Saturday 3 September 2016

ഞാൻ കണ്ട RT / അബ്ദുസ്സമദ്


ഞാൻ  കണ്ട   RT

ഞാൻ  ഇവിടെ  വെറും ഒരു വായനക്കാരൻ  മാത്രമായിരുന്നു   എല്ലാ ദിവസവും  ആകാംശയോടെയായിരുന്നു  കടന്ന്  വരാറുണ്ടായിരുന്നത്   ഈ മുറിയിലെ  ഒരോ  പത്രവും  സൂക്ഷമതയോടെയായിരുന്നു  വായിച്ച്  പോന്നത്   ഇതുവരെ  മറ്റുള്ള  വായനശാല  പോലെ ആയിരുന്നില്ല  ഈ  ശാല  നമ്മുടെ  നാടിന്റെ സ്വന്തം കലാകാരന്മാരുടെ  വരകളും  കുറിപ്പുകളും   മാത്രം
കാണുകയും വായിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു   ചിലരുടെ  എഴുത്തൊക്കെ  വിസ്മയിപ്പിക്കുന്ന  തരത്തിലുള്ളതായിരുന്നു അഭിമാനം കൊണ്ടിരുന്നു നമ്മുടെ നാടിനെ  (  പട്ള ) കുറിച്ച് അഹങ്കരിച്ചിരുന്നു   അയൽ ദേശക്കാരുടെ മുന്നിൽ
ഒര് പാട്  സാംസ്കാരിക പരിപാടികൾ  ഉണ്ടായിരുന്ന ഈ  സ്ഥലത്ത്   ഇതെന്തു സംഭവിച്ചു  
എവിടെയാണ് എല്ലാവരും  പോയ് മറഞ്ഞത്   അതോ   വാശിയിൽ  മത്സരിച്ചതാണോ
അയാൾ  ഒരു കുറിപ്പെഴുതിയാൽ  ഞാൻ  രണ്ടെഴുതും  എന്ന്   തോന്നിപ്പോകുന്ന വിധത്തിൽ കണ്ടിരുന്നു  അണയാൻ  പോകുന്ന തീ  ആളിക്കത്തും  എന്ന്  പറഞ്ഞത്  പോലെയായ്പ്പോയതെങ്ങനെ
അതോ ചിന്തകൾക്ക്  വിരാമം കുറിച്ചോ ഈ എഴുത്ത്കാരൊക്കെ


ഒര് പാട് ചോദ്യങ്ങൾ  മുന്നിലുണ്ട്   ഇവിടെ  അതെല്ലാം ചോദിച്ച്  നിങ്ങളുടെ വിലപ്പെട്ട സമയവും ഈ  കുറിപ്പിന്റെ  നീളവും വലിച്ച്   നീട്ടുന്നില്ല
ഒന്നും തോന്നരുത്  അപേക്ഷയാണ്
ഈ ശാല  ഒന്ന്  സജീവമായ്  കാണാനുള്ള  ആഗ്രഹം  കൊണ്ട്   ചോദിച്ച്  പോയതാണ് .
എല്ലാവിധ   നന്മകളും  നേരുന്നു...,,



എന്ന്  
വായനക്കാരൻ

No comments:

Post a Comment