Tuesday 4 August 2020

ഉദാസീനത (Lazyness)/ASLAM MAVILAE

*ഉദാസീനത (Lazyness)*
________________________

കഷ്ടപ്പെടാതെ വിജയിക്കാനാകുമോ ?  നാമാഗ്രഹിക്കുന്നു.  എന്നാൽ പരിശ്രമം ഇല്ലാതെ ഒരു വിജയവും സാധ്യമല്ല. ഉദാസീനത ഉപേക്ഷിച്ചു ആത്മവിശ്വാസത്തോടെ ജീവിതം നേരിടുന്നവർക്ക് പരാജയം സംഭവിക്കില്ല.  പരാജയപ്പെടുക എന്നൊന്ന് ജീവിതത്തിൽ ഇല്ല. പരീക്ഷണങ്ങൾ നേരിടുക മാത്രമാണ് 

ഉദാസീനരായി, താല്പര്യരഹിതരായി, അലസരായി ജീവിക്കുന്ന ചിലരുണ്ട്. അവരുടെ അലസമനോഭാവം ജീവിത വിജയത്തെ കുറിച്ച് സ്വപ്നം കാണാൻ മാത്രമേ അർഹരാക്കുന്നുള്ളു. ഒരു പണിയും  നടക്കില്ല. പണി തുടങ്ങാതെ പിന്നെങ്ങിനെ അതു തുടരും ? 

നിരുത്സാഹമൊക്കെ നിർമ്മാർജ്ജനം ചെയ്യുക.  ഉത്സാഹം ആർജ്ജിച്ചു  ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുക. മനസ്സിൽ കടന്നുകൂടുന്ന തെറ്റായ ധാരണകളെ ത്യജിച്ച് ലഭ്യമാകുന്ന വിജയങ്ങളിൽ നിന്നും ജീവിതത്തിൽ മുന്നേറാനുള്ള പാഠങ്ങൾ സ്വയം സ്വായത്തമാക്കുക. 

*"ജീവനുള്ള മനുഷ്യൻറെ ശവസംസ്കാരമാണ് അലസത"* എന്ന ജെഗമി പറയും.  ഉദാസീനത വെടിഞ്ഞ് പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്.  ഓരോ ഘട്ടങ്ങളും പിന്നിടന്നതും വിജയം വരിച്ചു തന്നെയാണ്. പരാജയം വെറും തോന്നൽ മാത്രമാണ്. സ്റ്റാർ വാങ്മയ ട്രൈനിമാർ മനസ്സിൽ ഈ ശുഭാപ്തി വിശ്വാസം എപ്പഴും കൊണ്ട് നടക്കുക.

*" അലസത ഭിക്ഷാടനത്തിന്റെ  താക്കോലും തിന്മകളുടെ എല്ലാം അടിവേരുമാണ്"* - സ്ഫിർജിയോൺ

_____________________

I am not the only one that condemns the idle; for once when I was going to give our minister a pretty long list of the sins of one of our people that he was asking after, I began with, "He's dreadfully lazy." "That's enough," said the old gentleman; " all sorts of sins are in that one -  *Charles Spegeon*

Note : 
ചാൾസ് സ്പെർജിയോൺ വിശ്വപ്രശസ്ത സുവിശേഷ പ്രസംഗകനാണ്. പ്രഭാഷകരിലെ രാജകുമാരൻ - *Prince of Preachers* - എന്നാണ് അനുകളിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

No comments:

Post a Comment