനി പ്രസംഗ വോയിസ് നോട്ട് ഇവിടെ  ഇവിടെ പോസ്റ്റ് ചെയ്യുക.* 


അതിന് eശഷം

പ്രോഗ്രാം ചാർട്ട് തയ്യാറാക്കും. 


ഇന്ന് വൈകുന്നേരമാണ് 

പഠിതാക്കൾക്ക്  സമയം തന്നത്. അത് കൃത്യമായി അയച്ചിരുന്നെങ്കിൽ ട്രൈയിനേഴ്സിന് വലിയ ബുദ്ധിമുട്ടില്ലായിരുന്നു. 

മാത്രമല്ല, പ്രോഗ്രാം ചാർട്ട് ഒരു ദിവസം മുമ്പേയാണ് സാധാരണ  പ്രസിദ്ധപ്പെടുത്തുക. 


കോഴ്സ് കൃത്യ സമയത്ത് തീർക്കും. രണ്ടാം ഘട്ടം നാളേയ്ക്ക് തീരും.  മറ്റന്നാൾ മുതൽ മൂന്നാം ഘട്ടം തുടങ്ങും. 


ക്ലോസിംഗ് സെറിമണി വേണ്ടെന്നാണ് പഠിതാക്കൾക്ക് അഭിപ്രായമെങ്കിൽ അതും ഒഴിവാക്കാം. 


NB : 

ഇതൊരു  സമയ ബന്ധിത പഠന പദ്ധതിയാണ്. 

 

*P D*

🔲

*അറിയിപ്പ്* 


ഇന്ന് ഷെഡ്യൂൾ ചെയ്ത 

ടാസ്ക് *വാങ്മയ ഫോറത്തിലാണ്* നടക്കുക. 


രാവിലെ 11: 30  മുതൽ 

രാത്രി 12 മണി വരെ  ആണ് സമയം. 


നാളെ മുതൽ മൂന്നാം 

ഘട്ടം തുടങ്ങും. 


മൂന്നാം ഘട്ടത്തിൽ തികച്ചും 

വ്യത്യസ്തമായ സെഷനുകളായിരിക്കും. 


വൈകുന്നേരം 

മുതൽ മൂന്നാം ഘട്ട പരിശീലന സംബന്ധമായ വിവരങ്ങൾ അറിയിച്ചു തുടങ്ങും. 

🔲

നേരത്തെ തന്ന

ടാസ്ക് നിങ്ങൾ പൂർത്തീകരിച്ച ശേഷം 

മൂന്നാം ഘട്ട സംബന്ധമായ കാര്യങ്ങൾ വിശദമായി ഇവിടെ പറയാം. 


ആകെ മൂന്ന് പേരാണ് 

വോയ്സ് നോട്ട് ഇവിടെയും/ റഊഫ് കൊല്യ വഴിയും അയച്ചത്. 

അവർ ഇനി  വിഷയം അവതരിപ്പിക്കേണ്ടതില്ല. ( വേണമെങ്കിൽ അവതരിപ്പിക്കാം ) 


1) സാൻ

2) സിറാർ

3) നാസർ 


ബാക്കി ഏഴു പേരും 

 എത്രയും പെട്ടെന്ന്

ടാസ്ക് കംപ്ലീറ്റ് ചെയ്യുക. 

*P D* 

🔲

🔲

"എന്റെ ഇന്ത്യയുടെ

ഭാവി എങ്ങോട്ട് "

എന്ന വിഷയത്തിൽ ഇതുവരെ സംസാരിക്കാത്ത പഠിതാക്കൾക്ക് വേണ്ടി

ശ്രീമതി സോണിയാ ഗാന്ധി ഒരു പ്രധാനപ്പെട്ട പോയിന്റ്

പറഞ്ഞു തന്നിട്ടുണ്ട്.


▪️സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് രാജ്യത്തെ ജനങ്ങൾ ഇന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. രാജ്യത്ത് ഇന്ന് സംസാരിക്കാനും എഴുതാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനും സ്വന്തം എതിരഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമുണ്ടോ ?

( സോണിയാ ഗാന്ധി )

😄


ഇനി പ്രസംഗിച്ചോളൂ...


🔲

No comments:

Post a Comment