Sunday 30 September 2018

ആ മരണ വാർത്തയും എത്തിയപ്പോൾ / ഖാദർ അരമന

ആ മരണ വാർത്തയും
എത്തിയപ്പോൾ ...

ഖാദർ അരമന

ഇന്ന് രാവിലെ ഒരു മരണ വാർത്ത കേട്ട് കൊണ്ടാണ് ഉറക്കമുണരുന്നത് 
ഏകദേശം ഒരേ സമയത്‌  (1990 -92 ) പ്രവാസം തുടങ്ങിയവരാണ്  ഞാനും ചൂത്രവളപ്പ് 
അന്തുകായ്ച്ചയും.  അഞ്ചോ ആറോ  വയസ്സിന്റെ വ്യത്യാസമുള്ളവരാണ്  ഞങ്ങളെങ്കിലും കളിക്കൂട്ടുകാരായിരുന്നു.

 കണക്കു കൂട്ടലുകളും പ്രതീക്ഷയുമായി ഞ്ഞാൻ  ഈ മഹാനഗരത്തിലെ ഒരു പ്രഭാതത്തിനു കൂടി സാക്ഷിയായപ്പോൾ   ഓര്മ ശരിയാണെങ്കിൽ  നാലഞ്ചു വർഷത്തോളമായി  മരുന്നുകൾക്ക് പ്രതികരിക്കാത്ത ഒരസുഖവുമായി  വളരെ കഷ്ടപ്പെടുകയായിരുന്ന  അന്തുക്കയിച്ച ഇന്നത്തെ പ്രഭാതം കാണാൻ നിൽക്കാതെ റബ്ബിന്റെ സന്നിധിയിലേക്ക്  യാത്രയായി  .,                  ഒരു പണിയില്ലെങ്കിലും തിരക്കുകൾ തീരാത്ത നമ്മിൽ  പലരും ഒരു പക്ഷേ ഈ  മരണ വാർത്ത കേള്കുമ്പോഴായിരിക്കാം അങ്ങനെയൊരു  മനുഷ്യൻ  വേദനകൾ  സഹിച്ചു കൊണ്ട് ഒരു വിളിപ്പാടകലെ ഉണ്ടായിരുന്ന വിവരം  ഓര്മ വരുന്നത് തന്നെ. 

കൂടെയുള്ളവർ, സമപ്രായക്കാർ, ഒക്കെ  രംഗം വിടുമ്പോൾ ഒരു  ഇന്നാ ലില്ലാഹി ടൈപ് ചെയ്യുന്നതിലുമപ്പുറം ഇത്തരം മരണ സന്ദേശം ഒരു വിശ്വാസി എന്ന നിലക്ക് എന്റെ മനസ്സിനകത്ത് എന്തെങ്കിലും പരിവർത്തങ്ങൾ  നടത്തുന്നുണ്ടോ  ??   മനസ്സിനെ  തോന്നിയ പോലെ മേയാൻ വിട്ടിട്ടു  നാവു കൊണ്ട്  മന്ത്രങ്ങളും  ശരീരം  കൊണ്ടു  ചേഷ്ടകളും കാണിച്ചുള്ള  ഇബാദത്  നാളെ നന്മയുടെ ത്രാസിൽ തൂക്കാൻ പോലും എടുക്കുമോ എന്ന  സന്ദേഹത്തോടെ , ഞാൻ മുനാഫിക്കല്ല എന്ന് സ്വയം സർട്ടിഫൈ   ചെയ്യാതെ  മരണപ്പെട്ടുപോയാൽ  ആ മരണത്തോടെ ഞാൻ അകപ്പെടുന്ന  ദുരന്തത്തിന്റെ വ്യാപ്തിയെ  എന്നെയും  നിങ്ങളെയും  വെറുതെ  ഓര്മപ്പെടുത്തിക്കൊണ്ടു 
സ്വന്തം ശാരീരിക അസ്വസ്ഥതകൾ വകവെക്കാതെ  അദ്ദേഹത്തെ  ഇത്രയും കാലം പിഴവുകളില്ലാതെ  പരിചരിച്ച  അന്തുകായ്ച്ചന്റെ   പ്രിയതമക്ക്   അതിന്റെ പ്രതിഫലം റബ്ബ് നൽകുമാ റാകട്ടെ.  അദ്ദേഹം ദുനിയാവിൽ അനുഭവിച്ച കണക്കില്ലാത്ത  വേദനകള്ക്കു പകരം   അദ്ദേഹത്തിന്റെ  പാപങ്ങൾ പൊറുത്തു കൊടുക്കുമാറാകട്ടെ. അദ്ദേഹത്തിന്റെ  രോഗാവസ്ഥയിൽ  എല്ലാ നിലക്കും   സാന്ത്വനവുമായി നിന്ന  എല്ലാവർക്കും  തക്ക പ്രതിഫലം നൽകുമാറാകട്ടെ  എന്ന പ്രാർത്ഥനയോടും   കൂടി

No comments:

Post a Comment