Tuesday 4 August 2020

ആ മനുഷ്യൻ അല്ലല്ലോ വിഷയം/ അസ്ലം മാവിലെ

.

ആ മനുഷ്യൻ അല്ലല്ലോ വിഷയം. 

ആ മനുഷ്യനെ പുതപ്പിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്ന ഒരാൾക്കൂട്ടത്തിൻ്റെ മാനവികാവസ്ഥയാണ് വിഷയമാകേണ്ടത്. 

ചിത്രങ്ങൾ വായിക്കുന്നിടത്താണ് പലപ്പോഴും പിഴക്കുന്നത്.

അത് എൻ്റെ/നമ്മുടെ കേസിൽ ഒന്നു പുതപ്പിട്ടു നോക്കൂ, നമ്മുടെ അടുത്തവരുടെ ആരുടെയെങ്കിലും മേത്തേക്ക് ഒരു വലിയസംഘം ചേർന്ന് പരിഷ്കൃത ലോകത്ത് ഇങ്ങനെ പുതപ്പിച്ചത് സങ്കൽച്ച് നോക്കിയാലും മതി. 

പിടിച്ചു കെട്ടിക്കൊണ്ട് വന്ന്  തണുപ്പ് തീർക്കുന്ന കാലമൊക്കെ ഒരു സമയത്തുണ്ടായിരുന്നു.

ഒരു പക്ഷെ,
ഇതൊരു യാചകനകാം, 
അന്നാട്ടിലെ ഏറ്റവും പാവപ്പെട്ടനാകാം
അവരുടെ ഭാഷയിൽ
കീഴ്ജാതിക്കാരനുമാകാം.

അങ്ങിനെ 
"സ്വാഅഭിമാനമില്ലെ"ന്ന് 
"നാം" കരുതുന്ന പാർശ്വവൽക്കപ്പെടുന്നവരെ പിടിച്ചിരുത്തി പുതപ്പിച്ച്‌ മീഡിയ ശ്രദ്ധ 
നേടുന്നവർക്കെതിരെ
സോഷ്യൽ മീഡിയ പ്രതികരിച്ചതാണാ പോസ്റ്റ്. 

അങ്ങിനെ
ഇനി ആവർത്തിക്കരുതെന്ന
സോഷ്യൽ മീഡിയയിലെ നന്മ ആഗ്രഹിക്കുന്ന, 
അരുതായ്ത എതിർക്കുന്ന ഒരു കൂട്ടർ നിരന്തരം നടത്തുന്ന ശ്രമം 
കൂടിയാകാം ഇതും. 

പുതപ്പിടട്ടെ, 
പക്ഷെ, ശ്വാസം മുട്ടി ഒന്നരപ്പാടാളുകൾ 
പുതപ്പിട്ട് ഫോട്ടോയ്ക്ക് 
പോസ് ചെയ്യുന്നത് 
ശുദ്ധ അശ്ലീലമെന്ന്
ഞാൻ കരുതുന്നു. 

ഇയിടെ നമ്മുടെ ചുറ്റുവട്ടത്ത് നിർത്തിയ
ഒരു ഏർപ്പാടുണ്ട് - റിലീഫ് ഫോട്ടോകൾ.
ഒരു പാവം മിസ്കീൻ അത് വിറച്ചു വിറച്ചു വാങ്ങും.
ഒരുകൂട്ടം വെള്ളച്ചിരിക്കാർ 
സ്റ്റേജിലും കാണും,
പത്രത്തിൽ ഫോട്ടോ വരുമ്പോൾ 
അങ്ങേത്തലയിലോ
ഇങ്ങേത്തലയിലോ
ഉള്ള ഒരാളെ പത്രക്കാരൻ  കട്ട് ചെയ്താൽ
അതിൻ്റെ ഗുലുമാൽ വേറെ .

നിരന്തര ബോധവൽക്കരണം, 
ആക്ഷേപഹാസ്യം, 
എഴുത്ത്, 
വര, 
(ഇപ്പോൾ ) ട്രോൾ, 
ഇടപെടൽ ഒക്കെ കൊണ്ട്
അത് നിന്നു.  ഇന്നപൂർവ്വമാണ് അത്തരം
ദയനീയ കാഴ്ചകൾ.

ഒരു കാലത്ത് 
നാട്ടിൻ പുറങ്ങളിൽ 
പെരുന്നാൾ  ദിവസം
സ്വന്തം വിട്ടു മുറ്റത്ത് ആളുകളെ 
ക്യൂ നിർത്തി നിർത്തി
ഫിത്റ് സക്കാത്ത് വൈകിപ്പിച്ച് കൊടുക്കുന്ന
ദയനീയ ചിത്രം ആരും മറന്നു കാണില്ല.

അരുതായ്കകൾക്കെതിരെ യുവ ശബ്ദം ഉയരട്ടെ.

മാറും
മാറ്റും 
ഇപ്പോൾ പ്രത്യേകിച്ചും ...

കൂടുതൽ വായനയും 
വീക്ഷണകോണുകളും
പ്രതീക്ഷിച്ചു കൊണ്ട്.... 

.     *അസ്ലം മാവിലെ*

No comments:

Post a Comment