Thursday, 8 September 2016

ഇനി കന്നുകാലിയായി ജനിക്കണമെന്നാണോ ? / അസ്‌ലം മാവില


അല്ല എന്ത് പറ്റി നമ്മുടെ വടക്കേ ഇന്ത്യക്കാർക്ക് അവിടെ മനുഷ്യന്മാർ തന്നെയല്ലേ ജീവിക്കുന്നതും ഭരിക്കുന്നതും അവിടെ സൗകര്യങ്ങളുടെ കമ്മിയാണോ അതല്ല മറ്റു വല്ല പ്രശ്നങ്ങളാണോ ?
മൃത ദേഹങ്ങളോടാണല്ലോ ഇപ്പോൾ ഇവരുടെ കളി. പച്ചയ്ക്ക് മനുഷ്യനെ കത്തിക്കുകകെട്ടിത്തൂക്കുക ഇതൊക്കെയായിരുന്നു അവിടങ്ങളിൽ നിന്നൊക്കെ കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ അതും കഴിഞ്ഞാണ് ശവശരീരങ്ങളോട് തുടങ്ങിയിട്ടുണ്ട് എല്ലാ വേണ്ടാതീനവും.

ഏറ്റവും പുതിയ  വാർത്ത മധ്യപ്രദേശിൽ നിന്ന്  കേട്ടത് ഇങ്ങിനെ. സിയോനി ജില്ലയിലെ ഒരാസ്പത്രിയിൽ വൃദ്ധയായ ഒരു സ്ത്രീ മരിക്കുന്നു. വയസ്സ് 70. മൃതദേഹം വീട്ടിൽ കൊണ്ട് പോകാൻ  മകൻ ഭീംറാവു ആംബുലന്‍സ് ഡ്രൈവര്‍ വിളിക്കുന്നു.  പത്തു മിനിറ്റിനുള്ളില്‍ തന്നെ ആംബുലന്‍സ് ആസ്പത്രിയിൽ എത്തുന്നു. പക്ഷെ ഡ്രൈവർ മൃതദേഹം വാഹനത്തിൽ കയറ്റാൻ  വിസമ്മതിച്ചു.  മൃതദേഹം പിന്നെ മകൻ വീട്ടിലെത്തിക്കുന്നത് മറ്റൊരു ബന്ധുവിന്റെ സഹായത്തോടു കൂടി ബാക്കിയിൽ കയറ്റിയും ! ആദരിക്കപ്പെടേണ്ട ഒരു മൃതദേഹം ആ പാവങ്ങൾ വാഹനം നിഷേധിച്ചു എന്നത് കൊണ്ട് മാത്രം ബൈക്കിന്റെ മധ്യത്തിലിരുത്തി വീട്ടിലെത്തിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ എമ്പാടും ചർച്ചാ വിഷയമായിരുന്നു.

ദിവസങ്ങൾ അധികമായില്ലല്ലോവണ്ടിക്കൂലി  ഇല്ലാത്തത്  കൊണ്ട് (അത് മാത്രമായിരിക്കില്ല) തന്റെ പ്രിയതമയുടെ മൃതദേഹം 10 കിലോമീറ്റർ ചുമന്ന് നടക്കേണ്ടി  വന്ന ഒരു ഹതഭാഗ്യന്റെ ചിത്രം നമ്മുടെ വായനയിൽ എത്തിയിട്ട്. കൂടെ വാവിട്ടു കരഞ്ഞു കണ്ണ് നീര് വറ്റിയ വിളറിയ  മുഖത്തോട് കൂടി തന്റെ   അച്ഛന്റെ പിന്നാലെ നടക്കുന്ന  മകളും നമ്മുടെ കൺമുമ്പിൽ ഉണ്ട്.  പിന്നെകണ്ടത് ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് പനി ബാധിച്ച പന്ത്രണ്ടു വയസുകാരന്‍ പിതാവിന്റെ തോളില്‍ കിടന്നു മരിച്ച വാർത്ത.  ജീവന്‍ രക്ഷിക്കാന്‍ മകനെയും തോളിലിട്ട് തൊട്ടടുടുത്ത ആശുപത്രിയിലെത്തിയ ആ പിതാവിനെ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒഡിഷയിലെയും മദ്ധ്യപ്രദേശിലെയും നാട്ടിന്‍പുറങ്ങളില്‍ വസിക്കുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കാഴ്ചകള്‍ വാര്‍ത്തയായിരുന്നു. ഒഡിഷയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് മകള്‍ക്കൊപ്പം12 കിലോമീറ്ററോളം നടന്നയാള്‍ക്കും അമ്മയുടെ ശരീരം ഒടിച്ചു മടക്കുന്നത് നോക്കി നിക്കേണ്ടി വന്ന മകനും പിന്നാലെ മദ്ധ്യപ്രദേശില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ആശുപത്രിലെത്താന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവിനൊപ്പം സൈക്കിളില്‍ പോകേണ്ട ഗതികേടും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്12 വയസുകാരന്‍ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ച വാര്‍ത്തയും വന്നിരിക്കുന്നത്.

കടുത്ത പനി ബാധിച്ച മകന്‍ ആന്‍ഷിനെ തോളിലെടുത്താണ് പിതാവ് സുനില്‍ കുമാര്‍ ലാലാ ലജ്പത് റായ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ കുട്ടി അപകടാവസ്ഥയിലാണെന്നറിഞ്ഞിട്ടും ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിട്ടും അവഗണനയായിരുന്നു ഫലം.

ഇതോടെ നിരാശനായ പിതാവ് മകന്റെ ജീവന്‍ രക്ഷിക്കാന്‍ കുറച്ചു ദൂരെയുള്ള കുട്ടികളുടെ മെഡിക്കല്‍ സെന്ററിലേക്ക് മകനെയും തോളിലിട്ട് ഓടി. ആംബുലന്‍സോ മറ്റേതെങ്കിലും വാഹനമോ ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ഇതിനിടെ കുട്ടി മരിച്ചു. മൃതദേഹം തോളിലിട്ട് വീട്ടിലെത്തിച്ചപ്പോഴും ആരും സഹായത്തിനെത്തിയിരുന്നില്ല

ഭീംറാവു എന്ന പേര് കേൾക്കുമ്പോൾ തന്നെ അതൊരു ഉന്നത ജാതിക്കാരനാകാൻ ഏതായാലും ഇടയില്ല. താഴ്ന്ന ജാതിക്കാരും താഴ്ന്ന വരുമാനക്കാരും ഇന്നും വടക്കൻ സംസ്ഥാനങ്ങളിൽ മനുഷ്യരുടെ നിരയിൽ എണ്ണപ്പെടാറില്ല.ഇവർക്കൊക്കെ മനുഷ്യനെ താഴ്ന്നതും മുകളിലുള്ളതെന്നു വേർതിരിച്ചു  ഇനി എത്രനാൾ  മനസ്സമാധാനത്തോട്കൂടി കഴിയാനാകും. ഇനി ഇന്ത്യയിൽ ജീവിക്കാൻ കന്നുകാലിയായി ജനിക്കണമെന്നാണോ ?

No comments:

Post a Comment