Thursday 6 July 2017

മഴയും മഞ്ഞും കാടും താണ്ടി കുമാറ പർവതം കണ്ട കഥ... /Abnu Patla

==========================
മഴയും മഞ്ഞും കാടും താണ്ടി കുമാറ പർവതം കണ്ട കഥ...

===========??

പെരുന്നാൾ കഴിഞ്ഞപ്പാടെ ഞളുടെ പ്ലാൻ ഈ മഴയും കൊണ്ട് കാട്ടു പാതയിൽ സഞ്ചരിക്കണം എന്നായിരുന്നു ഒടുക്കം എന്റെ ഇടപെടൽ മൂലം സഞ്ചാരം മാത്രമല്ല  താമസവും വേണം എന്നായി അതും കൂട്ടുകാരും ഒത്തു ബൈക്കിൽ ഒരു യാത്രയുടെ അനുഭവം വേറെത്തന്നെ യല്ലേ..
താമസിക്കാൻ വെറും ഒരു പ്ലാസ്റ്റിക് ഷീറ്റ് മായി ഞങ്ങൾ വൈകുന്നേരം ബൈക്ക് എടുത്തു ഞങ്ങൾ ആറു പേരും മൂന്ന് ബൈക്ക് മാണ് ഉള്ളത്  കാദർ ലത്തീഫ് യൂനുസ് ഹൈദർ അനസ്  പിന്നെ ഞാനും
ഞങ്ങളുടെ ലക്ഷ്യ സ്ഥാനം കുമാരപർവതം
അതുനു സുബ്ര്ഹമണ്യ പട്ടണം പിടിക്കണം ഞങ്ങൾ തിരഞ്ഞടുത്ത റൂട് മഡ്ക്കരി ഹൈവേ യാത്ര തുടങ്ങുമ്പോൾ തന്നെ മഴ ഞങ്ങളെ സ്വികരിച്ചു കോരിച്ചൊരിയുന്ന മഴയും കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു സുള്ള്യ എത്തുമ്പോഴേക്കും നേരം ഇരുണ്ടിരുന്നു ഇനി സുബ്ര്ഹമണ്യ റൂട്ടിൽ ഇരുട്ടത് യാത്ര കൂരിരുട്ടും മഴയും പിന്നെ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തത് കൊണ്ടും കാടിന്റെ ഇരുവശവും കാണാൻ പറ്റുന്നില്ല ഇടയ്ക്കിടക്ക് ചെറിയ കവലകൾ കാണാം അതും മെഴുകു തിരി വെളിച്ചം കൊണ്ട്..
രാത്രി 10 മണി ആവുമ്പോഴേക്കും ഞങ്ങൾ സുബ്രമണ്യ ടൗണിൽ എത്തി അന്നത്തെ താമസം സൗകര്യം ഒരുക്കി നേരെ നടന്നു കൊണ്ട്  നഗരതിൽ നിന്നും ഭക്ഷണം കഴിക്കാൻ നീങ്ങി ഭക്ഷണം കാഴ്ചപ്പാടെ ഞങ്ങൾ ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു ക്ഷേത്ര മുൻവശത്തിൽകൂടി കുറച്ചു നടന്നു റൂം ലക്ഷ്യമാക്കി നടന്നു പിറ്റേന്ന് രാവിലെ തന്നെ കുളിച് ഒരുങ്ങി ചെറിയ ചാറ്റൽ മഴ പുറത്ത് പെയ്യുന്നുണ്ട് ഞങ്ങൾ ഒരുങ്ങി റൂം വെകെറ്റു ചെയ്തു ഇനി ഇന്നലെ പാതി വഴിയിൽ നിർത്തിയ അമ്പലപറമ്പ് മുഴുവനും കാണണം നേരെ അമ്പലമുറ്റത്തേക് വണ്ടി വിട്ടു കവലകളിൽ തിരക്കു കൂടി കൊണ്ടിരിക്കുന്നു സുബ്രമണ്യ മലനിരകളിൽ വെള്ള കളർ പൂശി തലഉയർത്തി നിൽക്കുന്ന ക്ഷേത്രം ക്ഷേത്ര പരിസരം കറങ്ങിയ ഉടനെ പ്രഭാത ഭക്ഷണത്തിനു ഇറങ്ങി അങ്ങാടിയിൽ നോൺ വെജ് ഭക്ഷണം ഇല്ല എല്ലാം വെജിറ്റേറിയൻ ഭക്ഷണം കഴിച്ചപ്പാടെ ഞങ്ങൾ ട്രെക്കിങ് ആവശ്യമായ ഫുഡ്..
ബ്രെഡ്, ജാം, ബിസ്ക്കറ്റ്, വെള്ളം മൂന്നു നേരം ഇനി അതാണ് ഭക്ഷണം ഏതായാലും കുഴപ്പമില്ല ഞങ്ങൾ മലകയറാൻ തന്നെയാണ് തീരുമാനം അതിന് മുമ്പ് ട്രെക്കിങ്ങിനു ഇടയിൽ അട്ട ശല്യം ഉണ്ട് എന്ന് മറ്റു സഞ്ചാരികളുടെ വിവരണത്തിൽ നിന്നും മനസ്സിലായിരുന്നു അതിനു മുൻകരുതൽ എന്ന നിലക്ക് ഞങ്ങൾ ഉപ്പ് പാക്കറ്റ് വാങ്ങി വെച്ചു ഇനി നേരെ പുഷ്പ ഗിരി ട്രെക്കിങ് കവലയിൽ നിന്നും ഏഴു കിലോമീറ്റർ മാറിയാണ് മുഷ്‌പഗിരി അവിടെ പോകുന്ന വഴിക്കു തന്നെ ടെന്റ് റെന്റ് നു  കൊടുക്കുന്ന സ്ഥലങ്ങൾ ഉണ്ട് ഞങ്ങൾ അത് വേണ്ട എന്നു വെച്ചു 3000 Rs അഡ്വാൻസും 700 പെർ ഡേ  യുമാണ് വാടക അതും 3 പേർക് താമസിക്കാം ഞങ്ങൾ വെറുതെ അന്വേഷിച്ചു...
ഒടുക്കം പുഷ്പഗിരി ട്രെക്കിങ് പോയിട്ന്റിൽ എത്തി പക്ഷെ വണ്ടി വെക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് അടുത്തുള്ള വീട്ടിൽ വെച്ചു ഇനി ആയിരുന്നു പൂരം ചെറിയ ഫോറെസ്റ്റു  ഗേറ്റ് കടന്നപാടേ കൊടും വനം നടക്കും തോറും കൂടുതൽ ഇരുട്ട്  പോരാത്തതിന് ചെറു പ്രാണികളും പക്ഷികളും എന്തിന്നില്ലാതെ ഒച്ച വെക്കുന്നുണ്ട് കൂട്ടിനു പേമാരിയും ട്രെക്കിങ് നു ഇടയിൽ ഇതും കൂടി ആയതോടെ ക്ഷീണം കൂടി വന്നു കൂടുതൽ നടക്കും തോറും ക്ഷീണം അനുഭവിക്കാനും കാലുകളുടെ ഭലം കുറയുന്നത് പോലെ തോന്നി ശ്വാസത്തിന് ചെറിയ പ്രശ്നം വന്നതോടെ അല്പം വിശ്രമിക്കാൻ ഞങ്ങൾ ഇരുന്നു അപ്പോഴാണ് കാദറിന്റെ  കാലിൽ നിന്നും രക്തം വരുന്നത് കണ്ടത് അവൻ പയ്യെ പാന്റ് പൊക്കിയപ്പടെ ഒരു അട്ട പാവം ചോര കുടിച്ചു ക്ഷീണിതനാണ് ഞാൻ ഉടനെ തന്നെ കയ്യിലിരുന്ന ഉപ്പു വെച്ചു കൊടുത്തു ഉടനെത്തന്നെ അട്ട മലർന്നു വീണു എല്ലാവരും സ്വയം ഒന്ന് പാന്റ് പൊക്കി നോക്കിയപ്പോഴാണ് മനസ്സിലായത്   അട്ട എല്ലാര്ക്കും പണി തന്ന കാര്യം ഉടനെ തന്നെ ചാടി എണിറ്റു നടത്തം ആരംഭിച്ചു ഇനി അട്ടയുടെ ശല്യം തീരാണ്ടു ഇരിക്കാൻ പറ്റത്തില്ല എല്ലാവര്ക്കും നല്ല ക്ഷീണം കൊണ്ട് വന്ന വെള്ളം മുഴുവനും ട്രെക്കിങ് പകുതി ആവുമ്പോഴേക്കും തീര്ന്നു ഇനി ഒന്നര ദിവസം വെള്ളമില്ലാതെ ജീവിക്കണോ ? കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു ഞാൻ അവനെ സമതാനിക്കാൻ ചുമ്മാ വെള്ളം കിട്ടും എന്ന് പറഞ്ഞു അപ്പോഴാണ് ട്രെക്കിങ് മാപ്പിൽ ബട്ട്‌ മനേ  എന്ന ലൊക്കേഷൻ കണ്ടത് മനേ എന്ന് കന്നഡത്തിൽ വീട് എന്നാണ് ഞങ്ങള്ക് സമാധാനമായി ഇനി ആവീട്ടിൽ നിന്നും വെള്ളം എടുക്കാൻ പറ്റുമല്ലോ അപ്പോഴും എനിക്ക് സംശയമാണ് ഈ കൊടും കാട്ടിൽ ആർക്കാണ് വീട് ഹാ ന്തായാലും അത് ഞമ്മളെ പോലെ ഉള്ളവർക്കു ഒരു ആശ്വാസമാണ്  സമയം കഴിയുന്നതല്ലാതെ  ബട്ട്‌ മനേ കാണുന്നില്ല എല്ലാരും ദാഹിച്ചു വരണ്ടു ജീവിധത്തിൽ ആദ്യമായിട്ടാണ് കോട മഞ്ഞും മഴയും കൊണ്ടിട്ടും ദാഹം അനുഭവിക്കുന്നത് അവസാനം നടത്തത്തെക്കാൾ കൂടുതൽ ഇരിത്തം ആയി എവിടെ നോക്കിയാലും കൊടുംകാട്
എല്ലാവരുടെയും മുഖ ഭാവം മാറി തുടങ്ങി ഈ കൊടും കാട്ടിൽ ഞമ്മൾ ആറു പേരു മാത്രം   എല്ലാവര്ക്കും സംശയം വഴി തെറ്റിയോ എന്ന് പടച്ചോനെ അതും ശെരിയാണ് ഇതു വരെ ഇടയ്ക്കു ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ബോർഡുകൾ കാണാമായിരുന്നു ഇപ്പൊ അതു കാണാതെ കുറെ കഴിഞ്ഞു ഭയം ഉള്ളിൽ കൊണ്ട് കൊടുംകാട്ടിൽ യാത്ര തുടർന്നു
കുട്ടത്തിൽ ആദ്യമുള്ളവന്റെ ഒച്ച 'ഹാവു'... എന്തായാലും ഞമ്മൾക് സുഖമുള്ള വർത്തയാണെന്നു അവന്റെ മുഖഭാവത്തിൽ മനസ്സിലായി അടുത്തു ചെന്നു നോക്കുമ്പോൾ മലനിരകൾ കൊടും കാടുകളിലെ കൂരിരുട്ടിൽ നിന്നും ഒരല്പം വെളിച്ചം പകർന്നു ഇനി മലകളാണ്  പ്രാണികളുടെ ശബ്ദത്തിൽ നിന്നും അട്ടയുടെ ശല്യത്തിൽ നിന്നും രെക്ഷ ഒപ്പം ഞങ്ങളുടെ മുഖത്തും സന്തോഷം  ഇനി കുറച് വിശ്രമിക്കാം പിന്നെ കുറച്ചു നടത്തവും കൂടുതൽ വിശ്രമമായി എന്തായാലും ഇവിടെ വിശ്രമിക്കുമ്പോൾ മലനിരകളും ഉൾ കാടുകളും കാണാം മുകളിൽ ചെല്ലുന്തോറും കോട ഞങ്ങളെ പൊതിഞ്ഞു കൊണ്ടേയിരുന്നു  ശ്വാസം കിട്ടാതെയും ദാഹം കൊണ്ടും ഞങ്ങൾ ക്ഷിണിതരായി ഇടയ്ക് ഇടയ്ക്  കോട മഞ്ഞു മാറിനിന്നു തരുന്നത്‌  ഓരോരോ ദൃശ്യാനുഭവങ്ങൾ പകർന്നു തന്നെയായിരുന്നു ഒരു ഇടവേളയിൽ ഒരാൾ നടന്നു വരുന്നതായി തോന്നി മഞ്ഞു മൂടിയത് കൊണ്ട് അയാളെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല  ഇത്രെയും നടന്നിട്ടു ഒരു മനുഷ്യനെ കണ്ട സന്ദോഷം എല്ലാരുടെയും മുഖത്തു കണ്ടു അയാൾ അടുത്ത് എത്തി കയ്യിൽ രണ്ടു പാത്രങ്ങൾ എന്താണെന്നു ചോദിച്ചില്ല ഒരുത്തൻ ബട്ട്‌ മനയെ കുറിച്ചു ചോദിച്ചു ഇനി അരമണിക്കൂർ നടന്നാൽ ബട്ട്‌ മനേ എത്താം അയാളുടെ മറുപടി... ശെരി ഇനി പതുക്കെ നടന്നാ മതി അപ്പോഴാണ് ദൂരകാഴ്ചയിൽ നിന്നും മല മുകളിൽ കുറെ പോത്തുകൾ മേയുന്നതു കണ്ടത് ആരോ ഒരാൾ കാട്ടുപോത്താണ് എന്നും മറ്റൊരാൾ നടനാണെന്നും ഞാൻ ഇടപെട്ടില്ല എന്നാലും അതു കാട്ടു പോത്തായിരിക്കും അല്ലെങ്കിലും ഇത്രയും വലിയ കാട്ടിൽ നാടനെന്ത് കാര്യം അങ്ങനെ ഒരു വിധത്തിൽ ബട്ട്‌ മനയിൽ എത്തി മലനിരയിൽ നിവർന്ന പാകത്തു ഒരു പഴയ   തറവാട് ലുക്ക്  അവിടെ സഞ്ചാരികൾക്കു ഭക്ഷണവും താമസവും ഉണ്ട്  ചോറിനു ഒരാൾക്ക് 120 അതും വെജ്  ഞങ്ങൾ അവിടെ നിന്നും വെള്ളം നിറച്ചു  ഒന്നും അവിടെ നിന്നും വാങ്ങാത്തതിൽ  ബട്ട്‌ അത്ര ഹാപ്പി അല്ല എന്ന് ഞങ്ങൾക്ക്  തോന്നി ഞങ്ങൾ വീണ്ടും മലകൾ കേറാൻ തുടങ്ങി ഒരല്പ ദൂരം നടന്നപ്പാടെ പുഷ്പഗിരി ആദ്യ പോയിന്റിൽ എത്തി സഞ്ചാരികൾക്കു ടെന്റ് അടിക്കാൻ പറ്റുന്ന സ്ഥലം മല ഇരുന്ന് ആസ്വദിക്കുവാനും സ്റ്റോൺ ബെഞ്ച് ഉണ്ട് ഒരു അടി പൊളി കാഴ്ച അവിടെ ഇരുപിടത്തിന്റെ ചുറ്റും സിമന്റ് കൊണ്ട് ഉണ്ടാക്കിയ സ്ഥലത്തു വിശ്രമിച്ചു ഇന്നു ഇവിടെയാണ് താമസം അതിനു മുമ്പ് ഫോറെസ്റ് ഓഫീസിൽ പോയി പെര്മിസ്സഷൻ എടുക്കണം അതിനു വേണ്ടി ഞാനും രണ്ടു പേരും ഓഫീസിൽ പോയി പെർമിഷൻ എടുത്തു ഇവിടെ നിന്നും അടുത്ത് തന്നെയാണ് ഓഫീസ്  ഇനി കുമാര പര്വതത്തിലേക്കു 6 Km ഉണ്ട് ഇന്നു ഇവിടെ തങ്ങി നാളെ പോകാനാണ് തീരുമാനം  ഇനി ടെന്റ് അടിക്കണം ചില മര കമ്പുകളും പ്ലാസ്റ്റിക് ഷീറ്റു കൊണ്ടും... കുറെ കഷ്ട പെട്ടു ടെന്റ് എന്ന് ഞങ്ങള്ക് മാത്രം പറയാൻ കഴിയുന്ന ഒരു പന്തൽ...
ഇനി ബെഞ്ചിൽ ഇരുന്നു കാടും മലയും കാണണം  മലകൾക്കു മുകളിൽ കോട മഞ്ഞു നീന്തി കളിക്കുന്നു നേരം ഇരുട്ടുന്തോറും കോടയുടെ കട്ടി കൂടി വന്നു ഒപ്പം ശക്തമായ കാറ്റും 10 അടി അകലെ ഉള്ള കാഴ്ചകൾ പോലും മഞ്ഞു മൂടി കഴിഞ്ഞു ഇനി നടത്തം ഒഴിവാക്കുന്നതാണ് നല്ലതു പിന്നെ എല്ലാവരും ഒരു തീരുമാനം എടുത്തു കൂട്ടം തെറ്റി പോകാൻ പാടില്ല കാരണം അത്രെയും കഴിച്ചെയെ ഇരുട്ടിയിരുന്നു ചെറുതായി മഴപെയുന്നുണ്ട്  ഇനി ടെന്റിൽ ഇരിക്കാം എന്നായി മഴ കൂടിയും കുറഞ്ഞും കൊണ്ടേ ഇരുന്നു  അന്ന് രാത്രി ഇരുട്ടും ഭയവും കൊണ്ട് പകലാക്കി... പുലർച്ചെ തന്നെ മനോഹരമായ കാഴ്ചകൾ കണ്ടു കൊണ്ടാണ് ഉണർന്നത് ( ഉണരാൻ മാത്രം ഉറങ്ങിട്ടില്ലെങ്കിലും )...അടുത്ത ലക്‌ഷ്യം വീണ്ടും  മലകളും മഞ്ഞും മഴയും കടും താണ്ടി ഇനി കുമാര പർവ്തത്തിൽ എത്തണം
    അതും കൂടി എഴുതിബോറടിപ്പികുനില്ല
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഇത്തരം യാത്ര എപ്പോഴും അടുത്ത സുഹൃത്ത്ക്കളോടപ്പം ആയിരിക്കണം...

എന്റെ യാത്രയിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം തന്നതിന് ടീം പങ്കാളീസ്  ഒരു പാട് നന്ദി പിന്നെ ഞാനും നിങ്ങളിൽ ഒരുവനായതിൽ...
============================
Abnu patla

No comments:

Post a Comment