Wednesday 26 September 2018

പോസ്റ്റാപീസും പിന്നെ, E- വാലറ്റും / അസ്ലം മാവിലെ

*പോസ്റ്റാപീസും*
*പിന്നെ, E- വാലറ്റും*


TH M ഫോർവേഡ് ചെയ്ത ആർടിക്ക്ൾ വെച്ച് പറയുക, പോസ്റ്റ് ഓഫീസിലെ നിലവിൽ ഉള്ള Activities ന് വേണ്ടി , അത് നില നിർത്താൻ അത്രമാത്രം ഒച്ച വെക്കണോ ?

രണ്ടാളിൽ നിന്ന് ഒരാളിലേക്ക് പോലും പണിയുടെ ഊർജം ചെലവഴിക്കാൻ വകുപ്പില്ലാത്ത ആ പെട്ടിസ്ഥാപനം പൂട്ടുന്നതിനോടാണ് എനിക്ക് അഭിപ്രായം.

വേണമെന്ന് നിർബന്ധമുണ്ടെങ്കിൽ പുതിയ update ചെയ്ത ഉപായങ്ങളുമായി അതിലെ പ്രാദേശിക പണിക്കാരും മെയിൻ ആപ്പിസ് പണിക്കാരും പുറത്തിറങ്ങട്ടെ. 10 വർഷത്തേക്കെങ്കിലും ബോധ്യം വരുന്നതായിരിക്കണം ആ സൗകര്യങ്ങൾ.

ഞാനത്ഭുതപ്പെട്ടു - ഇവിടെ (Bangalore)  ഒരു പെട്ടിക്കടയിൽ ഒരാൾ വന്നു ചായ കുടിച്ചു. 7 രൂപ. അയാൾ മൊബൈൽ എടുത്തു. കടയിൽ മുന്നിൽ സ്ഥാപിച്ച ഒരു QR കോഡിൽ Scan ചെയ്തു. പട്ടിക്കടക്കാരന്റെ മൊബൈലിൽ മെസേജ് : 7 രൂപ കിട്ടി. അവൻ ചായ മോന്തി, ചുണ്ടും തുടച്ചു സ്ഥലം വിട്ടു. പിന്നാലെ ഒരു പയ്യൻ വന്നു. അവന് 13 വയസ് കാണും. ഒരു കടലചില്ലി വാങ്ങി 2 രൂപ. കൂട്ടുകാരനോട് - നിമഗെ ബേക്കാ ? തെഗൊളി... കൂട്ടുകാരൻ ഒരു സന്തോഷത്തിന് 1 രൂപയുടെ മിഠായി വാങ്ങി. മൊബെൽ മിന്നി. കടക്കാരൻ മെസേജ് നോക്കി ആംഗ്യം കാണിച്ചു - 3 രൂപ കിട്ടി. No wallet.  പേഴ്സ് ഇപ്പോൾ മൊബൈലാണ് - അതിനെ പറയുന്നത് തന്നെ E - Wallet എന്ന് !

പിറ്റെ ദിവസം ഞാനും PayTM കാരനെ വിളിച്ചു,  Pay Phone കാരനെയും വിളിച്ചു, എന്റെ മൊബൈലിലും Install ചെയ്തു - ഇപ്പോൾ ബാംഗ്ലൂർ മൊത്തം ഇവരുടെ Sales Exes / Promoters നെ കൊണ്ട് നടക്കാൻ പറ്റുന്നില്ല. ഇന്നലെ വന്നത് Amazone കാരൻ. അവരും E - വാലറ്റ് ഇറക്കി കഴിഞ്ഞു. അവർക്ക് നേരത്തെ തന്നെ E - shopping കസ്റ്റമർസ് ഉണ്ട്. ഇനി നോക്കൂ - Big Bazar മുതൽ LuLu ക്കാർ വരെ ഇത് തുടങ്ങും ( AIready തുടങ്ങിക്കഴിഞ്ഞിരിക്കും )

ഏറ്റവും പുതിയ വാർത്ത Bharat QR ആണ്. ഇന്ത്യയിലെ സകല E - transaction ഇതിൽ നടക്കും പോലും. PayTM തൊട്ട് സകല ഗുലാബിയും ഒരു സൈഡാകാൻ വലിയ താമസമില്ല, ചിലപ്പോൾ പുതിയ E - Wallet App കൾക്ക് ചാകരയാകാനും അതുമതി.

  1000 രൂപയാണ് Bharat OR ആക്ടിവേഷന്  one time ഇൻസ്റ്റാൾമെന്റ് ചാർജ്, അതിലും കേന്ദ്രത്തിന് കച്ചവട മനസ്ഥിതി. അതിന്റെ ഏജൻസി പണി പല കമ്പനിക്കാരുടെ കൈകളിലെത്തി കഴിഞ്ഞു. 

നിങ്ങളുടെ ബാങ്കുമായി ഒന്ന് ലിങ്കു ചെയ്യുക മാത്രമേ വേണ്ടൂ. Personal & Business രണ്ട് വിധമുണ്ട്. ( നിലവിൽ PayTM Personal അക്കൗണ്ട് തുറന്നു കൊടുക്കുന്നില്ല, Business Ac മാത്രമാണ്. അവർക്ക് Existing Customers തന്നെ ധാരാളമുണ്ട് )
 കിട്ടിയ കാശ് ഒരു ദിവസം E- വാലറ്റിൽ (Mobile) കാണും. പിറ്റെ ദിവസം രാവിലെ മെസേജ് വരും - കാശ് ബാങ്കിൽ എത്തി. ഒരു നയാ പൈസ നഷ്ടപ്പെടില്ല, അതിന് ചാർജില്ല. ഒരു ദിവസം കൈയിൽ വെക്കുന്ന ഈ കാശ് കൊണ്ടാണ് ഈ കമ്പനികൾ Business ചെയ്ത് ലാഭം കൊയ്യുന്നത് , ശമ്പളം നൽകുന്നത്.

ശരിയാണ്, വളരെ പെട്ടെന്ന് പേപ്പർ രഹിത കറൻസി എല്ലായിടത്തു പ്രാവർത്തികമാകാൻ പോകുകയാണ്.  വാട്സാപ് , FB ഗ്രൂപ്പുകളിൽ ഇതിന്റെ പരസ്യങ്ങളും പ്രൊമോഷനുമാണെങ്ങും.  ഇന്ത്യയിൽ ക്ലിക്കായാൽ, ഇവർ വിജയിച്ചു. ക്ലിക്കായിക്കഴിഞ്ഞെന്ന് മുമ്പിൽ തന്നെയുള്ള ചിത്രങ്ങൾ പറയുന്നു.

 മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകുക.


അസ്ലം മാവില

No comments:

Post a Comment