Saturday 1 September 2018

പൊലിമ സമാപനം ഡിസം: 23. 24 തിയ്യതികളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും

പൊലിമ സമാപനം
ഡിസം: 23. 24 തിയ്യതികളിൽ
മന്ത്രി ഇ. ചന്ദ്രശേഖരൻ
ഉദ്ഘാടനം ചെയ്യും

നവംബർ 20 മുതൽ തുടങ്ങിയ പട്ലയുടെ നാട്ടുത്സവം, പൊലിമയുടെ സമാപനാഘോഷം ഡിസം: 23. 24 (ശനി, ഞായർ) തിയ്യതികളിൽ പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പൊലിമ ഭാരവാഹികൾ അറിയിച്ചു.
നാലായിരത്തിലധികം ജനസംഖ്യയുള്ള പട്‌ളയില്‍, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഇതാദ്യമായാണ് ഒരു കുടക്കിഴിൽ നാട്ടുത്സവം സംഘടിപ്പിക്കുന്നത്. പൊലിമയ്ക്ക്  അഭൂതപൂർവ്വമായ സ്വീകരണമാണ് പ്രദേശവാസികളിൽ നിന്ന് ലഭിച്ചതെന്ന്   ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാല്പതിലധികം സെഷനുകൾ ഇക്കാലയളവിനുള്ളിൽ സംഘടിപ്പിച്ചു.  പൊലിമയൊരുക്കം, കഥാ ശിൽപശാല, നാടൻ പാട്ടുത്സവം, നാടൻപാട്ട് വർക്ക്ഷോപ്പ്, പൂമുഖപ്പെരുന്നാൾ, ഇശൽ പൊലിമ, സ്നേഹാദരവ്, റോഡ്ഷോ, ചായമക്കാനി, പഞ്ചാരപ്പൊൽസ്, ഒരുമയ്ക്കായോട്ടം, സ്ട്രീറ്റ് റൺ, ബിസ്പൊലിമ, അറേബ്യൻ പൊലിമ,  കാഴ്ച്ച എക്സിബിഷൻ, തൈനീട്ടം, സൈബർപൊലിമ, ഖുർആൻ സെഷൻ, കായികപ്പൊലിമ, സർഗ്ഗപ്പൊലിമ, എഴുത്ത് സായാഹ്നങ്ങൾ, ആർട് പ്രദർശനം  തുടങ്ങി വിവിധ ടൈറ്റിലുകളിൽ നടത്തിയ പരിപാടികൾ, അവയിൽ ചിലതാണ്.

പരസ്പര സ്‌നേഹവും വിശ്വാസവും സഹകരണവും സൗഹൃദവും  നിലനിര്‍ത്തുന്നതോടൊപ്പം  അവ പൊയ്പ്പോകാതിരിക്കുവാനുള്ള ജാഗ്രതാ സമുഹത്തെ വാർത്തെടുക്കുക എന്നതാണ്  പൊലിമ നടത്തിയ പരിപാടികളുടെ  പ്രധാന ഉദ്ദേശം.

ഡിസംബര്‍ 23, 24 തിയ്യതികളിൽ നടക്കുന്ന സമാപനാഘോഷം കേരള റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് പൊലിമ സംഘാടകർ അറിയിച്ചു. പി. കരുണാകരൻ എം.പി., എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ,  കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ വിശിഷ്ടാതിഥികളായിരിക്കും.
പൊലിമ ചെയർമാൻ എച്ച്. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിക്കും. മാലതി സുരേഷ് (പ്രസിഡന്റ്, മധുർ ഗ്രാമപഞ്ചായത്ത്), എം.എ. മജീദ് (വാർഡ് മെമ്പർ), സി.എച്ച്. അബുബക്കർ , സൈദ് കെ.എം. , കുമാരി റാണി ടീച്ചർ, ബിജു കെ.എസ്. തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തും.

തലമുറ സംഗമങ്ങള്‍, ബാച്ച് മേറ്റ്‌സ് മീറ്റ്, പ്രവാസിക്കൂട്ടം, ടീൻസ് ഫെസ്റ്റ്, കൊങ്കാട്ടം, നാരങ്ങ മുട്ടായി,  നാട്ടുഎക്‌സിബിഷന്‍, നാട്ടൊരുമ,   സ്‌നേഹാദരവുകള്‍, പാചകമേള, ഇശല്‍ രാവ്, നാടന്‍ കളികള്‍, പൊലിമച്ചന്ത, കളിക്കുടുക്ക, മാജിക്ഷോ, പട്ലേസ്, ബഡ്സ് കാർണിവൽ, പൂമ്പാറ്റകൾ,  വിവിധകലാപരിപാടികള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഈ രണ്ട് ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 

വാര്‍ത്താ സമ്മേളനത്തില്‍ പൊലിമ ചെയര്‍മാന്‍ എച്ച്.കെ അബ്ദുര്‍ റഹ്മാന്‍, റിസപ്ഷൻ വിംഗ് ചെയർമാൻ സൈദ് കെ. എം. , ഫൈനാൻഷ്യൽ കൺവീനർ അസ്ലം പട്ല, പബ്ലിസിറ്റി ചെയര്‍മാന്‍ എം.കെ ഹാരിസ്, പ്രോഗ്രാം കൺവീനർ റാസ പട്ല പ്രോഗ്രാം ഇൻ ചാർജ് ബി. ബഷീർ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment