Tuesday 4 August 2020

ലോക ജനസംഖ്യാ ദിനം :* *സംസ്ഥാനതല സ്റ്റുഡൻസ്* *സെമിനാർ നാളെ (ശനി)* *കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് പട്ല ജി.എച്ച്. എസ്. എസിലെ രജിയ പങ്കെടുക്കും/ അസ്ലം മാവിലെ

*ലോക ജനസംഖ്യാ ദിനം :*
*സംസ്ഥാനതല സ്റ്റുഡൻസ്* 
*സെമിനാർ നാളെ (ശനി)*
*കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച്  പട്ല ജി.എച്ച്. എസ്. എസിലെ രജിയ പങ്കെടുക്കും*.

...............................
അസ്ലം മാവിലെ 
...............................

പട്ല ജി.എച്ച്. എസ്. എസിലെ എട്ടാം തരം  വിദ്യാർഥിനി കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് നാളെ ലോക ജനസംഖ്യാദിന സെമിനാറിൽ പങ്കെടുക്കുന്നു. പട്ലക്കാരി കൂടിയായ രജിയയാണ് ഈ മിടുമിടുക്കി.  നമ്മുടെ  സ്കൂളിൻ്റെയും ഗ്രാമത്തിൻ്റെയും അഭിമാനമായി മാറിയ രജിയയാണ് ഇന്ന് മുതൽ നാട്ടിൽ സംസാരം. 

ഓരോ ജില്ലയിൽ നിന്നും രണ്ടു പേർ വീതമാണ് സെമിനാറിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നുമായി മൊത്തം 28  വിദ്യാർഥികളാണ് സെമിനാറിൽ സംബന്ധിക്കുന്നത്. 

നാളെ രാവിലെ 11 മണിക്ക് സെമിനാർ തുടങ്ങും. മാതൃഭൂമി സീഡാണ് സംഘാടകർ.  ഗൂഗ്ൾ മീറ്റ് വഴിയാണ് പ്രസ്തുത ഓൺ ലൈൻ വേദി ഒരുക്കുന്നതെന്ന് കാസർകോട് ജില്ലാ കോർഡിനേറ്റർ ശ്രീജ അറിയിച്ചു. 

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന രജിയ,  തന്നെ തേടിയെത്തിയ ഈ സൗഭാഗ്യം മാക്സിമം ഉപയോഗിക്കാനുള്ള ഗൃഹപാഠത്തിലാണ്. പട്ല സ്കൂളിൻ്റെ പേരും പെരുമയും, ഇവിടെയുള്ള കരുത്തുറ്റ ഫാക്കൽറ്റിയും ഭൗതികസൗകര്യങ്ങളും കേട്ടറിഞ്ഞ് ഇക്കഴിഞ്ഞ വർഷം പട്ല ജി. എച്ച്. എസ്. എസിൽ ചേർന്ന കുട്ടി കൂടിയാണ് രജിയ. 

രജിയയ്ക്ക് എല്ലാവിധ നന്മകളും വിജയാശംസകളും നേരുന്നു. പഠനത്തോടൊപ്പം നമ്മുടെ സ്കൂൾ കലാ- കായിക - സാംസ്ക്കാരിക - സാഹിത്യ രംഗങ്ങളിൽ ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു. 

വീണ്ടും,
എല്ലാ കുട്ടികൾക്കും ആശംസ ചൊരിയുന്നതോടൊപ്പം മുഴുവൻ അധ്യാപകർക്കും 
നന്മകൾ നേരുന്നു  ! അവരുടെ കൂടി താത്പര്യമുള്ളത് കൊണ്ടാണല്ലോ പാഠപുസ്തകങ്ങൾക്ക് പുറത്തും നമ്മുടെ മക്കൾ ഇങ്ങനെയൊക്കെ  ശ്രദ്ധനേടുന്നത്. 

No comments:

Post a Comment