അസ്‌ലം മാവില
ചില ഓൺലൈൻ പത്രങ്ങളിൽ എന്റെ കോളം വായിക്കുന്നവർക്ക് ഒരു പക്ഷെ അക്ഷരതെറ്റുകൾ കാണാൻ സാധിച്ചില്ലെങ്കിലും വാചക ഘടനയിൽ ഒരു സുഖം അനുഭവപ്പെടുന്നുണ്ടാകില്ലെന്ന് എനിക്ക് അറിയാം.
ഇതൊരു ഒഴുക്കൻ എഴുത്താണ്. വാർക്കപ്പണി ഓഫീസിൽ (construction site office ) തിരക്കുപിടിച്ച ജോലിക്കിടെ കിട്ടുന്ന നേരങ്ങളിൽ എഴുതുന്ന എനിക്ക് ഇതിലും കൂടുതൽ ചെയ്യാൻ പറ്റില്ല. ചില ഇടനേരങ്ങൾ, ഭക്ഷണ സമയം സേവ് ചെയ്ത് കിട്ടുന്ന കുറച്ചു മിനിറ്റുകൾ, വീട്ടിൽ പോകാൻ നേരത്തു വല്ലപ്പോഴും കിട്ടുന്ന അരമണിക്കൂർ....അതൊക്കെയാണ് എന്റെ എഴുത്തുനേരങ്ങൾ !
റൂമിലെത്തിയാൽ, തൊട്ടുതലേദിവസം ഓൺലൈനിൽ വായിച്ച വർത്തകളാകാം എന്റെ എഴുത്തിനു കാരണമാകുന്നത്. ഇതിനെ എഴുത്തെന്നൊന്നും പറഞ്ഞുകൂടാ. കുറിപ്പുകൾ എന്ന് പറയാം. അത് കൊണ്ട് ആ തെറ്റുകളും കൈപ്പിഴവുകളും എന്റേത് മാത്രമാണ്. രണ്ടാം വായനയ്ക്കോ വാചകങ്ങൾ തിരുത്തുവാനോ എനിക്ക് സമയം തീരെ ലഭിക്കാറില്ല. ക്ഷമിക്കുക.
No comments:
Post a Comment